17.1 C
New York
Saturday, October 16, 2021
Home Literature സ്ത്രീധനം (കവിത)

സ്ത്രീധനം (കവിത)

✍പ്രമീള ശ്രീദേവി

കാഴ്ചകൾ മാറിമറയുമീ
ലോകം കാട്ടിത്തരുന്നുണ്ട്
പെൺമഹത്വം
എങ്കിലും ഇടയ്ക്കൊക്കെ
കേൾക്കുന്ന രോദനം
സഹനത്തിനുമപ്പുറം പൊൻമകളേ …..

പെണ്ണെന്ന പേരിനാൽ മാത്രം
സർവ്വംസഹയായവൾ
മിഴിയിണകൾ തോരാതെ
കണ്ണീർ വാർക്കുന്നവൾ
ചിറകറ്റ പക്ഷി കണക്കേ
തളർന്നു വീഴുന്നവൾ

നിൻ്റെ ജീവരക്തം
ഊറ്റിക്കുടിച്ചു
വളർന്നവൻ
ഇവിടെ ഒരു ഇത്തിൾക്കണ്ണിയായി
മാറിടുമ്പോൾ
മാറ്റം വരേണം നമ്മുടെ
നീതിശാസ്ത്രത്തിനെ –
ങ്കിലും

കെട്ടി മുറുക്കിയ
സാമൂഹിക ചട്ടങ്ങൾ
അവളുടെ ജീവൻ
അപഹരിച്ചീടുമ്പോൾ
പെണ്ണിൻ മഹത്വം
തിരിച്ചറിയാത്തവൻ്റെ
ഉള്ളം കയ്യിൽ അവളെ
ഏൽപ്പിക്കുന്ന പിതാവും
അവൾ തൻ മഹത്വം
തിരിച്ചറിയുന്നില്ലയോ….

ലോഹത്തിളക്കങ്ങൾ
ഏറിടും അവൾ തൻ
പൂമേനിയിൽ
നരാധമൻമാർ
കണ്ണറിഞ്ഞീടുമ്പോൾ
രോദനം ബാക്കിയായി
മാറിടുന്നു
സത്യവും സ്നേഹവും
മാഞ്ഞിടുമ്പോൾ
സ്ത്രീധന സങ്കല്പ-
മെത്തിടുന്നു

പൂവിൻ സൗരഭ്യം
ആസ്വദിക്കാനായി
പൂമരം വെട്ടിമാറ്റിടുന്നോർ
ഒരു സൂചിമുന തൻ
വേദന പേറാത്തവൻ
പ്രാണൻ പിടയും
അവൾ തൻ വേദന
കൺകുളിരേ ആസ്വദിച്ചീടുന്നു

നിൻ മിഴിയിണകൾ
നനയാതെ ഓമനിച്ച
കരങ്ങൾക്കിന്നു
ശക്തി’ പോരങ്കിൽ
ഉയരണം നിൻ്റെ
കരങ്ങൾ തന്നേ
നിനക്കായി
മൊഴിയണം നിൻ്റെ
നാവും നിനക്കായി
ഇനിയുള്ള കാലം നീ
തിരിച്ചറിയേണം നിൻ്റെ
ശക്തിയെന്തന്ന് എൻ
പൊൻമകളേ …..

സ്വപ്നങ്ങളിലേക്കു
തിരികെ പറക്കേണം
മകളേ നീ നിൻ്റെ
സ്വപ്നങ്ങളിലേക്കു
പറന്നെത്തീടേണം
മാർഗ്ഗം നന്നല്ലയെങ്കിൽ
തിരികെ നടക്കേണം
മകളേ നീ നിൻ്റെ
മാർഗ്ഗത്തിൽ…
കരയാതെ കണ്ണീർ
വാർക്കാതെ തളരാതെ
മുന്നേറീടേണം നീ
നിൻ വീഥികളിൽ.
സ്ത്രീ തന്നെ ധനമെന്നു
തിരിച്ചറിയേണം.

പ്രമീള ശ്രീദേവി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മഴ ശക്തമാവുകയാണ് അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിലുണ്ടായ മഴ ശക്തമാവുകയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കൻ-മദ്ധ്യ ജില്ലകളിൽ ഇതിനോടകം...

ബ്രിട്ടീഷ് പാർലമെന്റ് അംഗം, സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു

ബ്രിട്ടീഷ് പാർലമെന്റ് അംഗം സർ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കൻ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓൺ സീയിലെ ബെൽഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്. ഗുരുതരമായി...

പത്തനംതിട്ടയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

വടശേരിക്കരയിൽ ചെറുകാവ് ദേവീക്ഷേത്രത്തിന് പിൻവശം മോഹനസദനത്തിൽ കെ പി ചന്ദ്രമോഹൻ കർത്തയുടെ കിണർ ഇടിഞ്ഞു താഴുകയും, സമീപത്തുള്ള തൊഴിത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സമീപ വീടുകൾക്ക് ആഘാതത്തിൽ വിറയൽ സംഭവിച്ചതായി പറയുന്നു. കോന്നി...

തെക്കൻ ജില്ലകളിൽ പ്രളയഭീതി: മഴ തുടരുന്നു.

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തെത്തിയതിനെത്തുടര്‍ന്ന് കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് പരക്കെ മഴ കനക്കുമെന്ന്...
WP2Social Auto Publish Powered By : XYZScripts.com
error: