17.1 C
New York
Wednesday, November 30, 2022
Home Literature ഹൃദയപൂർവ്വം (കഥ) പ്രവീൺ ശങ്കരാലയം

ഹൃദയപൂർവ്വം (കഥ) പ്രവീൺ ശങ്കരാലയം

പ്രവീൺ ശങ്കരാലയം

Bootstrap Example

ഈ കഥ എന്റെ പ്രിയ സുഹൃത്ത് വിധുവിന് സമർപ്പിക്കുന്നു 🌹❤🙏

അലീന,ആസ്ക്‌ ടീം ടു മേക്ക് ഐ സി യു ബെഡ് 3 റെഡി
ഡോക്ടർ തോമസ് ഫോണിൽ അലറി. വിനോദ് നായർ സ്‌ട്രെച്ച്റിൽ ആണ്. വൈകിട്ട് ഓഫീസിൽ മീറ്റിങ്ങിനിടെ ഒന്ന് കുഴഞ്ഞു പോയതാണ്.

അലീന എല്ലാ രോഗികൾക്കും എന്ന പോലെ ബെഡ് നമ്പർ 3 ഒരുക്കി. എല്ലാ ഹൃദയ വിഭാഗ വിദഗ്ദരും ജാഗരൂകരായാണ് കാര്യങ്ങൾ നോക്കുന്നത്.
വിനോദ് നായർ അറിയപ്പെടുന്ന കോർപറേറ്റ് സീനിയർ മാനേജരാണ്. അത് മാത്രമല്ല ഡോക്ടർ തോമസിനെ ശ്രദ്ധലുവാലുവാക്കിയത് . വിനോദിന്റെ വിദേശ കമ്പനി നാട്ടിൽ ആരോഗ്യ രംഗത്ത് സജീവ സാന്നിധ്യം ആകാൻ പോവുകയാണ്. അത് ഡോക്ടർ തോമസിന്റെ വളർച്ചയെ ഉയരത്തിലെത്തിക്കുമെന്നതിൽ അയാൾക്ക് സംശയമേ ഇല്ല.

വിനോദിന്റെ ഇ സി ജി വളരെ മോശമാണ്. തീർച്ചയായും അപകടത്തിലാണയാൾ.

അലീനക്ക് അടുത്ത നിർദേശം താഴെ ക്യാഷുവാലിറ്റിയിൽ നിന്നു വന്നു. ഹെലോ അലീന ബെഡ് 4 റെഡിയാക്കു. എമർജൻസി കേസ് ആണ്. അലീന എപ്പോഴും പോലെ ബെഡ് തയ്യാറാക്കി.

മറ്റൊരു സ്‌ട്രെച്ചറിൽ അടുത്ത രോഗി. അലീന ടീമിനൊപ്പം രോഗിയെ പിടിച്ചു ബെഡിൽ കിടത്തി. മോനിട്ടർ റെഡിയാക്കി ഓക്സിജൻ മാസ്കും ഇട്ട് കൊടുത്ത് രോഗിയെ തയ്യാറാക്കുകയാണ്.

അപ്പോഴാണ് ഡോക്ടർ തോമസിന്റെ നീട്ടിയുള്ള വിളി. അലീന അവിടെ സമയം കളയാതെ ബെഡ് 3 ലെ പെഷ്യന്റിനെ നോക്കു. പ്രയോറിറ്റി പേഷ്യന്റാണ് തമാശ അല്ല.

അലീന ഐ സി യൂ വിൽ പണി തുടങ്ങീട്ട് വർഷം ഒരുപാട് ആയി. ഡോക്ടർ തോമസിനെ വർഷങ്ങളായി അറിയാം. ഡോക്ടർ ഇത്ര ആത്മാർഥത ഒരു രോഗിയോട് കാട്ടുന്നത് അവൾ ആദ്യമായ് കാണുകയാണ്. പ്രയോറിറ്റി പേഷ്യന്റ് എന്നത് അവൾക്ക് അറിയാത്ത വാക്കാണ്.

ബെഡ് നാലിലെ രോഗി ജോർജ് കടുത്ത ഹൃദയ സ്തംഭനം കടന്നു പോയിരിക്കുന്നു. എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം എന്ന അവസ്ഥ. അപ്പോഴാണ് ഡോക്ടർ തോമസ് അവളെ വിനോദ് നായരെ ശ്രദ്ധിക്കാൻ നിർദേശിക്കുന്നത്.

അലീന ബെഡ് 4ലെ ജോർജിന്റെ മുഖത്തൊന്ന് നോക്കി. എന്തോ ഒരു പുഞ്ചിരിയാണ് അയാളുടെ മുഖത്തു അവൾ കണ്ടത്. സിസ്റ്റർ മീനക്ക് വേണ്ട നിർദേശം കൊടുത്ത് അലീന ഡോക്ടർ തോമസിന്റെ അരികിലേക്ക് പോയി.

അഞ്ചിയോഗ്രാം ഉടൻ ചെയ്യണം. ഡോക്ടർ അജയനെ ഉടൻ വിളിക്കു. മേക് ഇറ്റ് ഫാസ്റ്റ് .

ഡോക്ടർ തോമസ് വളരെ ശ്രദ്ധയോടെയും അച്ഛടക്കത്തോടെയും കാര്യങ്ങൾക്ക് നേതൃത്വം കൊടുത്തു.
പ്രോസീജുർ റൂമിൽ എല്ലാവരും ഉണ്ട്.
ആഞ്ജിയോഗ്രാമിൽ ഒരു ബ്ലോക്ക്‌. തുടർന്ന് ആഞ്ജിയോപ്ലാസ്റ്റി ഭാഗ്യം വിനോദ് നായർ ഇപ്പോൾ സുരക്ഷിതനാണ്.

ഡോക്ടർ തോമസ് വിനോദിനോട് ആ നല്ല വാർത്ത അറിയിച്ചു. മി ആൻഡ് മൈ ടീം ഡിഡ് എ ടൈംലി ജോബ് നായർ നൗ യു ആർ സേഫ് ടു ഗോ ഹോം ആഫ്റ്റർ 2 ഡേയ്‌സ്.

അത് വിനോദിന്റെ മനസ്സിൽ വലിയ മാറ്റമൊന്നും വരുത്തിയില്ല. അയാളുടെ മനസ്സിൽ ഉണർന്ന് വന്നത് അയാളുടെ മുടങ്ങി പോയ ആ മീറ്റിംഗ് ആയിരുന്നു. കോർപറേറ്റ് സ്ട്രാറ്റജി മീറ്റിങ്ങിൽ എല്ലാവരുടെയും മുന്നിൽ കുഴഞ്ഞു വീണതിൽപരം നാണക്കേട് ജീവിതത്തിൽ ഉണ്ടോ?. വീട്ടിലോ അല്ലെങ്കിൽ ബാത്‌റൂമിലോ എവിടെയും ആവാമായിരുന്നു. ലീഡറിന് ഏറ്റവും വേണ്ടത് ഇമേജാണ്.

കഴിഞ്ഞ മാസത്തിലെ പാർട്ടി മീറ്റിൽ ഫിറ്റ്‌നസ്സിനെ കുറിച്ചും പുകവലി മദ്യപാനം ഇതിന്റെ ദോഷത്തെകുറിച്ചും പിന്നെ ഡെയിലി വർക്ഔറട്ടിന്റെ പ്രാധാന്യം തന്റെ സഹപ്രവർത്തകരോട് വാതോരാതെ സംസാരിച്ചത് അയാളുടെ മനസ്സിൽ മുഴങ്ങി നിന്നു.

ഡിസിപ്ളീൻ,അതിന് പര്യായ പദമുണ്ടെങ്കിൽ അത് വിനോദ് നായരാണ്. അമേരിക്കയിലെ ഉപരിപഠനം അയാൾക്ക് സമ്മാനിച്ചത് വിദ്യാഭ്യാസം മാത്രമല്ല നല്ല ജീവിതചര്യ കൂടി ആയിരുന്നു. അത്‌ കൊണ്ട് തന്നെ അയാൾക്ക് അയാളുടെ 8ആം ക്ലാസുകാരി മോളെ അമേരിക്കയിൽ തന്നെ പഠിപ്പിക്കണം. അയാളുടെ ഭാര്യക്ക് ഇതിൽ വിശ്വാസവും താത്പര്യവും തീരെ ഇല്ലായെന്നത് വേറെ കാര്യം.

ഡോക്ടർമാർ എല്ലാം സന്തോഷത്തോടെ മുറിയൊഴിഞ്ഞു. വിനോദ് നായരെ ഐ സി യൂ വിലേക്ക് തിരികെ കൊണ്ടുപോയി.

അടുത്തത് ജോർജിന്റെ ആഞ്ജിയോഗ്രാം. അതിനു നേതൃത്വം ഈയിടെ ജോലിയിൽ കയറിയ Dr. സുധീറും പിന്നെ കൂട്ടിനു മറ്റൊരു ജൂനിയർ ഡോക്ടറും. അലീനയും കൂട്ടിനുണ്ട്.

ഒരു ബ്ലോക്ക്‌. Dr. സുധീർ ആ വിവരം ജോർജിനെ അറിയിച്ചു. ഒരു ഭാവമാറ്റവും ആ മുഖത്തു അലീനക്ക് കാണാൻ പറ്റിയില്ല. അഞ്ചിയോപ്ലാസ്റ്റി കഴിഞ്ഞ് ജോർജിനെ ഐ സി യൂവിലേക്ക് തിരിച്ചു കൊണ്ടുപോയി.

ഐ സി യുവിൽ വിനോദ് നായരുടെ ബെഡിന്റെ സൈഡിൽ എല്ലാ ഡോക്ടർമാരും ഉണ്ട്. വിനോദിന് ഒരു നിർബന്ധം മാത്രം മൊബൈൽ ഫോൺ കൊടുക്കണം. തോമസ് സ്നേഹത്തോടെ എതിർത്തെങ്കിലും വിനോദിന്റെ നിർബന്ധത്തിന് വഴങ്ങി കൊടുത്തു.

ജോർജിന്റെ കൂടെ അലീനയും മീനയുമുണ്ട്.
പേടിക്കാനൊന്നുമില്ല അലീന ജോർജിനോട് പറഞ്ഞു. അപ്പോഴും ജോർജിന്റെ മുഖത്തും വരണ്ട ചുണ്ടിലും പുഞ്ചിരി മാത്രം.

വലിയും കുടിയും എല്ലാം നിർത്തണം. ഇപ്രാവശ്യം രക്ഷപെട്ട
പോലെയാവില്ല എപ്പോളും. അവൾ കുറച്ച് ആധികാരികമായി പറഞ്ഞു.

ഒരുപാട് വലിക്കുവോ?

അറിയില്ല 2,3 കെട്ട് ബീഡി വലിക്കും. തന്റെ പതിഞ്ഞ ശബ്ദത്തിൽ ജോർജ്.

അമ്മച്ചിയെ, 2,3 കെട്ടൊ? അലീന അത്ഭുതത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.

വളരെ കൂടുതലാ ഇച്ചായ.ഇച്ചായാ എന്ന് അവൾ അറിയാതെ വിളിച്ചു പോയതാണ്.
ഇനിമേലാൽ തൊട്ട് പോവരുത്. അതുപോലെ കള്ള് കുടിയും ഇറച്ചി തീറ്റയും എല്ലാം നിർത്തിക്കോളണം. അവൾ സ്നേഹത്തോടെ പറഞ്ഞു.
എന്തോരിഷ്ടം അവൾക്കയളോട് തോന്നി ഒരു വല്യേട്ടനെ പോലെ.

ജോർജ് തന്റെ തല പൊക്കിവച്ചു അലീനയോട്,

മോളെ, എന്റെ ചാച്ചൻ 90 വയസ്സിൽ മരിച്ചു പോയി. ദിവസവും മൂന്നോ നാലോ കെട്ട് ദിനേശ് വലിക്കുമായിരുന്നു പിന്നെ മദ്യപാനം അന്നൊക്കെ ചാരായമാ സർക്കാർ ചാരായം, അതക്കത്താക്കാത്ത ചാച്ചനെ ഞാൻ കണ്ടിട്ടേയില്ല. അമ്മച്ചി നല്ലോണം പന്നി കറി വെച്ചു കൊടുത്താൽ ഞങളുടെ കുടിലിൽ അന്നാഘോഷമാ. ഓ എന്നാ പറയാനാ അതെല്ലാം പഴയ കാലം. ഒരേ ഒരു നിർബന്ധമാ അപ്പന് എത്ര കുടിച്ചാലും വെളുപ്പിന് മണ്ണിൽ പണിയെടുക്കണം.അപ്പൻ ചത്തേപിന്നെയും മുറിയിൽ ബീഡി മണം കൊറേ കാലമുണ്ടായിരുന്നു.അതമ്മച്ചിക്ക് അത്തർ പോലെയാ.

അലീനക്ക് അവളുടെ ചാച്ചനെയും വീടിനെയും ആണ് പെട്ടന്ന് ഓർമ്മ വന്നത്.

പക്ഷെ ജോർജിന്റെ ന്യായം അവൾ ഗൗരവത്തോടെ തന്നെ എതിർത്തു.

ഇച്ചായ ഈ ന്യായമൊക്കെ മനസ്സിൽ വെച്ചാമതി. അവൾ പറഞ്ഞു. സൂക്ഷിച്ചാൽ ദുഖിക്കേണ്ട. അവൾ ശാസനയോടെ ഉപദേശിച്ചു.

തിരിച്ചു വന്ന് റെക്കോർഡുകൾ അടുക്കി വെക്കുന്ന തിരക്കിലായിരുന്നു അലീന. വിനോദിന്റെ റിപ്പോർട്ട്‌ തുറന്ന് നോക്കി. ഭാഗ്യം സമയത്തിന് എത്തിയത് കൊണ്ട് രക്ഷപെട്ടു. അടുത്തത് ജോർജിന്റെ റിപ്പോർട്ടാണ്. അത് തെല്ലോന്നുമല്ല അവളെ അത്ഭുധപ്പെടുത്തിയത്. രണ്ട് റിപ്പോർട്ടും ഏകദേശം അല്ല മൊത്തത്തിൽ ഒന്ന് പോലെ. ഇരട്ട പെറ്റത് പോലെയുണ്ട്. ഭാഗ്യം. രണ്ടു പേരും രക്ഷപെട്ടു.

രാത്രിയിലെ മരുന്ന് കൊടുക്കണം റൂമിൽ തിരിച്ചു പോണം. പിന്നെ വര്ഷങ്ങളായി തുടരുന്ന ശീലം, ഡയറിയെഴുതണം പിന്നെ പ്രാർത്ഥിച്ചു കിടക്കണം അവൾ മനസ്സിൽ പറഞ്ഞു.

ഓരോരോ രോഗിക്കും മരുന്ന് കൊടുക്കാൻ അവൾ മെഡിസിൻ ട്രേ ഒരുക്കി.

ബെഡ് 1 പിന്നെ 2,പിന്നെ വിനോദ് നായർ.
സാർ ഡിന്നർ കഴിച്ചോ? അവൾ ചോദിച്ചു. വല്യ ഗൗരവത്തോടെ അല്ലെങ്കിൽ പുച്ഛത്തോടെ അയാൾ അവളെ ഒന്ന് നോക്കി ഉത്തരമൊന്നും കൊടുക്കാതെ തന്റെ ശ്രദ്ധ ഐ ഫോണിൽ ഓഫീസ് റിപ്പോർട്ടിലേക്ക് തിരിച്ചു മാറ്റി.അലീന അത് കാര്യമാക്കിയതുമില്ല. തന്റെ വർഷങ്ങളോളമുള്ള ഹോസ്പിറ്റൽ ജോലിയിൽ പല തരം ആൾക്കാരെ അവൾ കണ്ടിരിക്കുന്നു.

ജോർജിന് മരുന്ന് ഓരോന്നായി അവൾ എടുത്തു കൊടുത്തു.

കുശലം പോലെ അവൾ ചോദിച്ചു ഇച്ചയോ വീട്ടിലാരൊക്കെയുണ്ട്?

ഭാര്യയും ഒരു മോളും.

മോളെന്നാത്തിന് പഠിക്കുന്നു?

അവൾ 8ആം ക്ലാസ്സിലാ. ജോർജ്.

വലുതാവുമ്പം എന്നതാക്കാനാ ഇച്ചായനാഗ്രഹം? എന്റെ ചാച്ഛന് എന്നെ ഒരു ഡോക്ടരാക്കാനായിരുന്നു മോഹം. പിന്നെ മാർക്കില്ലാത്തത് കൊണ്ട് അഡ്മിഷൻ കിട്ടീല്ല. തെല്ലു ചമ്മലോടെ അവൾ പറഞ്ഞു.

മോളെ ഒരു അപ്പന് മക്കളെ ഒന്നുമാക്കാൻ പറ്റില്ല. ഒരപ്പനാവാനെ പറ്റൂ. നല്ലൊരപ്പൻ, ബാക്കിയെല്ലാം പിള്ളാരാവുന്നതാണ്. ഡോക്ടറോ എഞ്ചിനിറോ സർക്കാരുദ്യോഗസ്ഥരോ എന്തെങ്കിലും. എന്തെങ്കിലും ആയാൽ അതൊരു സുഖമാ അവർക്കും പിന്നെ അപ്പനും.

ജോർജ് ചിരിയോടെ അത്രയും പറഞ് മരുന്ന് കഴിച്ചു.

ഇച്ഛയെനെന്നാ പണി? അലീന.

ടാക്സിയാ. ജോർജ്.

അപ്പം ഈ ആശുപത്രിയിലെ പൈസയൊക്കെ? അവൾ തെല്ലു
ഉത്കണ്ഠയോടെ.

ഞങ്ങളുടെ യൂണിയന് ഇൻഷുറൻസുണ്ട്. ജോർജ് ചിരിയോടെ മറുപടി കൊടുത്തു.

ഇച്ചായ നല്ലോണം ഉറങ്ങണം. ഞാൻ ഇപ്പൊ രാത്രി വീട്ടിൽ പോവുവാ. പാട്ട് കേൾക്കുന്ന ശീലം ഉണ്ടോ? അവൾ വെറുതെ ചോദിച്ചതാ. ഇഷ്ടമാണെന്ന് അയാൾ തല കുലുക്കി.

അവൾ പയ്യെ തന്റെ കേബിനിലേക്ക് നടന്നു നീങ്ങി. അര മണിക്കൂർ കൂടിയൂണ്ട് ഷിഫ്റ്റ് തീരാൻ.
ഏ സി ഓപ്പറേറ്ററെ വിളിച് ഐ സി യു വിലെ തണുപ്പ് കുറക്കാൻ അവൾ പറഞ്ഞു. പിന്നെ മെയ്‌ന്റനനൻസിൽ
വിളിച്ചു ഡോറിന്റെ സ്പ്രിംങ്ങിൽ ഗ്രീസ് ഇടാൻ നിർദേശിച്ചു. രണ്ട് വശത്തേക്കും തുറക്കാൻ പറ്റുന്ന ഡോർ ആണ്. ഭയങ്കര ടൈറ്റായിട്ടുണ്ട്. തുറക്കാനും അടക്കാനും വല്യ ബലം വേണം.

സിസ്റ്റർ റോസി സമയത്തിന് മുൻപേ എത്തി. ഈ ആഴ്ച നൈറ്റ്‌ ഷിഫ്റ്റ്‌ റോസിയും ടീമും ആണ്. അലീന ഓരോ രോഗികളുടേയും ഫയൽ കൈമാറി മരുന്നിനെക്കുറിച്ചും പറഞ്ഞു കൊടുത്തു.

ഡ്രസ്സ്‌ മാറി ബാഗെടുത്തു പുറപ്പെട്ടപ്പോൾ വെറുതെ ഒന്ന് ജോർജിന്റെ ബെഡീനടുത്തേക്ക് പോയി. ജോർജ് കണ്ണ് തുറന്ന് കിടപ്പുണ്ട്.

ഇച്ചായ ഞാൻ പോവുവാ നാളെ കാണാം.

പിന്നെ ബാഗിൽ നിന്ന് അവളുടെ പഴയ നോക്കിയ ഫോണും ഹെഡ് ഫോണും സ്വകാര്യമായി ജോർജിന്റെ തലയിണക്ക് താഴെ വച്ചു.
ആരും കാണണ്ട ഇയർ ഫോൺ വെച്ചേ പാട്ടു കേൾക്കാവു. ഒരുപാട് കുർബാന പാട്ടും പിന്നെ സംഗീർത്തനവും ഒണ്ട്.

അവൾ പതിയെ ഡോർ തുറന്ന് നടന്നകന്നു. ഡോർ നല്ല സ്മൂത്ത്‌ ആയിട്ടുണ്ട് അവളോർത്തു.

ജോർജ് കുറച്ച് നേരം പാട്ട് കേട്ടങ്ങുറങ്ങി പോയി.
വിനോദ് നായർ തന്റെ ക്ഷീണം മറന്ന് ഫോണിൽ ജോലി തിരക്കാണ്.

റോസി സിസ്റ്റർക്ക് ഡോക്ടർ തോമസ്സിന്റെ ഫോൺ. ബെഡ് 3, നല്ലോണം മോണിട്ടർ ചെയ്യണം. വേണ്ടപ്പെട്ട ആളാ. ശരി എന്ന് തലകുലുക്കി അവൾ മറുപടി പറഞ്ഞു.

ഐ സി യുവിൽ ആകെ ശാന്തത. മോനിറ്ററുകളുടെ ബ്ലീപ് ബ്ലീപ് ശബ്ദം മാത്രം. എല്ലാവരും ഉറക്കമായി.

റോസ്സി അർദ്ധ രാത്രി എല്ലാ രോഗികളെയും ഒന്നൂടെ നോക്കി. എല്ലാ പരാമീറ്ററും നോർമൽ. തിരിച്ചു കേബിനിൽ പോവുന്നതിനു മുൻപ് വിനോദ് നായരെ ഒന്നുടെ നോക്കി. അയാൾ ഉറങ്ങുന്നു. ഒരു കുഴപ്പവും ഇല്ല. അവൾ തന്റെ കേബിനിലേക്ക് തിരിച്ചു പോയി.

സമയം 3 മണി റോസ്സി ഉറക്കത്തിൽ നിന്നെഴുന്നേറ്റ് ഒന്നൂടെ രോഗികളെ ശ്രദ്ധിക്കാൻ പോയി. എല്ലാവരും സുഖമായി ഉറങ്ങുന്നു.
അവൾ വീണ്ടും ഉറങ്ങാൻ കിടന്നു.

6 മണിക്ക് എഴുനേറ്റ് മരുന്ന് കൊടുക്കണം.
ഐ സി യു മുഴുവൻ ഇരുട്ടിലാണ്. എല്ലാവരും നല്ല ഉറക്കം. മോണിറ്ററിൽ നിന്നും പരക്കുന്ന പച്ച വെളിച്ചത്തിൽ രോഗികളുടെ അടഞ്ഞു കിടക്കുന്ന കണ്ണുകൾ കാണാം. പിന്നെ ആ ഡോറിന്റെ പുറത്ത് കത്തുന്ന ഹലാജൻ ലൈറ്റിന്റെ വെളിച്ചവും മാത്രം.

സമയം 4 വിനോദ് നായർ എന്നും പോലെ എഴുനേറ്റ് തന്റെ ഫോണിൽ പണി തുടങ്ങി. ക്ഷീണം നല്ലത് പോലെയുണ്ട്.

“സത്യ നായകാ മുക്തി ദായകാ…” പാട്ട് ജോർജിന്റെ തലയിണക്കീഴിലെ ഫോണിൽ നിന്ന് 4.30 ൻറെ അലാറം മുഴങ്ങി. അത് അലീന പണ്ടേപ്പേഴോ വെച്ച അലാറം ആണ്. ജോർജ് എഴുനേറ്റു.
വിനോദ് നായർ അസ്വസ്തനായി ജോർജിന്റെ നേരെ നോക്കി. ഇവിടെയും സമാധാനം തരില്ലേ അയാൾ ആക്രോശിച്ചു.
ഐ ഫോണിന്റെ വെളിച്ചത്തിൽ വിനോദിന്റെ മുഖം ജോർജ് കണ്ടതും അയാൾ പെട്ടെന്ന് ഫോൺ അടച്ചുറക്കമായി.

കുറച്ച് നേരം കഴിഞ്ഞു. പെട്ടന്ന് ആ ഐ സി യൂവിന്റെ ഡോർ ആഞ്ഞ് തുറന്ന് അടക്കുന്ന ഭയാനകമായ ശബ്ദം എല്ലാവരെയും ഉറക്കത്തിൽ നിന്ന് ഞെട്ടിച്ചുണർത്തി.

റോസി പെട്ടെന്ന് എഴുന്നേറ്റ് ഡോറിനെ ലക്ഷ്യമാക്കി നടന്നു. വാതിൽ വീണ്ടും തുറന്ന് നോക്കി. ആരുമില്ല. കാറ്റിന് ശക്തിയുമില്ല.വെളിയിൽ ഒരിക്കലുമില്ലാത്ത പോലെ. കുറുക്കന്മാർ ഓരിയിടുന്ന ശബ്ദം.
അവൾ സമയം നോക്കി 4.46. തിരികെ തൻറെ മുറിയിൽ പോയി മയക്കത്തിലായി. ഞെട്ടിയുണർന്ന രോഗികൾ വീണ്ടും ഉറക്കമായി . റൂമിൽ വീണ്ടും ശാന്തത.

അൽപ്പനേരം ശേഷം വിനോദിന്റെ മോണിട്ടർ അപായ മണി, റോസിയുടെ കേബിനിലെ കണ്ട്രോൾ മോനിറ്ററിൽ ഉച്ചത്തിൽ മുഴങ്ങി.
റോസ്സി നിമിഷ നേരത്തിൽ വിനോദിന്റെ അരികിലെത്തി.

അയ്യോ. അവൾ മനസ്സിൽ പറഞ്ഞു. വിനോദിന്റെ ബിപി നിലച്ചിരിക്കുന്നു,ശ്വാസവും നിലച്ചിരുന്നു. അവൾ പെട്ടന്ന് ഡോക്ടർ തോമസ്സിനെ വിളിച്ചു. തോമസും സഹ ഡോക്ടർമാരും ഉടൻ തന്നെഎത്തി. പരിശോധന തുടങ്ങി. ഇല്ല രക്ഷയില്ല. ജീവൻ കൃത്യം 4.45 ന് തന്നെ പോയിരിക്കുന്നു.

7 മണിക്ക് അലീന ഡ്യൂട്ടിക്ക് തിരിച്ചെത്തി. അവളെ സ്വിരീകരിച്ചത് വിനോദ് നായരുടെ ശവ ശരീരം കൊണ്ട് പോവുന്ന ആംബുലൻസ് ആയിരുന്നു. അവൾക്ക് സങ്കടം തോന്നി. പിന്നെ ഇതെല്ലാം ജീവിതത്തിൽ കണ്ട് ശീലമായത് കൊണ്ട് ശാന്തയായി. എപ്പോഴുമെന്ന പോലെ അവൾ മരിച്ച ആത്മാവിന് ശാന്തി കിട്ടാൻ കുരിശ് വരച്ചു ഐ സി യു വിലേക്ക് പോയി.

ഐ സി യൂവിന് ഒരു മാറ്റവും ഇല്ല. രോഗികൾ ബെഡ് പൊക്കി, ചിലർ കണ്ണ് തുറന്നും ചിലർ കണ്ണടച്ചും കിടപ്പുണ്ട്. ബെഡ് 3 കാലിയാണ്. അവൾ ബെഡ് 3ലേക്ക് പോയി. തലയിണക്ക് താഴെ ഐ ഫോൺ രോഗി മറന്ന് പോയിരിക്കുന്നു.
ഫോൺ കയ്യിലെടുത്ത് അവൾ തിരികെ നടന്നു. ഫോണിന്റെ ഭാരം കൂടുതലായവൾക്ക് തോന്നി. ഒരുപാട് ഡാറ്റാ ഉള്ളത് കൊണ്ടായിരിക്കും അവൾ മനസ്സിൽ പറഞ്ഞു. അതേ ഭാരക്കൂടുതൽ ചിലപ്പോൾ വിനോദ് സാറിന്റെ ഹൃദയത്തിലും കടന്ന് കേറിയിരിക്കും, അവൾക്ക് തോന്നി.

ജോർജിന്റെ ബെഡിൽ അയാൾ പുഞ്ചിരി തൂകി അവളെ നോക്കി. അവൾ പുഞ്ചിരിച്ചു ഇച്ചായന്റെ അരികിലേക്ക് പോയി. പുഞ്ചിരിയുടെ പുറകിൽ അവൾക്ക് ചെറിയ ആശങ്ക ഉണ്ടായിരുന്നു. കാരണം ജോർജിന്റെയും വിനോദിന്റെയും റിപ്പോർട്ടിന്റെ സമാനതകൾ പിന്നെ രണ്ട് അഞ്ചിയൊപ്ലാസ്റ്റിയുടെയും ഒരുപോലെ സക്സസ്. അവൾ ചെറുതായി ഒന്ന് കുലുങ്ങി. പൊതുവെ ഐ സി യു വിൽ മരണം മറ്റു രോഗികൾ അറിയാതെ നോക്കാറുണ്ട്. ഇന്നും അതിന് മാറ്റമില്ല.

ഡോക്ടർ റൌണ്ട്സിന് വന്നു. ഓരോ രോഗികളെയും പരിശോധിച്ചു. വേണ്ട നിർദേശങ്ങൾ സിസ്റ്റർമാർക്ക് കൊടുത്തു. ജോർജിന്റെ ഹൃദയം സ്റ്റേബിൾ ആണ്. വൈകിട്ട് ഡിസ്ചാർജ് ചെയ്യാം. ഡോക്ടർ അലീനയോട് പറഞ്ഞു.

ലഞ്ച് സമയമായി. അലീന ഇന്ന് കുറച്ച് ചോറും കറിയും കൂടുതൽ കരുതിയിരുന്നു. അത് ജോർജിന് വേണ്ടിയായിരുന്നു. ചോറ് മീൻകറി പിന്നെ കാബേജ് തോരനും അവൾ പ്ലേറ്റിൽ വിളമ്പി ഇച്ചായന് കൊടുത്തു.ഊണ് കഴിഞ്ഞു മരുന്ന് കൊടുത്തു. ബാക്കി രോഗികളെയും നോക്കിയ ശേഷം തിരിച്ചു ജോർജിന്റെയടുത്ത് തിരികെയെത്തി.

ഇച്ചായ ഇന്ന് വൈകിട്ട് വീട്ടിൽ പോവാം. സന്തോഷത്തോടെ അവൾ പറഞ്ഞു തിരിച്ച് അയാൾ വെറുതെ ചിരിച്ചതേയുള്ളു.

അയാളുടെ ജീവിതത്തേക്കാൾ ചിരിയാണ് മുന്നിൽ നിന്നത്. നിഷ്കളങ്കമായ ചിരി ഭാര്യക്ക് ഇഷ്ടമല്ലെങ്കിലും
അതയാളുടെ മോൾക്ക് ഇഷ്ടമാണ്.

ഇച്ചായാ ഒരു കാര്യം പറഞ്ഞേക്കാം.ഇച്ചായന് ഒരു അറ്റാക്കാ വന്നത്. തമാശയല്ല. ഇത്തവണ കർത്താവ് കാത്തു. ഇച്ചായ ദയവ് ചെയ്ത് വലിയും കുടിയും നിർത്തണം. ഇനി ഇച്ചായനെ ഈ ആശുപത്രിയിൽ എനിക്ക് കാണണ്ട.
ഏതോ അധികാരം ഉള്ളത് പോലെ അവൾ സംസാരിച്ചു.

വൈകിട്ട് ഡിസ്ചാർജ് സമ്മറി റെഡിയാക്കി അലീന, ജോർജിന്റെ കയ്യിൽ കൊടുത്തു. റിസപ്ഷനിൽ അവൾ പോയി ജോർജിന്റെ ഇട്ടോണ്ട് വന്ന ഡ്രസ്സ്‌ തിരികെ വാങ്ങി പാക്ക് ചെയ്ത് ജോർജിന്റെ കയ്യിൽ കൊടുത്തു.

ജോർജ് അങ്ങനെ ആശുപത്രി വിട്ടു. ഐ സി യു വിന്റെ ജനലിൽ നിന്ന് നോക്കിയാൽ ഹോസ്പിറ്റൽ ഗേറ്റ് കാണാം തിരിച്ചും.

ജോർജ് പോവുന്നത് കാണാൻ അലീന ജനലിന്റെ അരികെ നിന്നു.
താഴെ അതാ അവളുടെ വല്യേട്ടൻ അല്ല ഇച്ചായൻ നടന്നു പോവുന്നു. അയാൾ തിരിച്ച് മുകളിലേക്ക് നോക്കി കൈ വീശി. ആ കൈ വീശൽ അവൾക്ക് യാത്ര മൊഴിയല്ലായിരുന്നു ഇനി ഒരിക്കലും തിരികെ ആശുപത്രിയിൽ കയറില്ലെന്ന ഉറപ്പായാണ് അവൾക്ക് തോന്നിയതും വിശ്വാസമായതും .

ഹൃദ്രോഗം ഒരു രോഗമല്ല ഒരു പരീക്ഷണമാണ്. നല്ല മനസ്സിൽ അത് അധികം നിലനിൽക്കില്ല. ഇച്ചായൻ ഒരു സാധാരണ മനുഷ്യനാണ് വെറും സാധാരണം. സമാന മെഡിക്കൽ റിപ്പോർട്ട്‌ ജീവിതം നിശ്ചയിക്കാറില്ല മനസ്സിന്റെ ശക്തി തീർച്ചയായും. ശക്തി ചിലപ്പോൾ ശബ്ദമല്ല മൗനമായിരിക്കാം ചെറു പുഞ്ചിരിയായിരിക്കാം. അങ്ങനെ അലീനയുടെ ഡയറിയിൽ ഒരു താള് കൂടി അവൾ എഴുതി തീർത്തു.

✍പ്രവീൺ ശങ്കരാലയം

Facebook Comments

COMMENTS

- Advertisment -

Most Popular

മൂന്നാം ഏകദിനത്തിലും സഞ്ജു ഇല്ല; ഇന്ത്യ ബാറ്റ് ചെയ്യുന്നു.

ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. സഞ്ജുവിനെ ഒഴിവാക്കുന്നതിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് വീണ്ടും താരത്തെ ഒഴിവാക്കി ഇന്ത്യ...

കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോ​ഗ്രാം; ബിരുദമോ പിജിയോ ഉള്ളവർക്ക് അവസരം; ഏപ്രിൽ ബാച്ച് ഡിസംബറില്‍.

കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാം (DCIP) 2022 ഡിസംബർ - 2023 ഏപ്രിൽ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. Applications are invited for selection to the 2022 December – 2023...

ക്രിസ്മസ് അവധി: കർണാടക ആർ.ടി.സി പ്രത്യേക സർവിസുകൾ പ്രഖ്യാപിച്ചു.

ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് കേ​ര​ള​ത്തി​ലേ​ക്കു​ള്ള യാ​ത്രാ തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ണാ​ട​ക ആ​ർ.​ടി.​സി പ്ര​ത്യേ​ക സ​ർ​വി​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഡി​സം​ബ​ര്‍ 22, 23 തീ​യ​തി​ക​ളി​ല്‍ എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​യി 16 സ​ർ​വി​സു​ക​ളാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍...

എല്ലാ റഫറിമാരും വനിതക​ളെന്ന ചരിത്രത്തിലേക്ക് ഖത്തർ ലോകകപ്പിലെ ഈ മത്സരം.

ദോഹ: വനിതകൾക്ക് കൂടുതൽ അവസരം നൽകുന്ന കായിക മാമാങ്കമായി ഇതിനകം ചരിത്രത്തിൽ ഇടംപിടിച്ചുകഴിഞ്ഞ ഖത്തർ ലോകകപ്പിൽ ഒരു മത്സരം നിയന്ത്രിക്കുന്ന എല്ലാ റഫറിമാരും വനിതകളെന്ന റെക്കോഡും പിറക്കുന്നു. പുരുഷന്മാർ പന്തുതട്ടുന്ന സോക്കർ യുദ്ധത്തിൽ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: