17.1 C
New York
Monday, September 20, 2021
Home Literature സ്നേഹിത (കവിത)

സ്നേഹിത (കവിത)

✍സതി സതീഷ്, റായ്പ്പൂർ

വാക്കിൽ നിറയുന്ന
ഹൃദയത്തിൻ കവിതകൾ ചന്ദനഗന്ധമായ്
പൊതിയുമ്പോൾ
എന്തിനൊവേണ്ടി
തിരഞ്ഞിടുന്നു നാം
തേങ്ങിടുന്നു നാം ..
അനുവാദമില്ലാതെ
ഹൃദയകവാടം
തേടിയെത്തിയ പ്രണയസുന്ദരപുഷ്പമേ ..
ആശകളേറെ
കൈമാറിയെങ്കിലും
നീയിന്നും എത്ര
അകലെയാണ് ..
ഹൃദയസ്പന്ദനമേകുവാൻ നിന്നോർമ്മകൾ
പൂർണ്ണത തേടുന്ന
സ്നേഹത്തിൻ
നീരുറവയായ് ..
നിൻ ചിരിയിൽ
അലിയുമെൻ
ഹൃദയം അണയാതെ
തെളിയുന്നതിരിനാളമായ് നീ
എൻ ഹൃദയത്തോട് ചേരുന്നു ..
സ്നേഹത്തിൻ
നീരുറവപോൽ
തുടിക്കുന്ന ശ്വാസതാളംനീ
എരിയുമീ നെഞ്ചിൽ നീ
അവസാന ശ്വാസംവരെ
എൻ പ്രണയസാമ്രാജ്യത്തിൽ പ്രണയഗീതം പൊഴിച്ചൊരേ വഴിത്താരയിൽ
ഒന്നിച്ചൊരു യാത്ര
കൊതിക്കുന്നു ഞാൻ ..
തുണയായ് .നിഴലായ് സ്നേഹമായ്..പ്രാണനായ് മൃത്യുവിൽപ്പോലും വേർപിരിയാതിരുന്നെങ്കിൽ
എൻമനം പ്രാണന്റെ
നീറ്റലാൽ
തേങ്ങാതിരുന്നേനെ…

✍സതി സതീഷ്, റായ്പ്പൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: