17.1 C
New York
Tuesday, September 28, 2021
Home Literature സ്വഹസ്തലിഖിതം…..,(കഥ)

സ്വഹസ്തലിഖിതം…..,(കഥ)

ശ്രീദേവി സി. നായർ ✍

മുത്തശ്ശി തന്ന മരപ്പെട്ടിയിൽ ഇന്നലെപ്പെയ്ത ശക്തമായ വേനൽമഴയിൽ
മഷിപടർന്നിറങ്ങിയ നോട്ടുബുക്കിലെ വിടർന്ന താളുകളിൽ
ചിതൽപ്പുഴുക്കൾ മണ്ണുകൂട്ടാൻ തുടങ്ങിയിരിക്കുന്നു…

തട്ടിക്കുടഞ്ഞെടുക്കുമ്പോൾ കണ്ടു ചിലന്തി നൂൽപശയാൽ ഒട്ടിപ്പിടിച്ച് ഓരോ താളിനും മുന്നിലൂടെ ഇരട്ടവാലൻ പാറ്റകൾ…

ഒളിച്ചു കളിക്കുന്ന എട്ടുകാലി കുഞ്ഞുങ്ങൾ… പൊഴിഞ്ഞുവീഴുന്ന പല്ലിമുട്ടകൾ….

ഉയർന്നു വന്ന ഹൃദയമിടിപ്പോടെ പതുക്കെ ഓരോ പേജും മറിച്ചു നോക്കി വടിവൊത്ത കൈപ്പടയിൽ എഴുതിയ അക്ഷര മൊട്ടുകൾ വിടരാൻ വെമ്പുന്നതു പോലെ തോന്നി
ബുക്കിൻ്റെ നടു പേജിൽ മനോഹരമായി എഴുതിയിട്ടിരിക്കുന്നു

“എന്റെ തമ്പുരാട്ടി കുട്ടിക്ക്… എന്നെങ്കിലുമൊന്നു തിരിഞ്ഞു നോക്കുമ്പോൾ ഓർമ്മിക്കാനായ്…”

തുടർന്നു വന്ന മുഷിഞ്ഞ താളുകളിൽ അക്ഷരങ്ങൾക്കു പല ഭാവങ്ങൾ…

“ഭദ്രദീപം കൊളുത്തിയതുപോൽ നീ എൻ ശ്രീ എന്നാദ്യാക്ഷരം ദേവീ..”

അടുത്ത പേജിൽ കണ്ടു ” ശ്രീക്കുട്ടി സ്വീറ്റ് നെയിം… ” ഹൃദയ ശുദ്ധിയോടെ

“എൻ്റെ പനിനീർ പൂവിന്..” ഓരോ പേജിലും ഓരോ കുസൃതികൾ…,

വിറളിപിടിച്ച കുറേ അക്ഷരങ്ങൾ .. ഒരിക്കലും തുറന്നു പറയാൻ ധൈര്യം കാണിക്കാത്ത ഭ്രാന്തമായ എന്തോ ഒന്ന്..

ഒരോ താളിൽനിന്നും വായിച്ചെടുക്കാൻ കഴിയാത്ത വിധം കടലാസു കഷ്ണങ്ങൾ അടർന്നു തൂങ്ങി…

പിഞ്ചിയടർന്നു പോയ വരയും കുറിയും മാത്രമാക്കിയ അവശേഷിപ്പുകൾ..

നരൻ പെൻസിൽ കൊണ്ടു വരച്ചിട്ട എൻ്റെ ഛായാചിത്രം…. വരകൾ മാഞ്ഞ് വെള്ളച്ചായം പൂശിയനിലയിൽ….. എന്നെപ്പോലെ വിളറിക്കിടക്കുന്നു

പിന്നീടുള്ള ഓരോ താളുകളും ഓർമ്മകൾ പുതുക്കാനുള്ള വരികളാണ്….

“ശ്രീക്കുട്ടീ.. നിന്നിൽ പകലിൻെറ മൗനങ്ങളായി കൊഴിഞ്ഞു വീണ എന്റെ നിമിഷങ്ങൾ എന്നെങ്കിലും ഓർക്കുമോ…?”

“ഒരു എഴുത്തുകാരിയുടെ മനസ്സിന്റെ ഭാഷയാണ് മൗനം എന്നറിയാം എങ്കിലും ആ മൗനത്തിൽ ഞാൻ നിറഞ്ഞു നിൽക്കില്ലെ ഒരു നിമിഷമെങ്കിലും….?”

ആലങ്കാരികതയിൽ പൊതിഞ്ഞ് പിടിച്ച നിന്റെ സർഗ്ഗാത്മകത എന്റെ ഹൃദയത്തിന്റേയും കൂടെയാണെന്ന് നിനക്കറിയില്ലെ എന്റെ അക്ഷരറാണീ…?

അടുത്ത പേജിൽ വ്വളരെ ചെറുതായി കുറിച്ചിട്ടിരിക്കുന്നു വായിച്ചെടുക്കാൻ നന്നേ പാടുപെട്ടു

“എന്നിലെ ഏറ്റവും വലിയ അക്ഷാംശരേഖയാണ് നീ…

ഭൂമദ്ധൃരേഖ…
അടർന്നു വീണ താളിൽ ചേർത്തു വച്ചു വെറുതെ വായിക്കാൻ നോക്കി….

നമുക്ക് നീ തീർത്ത സമാന്തര രേഖകളിൽ നിന്നും പരസ്പരം സന്ധിക്കുന്ന ഒരു രേഖ വരക്കാം പൊന്നൂ….”

“വിഭ്രമാത്മകതയുടെ ഭാവനാപൂർണമായ അവതരണമാണ് നിന്റെ ഓരോ വരികളും…”

ഓരോ ഏടിലും എഴുതിയിട്ട മാഞ്ഞച്ച അക്ഷരങ്ങൾ ഓർമ്മക്കുളം തുറന്നു വിട്ടു

ഒരിക്കൽ മലയാളം ക്ലാസിൽ എന്റെ ബുക്കു പിടിച്ചു വാങ്ങിക്കൊണ്ടവൻ സ്വകാര്യമിയി പറഞ്ഞു

“നീ തന്നെയാണ് എൻെറ നിദ്രയും നിദ്രാ വിഹീനതയും എവിടെയോ വായിച്ച വരികൾ.. പതിനെട്ടിന്റെ ചാപല്യമായി അന്നതു ചിരിച്ചു തളളി

പല നിറത്തിൽ പല ഭാവത്തിൽ മുന്നൂറു പേജുള്ള ബുക്കിൽ അവനെഴുതിയിട്ടു
കളി പറഞ്ഞതും പറയാൻ ഭയന്നതുമായ നടന്നതും നടക്കാത്തതുമായ
എത്രയെത്ര അക്ഷരമൊട്ടുകൾ…
അതിരില്ലാതെ നീളുന്ന എഴുത്തുകൾ ഛായാചിത്രങ്ങളും വരികളും….

ഡിഗ്രി ഒന്നാം വർഷം പഠിക്കുന്ന സമയം
ഇംഗ്ലീഷ് മാഷ് മനോഹരമായി പാഠം എടുക്കുകയാണ് എല്ലാവരും അതിൽ ലയിച്ചിരിക്കുന്നു ഞാനും മാഷു നല്ലൊരു നടൻ കൂടി ആയതിനാലാവാം ഓരോ ഭാഗങ്ങളും അഭിനയിച്ചു കാണിക്കുക പതിവാണ് എനിക്കേറെ പ്രിയപ്പെട്ടത് ആ ഭാവങ്ങളിയിരുന്നു

പതിവുപോലെ അരമണിക്കൂർ ക്ലാസ് എടുത്തിട്ടു ആ പാഠ്യ ഭാഗത്തിന്റെ കുറിപ്പുതരാനായി എല്ലാവരോടും നോട്ടുബുക്ക് എടുക്കാൻ പറഞ്ഞു കുറിപ്പെഴുതുന്നതു ബുക്കിൽ തന്നെ വേണമെന്നുളളതു മാഷിനു നിർബന്ധമാണ് എല്ലാരും ബുക്കെടുക്കുന്ന തിരക്കിൽ അടുത്ത ബെഞ്ചിൽ നിന്നൊരു കൈ നീണ്ടു വന്ന് എൻ്റെ അക്കൗണ്ടൻസി ബുക്ക് കൈക്കലാക്കി എഴുതാൻ തുടങ്ങി

ഞാനാകെ ടെൻഷനിൽ ആണ് എനിക്കേറ്റവും പ്രിയപ്പെട്ട ബുക്ക് അവനതിൽ കുത്തിവരക്കുന്നതു പോലെയാണ് എനിക്കു തോന്നിയത് തീ പാറുന്ന മിഴികളോടെ ഞാനാ ദുഷ്ടനെ രൂക്ഷമായ് നോക്കി ഒന്നുമറിയാത്ത പോലെ കക്ഷി ലക്ചർ നോട്ട് എഴുതുകയാണ് എൻ്റെ ടെൻഷൻ കണ്ടിട്ട് മാഷ് എന്നെ നിരീക്ഷിക്കാൻ തുടങ്ങി എനിക്കു എഴുതുന്നതിൽ ശ്രദ്ധക്കാനാവുന്നില്ല പേന അടച്ചു വച്ച് ഞാൻ ചുമ്മാ ഇരുന്നു

റീത്താ…, എന്തു പറ്റി ഇയാൾക്കു സുഖമില്ലെ

ക്ഷമിക്കണം സാർ എൻ്റെ പേര്… മുഴുവനാക്കാൻ സമ്മതിക്കാതെ സാർ പറഞ്ഞു

എനിക്കറിയാം പക്ഷെ ഞാനിയാളെ റീത്ത എന്നേ വിളിക്കൂ

എന്തുപറ്റി എന്നു പറയൂ…

ഞാൻ നരനെ നോക്കിയിട്ട് പറഞ്ഞു “ഒന്നുമില്ല സാർ…” ഓം തൃപ്തിയാവാത്തമൂളൽ തീരുംമുമ്പേ
ലോങ് ബെൽ അടിച്ചു എല്ലാരും പോകാനെണീറ്റു നീ വരുന്നില്ലേ

സവീ എന്റെ ബുക്ക്…

ഞാൻ മുഴുവനാക്കുന്നതിനു മുമ്പവൻ പറഞ്ഞു പകർത്തി എഴുതിയിട്ടു തരാം തമ്പുരാട്ടീ…

ഞാൻ ദേഷ്യത്തോടെ പറഞ്ഞു “നിക്കിനി അതു വേണ്ട.. ” പിന്നീടൊരിക്കലും ഞാനതു തിരിച്ചു ചോദിച്ചില്ല…

മൂന്നാം വർഷം ഒരേ ബഞ്ചിൽ മുട്ടിയുരുമ്മിയിരുന്നഴുതിയ
പ്രണയവരികൾ…. എത്ര വേഗമാണ് നമ്മൾ കൂട്ടുകാരായത്….

ഇല്ലാത്ത കാമുകിക്കു നീ എന്നെക്കണ്ടു കത്തുകളെഴുതിച്ചു… അല്ല എന്റെ പ്രണയ സങ്കൽപ്പങ്ങൾ നീ എനിക്കെഴുതി തന്നു പേർത്തും പേർത്തും വായിച്ചു പൊട്ടിച്ചിരിച്ചത് ഇന്നലെ എന്ന പോൽ മനസ്സിലുണ്ട്..

ഇരുന്നൂറ്റി എൺപതു താളിനിരുവശവും
എഴുതിയിട്ട ജീവനുള്ള കൊച്ചു കൊച്ചു വരികൾ…. ഒരാളെ മനസ്സുകൊണ്ടിത്രമാത്രം പ്രണയിക്കാനാകുമെന്നതിന്റെ തെളിവിതാ ചിതലുകൾ പാതിയും തിന്നു തീർത്തു…

“നരൻ… ഇന്നിതു ഞാനെന്റെ ഹൃദയത്തോടു ചേർത്തു വയ്ക്കുന്നു”

നര ബാധിച്ച നിന്റെ നെഞ്ചിലെ രോമക്കൂട്ടിൽ
സന്ധ്യാംബരങ്ങളെ സാക്ഷിയാക്കി ഇനി ഒരിക്കലും നമുക്കു പരസ്പരം ഊന്നുവടികളാകാനാവില്ലല്ലൊ…?

നിന്റെ മിഴികളടഞ്ഞാലും പ്രിയനേ നീ ഇന്നും ഞങ്ങളിൽ ജീവിക്കുന്നു…

ഫൈനൽ ഇയർ പരീക്ഷ കഴിഞ്ഞു പോരാൻ ധിറുത്തി പിടിച്ച എന്റെ കൈവശം നീ നൽകിയതു നിന്റെ ജീവനായിരുന്നല്ലൊ…..

നിന്റെ ജീവനില്ലാത്ത ശരീരം അഗ്നിയെ പുണരുമ്പോൾ എന്റെ കഴുത്തിൽ വരണമാല്യം ചാർത്തുകയായിരുന്നു…
ആരും എന്നോടൊന്നും പറഞ്ഞില്ല ഒന്നും…..

ശ്രീ….

COMMENTS

4 COMMENTS

  1. Very Nice…. മനോഹരം ശ്രീയേച്ചീ…. ഏതൊക്കെയോ, എപ്പോഴൊക്കെയോ മറക്കുവാൻ ശ്രമിച്ച ചില നീറുന്ന ഓർമ്മകളിലൂടെ ഞാനും…..ഇഷ്ടം..’

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: