ഓശാന പാടിയ ഒലിവു മരങ്ങൾ
മൗനമായ് തേങ്ങിയനാളിൽ..
ഓശാന പാടിയ ഹൃദയങ്ങളൊന്നായ്
ദൈവപുത്രൻ്റെ രക്തം കൊതിച്ചു..
ദൈവപുത്രൻ്റെ രക്തം കൊതിച്ചു…
(ഓശാന പാടിയ..)
പാപികൾക്കായ്
യാഗമായ നാഥാ..
സ്നേഹനാഥാ
ശ്രീയേശുനാഥാ..
ഗാഗുൽത്തായിൽക്രൂശിതനാകുവാൻ
കുരിശും വഹിച്ചുനടന്നു നാഥൻ
അന്നു കുരിശും വഹിച്ചു നടന്നു നാഥൻ
മുൾക്കിരീടംചൂടി താഡനമേറ്റവൻ
ഒരുമാത്ര പാദങ്ങളിടറി വീണു..
അന്നൊരുമാത്ര പാദങ്ങളിടറി വീണു..
(ഓശാന പാടിയ..)
പാപികൾക്കായ്
യാഗമായ നാഥാ..
സ്നേഹനാഥാ
ശ്രീയേശുനാഥാ..
കാൽവരിക്രൂശിൽ പിടയുന്ന നേരം
ക്രൂശിച്ചവർക്കായ്പ്രാർത്ഥിച്ച നാഥാ..
അറിയുന്നു ഞാൻ നിൻ്റെ ഹൃദയം
എനിക്കായ് മുറിവേറ്റ നിൻ ഹൃദയം
അറിയുന്നു ഞാൻ നിൻ്റെ സ്നേഹം
എനിക്കായ് ബലിയായ നിൻ്റെ സ്നേഹം..
(ഓശാന പാടിയ..)
പാപികൾക്കായ്
യാഗമായ നാഥാ..
സ്നേഹനാഥാ
ശ്രീയേശുനാഥാ..
ബൈജു തെക്കുംപുറത്ത്