അപരന്റെ വിശ്വാസപ്രഹേളികയിൽ
അടി ഉറച്ചു പോയി എന്റെ അപരാന്ദം
അതിഭാവന നിറകെട്ടിയ കൺപോളയിൽ
അതിവിശ്വാസം അർപ്പിച്ചു ഞാൻ എന്നും
അതിലുപരി ഒന്നും ഞാൻ ഇനിയില്ല ഇവിടെ
അതിന് വില പറയുന്നഅവശേഷിപ്പുകളായി
അർത്ഥം അറിയാത്ത ഒന്നുണ്ട് അതു വീക്ഷണം
അതിനാൽ പരിണാമിച്ചത് നിന്റെ സ്വാർത്ഥ
അതിഭംഗി മൂടിയ വാക്കുകൾ കൊണ്ട്
അതിരു വിട്ട് എന്റെ ഹൃദയകവാടം നീ
അതിലുപരിഒരു കൂട പ്പിറപ്പു പോൽ
അതി മനോഹരജീവിതം തന്നു നീ
അറിഞ്ഞില്ല നിന്റെ സ്വാർത്ഥ ഭാവങ്ങൾ
അനുകരിക്കുക ആയിരുന്നു എനിക്ക് മുന്നിൽ
അനുവദികില്ല ഞാൻ ഇനി എന്റെ ഹൃദയമേ
അർത്ഥം ഇല്ലാത്ത നിന്റെ സ്വാർത്ഥ മോഹങ്ങൾ
……സിന്ധു R
സ്വാർത്ഥത (കവിത)
സിന്ധു R