17.1 C
New York
Wednesday, September 22, 2021
Home Literature സ്വപ്നാടനം (കഥ) ഡോക്ടർ എം.എസ്. ഷബീർ

സ്വപ്നാടനം (കഥ) ഡോക്ടർ എം.എസ്. ഷബീർ

ഭാര്യ ഈയിടയാണ് സ്ഥലം മാറ്റം ലഭിച്ച് ഞാൻ ജോലി ചെയ്യുന്ന പട്ടണത്തി ലെത്തിയത്. കുറെക്കാലമായുള്ള അലച്ചിലിന് ഇതോടെ വിരാമമാകുകയാണ്. അവളുടെ പുതിയ ജോലിസ്ഥലത്ത് ശമ്പളം മാറണമെങ്കിൽ മുമ്പ് ജോലി ചെയ്തിരുന്നിടത്തുള്ള ട്രഷറിയിൽ നിന്നും അക്കൗണ്ട് ഇപ്പോഴത്തെ സ്ഥലത്തുള്ള ട്രഷറിയിലേക്ക് മാറ്റാനായി ചില നടപടിക്രമങ്ങൾ ചെയ്യേണ്ടതുണ്ട്. അവൾക്കിപ്പോഴത്തെ ട്രഷറിയിരിക്കുന്ന സ്ഥലം പരിചയമില്ലാത്തതിനാൽ ഒരു ദിവസം ഞാനവളോടൊപ്പം ഇറങ്ങി.

നിരവധി സർക്കാർ ഓഫീസുകളുടെ സമുച്ചയമായ പബ്ളിക്ക് ഓഫീസിലാണ് ട്രഷറിയും ഇരിക്കുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറോട് അവിടെ എത്തിക്കാൻ നിർദ്ദേശിച്ചതിനുശേഷം ഭാര്യയോടൊപ്പം ഞാൻ ഓട്ടോയുടെ പിൻസീറ്റിലിരുന്നു.

പാളയം കഴിഞ്ഞപ്പോൾ ഡ്രൈവർ എനിക്കുമറിയാത്ത ഒരു വഴിയിലേക്ക് ഓട്ടോറിക്ഷ ഓടിച്ചുകയറി

“ഇതെനിക്കറിയാത്ത റോഡാണല്ലോ. ട്രഷറിയിലേക്ക് പോകേണ്ടത്. – ഞാൻ ഡ്രൈവറെ ഓർമ്മപ്പെടുത്തി.

“അങ്ങോട്ടു തന്നെയാ സാ പോകുന്നത്. ഇതൊരെളുപ്പവഴിയാ, മെയിൻ റോഡിന് പാരലലായിട്ടുള്ളത്. പെട്ടെന്നെത്തും’ – ഇങ്ങനെ മറുപടി പറഞ്ഞിട്ട് അയാൾ യാത്ര തുടർന്നു.

ഞാൻ നോക്കുമ്പോൾ അത്രയൊന്നും ജനസാന്നിധ്യമുള്ള വഴിയില്ല. ഈ ഓട്ടോക്കാർക്ക് എല്ലാ വഴിയും അറിയാം എന്ന് ആത്മഗതം പോലെ ഭാര്യയെ പറഞ്ഞ് കേൾപ്പിച്ചിട്ട് ഞാനിരുന്നു.

അല്പം കൂടി പോയപ്പോൾ റോഡില്ലാതായി. ഇടവഴി പോലുള്ള ഒരു സ്ഥലത്തെത്തി. അപ്പോൾ അയാൾ ഓട്ടോ നിർത്തി

“ഇതെന്താ, ട്രഷറിയായില്ലല്ലോ? – ഞാൻ ആരാഞ്ഞു.

‘എത്താറായി സർ. ഇനി അല്പം നടന്നാമതി’

എനിക്കതത്ര സ്വീകാര്യമായി തോന്നിയില്ല. ഇതിനകം അയാൾ തന്റെ ഇരിപ്പിടത്തിൽ നിന്നും ഇറങ്ങി. ഞാനും ഇറങ്ങി. ഭാര്യ ഓട്ടോയിൽ തന്നെ ഇരുന്നു. മുന്നോട്ടുള്ള വഴിയിൽ ടാറിട്ട റോഡില്ല. നടക്കാനുമത് സുഗമായി എനിക്ക് തോന്നിയില്ല. പക്ഷേ, ഓട്ടോ പോകാനുള്ള വീതിയുണ്ട് താനും.

“അല്ല മാഷേ, ഓട്ടോയിൽ തന്നെ അതുവരെ വിട്ടുതന്ന് സഹായിക്കാമോ?’ “എന്നാ ശരി. വിട്ടുതരാം.’ എന്ന് പറഞ്ഞ് അയാൾ വിചിത്രമായ ചില കാര്യങ്ങൾ ചെയ്തു. ഓട്ടോയുടെ മുൻ പാകത്തിനെ ഇളക്കി അല്പം മുന്നോട്ട് നീക്കി അതിനിടയിൽ മറഞ്ഞിരിക്കുകയായിരുന്ന മറ്റൊരു സീറ്റും അതിനോടു ചേർന്ന പെഡലുകളും പുറത്തേക്കാക്കി നോക്കിനിൽക്കവേ ഓട്ടോറിക്ഷ ഒരു സൈക്കിൾ റിക്ഷാപോലെ രൂപമാറ്റം വന്നതായി കണ്ടു. പിൻസീറ്റിൽ ഭാര്യയോടൊപ്പം കയറിയിരിക്കുവാൻ ഉള്ള സാവകാശം കിട്ടുന്നതിനു മുമ്പ് തന്നെ അയാൾ ശ്രീഘത്തിൽ ആ സൈക്കിൾ റിക്ഷ ആഞ്ഞ് ചവിട്ടി മുന്നോട്ടോടിച്ചു പോയി പരിഭ്രാന്തനായ ഞാൻ അതിൽ കയറി പറ്റാനായി പിന്നാലെ ഓടി.

കുറച്ചുമുമ്പോട്ടുപോയപ്പോൾ ആളൊഴിഞ്ഞ ഒരു മൈതാനത്തിൽ കൂട്ടിയിട്ടിരുന്ന കരിങ്കല്ലുകളിൽ ഇടിച്ച് ഓട്ടോറിക്ഷ തകർന്നു കിടക്കുന്നതാണ് കണ്ടത്.
ഞാൻ പരിഭ്രാന്തനായി.

“ശ്രീദേവി,ശ്രീദേവി. ആർ യൂ സേഫ്? എവിടെയാ നീ?’ – എന്ന് ഉച്ചത്തിൽ വിളിച്ചുകൊണ്ട് ഞാൻ തകർന്ന് കിടന്ന ഓട്ടോറിക്ഷക്കിടയിൽ ഭാര്യയുണ്ടോ എന്ന്
കണ്ടെത്താനായി തിരഞ്ഞു. പക്ഷേ, എനിക്കവളെ കാണാനായില്ല.

ഞാൻ ചുറ്റുപാടും നോക്കി.
ഓട്ടോറിക്ഷ ഡ്രൈവറെയും കാണുന്നില്ല.

എന്റെ പരിഭ്രമം ഇരട്ടിച്ചു.

എന്തെങ്കിലും അപായം സംഭവിച്ചു കാണുമോ?
എവിടെപ്പോയി എന്റെ ശ്രീദേവി

ശ്രീദേവി, ശ്രീദേവി…… ഞാൻ വീണ്ടും ഉറക്കെ വിളിച്ചുകൊണ്ടു ഓട്ടോ പോകേണ്ടിയിരുന്ന ദിശയിലേക്കോടി.
ആ ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടോ എന്ന് ചോദിച്ചറിയാനായി ഒരു മനുഷ്യനെയും കാണുന്നുമില്ല.

ഒടുവിൽ ഞാൻ എത്തിച്ചേർന്നത്. മുൻപരിചയമുള്ള ഒരു കെട്ടിടത്തിന്റെ പിൻഭാഗത്തുള്ള വാതിലിന്റെ മുന്നിലാണ്. ഓർത്ത് നോക്കിയപ്പോൾ അതെന്റെ അമ്മയുടെ തറവാട് വീടാണല്ലോ എന്ന് മനസ്സിൽ തെളിഞ്ഞു.
ഇപ്പോൾ അമ്മയുടെ അനുജന്റെ ഇളയമകനാണ് സകുടുംബം ആ വലിയ വീട്ടിൽ വസിക്കുന്നത്. ആശ്വാസമായി. ഒരു പക്ഷേ, ഭാര്യ ഇവിടെ എത്തിയിട്ടുണ്ടാകാം.
പിറകിൽ വാതിൽ മുകളിലും താഴെയുമായി തടിയിലുള്ള രണ്ട് സമഭാഗങ്ങളായി പണിതതാണ്. അതിന് വശത്തേക്ക് മുകളിലെ നിലയിലേക്കുള്ള സ്റ്റെയർ കെയ്സുമുണ്ട്.

ഞാൻ പ്രതീക്ഷയോടെ മുകളിലത്തെ വാതിൽ പാളിയിൽ കൈ കൊണ്ട് മുട്ടി. ആരും പ്രതികരിച്ചില്ല. വീണ്ടും കുറച്ചുകൂടി ശക്തിയോടെ ഞാനാ വാതിലിൽ മുട്ടി. ചിലപ്പോൾ അവൾ മുകളിലായിരിക്കും. കയറി നോക്കിയോലോ? ഇങ്ങനെ ആലോചിച്ച് ഞാൻ പിന്തിരിയവെ അകത്തുനിന്നു എന്തോ ഒരു ശബ്ദം കേൾക്കാനിടയായി. ആരോ വാതിലിന്റെ സാക്ഷയിളക്കുകയാണ്.

വാതിൽ തുറന്നു.

അമ്മാവന്റെ ഇളയമകനാണ്. എന്നെക്കണ്ടതിന്റെ സന്തോഷസൂചകമായി ചിരിച്ചുകൊണ്ട് അയാൾ കതക് തുറന്നു. ഞാനകത്തുകയറി.
ഉറക്കച്ചടവോടെ അയാളുടെ മൂന്നുവയസ്സുള്ള മകനുമുണ്ട്. അവരെ ബുദ്ധിമുട്ടിച്ചതിന്റെ ജാള്യതയും സ്ഥലകാലബോധവും എന്നിൽ നിറഞ്ഞ ഒരേ നിമിഷമായിരുന്നു.

‘ഞാൻ… രാവിലെ ഒന്നു നടക്കാനിറങ്ങിയതാ വീട്ടിലാവുമ്പോഴും പതിവുള്ളതാ’
‘അവിടെ എവിടെയാ നടക്കാൻ പോകാറ്?’

അമ്മാവന്റെ ഇളയമകൻ ചോദിച്ചു.
“സാധാരണ മസിയം വരെ നടക്കാറാണ് പതിവ്. ആ പതിവ് മുടക്കണ്ടാന്ന് വിചാരിച്ചു.

ഇതിനകം അമ്മാവന്റെ മൂത്തമകനും തന്റെ മുറിയിൽ നിന്നു പുറത്തിറങ്ങി സൗഹൃദഭാവത്തിൽ എന്നോടു ചിരിച്ചു നിന്നു.

രണ്ടാം ശനിയാഴ്ചയായതിനാൽ രണ്ടുമക്കളും സകുടുംബം വീട്ടിലുണ്ട്. “ഏതായാലും വന്നത് നന്നായി എത്ര നാളായി കണ്ടിട്ട്. ഇനിയെന്തായാലും ചായ കുടിച്ചിട്ട് പോവാം.
ഇതും പറഞ്ഞ് അവർ രണ്ടുപേരും കൂടി എന്നെ സ്വീകരിച്ചിരുത്തി.

COMMENTS

2 COMMENTS

  1. സർ
    നല്ല കഥ
    അവതരണം നന്നായി.
    ഇത് ഒരു തരംരോഗാവസ്ഥ
    കൂടിയല്ലേ?

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം...

കാവ്യ മാധവന്റെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് അവതാരകൻ വിജയ്

മലയാളി പ്രേക്ഷകരടെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധാവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് മലയാള സിനിമയുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. 1991 ൽ പുറത്ത് ഇറങ്ങിയ പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു...

നമസ്തേ പ്രിയ മിത്രമേ . . . ഹിന്ദിയില്‍ ട്വീറ്റുമായി ഫ്രഞ്ച് പ്രസിഡന്റ് ! മോദിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവേല്‍ മാക്രോണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചര്‍ച്ചനടത്തി. ഇന്തോ-പസഫിക് മേഖലയിലെ സഹകരണ സാധ്യതകള്‍ തേടിയാണ് ഇരു നേതാക്കളും ഫോണിലൂടെ ചര്‍ച്ച നടത്തിയത്. അഫ്ഗാന്‍ പ്രശ്നങ്ങളടക്കം ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായാണ്...

താലിബാന്‍ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശം തള്ളി; സാര്‍ക്ക് സമ്മേളനം റദ്ദാക്കി

ന്യൂഡല്‍ഹി: ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സാര്‍ക്ക് (സൗത്ത് ഏഷ്യന്‍ അസോസിയേഷന്‍ ഫോര്‍ റീജണല്‍ കോ ഓപ്പറേഷന്‍) വിദേശകാര്യ മന്ത്രിമാരുടെ യോഗം റദ്ദാക്കി. അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിച്ച്‌ താലിബാനെ യോഗത്തില്‍ പങ്കെടുപ്പിക്കണമെന്ന പാക് നിര്‍ദ്ദേശത്തില്‍...
WP2Social Auto Publish Powered By : XYZScripts.com
error: