17.1 C
New York
Saturday, October 16, 2021
Home Literature സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

സൗഹൃദം (കവിത) പ്രസന്ന മുകുന്ദൻ

✍പ്രസന്ന മുകുന്ദൻ

നീളെനീളെക്കൊഴിയുന്നു രാത്രങ്ങൾ
കാലചക്രം ഉരുളുന്നു പിന്നെയും.

പകലെരിയുന്നു രാവുപുലരുന്നു
സ്വപ്നഗേഹങ്ങൾ നിദ്രവിട്ടുണരുന്നു.

അഴലെഴുന്നൊരെൻ മനമാകവേ
അലകടൽപോലെ ആലോലമാടുന്നു.

ചേർത്തുവയ്ക്കുന്നു ചേർന്നുനിന്നീടുന്നു
ആർദ്രമാകുന്നു സൗഹൃദച്ചില്ലകൾ.

നേർത്തചില്ലയിൽ കൂടുകൂട്ടുന്നിതാ
സൗഹൃദപ്പക്ഷി ആർദ്രതയോടവേ.

കാറ്റു വീശുന്നു ചില്ലയുലയുന്നു
കൂടുലയാതെ ചേർത്തുവെക്കുന്നു നാം.

കർമ്മബന്ധിതം ജീവിത – മാകയാൽ
വേർപിരിയുവതെങ്ങനെ ബന്ധവും?

അത്രമേൽ ചേർത്തുവയ്ക്കുന്നിതാഞാനും
സ്നിഗ്ധമാകുന്നൊരെൻ സൗഹൃദങ്ങളേ.

സ്നേഹശീലുകൾ കോർത്തിണക്കീട്ടതാ
കോകിലംപാടി പിന്നെയും പഞ്ചമം.

ഹർഷബാഷ്പം പൊഴിയുന്നു കൺകളിൽ
വർഷമേഘം നിറയുന്നു വാനിലും !!

✍പ്രസന്ന മുകുന്ദൻ

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...
WP2Social Auto Publish Powered By : XYZScripts.com
error: