കിളിമകൾ ചൊല്ലിയ കഥ കേട്ട നാൾ മുതൽ
ദാശരഥിക്കായ് നോമ്പു നോറ്റിരുന്നു ഞാൻ
സ്വയംവര നിശ്ചയ നാൾ മുതൽ എന്നുള്ളിൽ
ദശരഥ രാമൻ മാത്രമായിരുന്നു, വിൽ മുറിഞ്ഞൊച്ച കേട്ടു പുളകിതയായി ഞാനും
സ്വയം വരമാലയിടാൻ തിടുക്കമായെനിക്ക്
കൺമുനയാലാദ്യം മാലയിട്ടു ഞാൻ
പിന്നാലെ സ്വയംവരവും ചെയ്തു,
ഉടപ്പിറന്നോരും ഭ്രാതാക്കളുമായ്
ഉത്സാഹമോടയോദ്ധ്യ പുക്കിരുന്നു
ആമോദമോടെ വസിച്ചു പലനാളുകൾ,
മേൽ കീഴായ് മറിഞ്ഞുവെല്ലാം ക്ഷണനേരത്തിനുള്ളിൽ
വിധി വൈപരീത്യത്തിനാൽ പിതൃ നിയോഗത്താൽ
അടവി അയോദ്ധ്യയായ് മാറി..
രാവണ രാക്ഷസൻ മാമുനി വേഷം പൂണ്ടു
ലങ്കാപുരം തന്നിൽ കൊണ്ടു
പോയീടിനാൻ
വീണ്ടെടുത്താൻ കൗസല്യാത്മജനെന്നെ, എങ്കിലും
കഴിഞ്ഞില്ലയെൻ ദുരിതപർവം,
രജകൻ തന്നുടെ വാക്കു കേട്ടെൻ
പാതിവ്രത്യശങ്കയിൽ, ഗർഭിണിയാമെന്നെ
ഉപേക്ഷിച്ചുവല്ലോ കാടകം തന്നിൽ
മാമുനി തന്നുടെയാശ്രമത്തിൽ
രണ്ടു പൊന്നുണ്ണികൾക്കമ്മയായ് ഞാൻ
പോറ്റി വളർത്തിയെൻ തങ്കക്കുടങ്ങളെ,
കുമാരന്മാർ വളർന്നതി സമർത്ഥരായ്
ബന്ധിച്ചു താതൻ തന്നുടെ യാഗാശ്വത്തെ
താതനും മക്കളുമൊന്നു ചേർന്നു
എന്നുടെ ജന്മവും സഫലമായി
ഇനി ഞാൻ മടങ്ങട്ടെയെന്നമ്മയോടൊപ്പം..
-അനിത സനൽകുമാർ –
നല്ല കവിത. ത്രേതായുഗത്തിലെ കഥയുടെ
കാവ്യാവിഷ്കാരം.
അഭിനന്ദനങ്ങൾ 🙏
സുന്ദരം. രാമായണം മുഴുവൻ ഒരു കവിതയിൽ🎉🎉
നല്ല വരികൾ …അഭിനന്ദനങ്ങൾ ചേച്ചീ ..
ആശംസകൾ അമ്മിണി
Nannayittundu amme , orupadu ishttamayi
Super
നന്നായിട്ടുണ്ട്. ആശംസകൾ ചേച്ചി⚘⚘
രാമായണം മുഴുവൻ ഒരു കവിതയിൽ
Good congrats. Keep it up.