17.1 C
New York
Monday, September 20, 2021
Home Literature ഹൃദയം തേങ്ങുന്നു (കവിത)

ഹൃദയം തേങ്ങുന്നു (കവിത)

✍️അമ്പിളിപ്രകാശ്, ഹ്യൂസ്റ്റൺ

കാതങ്ങളനവധി താണ്ടുവാൻ നീയെന്റെ
കൺമുന്നിൽ നിന്നും മറഞ്ഞ നേരം,
നെഞ്ചകം വിങ്ങുന്ന നൊമ്പരം വന്നെന്റെ
ചില്ലിട്ട നെഞ്ചം കലക്കിയല്ലോ…

ഇത്ര മേൽ നീയെന്റെ ഹൃത്തിൽ പതിഞ്ഞെന്ന
ചിത്രമെൻ കണ്ണിൽ മഷി പടർത്തി
അറിയാതെ നാമെന്തു സ്നേഹിച്ചു പോയെന്നു
മൊഴിയുവാൻ വെമ്പിയെൻ രസനയപ്പോൾ…

അമ്മ തൻ മുഖകമലമൽപ്പവും വാടാതെ
എന്മകൾ വേഗമെൻ ചാരയെത്തി..
പൊങ്ങിപ്പരക്കുമെൻ സങ്കടത്തിരകളെ
മെല്ലെത്തഴുകി ചിരിപടർത്തി…

എന്നുനിൻ കള്ളച്ചിരിയുമായെൻമുന്നിൽ
വന്നെത്തുദിനമെണ്ണിയെണ്ണി..
കുട്ടികൾക്കൊപ്പമിരുന്നു സ്നേഹത്തിരി
കത്തിക്കുവാനുള്ള വിളക്കു മോറിടുന്നു.

✍️അമ്പിളിപ്രകാശ്, ഹ്യൂസ്റ്റൺ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...

ചരിത്രസ്മരണ (ലേഖനം)

അനശ്വര കവി ഓ.എൻ.വി കുറിച്ചിട്ട വരികൾ . മലയാളത്തിന്റെ സ്വന്തം ഉമ്പായീ ചിട്ടപ്പെടുത്തി ആലപിച്ച ഗസൽ.. . "മാവുകൾ പൂത്തു മണം ചുരത്തുന്നൊരു രാവിൽപുരാതനമീ പുരിയിൽവാസനതൈലമെരിഞ്ഞുകത്തുംദീപരാശി തിളക്കുമീ അങ്കണത്തിൽകാത്തിരിക്കുന്നുവോ നർത്തകീഎൻ ഗസൽ കേൾക്കുവാൻനീയും നിൻ...
WP2Social Auto Publish Powered By : XYZScripts.com
error: