17.1 C
New York
Saturday, December 4, 2021
Home Literature സുലൈമാനി (കഥ)

സുലൈമാനി (കഥ)

ബിജി തോമസ്

അനിലും അനിലിനൊപ്പം പ്രകാശും കൂടിയാണ് അഞ്ചുമുക്ക് ചന്തയിലേക്ക് പോയത്.പ്രകാശ് അനിലിന്റെ പഴയ കൂട്ടുകാരനാണ്.കൂട്ടുകാരനെ കാണാൻ വന്നനേരത്താണ് അവർ ചന്തയ്ക്ക് പോയത്.വർഷങ്ങൾ ഒരുപാട് കടന്നുപോയ നല്ല ചന്ത ആയിരുന്നു അഞ്ചുമുക്ക് .എന്നാൽ ഇന്ന് ശാന്തമാണ്.പേരിന് മാത്രം ഒരു ചന്ത.

പല കഥകളും കാര്യങ്ങളും പറഞ്ഞ് അവർ ആ റോഡിൽ കൂടെ നടക്കുകയായിരുന്നു.

അവരുടെ സംസാരത്തിനിടയിലാണ് സുലൈമാനി ചായക്കട എത്തുന്നത്.മുസ്തഫ എന്ന ആ നാട്ടുകാരാണ് ആ ചായ കട നോക്കിയിരുന്നത്.
ഇന്ന് ആ ചായക്കട പൂട്ടിയിട്ടിരിക്കുകയാണ്.
അതിന്റെ ഇപ്പോഴത്തെ അവസ്‌ഥ,അതിന്റെ രൂപം അവരുടെ സംസാരത്തിലേക്ക് എത്തി.

നീണ്ട 17 വർഷക്കാലമായി ആ ചായക്കട അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട്.ഇന്ന് അതിന്റെ ഓരോ ഭാഗങ്ങളും ഇടിഞ്ഞു വീഴുകയാണ്.ഓടുകൾ പൊട്ടി തകർന്നിട്ടുണ്ട്.

17 വർഷങ്ങൾക്ക് മുൻപ് ഉണ്ടായ രാഷ്ട്രീയ വഴക്ക്.പിന്നെ രാമുവിന്റെയും വർഗിസിന്റെയും കൊലപാതകം.അതിനു ശേഷം ആ ചായക്കട തുറന്നിട്ടില്ല.അന്ന് പോലീസ് വന്ന് താഴ് ഇട്ട് പൂട്ടി പോയതാണ്

‘സുലൈമാനി.’

അനിൽ പ്രകാശിനോട് പറഞ്ഞു
നോക്ക് ഇന്നും ആ പേരിന് ആ അക്ഷരങ്ങൾക്ക് ഒരു മങ്ങലും ഇല്ല.

‘അതെ ‘

നിനക്ക് ഓർമ്മയുണ്ടോ പണ്ട് ഇവിടെ എത്രയോ ആളുകൾ രാവിലെ എത്തി പത്രവും വായിച്ച്..തമ്മിൽ കഥകളും കാര്യങ്ങളും പറഞ്ഞ് സുലൈമാനിയിൽ നിന്ന് ചായയും രാവിലത്തെ പലഹാരവും കഴിച്ച്‌ പോകാറുണ്ടായിരുന്നു സ്നേഹത്തോടെ

‘അതെ ‘
അതൊക്കെ ഒരു കാലം….എല്ലാം അവസാനിച്ചില്ലേ.

എന്താ അനിലെ ഒരു സംസാരം
‘ഏയ്‌ …ഒന്നുമില്ല…’
വെറുതെ ഓരോ കാര്യങ്ങൾ പറയുകയായിരുന്നു.

അവരുടെ രണ്ടുപേരുടെയും ഇടയിലേക്ക് ജോമോനും എത്തി.

‘ഇതാരാ അനിലെ ‘
ഇതെന്റെ കൂട്ടുകാരൻ പ്രകാശ്

‘ആ …ഒക്കെ’
പ്രകാശ് എന്തുപറയുന്നു
‘സുഖം.’
“സുഖം മാഷേ “

എന്താ സുലൈമാനിയെ നോക്കി കഥപറയുകയാണോ

“അതെ “
ഓരോന്ന് ഓർക്കുകയായിരുന്നു
ഇനി എല്ലാം ഓർത്താൽ മതിയെടാ
അത് ഇനി ഒരിക്കലും തുറക്കത്തില്ല

ഒരാൾ രക്തസാക്ഷിയുമായി,മറ്റൊരാൾ ജനഹൃദയത്തിന്റെ ഭാഗമായി.
എല്ലാം നഷ്ടപ്പെട്ട പാവം മുസ്തഫ.പത്തുവർഷം ജയിലിൽ ആയിരുന്നു.അന്ന് കൊലനടത്തിയവർ ഇപ്പോഴും ജയിലിൽ തന്നെയാണ്.
ദാ …അങ്ങോട്ട് നോക്ക് ആ മരത്തിന്റെ മുന്നിൽ വെച്ചായിരുന്നു രണ്ടുകൊലപാതകവും നടക്കുന്നത്.

ചായ ,രാഷ്ട്രീയം,അവസാനം മതം കഷ്ടം തന്നെ
ഏങ്ങനെ പോയ കടയും നാട്ടുകാരും ആയിരുന്നു.

ഇലക്ഷൻ റിസൾട്ട് വന്ന് രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആണ് ഈ സംഭവം ഇവിടെ നടക്കുന്നത്.
തമ്മിൽ തമ്മിൽ വാദം തുടങ്ങി രാഷ്ട്രീയം മാറി മതമായി അവസാനം ചോരപ്പുഴയുമായി മാറി.

ജോമോൻ മാഷ് എന്തുചെയ്യവായിരുന്നു.
ഞാൻ ഡിഗ്രി ഒന്നാം വർഷം.
സംഭവം മാഷ്‌ എങ്ങനെ അറിഞ്ഞു.
അത്‌ ഞാൻ കോളജിലേക്ക് പോകാൻ ഇവിടെ എത്തുമ്പോൾ എല്ലാം കഴിഞ്ഞു പോലീസ് ജഡവുമായ് പോകുകയായിരുന്നു.

“കഷ്ടം.”

രണ്ടു കുടുംബം അനാഥമായി അല്ലേ.
“അതെ “
“കഷ്ടം “
വീട്ടുകാർക്ക് എന്തുചെയ്യാനാ.

ഭ്രാന്ത് തലയിൽ പിടിച്ചുകഴിഞ്ഞാൽ പിന്നെ എന്തുചെയ്യാനാ മാഷേ.

മരിച്ച രാമുവിന്റെ കുടുംബം മുഴുപട്ടിണിയിൽ ആണ് അനിലെ.
‘അതെയോ.’
“അതെ.”
ഞാൻ ഇവിടെ വല്ലപ്പോഴും അല്ലേ മാഷേ വരുന്നതുതന്നെ.
നീ ഈ റോഡ് വഴി പോകുമ്പോൾ കാണാം ആ വീട്.
അതുപോലെ അവരുടെ അവസ്ഥയും.
കഷ്ടം തോന്നിപോകും.
രണ്ടുപെൺകുട്ടികൾ പഠിക്കാൻ കാശില്ല,കെട്ടിച്ചു പറഞ്ഞയക്കാനും കാശില്ല.
ഇതുവല്ലതും ആർക്കെങ്കിലും അറിയണോ.

അതെ.
വല്ലപ്പോഴും രാഷ്ട്രീയക്കാർ വരും.എന്തെങ്കിലും കൊടുക്കും പോകും.

വർഗീസിന്റെ വീട്ടിൽ പ്രായമായ അച്ഛനും അമ്മയും മാത്രം.ഒരു പെൺകുട്ടി ഉണ്ടായിരുന്നു അതിന്റെ കല്യാണം കഴിഞ്ഞു.

കല്യാണം കഴിഞ്ഞോ.
“കഴിഞ്ഞു.”
വളരെ ബുദ്ധിമുട്ടിലാണ് അത് നടന്നത്.
“അതെയോ.”
ഓ.””
ആ വഴക്കും,മരണവും കാരണം വരുന്ന കല്യാണം എല്ലാം മാറിപ്പോയി.

അവസാനം ചെറുപ്പക്കാരി പെണ്ണ് ഒരു രണ്ടാം കെട്ടുകാരനെ (രണ്ടാമത് കല്യാണം.)കല്യാണം കഴിച്ച്‌ പോകുകയായിരുന്നു.

ആഹാ””
പ്രകാശേ അന്ന് ആ കടയുടെ വെളിയിൽ വരെ രണ്ടു മേശ ഇട്ടിരുന്നു.
അതുപോലെ ആളുകൾ വന്നിരുന്നു അവിടെ.
ദാ ആ മരം കണ്ടോ അവിടെയാണ് സംഭവം നടക്കുന്നത്.

എട്ടുപേർ.

ഒരുത്തനെ കുത്തിക്കൊന്നു,മറ്റവന്റെ തലയ്ക്ക് അടിച്ചു കൊന്നു.
“അയ്യോ.”

അതോടെ ഈ നാട്ടിലെ രാഷ്ട്രിയവും അവസാനിച്ചു.അവിടെ ജംഗ്ഷനിൽ പാർട്ടി ഓഫീസുകൾ ഉണ്ട് വല്ലപ്പോഴും മാത്രമാണ് തുറക്കുന്നത് തന്നെ.
ഇവിടെ ഇപ്പോൾ അതിനൊന്നും ആരും പോകുന്നില്ല.എന്നാലും ഈ നാട്ടിലെ ആവശ്യത്തിന് ഇന്നും ആളുകൾ ഒന്നിച്ചു നിൽക്കും കേട്ടോ.

മാഷേ ആ കട നടത്തിയ മുസ്തഫ എന്തുചെയ്യുന്നു.

അയ്യോ വല്ലാത്ത അവസ്ഥ തന്നെ പാവം ചുമയും ശ്വാസം മുട്ടലും.ആസ്മ ആണെന്ന് തോന്നുന്നു പാവത്തിന്.
ഒരുപാട് മർദിച്ചു കാണും.
അതെ “”
“”അന്നത്തെ കാലമല്ലേ.””
പോരാത്തതിന് രാഷ്ട്രിയവും.’

പ്രകാശേ ഈ മുസ്തഫയ്ക്ക്‌ രണ്ടു മക്കൾ ഉണ്ടായിരുന്നു.മുസ്തഫ ജയിലിൽ ആയതും മക്കൾ രണ്ടും രണ്ടുവഴിക്കായി.
മൂത്തവൻ വിദേശത്താണെന്നാണ് പറയുന്നത്.പണ്ട് പോയതാണ് പിന്നെ വന്നിട്ടില്ല.

ഇളയവൻ മദ്രാസിന് ട്രെയിൻ കയറി.അവൻ വല്ലപ്പോഴുമൊക്കെ വരും പോകും.
എന്താ ജോലി എന്ന് ഇവിടെ ഉള്ള ആർക്കും അറിയില്ല.

കൂടെ ഉണ്ടായിരുന്ന ബാക്കി ആളുകൾ.

ആഹാ.
അവരൊക്കെ പരോളിന് വരും.പോകും.
അവർ നാട്ടിൽ വരുമ്പോൾ എവിടുന്നൊക്കെയോ കുറെ രാഷ്ട്രീയക്കാർ വരുന്നത് കാണാം.
അവര് പോകും അത് അവസാനിക്കും.

അവരൊന്നും ഈ നാട്ടിൽ വന്നാൽ ആരും അവരോട് മിണ്ടാൻ പോകത്തില്ല പ്രകാശേ.
അത്രയ്ക്ക് അറപ്പും വെറുപ്പുമാണ് ഈ നാട്ടുകാർക്ക്.

ഈ സുലൈമാനി കൊല്ലം കുറെ ആയതാണ്.

അതെ കേട്ടിട്ടുണ്ട്.

മുസ്തഫയുടെ ഉമ്മ പണ്ട് ഒരു ചെറിയ കട നടത്തിയതാണ്.അതിൽ മോരും വെള്ളവും,പിന്നെ നാരങ്ങാ വെള്ളവും.വിറ്റോണ്ടിരുന്നതാണ്.

ആഹാ.

അതെ.
അത്‌ പിന്നീട് മുസ്തഫ സുലൈമാനി ആക്കി.
രാവിലെ നാലുമണി മുതൽ കട തുറക്കുമായിരുന്നു.
പിന്നെ
ആദ്യത്തെ ചമ്പക്കര ബസ് ഈ കടയുടെ മുന്നിൽ നിന്നായിരുന്നു പോയിരുന്നത്.

മുസ്തഫ യുടെ കടയിലെ ചായയും കുടിച്ച് അതിലെ ജോലിക്കാർ അന്നത്തെ ദിവസം തുടങ്ങിയിരുന്നത്.
അടുക്കളയിലെ ജോലിക്കാരും കൂട്ടി ഇവിടെ സുലൈമാനിയിൽ ആറ് പേരോളം ജോലി നോക്കിയിരുന്നു അനിലെ.

അതെയോ
ആഹാ.കൊള്ളാല്ലോ.
നല്ല വരുമാനം ഉള്ള കടയായിരുന്നു.ശുദ്ധമായ ആഹാരം.
ഇന്നാണെങ്കിൽ എല്ലാം വിഷാംശം.

അയ്യോ അതുപറയുവാണേൽപ്രകാശേ നിനക്കറിയില്ലേ സുപ്രിം ഹോട്ടലിൽ പോയത്.
അയ്യോ.
മുഴുവൻ ബംഗാളികൾ.
ഉണ്ടാക്കുന്നതും എടുക്കുന്നതും എല്ലാം അവന്മാർ.
തുച്ഛമായ പൈസയ്ക്ക് വന്നുകിടക്കുവാ.
വൃത്തിയുമില്ല.
അവിടെ മാത്രമല്ല.
ഇപ്പോൾ ഒട്ടുമിക്ക കടകളിലും അവരുതന്നെയാ അനിലെ.

നല്ല ഭക്ഷണം,അതിന്റെ ഒക്കെ കാലം കഴിഞ്ഞു പോയി.
ഇപ്പോൾ മായമാണ്.
അതാണ് രോഗവും കൂടുന്നത്.
അതെ.
ഈ സുലൈമാനി ഇനി തുറക്കില്ല.
ഇല്ല
അതിന്റെ കേസ് നടക്കുവല്ലേ.
എന്തുപറയാൻ ഓരോ രാഷ്ട്രീയ കളികൾ.
നേതാക്കൾ ചാരുകസേരയിൽ കറങ്ങുന്നു.
അണികൾ മരിച്ചു വീഴുന്നു.

ഈ സുലൈമാനിയും ഈ ആൽമരവും ഇന്നൊരു കഥയും കുറെ ഓർമ്മയും മാത്രം.
അനിലേ ഇവിടെ അങ്ങനെ ആരും കൂടുതൽ സമയം നിൽക്കാറില്ല കേട്ടോ.
വണ്ടികൾ പോലും ഇതിന്റെ അങ്ങേ കവലയിൽ ആണ് നിർത്തുന്നത്.
ഇവിടെ നിർത്തുന്നത് ചുരുക്കം മാത്രം.

ആർക്കും ഇഷ്ടമല്ല ഈ സ്ഥലവും പരിസരവും.രാഷ്ട്രീയത്തിന്റെ രക്തക്കറകൾ പുരണ്ട മണ്ണാണിത്.എന്നാണ് എല്ലാവരും പറയുന്നത്.

പണ്ട് രാത്രി ഒരുമണിക്കും രണ്ടുമണിക്കും ഒക്കെ ആളുകൾ ഇതുവഴി വന്നുപോകുമായിരുന്നു.
ഇന്നോ.
ആരും ഇല്ല.
കൊലപാതകവും മരണ വിളികളും രാഷ്ട്രീയം സമ്മാനിച്ചു.
എപ്പോഴും ഏകാന്തത മാത്രം.

കഥ പറഞ്ഞിരുന്ന നാട്ടുകാരെ നശിപ്പിച്ച രാഷ്ട്രീയത്തിന്റെ മുഖമാണ് ഇന്നിവിടെ കാണാൻ കഴിയുന്നത്.
കൂടുതൽ നേരം ഇവിടെ നിൽക്കുന്നത് ശരിയല്ല കേട്ടോ അനിലെ,പ്രകാശേ…

പോലീസ് വന്നാൽ പിന്നെ ചോദ്യമായി,വഴക്കായി
അവർ ഒരു വല്ലാത്ത മുഖത്തോടെ നോക്കും.
പണ്ട് ഞാനും ജിജോയും കൂടെ ഇവിടെ നിന്നപ്പോൾ പോലീസ് ദേഷ്യപ്പെട്ടതാണ്.

അതെയോ
എന്നാ പിന്നെ നമ്മുക്ക് പോകാം പ്രകാശേ..
അതെ പോകാം.

രാഷ്ട്രീയത്തിന്റെ രക്ത കറ പുരണ്ട മണ്ണേ കഷ്ടം
അനാഥമാക്കി കളഞ്ഞല്ലോ ഈ നാടിനെ,നാട്ടുകാരെ,ഈ സുലൈമാനിയെ.

ഒക്കേ മാഷേ
പിന്നെ കാണാം.
ഒക്കേ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: