(സംഗീത മോഹൻ, ബാംഗ്ലൂർ)
മഞ്ഞിൻ മണമോലുമീ രാവിൽ
മൃദു തന്ത്രി മീട്ടിയുണർത്തിടും പോൽ
താരകൾ ആമോദമോടെ ചൊരിയുന്നു
നവരാഗമോലും തൂ വെളിച്ചം
കന്യാമറിയത്തിൻ പുണ്യജന്മം
സഹനപാതയിൽ ജ്യോതിസ്സായി
സ്നേഹപ്രവാഹമാം ദൈവപുത്രൻ
പുൽക്കൂടിനുള്ളിൽ അവതരിച്ചു
മഞ്ഞു പൊതിയുമാ മനോഹര രാവിൽ
ആട്ടിടയന്മാർ ഉണ്ണിയെ കാണാനണയുന്നു
മാനത്തുദിച്ചൊരാ പൂന്തിങ്കൾ പോലും
ആശംസയേകുമീ ധനുമാസ രാവിൽ
തളിരാർന്ന പൊന്മേനി വിളങ്ങീടുമീ
കുളിരാർന്ന പുൽക്കൂട്ടിൽ നൊന്തീടാതെ
മണ്ണിലെ മർത്യന്റെ ദുരിതങ്ങളിൽ നീ
ആശ്വാസമേകി പുല്കുന്ന നാഥനായ്
പ്രകാശധാര പോൽ സ്നേഹധാരയായ്
മർത്യർക്കായ് കുരിശ്ശേറി സ്നേഹനാഥൻ
സംഗീത
Facebook Comments