പുതു പുടവ ചുറ്റി വരും
പുലരിയെ കാത്തു
ഇരവിന്റെ വിരിമാറിലേക്ക്
ചാഞ്ഞീടും നേരം
ഇനിയും വരാത്ത മധു വസന്തം
ഇനി വരും പുലരിയിൽ
വന്നിടുമോ
കൺ കുളിർക്കും കാഴ്ചകൾ കാണാൻ
കാലമൊരു കാഴ്ച്ച വട്ടം
തീർക്കുമോ
കർണ്ണങ്ങൾക്ക് ഇമ്പമായി
കാറ്റിൻ മർമ്മരം.
കേൾക്കുവാൻ മനസിൻ
താള ലയങ്ങൾക്ക് ആകുമോ
മനസ്സിൽ തുടി കൊട്ടും
മോഹങ്ങൾക്
മറനീക്കി പിറ കൊള്ളും
പകലാകുമോ
പൊൻ കിരണങ്ങൾ ചുറ്റി
വലം വെക്കും പോൽ
തലോടലായി ഉടലിൽ ചേർക്കുമോ
എങ്കിലും ഇവയൊക്കെ
ചെമ്പട താളത്തിൽ വിളംബരം കൊട്ടുന്ന
ഭ്രാന്തൻ ചിന്തകളാകുമോ…
സിന്ധു✍