17.1 C
New York
Friday, January 21, 2022
Home Literature സൂര്യപുത്രൻ (കവിത)

സൂര്യപുത്രൻ (കവിത)

സനിൽ തൃക്കൊടിത്താനം✍

പെയ്യാൻ മറന്നൊരാ കരിമേഘക്കൂട്ടങ്ങൾക്കിടയിലായി
അർക്കരശ്മികൾ നിഴലായി പതിക്കുമീ രണഭൂമിയിൽ

കൃഷ്ണപാഞ്ചജന്യം മുഴങ്ങുമീ കുരുക്ഷേത്രഭൂമിയിൽ
പഞ്ചഭൂതങ്ങൾ പോലും ഖിന്നരായി നിൽക്കുന്നിതാ.
പടഹധ്വനിയിൽ കൃഷ്ണപാഞ്ചജന്യം മുഴങ്ങവേ
ധർമ്മാഅധർമ്മങ്ങളേറ്റുമുട്ടുന്നീകുരുക്ഷേത്രഭൂമിയി ൽ

ചേതനയറ്റ കബന്ധങ്ങൾക്കിടയിലൂടെയായി
ചാലിട്ടൊഴുകുന്നു കരിനിണമൊരു ചെറുനദിപോല വേ

ആരവമടങ്ങാത്തൊരീകുരുക്ഷേത്രഭൂമിയിൽ
ഏകപുരുഷഘാ തിനിവേലെന്തിനിൽക്കുന്നു
സൂര്യത്വേജസ്സേറുമെൻ സൂര്യപുത്രനിന്നിതാ

സൂര്യപുത്രനായി ജന്മം കൊണ്ടിതുഭൂമിയിൽ
സൂതപുത്രനായി വളർന്നിതു വിധിയാലിതു

നന്ദിയാരോട് ചൊല്ലേണ്ടതിന്നുഞാനീ –
ജന്മമേകീയോരാ കുന്തിയാം പെറ്റമ്മയോടോ? അതോ –
നെഞ്ചിലെ പാലാഴിയേകിവളർത്തിയ പോറ്റമ്മയോടോ?

കവചകുണ്ഠലങ്ങളാൽ ജനിച്ചു സൂര്യപുത്രനായി
ശാപങ്ങളേറ്റുവളർന്നിതു സൂതപുത്രനായി

ഗുരുപൂജിതനാമീ കർണ്ണനേകി പരശുരാമമുനീയിതു
കാലങ്ങളായി നീ പഠിച്ചവിദ്യകൾ കാലാന്തരത്തിൽ മറക്കട്ടെയെന്ന ശാപശിക്ഷയും

ഈ കുരുക്ഷേത്രഭൂമിയിലേകനാണിന്നു ഞാൻ
രക്തബന്ധംമുറിച്ചന്ന്യനായിതീർന്ന സൂര്യപുത്രനാണുഞാൻ

ഇന്നിതാധർമ്മയുദ്ധത്തിലന്ത്യമാം രണഭേരി മുഴങ്ങവേ
നന്ദി ചൊല്ലി പിരിയുന്നു മാതാപിതാഗുരുദൈവങ്ങളോടായി

ആജ്ഞലികബാണത്താലെൻ ശിരസറുത്ത അർജുനാ, സോദരാ
കാലചക്രംനിനക്കേകട്ടെ ധർമ്മത്തിൻ പൊരുൾ.

വീരമൃത്യുവരിച്ചൊരെൻ രാധേയാ കർണ്ണാ നീ
ഒരു വെള്ളിവെളിച്ചമായി താതനാം സൂര്യ നിലലിഞ്ഞുവോ?

സനിൽ തൃക്കൊടിത്താനം✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗലക്ഷണമുള്ളവര്‍ പുറത്തിറങ്ങരുത്; പത്തിലധികം രോഗികളുണ്ടെങ്കില്‍ വലിയ ക്ലസ്റ്റര്‍: ആരോഗ്യമന്ത്രി.

ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കോവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് നിലപാട്. ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്നും...

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല: വിഡി സതീശൻ.

സിപിഎം സമ്മേളനം നടന്നില്ലെങ്കിൽ ആകാശം ഇടിഞ്ഞുവീഴില്ല എന്ന് പ്രതിപക്ഷ നേതാവ്‌ വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി ഉത്തരവ് ന്റെപശ്ചാത്തലത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. കാസർകോട് ജില്ലയിൽ ഒരാഴ്ച 50 പേരിൽ കൂടുതലുള്ള പൊതുയോഗം...

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് 54 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ 6 വീതം, കൊല്ലം, കോട്ടയം 5 വീതം,...

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ...
WP2Social Auto Publish Powered By : XYZScripts.com
error: