17.1 C
New York
Saturday, October 16, 2021
Home Literature സ്വരമഴ (കവിത) രവി കൊമ്മേരി

സ്വരമഴ (കവിത) രവി കൊമ്മേരി

✍രചന, രവി കൊമ്മേരി.

അവിടെ ..
ആ നിലാവിലായിരുന്നു
എൻ്റെ നടത്തം,
ഒഴുകി എത്തുന്ന
മുരളീഗാനത്തിൻ്റെ
ഈരടികളിൽ പകുതി
എനിക്കുമുണ്ടെന്ന്
അവൾ പറഞ്ഞിരുന്നു.

വിജനമായ വീഥിയിൽ
പറന്നടുക്കുന്ന
സ്വര തരംഗങ്ങൾ
എൻ്റെ കാതുകളെ
ഇക്കിളിപ്പെടുത്തി.
മനസ്സിലെ മരീചിക
ആ നിശബ്ധ തീരങ്ങളിൽ ഓടിയൊളിക്കുന്ന
വെള്ളരിപ്രാവു പോൽ
അലഞ്ഞു.

തിടുക്കമായിരുന്നു,
കാറ്റിനലയായി
കാതിലണയുന്ന
ആ അദൃശ്യനാദം
ഹൃദയസ്ഥമാക്കണം.
അതിലെനിക്കെൻ്റെ
ശ്രുതി ചേർക്കണം.

ഇരുണ്ട ഇടനാഴിയിൽ
ഓർമ്മയുടെ
പദനിസ്വനം പോലെ
ചിതറിത്തെറിക്കുന്ന
തംബുരു ശ്രുതികൾ,
എൻ്റെ കാലുകളുടെ
വേഗതയായി.

മൃദുസ്പർശത്തിൽ
ആത്മഗതമരുളി
ആ വാതിലുകൾ
എനിക്കായി തുറന്നു.
അടഞ്ഞ വാതിലിനുള്ളിൽ
സ്വര കണികകൾ ഞെരിഞ്ഞമർന്നിരുന്നു.
എന്നെ തട്ടിമാറ്റി
അവ വിജനതയിലേക്ക്
ഊളിയിട്ടകന്നു.

മഴക്കാലം വിട്ടൊഴിഞ്ഞ
കൊയ്ത്തുപാടത്തെ
പൈങ്കിളികളെപ്പോലെ
വിജനതയിൽ
എൻ്റെ നയനങ്ങൾ പരതി.
നേർത്തലിഞ്ഞ
ഹിമ കണം പോലെ
നിലച്ച സംഗിതത്തിൻ്റെ
പിറകിൽ
ചിറകൊടിഞ്ഞ്
അവശയായൊരു
വെള്ളരിപ്രാവുതേങ്ങുന്നു.

താരകങ്ങൾ
കൊഴിഞ്ഞു പോയ
ഇരുണ്ട വാനം പോലെ,
ആർത്തിരമ്പുന്ന
തിരമാലകൾ
ഇട്ടെറിഞ്ഞു പോയ
സാഗരം പോലെ
എൻ്റെ മനസ്സും ശരീരവും
നിശ്ചലമായി.

മൗനസംഗിതത്തിൻ്റെ
ഹൃദയ രാഗങ്ങൾക്കൊപ്പം,
സ്നേഹ സംഗീതത്തിൻ്റെ
ശ്രുതികൾ ചേർത്ത്
വീണ്ടും ഞാനവിടെ
സപ്തസ്വരങ്ങളുടെ
പെരുമഴ തീർത്തു.
എനിക്കുമാത്രമായി
എനിക്കുമാത്രമായി.

✍രചന, രവി കൊമ്മേരി.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൊട്ടിയൂർക്കാരുടെ കണ്ണിലുണ്ണി; ചന്ദ്രശേഖരൻ ചെരിഞ്ഞു.

കൊട്ടിയൂർ : നാലു പതിറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രശേഖരൻ എന്ന ഇരുപത്തിയഞ്ചുകാരൻ ആന കൊട്ടിയൂരിൽ എത്തുമ്പോൾ നാട്ടുകാർക്കു പ്രത്യേക കൗതുകമൊന്നും തോന്നിയിരുന്നില്ല. എന്നാൽ വളരെപ്പെട്ടെന്നുതന്നെ കൊട്ടിയൂരിന്റെ കണ്ണിലുണ്ണിയായി ചന്ദ്രശേഖരൻ മാറി. പ്രസിദ്ധമായ വൈശാഖ ഉത്സവത്തിനും ക്ഷേത്രത്തിലെ...

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...
WP2Social Auto Publish Powered By : XYZScripts.com
error: