മേഘ്‌ന ഹരി, മസ്കറ്റ്.
വിടചൊല്ലിയകന്ന ഓരോ ഋതുക്കളും ഓർക്കുവാനൊരായിരം ഓർമ്മകൾ തന്നകന്നിടുന്നു.
ശിശിരകാല കുളിരിൽ ഇല പൊഴിയും ശിഖിരത്തിൻ നൊമ്പര മറിയുവാൻ ഇളം തെന്നൽ മാത്രമായി അരികത്ത്.
ഏകാന്ത യാമങ്ങളിൽ പെയ്യ്തിറങ്ങിയ ഹിമകണങ്ങൾ ചില്ലകളിൽ ഹിമകമ്പളമായി ചേർന്ന് നിൽപ്പൂ.
കൊഴിഞ്ഞു വീണ ഇലതൻ നൊമ്പരം മണ്ണിൻ ഗന്ധമറിഞ്ഞ്
വീണ്ടുമൊരു വേരായ് പുനർജനി മോഹിച്ചിടുന്നു.
ചിതറി തെറിക്കുമാ ഹിമ കണങ്ങൾ ആദിയുഷസ്സിൻ പൊൻപ്രഭയിൽ ഉരുകിയൊലിച്ചു ഒരു പുഴയായി അകലെയ്ക്ക് ഒരു യാത്ര പോകുന്നു.
നനുനനുത്ത ഭൂമിയിൽ കുളിരുകോരുമാ ചില്ലകളിൽ പുതു നാമ്പുകൾ പൊട്ടി
മുളച്ചിടട്ടെ.
ഇനിയുണരും പുലരിയിൽ വേനലിൽ തണൽ മായത്തോരു വിജനമീ പാതയൊരത്ത് ഒരിത്തിരി വിശ്രമിച്ചിടാം!!
മേഘ്‌ന ഹരി
മസ്കറ്റ്.
Super
Well done !!.. 😎Fabulous work 👏.. way to go.. ✌️
കൊള്ളാം മേഘ്‌ന
വളരെ മനോഹരമായ വരികൾ..♥