17.1 C
New York
Thursday, October 28, 2021
Home Literature സൂപ്പർ ബംബർ (ചെറുകഥ)

സൂപ്പർ ബംബർ (ചെറുകഥ)

✍ഷൈജു ടി കോവിൽ

സൂപ്പർ
ബംബർ
50 കോടി ഓട്ടോ സതിശന് …….!

വാർത്ത വന്നത്
ലോറിക്കാരൻ രാമു വഴിയാണ്
എറുണാകുളത്തു നിന്ന് ലോറിയിൽ സാധനങ്ങൾ കയറ്റി വന്ന വഴി
കവലയിൽ നിർത്തി പറഞ്ഞതാണ്
ആ സമയം കവലയിൽ പരമുവും കോവാലനും ഉണ്ടായിരുന്നു.

“കോവാലാ അറിഞ്ഞാ …….?
നിങ്ങടെ ഓട്ടോ സതീശന് ലോട്ടറിയടിച്ചു. “

“സൂപ്പർ ബംബറാ “
എറുണാകുളത്ത് വെച്ച് …….!
രാമൂനെ വിശ്വസിക്കാൻ കൊള്ളില്ല
സതീശന്റെ പ്രധാന ശതുവാണ്
പക്ഷെ
അവൻ സന്തോഷത്തോടെയാണ് പറഞ്ഞത്
കേട്ടവർ കേട്ടവർ അന്തം വിട്ടു നിന്നു.
വാർത്ത പെട്ടെന്ന് പരന്നു.

അവനോ: …”?
ഏയ് ശരിയാരിക്കില്ല
ഇല്ലന്നേയ് ശരിയാ
നമ്മുടെ ബാങ്കിലേയ്ക്ക് കയറി പോകുന്നത് ഞാൻ കണ്ടതാ …..

പോരഞ്ഞതിന് പത്രക്കാരും
ടി വി ക്കാരുമൊക്കെ അവൻ്റെ വീടിനു മുന്നിലാ ……!

എന്തൊരു ഭാഗ്യമാണെന്ന് നോക്കിയേ……
കവലയിലെ സ്ഥിരം പരദൂഷണക്കാരായ
പരമുവും കോവാലനും കൂടിയുള്ള ചർച്ച പുരോഗമിക്കുകയാണ്

എന്തു ഭാഗ്യം
വാർത്ത തെറ്റായിരിക്കുമോ ?

അവനെങ്ങാനും ലോട്ടറിയടിച്ചാൽ പിന്നെ പണി പൂരമായിരിക്കും. ??

അവൻ ഒത്തിരി കഷ്ടപ്പാടില്ലേ ……
സ്വന്തമായി ഒരു വീടില്ല
രണ്ടു മക്കളേയും പഠിപ്പിക്കുന്നു.
സത്രിധനം വാങ്ങാതെയുള്ള കല്യാണം
ജനിച്ച വീട്ടിൽ നിന്നും പടിയിറങ്ങിയിട്ട് പത്ത് വർഷങ്ങൾ കഴിഞ്ഞില്ലേ
അവൻ ആത്മഹത്യ ചെയ്യാതിരുന്നത് ഭാഗ്യം .

പിന്നേ……..
അവന് നല്ല തൊലിക്കട്ടിയാണെന്നേയ്
അവനങ്ങനയൊന്നും
മരിക്കുന്ന കൂട്ടത്തില്ലല്ല
നമ്മള് ഉദ്ദേശിക്കുന്ന ആളല്ലവൻ

ഏതായാലും ലോട്ടറിയടിച്ചതുകൊണ്ട് കടം എല്ലാം വീട്ടി രണ്ട് സെൻ്റ് സ്ഥലം വാങ്ങി വീടുവെച്ച് താമസിച്ചാൽ മതിയായിരുന്നു.

മറ്റേ രണ്ടര ലക്ഷം കൊടുക്കുവോ ആവോ

പിന്നെ കൊടുക്കാതിരിക്കാൻ
പറ്റുമോ ……?
നാട്ടുകാരുടെ കാശല്ലേ
എല്ലാരുകുടിവീട്ടിചെല്ലണം.

ചിട്ടി നടത്തിയതിൻ്റെ കടമല്ലേ

അവന് മനസറിവില്ലെന്നാ പറയുന്നത്

ഉത്തരവാദിത്വം അവൻ ഏറ്റതല്ലേ

ഏതായാലും ഇപ്പോ എല്ലാത്തിനുമൊരു തീരുമാനം ഉണ്ടാകുമല്ലോ ……?

ഇപ്പോഴെത്തെ
സീസീടിവികൾ മിണ്ടില്ല
പഴയകാലത്തെ നാട്ടിലെ സീസീ ടീവികളുടെ
സ്വഭാവം ഇതായിരുന്നു.
എന്തിനും ഏതിനും
അഭിപ്രായം പറയുന്ന കൊറ ആളുകള് ഉണ്ടാവും
എല്ലായിടത്തും
പ്രത്യേകിച്ച് ഗ്രാമങ്ങളിൽ
സതീശന്റെ വീട്ടിലേയ്ക്ക് ആളുകൾ ഒരോന്നായി എത്തി തുടങ്ങി
വാർത്ത ശരിയാണോ തെറ്റാണോയെന്നറിയാതെ പലരും അവിടവിടായി തമ്പിട്ടു നിന്നു.
വാതിലു പുറത്തു നിന്ന് പുട്ടിയിരിക്കുന്നു.
നാട്ടിൻപുറമായതിനാൽ അവിടെ ആ പ്രദേശത്ത് ലോട്ടറി അടിക്കുന്നത് തന്നെ ആദ്യമായിട്ടാണ്
അതും സൂപ്പർ ബബർ

വടക്കു നിന്ന് സുകേഷും കൂട്ടുകാരനും സൈക്കിളിൽ പാഞ്ഞെത്തി

സതീശൻ…..?

നീ അറിഞ്ഞിട്ടാണോ വരുന്നത് …..?

ഞാനിപ്പോ അറിഞ്ഞതേയുള്ളൂ

സുകേഷ് സൈക്കിൾ സ്റ്റാൻഡിൽ വയ്ക്കാതെ വേലിയിലെയ്ക്ക് ഇട്ടതു പോലെ വച്ചു
പലരുടെയും മുഖത്ത് അന്ധാളിപ്പായിരുന്നു.

കേട്ട വാർത്ത ശരിയാണോ

സുകേഷ് അവിടെ കൂടിനിന്ന കുറച്ചു പേരോട്
കാര്യം തിരക്കി പലരും ഒരു ഉത്തരം തരുന്നില്ല

സതീശന് സുഹൃത്തുക്കളെക്കാൾ ശത്രുക്കളാണ് കൂടുതൽ
പക്ഷെ വ്യക്തിപരമായി ആരോടും ഒന്നിനും നിന്നിട്ടില്ല
പക്ഷെ ശത്രുക്കൾ നിരനിരയായി എന്നും മുന്നിലുണ്ട്

പലതും അവന്റെ പൊതുപ്രവർത്തനത്തിൽ നിന്നും കിട്ടിയതായിരുന്നു.
ആരേയും മുഖത്ത് നോക്കി വിമർശിക്കുവാൻ ഒരു മടിയുമില്ല
അതാണ് ഓട്ടോ സതീശൻ ………

വീട്ടുമുറ്റത്ത് എത്തിയവരുടെ നാട്ടു വർത്താനം പിന്നെയും നീണ്ടു …..

അറിയില്ല കവലയിൽ സംസാരം ഉണ്ടായിരുന്നു.
ഞാനും അത് കേട്ടാണ് വന്നത്

എന്നാലും ഇത്ര പെട്ടെന്ന് കാര്യങ്ങൾ മാറിമറിയുമെന്ന് കരുതിയില്ല

കുറച്ചു സമയം കഴിഞ്ഞപ്പോൾ സതീശന്റെ വടക്കേവീട്ടിലേ
വിമല വേലിക്കപ്പുറത്ത് നിന്ന് എത്തി നോക്കി

എന്താ അവിടെ ആൾക്കൂട്ടം
വിമല ഉച്ചത്തിൽ ചോദിച്ചു

അല്ലാ വിമലേച്ചി അറിഞ്ഞില്ലേ

ഇല്ല ഞാനൊന്നു മറിഞ്ഞില്ല
രാഘവൻ ചേട്ടൻ ഊണു കഴിക്കാൻ വന്നു പോയീട്ട് ഞാനൊന്നു മയങ്ങി പോയി
വിമല അപ്പുറത്തു നിന്ന് ഇപ്പുറത്തേയ്ക്ക് വന്നു ……
അവിടെവിടെയി കൂടി നിൽക്കുന്നവർ പിന്നെയും എന്തോ ഗൗരവമായ ചർച്ചയിലേയ്ക്ക് കടന്നു.

അല്ല വിമലേച്ചിയേ
സതീശന്റെ ഭാര്യ സുനിത എന്തേ ?

കൂടി നിന്നവരിൽ ആരോ ഒരാൾ ചോദിച്ചു

അവള് ഇപ്പോ തൊഴിലൊറപ്പിന് പോകാൻ തുടങ്ങി
മക്കള് രണ്ടു പേരും അകത്തു കാണും .

നിങ്ങള് ഇപ്പോഴും കാര്യം പറഞ്ഞില്ലല്ലോ

എന്റെ വിമലേ സതീശന് സൂപ്പർ ബംബർ അടിച്ചു

ആണോ വിമല വാ പൊളിച്ചു നിന്നു പോയി

ആരാ പറഞ്ഞത്

പറഞ്ഞത് സതീശന്റെ ഒരു ശത്രുവാ
ആ ലോറി ഡ്രൈവർ
രാമു

അവൻ എറുണാകുളത്ത് വച്ച് അറിഞ്ഞത്ര
അവൻ വല്യ സന്തോഷത്തിലാ പറഞ്ഞത്

ഓ സതീശനോടുള്ള അവന്റെ ശുത്രുത നാട്ടിൽ പാട്ടല്ലേ

ഇത് കേട്ടു നിന്ന സുകേഷ് ചോദിച്ചു

ആരാ നിങ്ങളോടിത് പറഞ്ഞത്
ആ ലോറിക്കാരൻ രാമു വോ

അവൻ …… ആ നെറികെട്ടവൻ പറഞ്ഞത് തെറ്റാ
എറുണാകുളത്ത് വച്ച്
സതീശന്റെ ഓട്ടോയിൽ ഒരു ബസ് വന്ന് ഇടിച്ചു
ആള് ……..

പെട്ടെന്ന് വളവുതിരിഞ്ഞ് വലിയ ശബ്ദത്തോടെ സൈറൻ മുഴക്കി ഒരു ആംബുലൻസ് സതീശന്റെ വീട് ലക്ഷ്യമാക്കി വരുന്നുണ്ടായിരുന്നു.

✍ഷൈജു ടി കോവിൽ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: