അവൾക്ക് ഭാവങ്ങൾ പലതാണ്..
അവളുടെ മനസ്സ്
പൂർണ്ണമായി അറിയുന്ന പുരുഷൻ ഉണ്ടോ?
കൂടുതലും അവൻ
അവളെ അവളുടെ ഉടലഴകിലൂടെ മാത്രമാവും അറിയുന്നത്…
അവളുടെ മനസ്സഴക് കാണാനവൻ ശ്രമിക്കാറുണ്ടോ?.
.ഉണ്ണാനുണ്ട് ഉടുക്കാനുണ്ട് അവൾക്ക് എന്തിന്റെ കുറവാണ് അല്ലെ?
അവളെ ഇടയ്ക്കൊന്ന് ചേർത്തുപിടിക്കാറുണ്ടോ? മൂർദ്ധാവിൽ ചുംബിക്കാറുണ്ടോ? അവൾക്ക് ചായാനുള്ള
തണൽമരം ആവാറുണ്ടോ? കണ്ണിലെ ആഴങ്ങളിലേക്ക് ഇറങ്ങി നോക്കാറുണ്ടോ?
ആകണ്ണാഴങ്ങളിൽമാത്രമേ നിന്റേത് മാത്രമാകാൻ കൊതിക്കുന്ന അവളെ കാണാൻ കഴിയൂ…
അല്ലെങ്കിൽ നീ അവളുടെ വെറും ഉടമസ്ഥൻ മാത്രം
Nice