17.1 C
New York
Wednesday, December 1, 2021
Home Literature സ്ഫുരണങ്ങൾ.. (കവിത) .

സ്ഫുരണങ്ങൾ.. (കവിത) .

ജീവനറ്റുപോയ പ്രിയരുടെ
അടുത്തിരിക്കുമ്പോൾ ആകെ ഒരു
മരവിപ്പാണ്
ഇത്രനാൾ ജീവിച്ചു തീർത്ത
തിരുശേഷിപ്പുകൾ മിന്നലായി മാറി
മറയും മനസ്സിൻ കയങ്ങളിൽ.

കരിക്കട്ടയിൽ കോറിയിട്ട
വികൃതരൂപമായാണ്
മരണമെന്നിൽ നിഴൽപാടായി
പിന്തുടരുന്നതും വേർപ്പെട്ടു പോയ
പ്രിയരുടെ ശിഥിലമായി പോയ
തപ്തനിശ്വാസങ്ങൾ തലയ്ക്കു
മുകളിൽ വടിവാളായി നിൽക്കുന്നതും.

ജീവനിൽപാതിയായ മരിച്ചവൻ്റെ
സമീപത്തു അസ്ത്ര പ്രജ്ഞയായി
ഇരുന്നയന്നുമെൻ കാതിൽ വന്നു
തട്ടിയവൾ കരഞ്ഞില്ലല്ലോ എന്ന
ദ്വയാർത്ഥപദം.

കരയാതിരിക്കുന്നവളുടെ
മനസ്സു മുഴുവൻ ഒരിക്കലും
അണഞ്ഞുപോവാത്ത പ്രിയൻ തൻ
സ്മൃതികൾ ശിലാലിഖിതങ്ങളിൽ
കൊത്തിവെച്ചവൻതൻ വാക്കുകൾ
പാഴ് വാക്കായി അസ്തമിച്ചതെല്ലാമെൻ
നിശബ്ദ രോദനത്തിൻ്റെ ബഹിർ
സ്ഫുരണങ്ങളായിരുന്നു.

ആരൊക്കേയോ അത്യുച്ചത്തിൽ
വിളിച്ചു പറയുന്നതെൻ കാതിൽ
അലയടിച്ചു ഏറ്റവും പ്രിയരായവർ
മൃതിയടഞ്ഞാൽ കരയണം, ഏറെ
നാളുകൾ ഒതുങ്ങിയിരിക്കണം,
അലങ്കാരാദികൾ പാടില്ല
ഇങ്ങനെ പോകുന്ന ഒരായിരം
ആചാരാനുഷ്ഠാനങ്ങൾ
” എന്തിനെന്ന് ചോദിക്കണമെന്നെൻ
ഉപബോധമനസ്സ് അന്നേരം
ഉണർത്തിയെങ്കിലും മൗനത്തെ കൂട്ടായി
കൂട്ടി

മനസ്സുകൊണ്ട് നൊന്തു പോയിട്ടുണ്ട്,
ജീവിതായനത്തിലെയേറെ തളരും
നിമിഷങ്ങളെയെണ്ണി നോക്കി
അവനിൽ കുറ്റപ്പെടുത്തലിൻ്റെ
ആമാടപ്പെട്ടി തുറക്കുന്ന മനുഷ്യർ തൻ
പുറത്തേക്കെറിയുന്ന ക്രൂരമ്പുകൾ
കേട്ടിട്ട്,

ഞാനെന്ന രസാർണവം
മുന്നോട്ടുവയ്ക്കും പാദങ്ങളിലെല്ലാം
സ്വന്തം നിലപാടുകളുടെ വ്യക്തത
മായാതെ മങ്ങാതെ ജീവിതത്തിൽ
നറും പുഷ്പമായ് വിരിഞ്ഞു
കൊണ്ടിരിക്കും.

ആപത്തുകളേതു ജീവിതത്തിലും
സ്വാഭാവികം, ഒറ്റപ്പെടുത്തലുകൾ
ശക്തി തൻ സ്രോതസ്സ് വർദ്ധിപ്പിക്കും,
കുടുംബത്തിലും, സമൂഹത്തിലും
വിവേചനമൊന്നു പാടില്ല
മനുഷ്യഗണമാകെ രണ്ടു തരം
പുരുഷനും, സ്ത്രീയും മാത്രം
അതിനിടയിലെ മത ജാതി
വർഗ്ഗഭേദമെന്ന ചിന്ത നശിക്കട്ടെ,,
സ്ത്രീയെന്നും ശക്തിയാർജിച്ച്
കരുത്തുള്ളവളാകട്ടെ

ബീന ബിനിൽ , തൃശൂർ✍

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: