17.1 C
New York
Wednesday, September 22, 2021
Home Literature ഹംസ ആലുങ്ങൽ എഴുതിയ നോവൽ.. 'ചുവപ്പുപുതച്ച ചരിത്രം' (ആസ്വാദനക്കുറിപ്പ്)

ഹംസ ആലുങ്ങൽ എഴുതിയ നോവൽ.. ‘ചുവപ്പുപുതച്ച ചരിത്രം’ (ആസ്വാദനക്കുറിപ്പ്)

തായ്യാറാക്കിയത്: മിനി സജി

ചരിത്രത്തിൻ്റെ നിറം ചുവപ്പാണ് ഹംസ ആലുങ്ങൽ എഴുതിയ മലബാർ മഹാസമരത്തിനു മുമ്പുള്ള മലബാർ ജീവിതം പറയുന്ന നോവൽ .
ചരിത്ര സംഭവത്തിന് നൂറ് വയസ്സു തികയുമ്പോഴും മുറിപ്പാടുകളിൽ നിന്നും ചോരയിറ്റുവീഴുകയും ,തീയും പുകയും ഉയരുകയും ചെയ്യുന്നതുകാണാം. പതിനായിരങ്ങൾ മരിച്ചുവീണ ,ചരിത്രം അടയാളപ്പെടുത്തിയ യുദ്ധഭൂമിയെ ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുകയാണ് *ചരിത്രത്തിൻ്റെ നിറം ചുവപ്പാണ് *എന്ന നോവലിലൂടെ.

മലബാര്‍ മഹാസമരത്തിന് നൂറ് വയസ്; പോരാട്ടവീര്യങ്ങളുടെ
ഒരു നോവല്‍ കൂടി വായനക്ക്.

പുനർജ്ജനിക്കുന്നത് 1840 മുതല്‍ 1921 വരേയുള്ള
ചരിത്രസത്യങ്ങളുടെ ചോരവീണ അധ്യായങ്ങള്‍

മലപ്പുറം: മലബാര്‍ മഹാസമരത്തിന് നൂറുവയസുതികയുമ്പോള്‍ 1840 മുതല്‍ 1921 വരേയുള്ള പോരാട്ട ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന ഒരു നോവല്‍ കൂടി വായനക്ക്. പത്രപ്രവര്‍ത്തകനായ› ഹംസ ആലുങ്ങലാണ് അഞ്ചുവര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ മുന്നൂറില്‍പ്പരം പേജുകളുള്ള നോവല്‍ എഴുതിയിരിക്കുന്നത്. ചുവന്നമേഘങ്ങള്‍, ചരിത്രത്തിന്റെ നിറം ചുവപ്പാണ്, വിലാപ സന്ധ്യകള്‍, കിലാപത്തുകാലം, എന്നിങ്ങനെ നാലു ഭാഗങ്ങളാണ് നോവലിനുള്ളത്.

മലബാര്‍ കലാപകാലത്ത് ബ്രിട്ടിഷ് പോലീസിലെ ഉദ്യോഗസ്ഥനായിരുന്ന സാര്‍ജന്റ് എ.എച്ച് ആന്‍ഡ്രൂസിന്റെ ഭാര്യയുടേതടക്കമുള്ള നാല് ഡയറിക്കുറിപ്പുകളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. 1840 കളില്‍ മലബാറില്‍ ജീവിച്ചിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരും കുടുംബങ്ങളും ആ കാലഘട്ടത്തിലെ കര്‍ഷകരും നേതാക്കളും ജന്മികളും നോവലില്‍
പുനര്‍ജജനിക്കുന്നു.

ഇതുവരേ പുറത്തുവന്നിട്ടില്ലാത്ത ഡയറിക്കുറിപ്പുകള്‍ അറിയപ്പെടാത്ത കാലത്തിന്റെ ചോരച്ചുവപ്പാണ് തുറക്കുന്നത്. ബ്രിട്ടിഷ് ഉദ്യോഗസ്ഥരുടെ സ്വകാര്യമായ കത്തിടപാടുകളിലും കുറിപ്പുകളിലും സംഭാഷണങ്ങളിലും നിക്ഷ്പക്ഷമായി ആ കാലഘട്ടത്തെ വിലയിരുത്തുന്നു. ഒട്ടേറെ ഞെട്ടിക്കുന്ന വിവരങ്ങളും ഇതിലൂടെ ഇതള്‍ വിരിയുന്നു.

പതിനായിരക്കണക്കിനു മനുഷ്യരെ മരണത്തിലേക്കു ചവിട്ടിത്താഴ്ത്തിയ മലബാര്‍ കലാപത്തിന് 2021 ആഗസ്റ്റിലാണ് നൂറ് വര്‍ഷം പൂര്‍ത്തിയാകുന്നത്. ഒന്നാം സ്വാതന്ത്ര്യസമരകാലത്തിനും മുമ്പുള്ള മലബാറിലെ കാര്‍ഷിക കലാപങ്ങള്‍, ഗറില്ലാ യുദ്ധങ്ങള്‍, കൊളോണിയല്‍ ഭരണകൂട ഭീകരതകള്‍, കനല്‍വഴിയിലെ പോരാട്ടവീര്യങ്ങള്‍, ചേരൂര്‍ കലാപം, തൃക്കാളൂര്‍ ലഹള, മുട്ടിച്ചിറ യുദ്ധം, മഞ്ചേരി, മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് യുദ്ധങ്ങള്‍, ഉമര്‍ ഖാസി, മമ്പുറം തങ്ങൾമാരുടെ ആത്മീയ നേതൃത്വം, നാടുകടത്തല്‍, ജില്ലാകലക്ടര്‍ എച്ച്.വി കനോലി വധം, ആന്തമാന്‍, ബെല്ലാരി ജയില്‍ ജീവിതങ്ങള്‍ ഇവയെല്ലാം നോവലില്‍ ഇരമ്പിമറിയുന്നു. 1840കളില്‍ തുടങ്ങി 1921ലെ വാഗണ്‍ കൂട്ടക്കുരുതിയിലവസാനിക്കുന്ന നോവലിന് അന്‍പത് അധ്യായങ്ങളുണ്ട്.

ഒരുഭാഗത്ത് പൂര്‍ണമായും വാഗണ്‍കൂട്ടക്കുരുതിയില്‍ മരിച്ചവരും ജീവിതത്തിലേക്കു തിരിച്ചുവന്നവരും തന്നെയാണ് പ്രധാന കഥാപാത്രങ്ങള്‍. ഈ ദുരന്തത്തിനുത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥന്‍ സാര്‍ജന്റ് ആന്‍ഡ്രൂസിന്റെ ഭാര്യ ആ കൂട്ടക്കുരുതിയുടെ ഉള്ളറ രഹസ്യങ്ങള്‍ തുറന്നെഴുതുന്നുണ്ട്. ചരിത്രവും ഭാവനയും സമ്മേളിക്കുന്ന നോവലില്‍ പ്രണയവും പ്രതികാരവും കാത്തിരിപ്പും എല്ലാം പറയുന്നു.

നോവലിന്റെ നാലു ഭാഗവും എഴുതിത്തീര്‍ത്തതായും വൈകാതെ തുടര്‍ നോവലായി പ്രസിദ്ധീകരിച്ച ശേഷം പുസ്തകമാക്കുമെന്നും എഴുത്തുകാരന്‍ ഹംസ ആലുങ്ങല്‍ പറഞ്ഞു. മലബാര്‍ കലാപത്തെക്കുറിച്ച് ഒട്ടേറെ സാഹിത്യരചനകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും ഒന്നാം സ്വാതന്ത്ര്യസമരകാലഘട്ടത്തിലെ മലബാര്‍ ജീവിതം പ്രമേയമാകുന്ന നോവല്‍ ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജന്മിത്വത്തിനും കൊളോണിയല്‍ ഭരണകൂട കാടത്തത്തിനുമെതിരേ ചോരകൊണ്ടെഴുതിയ ആത്മത്യാഗമായിരുന്നു മലബാര്‍ മാപ്പിളമാര്‍ക്ക് മലബാര്‍ സമരം. അതിനിടയില്‍ പൊരുതി വീണവര്‍ പതിനായിരങ്ങള്‍. നാടുകടത്തപ്പെട്ടവര്‍ക്കു കയ്യും കണക്കുമില്ല, അറുപതിനായിരത്തിലധികം മനുഷ്യരെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചു. നൂറുകണക്കിനുപേരെ തൂക്കിലേറ്റി, അംഗവൈകല്യം സംഭവിച്ചവര്‍, അനാഥര്‍, മനോരോഗത്തിന്റെ പിടിയിലമര്‍ന്നവര്‍, കാണാതായവരെ കാത്തിരിക്കുന്നവര്‍, തിരിച്ചുവരാത്തവര്‍ക്കുവേണ്ടി അന്വേഷണങ്ങളിലേര്‍പ്പെട്ടവര്‍. ദുരൂഹമായ ആ ദുരന്തങ്ങളും നോവലില്‍ ഇതള്‍ വിരിയുന്നുണ്ട്.

മലപ്പുറം ജില്ലയിലെ കാളികാവ് അഞ്ചച്ചവടി സ്വദേശിയായ ഹംസ ആലുങ്ങല്‍ നേരത്തെ അന്‍പതുകളിലെ കിഴക്കന്‍ ഏറനാട്ടിലെ കമ്മ്യൂണിസ്റ്റ് ജീവിതം പറഞ്ഞ ഇങ്ക്വിലാബ് എന്ന നോവല്‍ രചിച്ചിട്ടുണ്ട്. ഈ നോവലിപ്പോള്‍ അഞ്ചാം പതിപ്പിലെത്തി. സഖാവ് കുഞ്ഞാലിയുടെ ജീവചരിത്രമുള്‍പ്പെടെ 15 ലേറെ പുസ്തകങ്ങള്‍ രചിച്ച അദ്ദേഹത്തിന് പത്രപ്രവര്‍ത്തനമേഖലയില്‍ സംസ്ഥാന ദേശീയമാധ്യമ പുരസ്‌കാരങ്ങളടക്കം 18ലേറെ ബഹുമതികളും ലഭിച്ചിട്ടുണ്ട്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മിണ്ടാപ്രാണികളുടെ രാജാവ് (കവിത)

നനഞ്ഞു കിടക്കുന്ന ചെരിപ്പിടാൻഎനിക്കിഷ്ടമല്ല. എന്റെ തോർത്തുമുണ്ടിൽ വേറൊരു കൈ തുടക്കുന്നതും എനിക്കിഷ്ടമല്ല. ഞാൻ പോണപോലല്ല നീ പോകുന്നതെന്നതിലെ സമവാക്യംചേർക്കാനാകാതെപോയത് എനിക്കുമാത്രമായതെന്തുകൊണ്ട്? സ്വാതന്ത്ര്യം സാമ്പത്തികശാസ്ത്രത്തിനനുസരിച്ച്ആയിമാറുന്നതെന്തേ. അടുക്കളയെപ്പോഴും ഒതുക്കത്തിലും നിറം മങ്ങിയും വേണത്രേ അതിനുകാരണം എവിടേന്ന് കിട്ടും. ജൈവനായി വളർത്തിയ വഴുതനച്ചോട്ടിൽ രാസമാറ്റത്തിൻ...

ആലുവയിലെ ഡ്രൈ ഫ്രൂട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ; 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ആലുവയിലെ ഡ്രൈ ഫ്രൂ ആട്ട്സ് ആൻറ് സ്പൈസസ് സ്ഥാപനത്തിൽ നിന്ന് പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കളമശ്ശേരി എച്ച് എംടി കോളനിയിലെ ഇബ്രാഹിംകുട്ടിയെയാണ്...

നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണ; സിറോ മലബാർ സഭ

പാലാ ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. ഇത്തരം ശ്രമങ്ങളിൽ നിന്നു ബന്ധപ്പെട്ടവ൪ പിന്മാറണ൦. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടു൦ നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതം. കുറ്റപ്പെടുത്താനുള്ള നീക്കങ്ങൾ തുടർന്നാൽ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി...

പന്തളം കുരമ്പാലയിൽ സ്‌കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ചു യുവതി മരിച്ചു

പൂഴിക്കാട് വടക്കേ കൊല്ലംപറമ്പില്‍ ബിനു ബാലകൃഷ്ണന്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്. ഭര്‍തൃമാതാവ് രാധാകുമാരി (58 യെ സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചേകാലോടെ എംസി റോഡില്‍...
WP2Social Auto Publish Powered By : XYZScripts.com
error: