17.1 C
New York
Tuesday, September 28, 2021
Home Literature സ്വപ്നം (കഥ ) - ശ്രീകുമാരി

സ്വപ്നം (കഥ ) – ശ്രീകുമാരി

✍ശ്രീകുമാരി

ടിക്കറ്റ്.
കണ്ടക്ടർ അടുത്തു വന്നു.
രണ്ടു കലക്ട്രേറ്റ്
ടിക്കറ്റുവാങ്ങി പോക്കറ്റിലിടുന്നതിനിടയിൽ കണ്ടക്ടറോടു പറഞ്ഞു ആ മുന്നിലെ സീറ്റിലിരിക്കുന്ന നീലസ്സാരിക്കാരി .
കണ്ടക്ടർ തല കുലുക്കി.

ഒരു ഗവണ്മെന്റു ജോലി അവളുടെ സ്വപ്നമായിരുന്നു. ഇപ്പോൾ രണ്ടു കൂട്ടികളുടെ അമ്മയായപ്പോളാണ്. ആ ഭാഗ്യം സിദ്ധിച്ചത്. തന്റെയും ഓഫീസ് കളക്ട്രേറ്റിലാണ്. അതും അവളുടെ സ്വപ്നം’

ഗ്രാമത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശാന്തിക്കാരൻ ശങ്കരനാരായണൻ നമ്പൂതിരി. ഇല്ലത്തിന്റെ പെരുമയും ആഢ്യത്വ പുരാണവും നാട്ടുകാരുടെ വായിൽ നിന്നും ധാരാളം കേട്ടിട്ടുണ്ട് ശങ്കരനാരായ
ണൻ
പശു ചത്തു. മോറ്റിലെ പുളിയും കെട്ടു എന്നിട്ടും ജനങ്ങൾ വെള്ളിയോട്ടില്ലം എന്നു പറയുമ്പോൾ തന്നെ വായ്ക്കൽ കൈ വയ്ക്കുന്ന ഭാവം.
ഇന്ന് ഈ അമ്പലത്തിൽ നിന്നും കിട്ടുന്നതാണ് ആകെ വരുമാനം. ഇല്ലം വക ക്ഷേത്രം പൊതുജനത്തിനു തുറന്നു കൊടുത്തതു കൊണ്ട് മൂന്നു ജന്മങ്ങൾ പട്ടിണിയില്ലാതെ കഴിയുന്നു.

വേളി എന്നു പറയുമ്പോൾ ശങ്കരൻ നമ്പൂതിരിക്ക് ഒരു ഉൾക്കിടിലമുണ്ടാവും.
രൂപഗുണമല്ല, കൃത്യമായ വരുമാനമില്ല. സമ്പത്തില്ല, നഷ്ടപ്രതാപം വിളിച്ചു പറയുന്ന പൊളിഞ്ഞു വീഴാറായ ഇല്ലം
പ്ലസ്സ് ടു കഴിഞ്ഞപ്പോൾ തുടർ പഠനത്തിനു നിവൃത്തിയില്ല.
പട്ടണത്തിൽ പോയി പഠിക്കാൻ നിത്യവുമുള്ള ബസ്സ് ഫയർ കിട്ടും എന്ന ഉറപ്പില്ലാത്തതു കൊണ്ട് അച്ഛനൊപ്പം ശാന്തിപ്പണിക്കു കൂടി. ഉപദേവതമാരെ പൂജിച്ചു കഴിഞ്ഞു.

വയസ്സു മുപ്പതു കഴിഞ്ഞു. അമ്മയുടെ നിർബന്ധത്തിനു വഴങ്ങി .വേളി നടന്നു.
സതി അവളും ഒരു ശാന്തിക്കാരന്റെ മകൾ തന്നെ പക്ഷെ തങ്ങളേക്കാൾ സാമ്പത്തിക ശേഷിയുണ്ട്. ദേവസ്വം ബോർഡിന്റെ കീഴിലുള്ള അമ്പലമാണ്.

സതിയുടെ ഇളയ നാലു പെൺകുട്ടികളാണ്. അതാണ് ഇല്ല മഹിമയ്ക്കു മുൻതൂക്കം കൊടുത്ത് ഈ വേളി നടന്നത്.
സതി ഡിഗ്രി പാസ്സായതാണ്. ആദ്യം വേണ്ട എന്നു തന്നെ തീരുമാനിച്ചിരുന്നു. പിന്നെ അവളുടെ അച്ഛന്റെ നിർബ്ബന്ധത്തിനു വഴങ്ങേണ്ടിവന്നു.

രാത്രിയിൽ എന്തൊരു സന്തോഷവും ആവേശവുമായിരുന്നു.
ചുംബനങ്ങൾ, പരിരംഭണങ്ങൾ, ഒന്നാകൽ, എല്ലാം സ്വപ്ന സാക്ഷിത് കാരം പോലെ ആസ്വദിച്ചു. പക്ഷെ ഏതാനും ദിവസം കൊണ്ടു തന്നെ മടുപ്പു തോന്നി. താൻ കാണിക്കുന്ന ഈ ആവേശം മടക്കിക്കിട്ടുന്നില്ലെങ്കിൽ …..
തന്നെ ഒന്നു ചുംബിക്കുകയോ, കെട്ടിപ്പിടിക്കുകയോ, എന്തിന് നേരെ ഒന്നു നോക്കി സംസാരിക്കുകയോ ചെയ്യാതെ പൂർണ്ണ വിധേയത്വം ഭാവിച്ചുള്ള ആ കിടപ്പ് തന്റെ സമനില തെറ്റിച്ചു
എന്തു ചോദിച്ചാലും ഒരേ കരച്ചിൽ. ദേഷ്യം അടക്കാൻ കഴിഞ്ഞില്ല.
പിന്നെ എപ്പോഴോ തോന്നി. കോപിച്ചിട്ട് കാര്യമില്ല. സ്നേഹിക്കുകയാണു വേണ്ടത്. ആ മനസ്സ് അറിയുക തന്നെ. വീട്ടിലുള്ളവർ അറിയാതിരിക്കുകയും വേണം.

ഒരു ഗവണ്മെന്റുദ്യോഗസ്ഥൻ ഭർത്താവാ കണമെന്നവൾ മോഹിച്ചു. അതു നടക്കാതെ വന്നപ്പോൾ വിധിക്കു കീഴടങ്ങി കഴിയാമെന്നു കരുതി മോഹത്തെ വിസ്മൃതിയിലേക്കു തള്ളി മാറ്റാൻ ശ്രമിക്കുകയാണവൾ.
ഒരു നിമിഷം സ്തംഭിച്ചിരുന്ന തന്റെ മടിയിലേക്കവൾ കരഞ്ഞു കൊണ്ടു വീണു.
ക്ഷമിക്കൂ….എന്നോടു ക്ഷമിക്കൂ …..ഞാനിവിടുത്തെ വേളിയാണ്. ഞാൻ ശ്രമിക്കാം.
ആരോടും പറയരുത്.
“സതി. നിനക്ക് നിന്റെ ഇല്ലത്തേക്കു പോകണമെങ്കിൽ ……
അയ്യോ. അവൾ എന്റെ വായ് പൊത്തി.
വേണ്ട ശങ്കരേട്ടാ. ഞാൻ ശ്രമിക്കുന്നുണ്ട്. ഞാൻ പൊരുത്തപ്പെട്ടോളാം. എനിക്കിനി ഇവിടമല്ലാതെ വേറൊരിടമില്ല.
അച്ഛനുമമ്മയും അറിയരുതേ…. അവർക്കിതു താങ്ങാനാവില്ല.

അടുത്ത ദിവസം മുതൽ അവൾ സംസാരിച്ചു തുടങ്ങി.
നമുക്കു രണ്ടു പേർക്കും ജോലിയുണ്ടെങ്കിലേ ഇനിയുള്ള കാലം കഴിയാൻ പറ്റൂ. നമ്മുടെ മക്കൾക്ക് നല്ല നിലയിൽ വിദ്യാഭ്യാസം കൊടുക്കാനാവൂ.
ഞാനെല്ലാം മൂളിക്കേട്ടുകൊണ്ടിരുന്നു.
ഒരു ദിവസം അവൾ എന്നോടു ചോദിച്ചു ‘ചേട്ടന് പി.എസസ് .സി. പരീക്ഷ എഴുതിക്കൂടെ. “
എനിക്കിനി …… പഠിക്കാൻ…?
നമുക്കു രണ്ടു പേർക്കും പഠിക്കാം.
പി.എസ്സ്.സി. ഗൈഡു വാങ്ങി പഠനം തുടങ്ങി. അവൾ ചെറിയ ചെറിയ ഭാഗങ്ങളാക്കി ഓരോ ദിവസവും പഠിക്കേണ്ട ഭാഗം കൃത്യമായി വായിച്ചു പഠിപ്പിച്ചു. അവളുടെ ഉത്സാഹം എന്നിലേക്കു പടർന്നു കയറുകയായിരുന്നു.
പി.എസ്സ്.സി. ആപ്ലിക്കേഷൻ വാങ്ങി. പൂരിപ്പിച്ച് രണ്ടു പേരും അയച്ചു. ഗർഭിണിയായതോടെ അവൾ എന്നെ പഠിപ്പിക്കാൻ കൂടുതൽ ശ്രദ്ധിച്ചു. ഉന്തിയവയറുമായ് നടന്നുകൊണ്ടവൾ വായിച്ചു തന്ന ഓരോ ഉത്തരവും കല്ലിൽ കൊത്തിയ പോലെ മനസ്സിൽ പതിഞ്ഞു.
മുന്നാക്ക വിഭാഗമായതു കൊണ്ട് ഏറ്റവും അടുത്ത റാങ്ക് തന്നെ വേണം എന്ന അവളുടെ വാശി ജയിച്ചു.
വേരിയസ് ഡിപ്പാർട്ട്മെന്റ്റ് ക്ലാറിക്കൽ പരീക്ഷയിൽ 97-ാമതെത്താൻ കഴിഞ്ഞതിന്റെ ഫുൾ ക്രഡിറ്റും സതിക്കുള്ളതാണ്.
ജോലി കിട്ടി എന്നറിഞ്ഞപ്പോൾ അച്ഛൻ കരഞ്ഞു പോയി. ഇല്ലത്തുനിന്നുള്ള ആദ്യത്തെ ഗവണ്മെന്റുദ്യോഗസ്ഥൻ.
ജോലിക്കു പോകാൻ തുടങ്ങിയതോടെ സതി പൂർവ്വാധികം ഉത്സാഹവതിയായി.
വീട്ടു ജോലിയും, കുട്ടികളെ നോക്കലും .എന്റെ ഡ്രസ്സ് ഇസ്തിരിയിടുക, ഭക്ഷണം ശരിയാക്കുക എന്നു തുടങ്ങി അകത്തും പുറത്തുമുള്ള പണി അധികമാണെങ്കിലും അവൾ സന്തോഷത്തോടെ എല്ലാം ചെയ്തു.
ഇല്ലം പുതുക്കിപ്പണിതതു കണ്ടിട്ടാണ് അച്ഛൻ മരണമടഞ്ഞത്.

അഞ്ചു കൊല്ലം കഴിഞ്ഞു. രണ്ടാമത്തെ കുഞ്ഞിന് രണ്ടു വയസ്സായപ്പോൾ സതി പി.എസ്സ്.സി. പരീക്ഷ എഴുതി. റാങ്ക് 20. വേഗം തന്നെ നിയമന ഉത്തരവ് കിട്ടി.

രാവിലെ അമ്മയുടെ കാൽ തൊട്ടു വന്ദിച്ചിറങ്ങു
മ്പോൾ അമ്മ അവളെ ചേർത്തുപിടിച്ചു കൊണ്ട് പറഞ്ഞു “നീ മഹാലക്ഷ്മിയാണ് ” എന്ന്.
അത് തികച്ചും ശരി തന്നെയാണ്. എന്റെ ഭാഗ്യം

✍ശ്രീകുമാരി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ് കിരീടം കേരള ഫൈറ്റേഴ്സ്ന്.

ഡാലസ്: സെപ്റ്റംബർ 26 ശനിയാഴ്ച നടന്ന കേരള പ്രീമിയർ ക്രിക്കറ്റ് ലീഗ്  ഫൈനൽ മത്സരത്തിൽ കേരള  ഫൈറ്റേഴ്സ്  ജേതാക്കളായി . കേരള ടൈറ്റാനിക് ക്രിക്കറ്റ് ടീമിനെ 26 റൺസിന് പരാജയപ്പെടുത്തി കൊണ്ടാണ് കേരള...

ദത്തുപുത്രൻ (തുടർക്കഥ) -4

ആനിയമ്മ പലയാവർത്തി ചോദിച്ചപ്പോൾ ഉണ്ടായതെല്ലാം അവൻ പറഞ്ഞു. ആനിയമ്മ പറഞ്ഞു അന്തോന്നി ചേട്ടൻ ഏറ്റവും ആഗ്രഹിച്ചതായിരുന്നു ജോണിയുടെ വിദ്യാഭ്യാസം അത് തടസപ്പെടാൻ പാടില്ല. കുലീനയായ ആ മഹതി ജോണി ക്കു ആവശ്യം ഉള്ള...

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: