നീലക്കണ്ണിൻ നീലിമയിൽ
നീലാകാശം നിറച്ചവനെ….
നോവിൻ കുരിശുചുവന്നവനെ,
നിത്യംനമിക്കുന്നു നിന്നെ നാഥാ…(2)
വാനിൻ താരം പ്രഭതൂകി,
വഴികാട്ടിയായി ദൂതർക്കും,
വന്നണഞ്ഞു നിൻ സന്നിധിയിൽ
വാഴ്ത്തിപ്പാടി നിന്റെനാമം(2)
നീതിയ്ക്കു വേണ്ടി വിശന്നവനെ,
നന്മനിറഞ്ഞ ഈശോയെ,
നിൻ ക്രൂശിതരൂപമെന്നും ഞാൻ
നെഞ്ചോടു ചേർത്തു വണങ്ങിടുന്നു(2)
മരണത്തോളം നിൻവഴികൾ
മഹിമയെഴുന്നൊരു വചനമായി..
മന്നിൽ മാനുഷർ ചേർത്തു വച്ചു
മഹിമകൾ പാടിപുകഴ്ത്തീടുന്നു( 2).
✍️അമ്പിളിപ്രകാശ്.