നിന്നെപ്പറ്റി അല്ലാതെ ഞാൻമറ്റെന്തെഴുതാനാണ്ശരിയാണ്..
ലോകംവളരെവിശാലമാണ് പക്ഷെ നീ ശ്രദ്ധിച്ചോ എന്നറിയില്ല
എന്റെ കണ്ണുകൾ
തീരെ ചെറുതാണ് അതുമുഴുവൻ നീയാണ്.
നീ ബാക്കിവച്ചുപോയ നിന്റെ നിഴലുകളാണ് …
എന്റെ ചിന്തകളെ
ഞാൻ നിന്നിലാണ് തളച്ചിട്ടിരിയ്ക്കുന്നത്…
നിന്റെ അഭാവങ്ങളുടെ ചില ചിത്രങ്ങൾ മാത്രമാണ് ആർത്തലച്ചുപായുന്ന ഓർമ്മകളുടെ കുത്തൊഴുക്കുകൾ .
.കിളികളുടെ
മനോഹര ഗാനങ്ങൾപോലും
എന്റെ കർണ്ണങ്ങളിൽ
ശോകരാഗങ്ങളായി പരിവർത്തനപ്പെടുന്നു …
വീണ്ടും ഞാൻ നിന്നിലേക്ക് തന്നെ മടങ്ങും…
ഒരുതുള്ളി കണ്ണീരെന്നിലൂറിയെത്തും.. വീണ്ടും നിന്നെക്കുറിച്ചുമാത്രം എഴുതിപോകും…
സതി സതീഷ്, റായ്‌പ്പൂർ✍