17.1 C
New York
Saturday, June 19, 2021
Home Literature ഹൃദയത്തില്‍ നിന്നും (കഥ)

ഹൃദയത്തില്‍ നിന്നും (കഥ)

ജയേഷ് പണിക്കർ ആലപ്പുഴ✍

“വാ മുത്തശി”, അവള്‍ കയ്യില്‍ പിടിച്ചു പിന്നെയും വലിക്കുന്നുണ്ടായിരുന്നു. “വരുന്നു കുട്ടീ. മുത്തശിക്ക് പ്രായമായില്ലേ, നിന്നെപ്പോലെ ഒടിനടക്കാന്‍ പറ്റുമോ”. അവള്‍ ഇടയ്ക്ക് ഒന്നു നിന്നിട്ട്‌ തിരുഞ്ഞു നോക്കി. അവളുടെ ആവേശം കണ്ടപ്പോള്‍, ആ മുഖത്തെ സന്തോഷം കണ്ടപ്പോള്‍ മനസൊന്നു പിടഞ്ഞു. കൊച്ചുകുട്ടി, അവള്‍ക്കെന്തറിയാം. അവളുടെ അമ്മയോടും അച്ഛനോടും എന്തുപറയും. ഞാന്‍ വീണ്ടും അവളോടൊപ്പം എത്താന്‍ വേഗത്തില്‍ നടന്നു. ആ കട അടുത്തു തന്നെയാണ് പത്തുമിനിട്ടു നടക്കാനുള്ള ദൂരം.

നീണ്ട ഇടതൂര്‍ന്ന മുടി ആട്ടി ആട്ടി അവള്‍ മുന്‍പേ നടന്നു. ആ മുടികാണുമ്പോള്‍ കണ്ണു നിറയും. രണ്ടു ദിവസമായി തുടങ്ങിയ വാശിയാണ്. “അതു വേണോ കുട്ടീ”. പല പ്രാവശ്യം അവളെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചു. ആറു വയസ്സുകാരിയായ അവള്‍ക്കെന്തറിയാം. അവസാനം അവളുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടിവന്നു. കടയുടെ മുന്‍പിലെത്തിയിട്ടും ഒരിക്കല്‍ കൂടി അവളെ വിലക്കാന്‍ നോക്കി. “അതു വേണോ കുട്ടീ”. അവള്‍ അതേ സന്തോഷത്തോടെ, ഉല്‍സാഹത്തോടെ അകത്തേക്ക്‌ കയറി. അവള്‍ അവിടെ കണ്ട കസേരയില്‍ ഇരുന്നു കഴിഞ്ഞു. അയാളോട്‌ അവളുടെ ആവശ്യം പറയുമ്പോള്‍ ചുണ്ടു വിറച്ചു. അയാള്‍ വിശ്വാസം വരാത്തതു പോലെ പിന്നെയും പിന്നെയും രണ്ടു പേരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. മുന്‍പിലെ കണ്ണാടിയില്‍ പ്രതിഭലിക്കുന്ന അവളുടെ സുന്ദരമായ മുഖം. അവസാനം അയാള്‍ തയാറെടുപ്പ് തുടങ്ങി. എന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. അതു കാണാതിരിക്കാന്‍ ഞാന്‍ കണ്ണുകള്‍ അടച്ചു.

അവളുടെ അമ്മയോടും അച്ഛനോടും ഈ വിവരങ്ങള്‍ എങ്ങനെ പറയും. വിദേശത്തുള്ള അവര്‍ തന്റെ പൊന്നുമോളെ നാട്ടിലുള്ള അമ്മയെ സൂക്ഷിച്ചു വളര്‍ത്താന്‍ ഏല്‍പിച്ചതാണ്. അവളെ സന്തോഷത്തോടെ ആവതിലധികം നന്നായി തന്നെ വളര്‍ത്തുന്നു. നാടിന്റെ നന്മയും കഥകളും പറഞ്ഞു കൊടുത്ത്‌ മാറത്തടക്കി തന്നെയാണ് വളര്‍ത്തുന്നത്‌. അതിനിടയിലാണ്‌ രണ്ടുദിവസം മുന്‍പ് അവള്‍ അതു പറഞ്ഞത്. അവളുടെ തലമുടി മുറിക്കണം മൊട്ടയടിക്കണം. ആദ്യമൊക്കെ തമാശയായി കരുതി. അവളുടെ ക്ലാസ്സിലെ ഒരു കൂട്ടുകാരി കുട്ടിയുടെ നല്ല നീളമുള്ള തലമുടി എല്ലാം കൊഴിഞ്ഞു പോയത്രെ. ആ കുട്ടിക്ക്‌ ക്യാന്‍സര്‍ ആണെന്നും. ചികിള്‍സ ചെയ്തപ്പോള്‍ തലമുടി എല്ലാം പോയീന്നും ടീച്ചര്‍ പറഞ്ഞത്രേ. അപ്പോള്‍ മുതല്‍ അവള്‍ക്കും മുടി മുറിക്കണം ആ കൂട്ട്‌കാരിക്ക് മുടി മുറിച്ചു കൊടുക്കാണം. അവള്‍ക്കിനി മുടി കിളുര്‍ത്തില്ലെങ്കിലോ. അവളുടെ വാശിക്ക്‌ മുന്‍പില്‍ പലതും പറഞ്ഞു നോക്കി. ”നമ്മള്‍ ഹിന്ദുക്കളല്ലേ, മുടി പിന്നിയിട്ട്‌ മുല്ലപ്പൂവും വെച്ചല്ലേ എല്ലാവരും അമ്പലത്തില്‍ പോവുന്നത്‌. അമ്മയും അച്ഛനും അറിയുമ്പോള്‍ മുത്തശിയെ വഴക്ക് പറയില്ലേ. മോളുടെ ഫോട്ടോ കാണുമ്പോള്‍ അവര്‍ക്ക് വിഷാമമാവില്ലേ. മൂന്നാല്‌ മാസം കഴിഞ്ഞു അവര്‍ വരുമ്പോള്‍ എന്തു പറയും”. ”ഒന്നും സാരമില്ല മുത്തശി. ഞാന്‍ പറഞ്ഞോളാം. ആ പാവം കുട്ടിക്ക്‌ ഇപ്പോള്‍ വിഷമമില്ലേ. അവരുടെ അമ്മയ്കും വിഷമം കാണില്ലേ. എന്റെ മുടി പിന്നെയും കിളുര്‍ത്തു വരില്ലേ”.

അവളുടെ പിഞ്ചുമനസിനെ കൂടുതല്‍ വേദനിപ്പിക്കാന്‍ തോന്നിയില്ല. അകത്ത് ശബ്ടം ഒന്നും കേള്‍ക്കുന്നില്ലല്ലോ. ”മുത്തശി”. അവള്‍ വിളിക്കുന്നു. അവളുടെ മുടിയില്ലത്ത രൂപം കാണാന്‍ മനസ്സ്‌ വരുന്നില്ല. അവിടെ നിന്നും അനങ്ങാന്‍ പോലും കഴിയുന്നില്ല. ”മുത്തശി” അവള്‍ വന്ന് കയ്യില്‍ പിടിച്ചു. സ്വന്തം തലയില്‍ നിന്നും മുറിച്ചു മാറ്റിയ നീളമുള്ള തലമുടി അവള്‍ കയ്യില്‍ പിടിച്ചിട്ടുണ്ട്. ”വാ മുത്തശി”. അവള്‍ അതേ സന്തോഷത്തോടെ തിരിച്ചു വീട്ടിലേക്ക് നടന്നു കഴിഞ്ഞിരുന്നു. അവളുടെ സന്തോഷവും ഉന്‍മേഷവും ഇപ്പോഴും അവളോടൊപ്പമുണ്ട്‌. തന്റെ കൂട്ടുകാരിക്ക് സ്വന്തം മുടി മുറിച്ചു കൊടുക്കുമ്പോള്‍ ആ കുട്ടിക്കുണ്ടാവുന്ന സന്തോഷമാവും ആ കുഞ്ഞുമനസ്സിലിപ്പോള്‍. വിങ്ങുന്ന മനസ്സുമായി ഞാനും അവള്‍ക്കൊപ്പാം എത്താനായി വേഗത്തില്‍ നടന്നു. അവളുടെ മനസിനൊപ്പാം എത്താന്‍ ചിലപ്പോള്‍ ആര്‍ക്കും കഴിയില്ല, കാരണം അവള്‍ ഹൃദയത്തില്‍ നിന്നും സ്നേഹിക്കുന്നു അവളുടെ കൂട്ടുകാരിയെ..

ജയേഷ് പണിക്കർ
ആലപ്പുഴ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മുഖ്യമന്ത്രിയുടെ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു:ഉമ്മൻ ചാണ്ടി

കെപിസിസി പ്രസിഡന്റ്‌ ആയതിനു ശേഷം സുധാകരന് എതിരെ ഇത്തരം പരാമർശങ്ങൾ നടത്താൻ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത് എന്തെന്ന് അറിയില്ലന്ന് ഉമ്മൻ ചാണ്ടി ഇത്തരം ചർച്ചകൾ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ നിന്ന് അകലാൻ കാരണമാവും. മുഖ്യമന്ത്രിയുടെ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു. യഥാർഥ...

രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനുള്ള നിയമത്തിന്റെ കരട് ബില്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ സിനിമാ നിയമങ്ങള്‍ സമഗ്രമായി പരിഷ്‌കരിക്കാനുള്ള നിയമത്തിന്റെ കരട് ബില്‍ തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍ സിനിമയുടെ വ്യാജ പകര്‍പ്പുകള്‍ക്ക് തടവ് ശിക്ഷയും പിഴയും നല്‍കുന്ന വിധത്തിലാണ് കരട് ബില്ല്. പ്രായത്തിന് അനുസരിച്ച്‌ സെന്‍സറിംഗ് ഏര്‍പ്പെടുത്തും. സെന്‍സര്‍...

സുധാകരനെ സിപിഎം ഭയക്കുന്നു: വി ഡി സതീശൻ

സു​ധാ​ക​ര​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​യ​തി​നെ സി​പി​എം ഭ​യ​ക്കു​ന്നതു​കൊ​ണ്ടാ​ണ് അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത ഉ​ട​നെ സി​പി​എം നേ​താ​ക്ക​ൾ അ​ദ്ദേ​ത്തി​നെ​തി​രെ തി​രി​ഞ്ഞ​ത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മ​രം​മു​റി വി​ഷ​യം മ​റ​ച്ചു​വ​യ്ക്കാ​ൻ വേ​ണ്ടി​യു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്...

ഫൊക്കാനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുവാനുള്ള മാപ്പ് തീരുമാനത്തെ ഫൊക്കാന നേതൃത്വം സ്വാഗതം ചെയ്തു.

ന്യൂജേഴ്‌സി: ഫൊക്കാനയുമായി സഹകരിക്കാനും അംഗത്വമെടുത്ത് പ്രവർത്തിക്കാനുമുള്ള   മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയാ (മാപ്പ്)യുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഫൊക്കാന നേതൃത്വം അറിയിച്ചു. ഫിലാഡൽഫിയയിലെ ഏറ്റവും വലിയ സംഘടനയായ മാപ്പ് ഫൊക്കാനയിൽ മടങ്ങി...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap