17.1 C
New York
Thursday, December 2, 2021
Home Literature സ്നേഹക്കൂടാരം (കവിത)

സ്നേഹക്കൂടാരം (കവിത)

✍ടി. എം. നവാസ് വളാഞ്ചേരി

മഹാമാരി കാലത്തിന് ശേഷം നൻമയുടെ അറിവിന്റെ കലയുടെ കളിയുടെ പുതുവസന്തം തീർക്കാൻ അറിവിൻ കൂടാരങ്ങളിലേക്കെത്തുകയാണ് കുട്ടി പട്ടാളം. കളിചിരികളാലെ ഉണരുകയാണ് ക്ലാസ് മുറികളും കളിമുറ്റങ്ങളും.

സ്നേഹക്കൂടാരം
(കവിത)

അറിവ് തേടി വന്നിടുന്നു കൂട്ടമായ് കുരുന്നുകൾ

നൻമയാലെ സ്നേഹമാലെ പൂവസന്തം തീർത്തിടാൻ

കഥകളേറെ കേട്ടിടാൻ കളിചിരികൾ കാട്ടിടാൻ

അറിവതാകും മുത്തതൊക്കെയും പെറുക്കി കൂട്ടിടാൻ

ജീവിതത്തിൻ പൊൻ വസന്തം തേടിയോടി വന്നവർ

കളം നിറച്ചു കളികളാലെ ചിരികളാലെ കൂട്ടവർ

പങ്കുവെച്ചു അറിവതും കളിചിരികളൊക്കെയും

സൗഹൃദത്തിൻ നൻമ പൂക്കും പൂമരങ്ങളായവർ

കൂട്ടിനുള്ളിൽ കൂടുകെട്ടി സ്നേഹജ്വാല തീർത്തവർ

കനവ് കണ്ട പൊൻ കിനാക്കൾ പൂത്ത് പൂ വിരിച്ചിടാൻ

നറുമണം പകർന്നിടാൻ നൻമകൾ പരത്തിടാൻ

സ്വയമുണർന്നു പ്രഭ ചൊരിഞ്ഞു പൊൻ വിളക്കായ് മാറിയോർ

കളകളേറെയുണ്ട് പൂക്കളൊക്കെയും കരിച്ചിടാൻ

കരുതലോടെ നിന്നിടേണം കളകളെ പറിച്ചിടാൻ

തിൻമയേതും നൻമയാലെ നേരിടാൻ പഠിക്കണം.

നൻമ പൂക്കും പൂമരങ്ങളായി നമ്മൾ മാറണം.

✍ടി. എം. നവാസ് വളാഞ്ചേരി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: