- കാത്തിരിക്കാം നിനക്കായ് മാത്രമീ
ആത്മബന്ധത്താൽ നാം തീർത്ത
സ്നേഹ പൊയ്കതൻ ചാരെ..
മിഴികളാൽ പറയാതെ പറഞ്ഞതും
ഹൃദയനോവിലും ഒരു പുഞ്ചിരി നൽകി
യാത്രചൊല്ലിയൊരാ ആൽമരച്ചോട്ടിൽ
ഇന്നും മിഴിയുടക്കിനിന്നീടവെ..
കാത്തുവെച്ചിടാം ഇതൾവാടിടാതെയാ
ഹൃദയപത്മം നിനക്കു നൽകീടുവാനായ്
പറയുവാൻ കാത്തൊരാ മൊഴികളാൽ
പ്രണയഹാരമൊന്നു ഞാൻ തീർത്തുവെക്കാം..
നിനവുകൾ പുൽകുമീ വീഥിയിൽ മെല്ലെ
തൊട്ടുപോയൊരാ തെന്നലാൽ നിൻ-
മൃദുസ്പർശനമെന്നപോൽ ഉള്ളം തുടിക്കുന്നു
ഈ മടിത്തട്ടിലായ് നീ മയങ്ങീടുമ്പോൾ
മെല്ലെയാ മുടിയിഴകളിൽ തഴുകിയാ
ഹൃദയ ചുംബനം നിനക്കായ് പകരുവാൻ..
ജയലക്ഷ്മി വിനോദ്✍