17.1 C
New York
Saturday, September 18, 2021
Home Literature സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ.. ...

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ.. “ദേവപദം തേടി” (ഭാഗം 15)

സ്ത്രീജന്മം

ആകാശത്തേയും ഭൂമിയേയും മനുഷ്യരേയും ബന്ധിപ്പിക്കുന്ന നിഗൂഢമായ ഒരു കവാടം മനസ്സിനുണ്ട്. പരിധികളില്ലാത്ത ആ മാന്ത്രിക ലോകത്ത് എന്നോ കോറിയിട്ട പേരായിരുന്നു മല്ലിക ചേച്ചിയുടേത്. അവരെ കാണാൻ, എത്ര കാലമായി ആഗ്രഹിക്കുന്നു. രാഗി എത്തുന്നതിനു മുൻപ് ഒരുങ്ങണം. സാരി മാറുന്നതിനിടയിൽ ധന്യയുടെ അറിയിപ്പ് എത്തി.

“അക്കാ…… രാഗി ചേച്ചി വന്താച്ച്……..
“ദാ… വന്നു”
ധൃതിയിൽ സാരിയുടുത്തു, മുറിയിൽ നിന്നിറങ്ങി. പുറത്തെ വെയിലിനു ചൂട് കൂടുതൽ തന്നെയാണ്. രാഗിയുടെ സാന്നിധ്യത്തിന് തണലിന്റെ ഭാവമാണ്. ഒരു വലിയ മരം പോലെ അവൾ പണ്ടും കൂടെ ഉണ്ടായിരുന്നു. കാറിലെ യാത്ര സുഖമുള്ള കാര്യം തന്നെയാണ്. നാട്ടുവഴികൾ കടന്ന്ഹൈ വേയിലൂടെ കാർ നീങ്ങി. മല്ലിക ചേച്ചിയുടെ വീട്ടിലേക്കുള്ള ദൂരം അടുത്തുകൊണ്ടേയിരുന്നു. കാറ്റിനെക്കാളും വേഗമായിരുന്നു മനസ്സിന്.

വഴിയിൽ ഒരു കടയിൽ നിർത്തി മല്ലികേച്ചിക്ക് കൊടുക്കാൻ കുറച്ചു ജിലേബിയും ഓറഞ്ചും വാങ്ങി. ചേച്ചിയുടെ വീടെത്തി. ചേച്ചി ഉമ്മറത്തു തന്നേയുണ്ട് .അതു വീടെന്നു പറയാനെന്തോ മനസ്സ് മടിച്ചു . ഞങ്ങളെ കണ്ടപ്പോൾ ചേച്ചിയുടെ മുഖത്ത് സന്തോഷത്തിന്റെ അലയടി . ആരുമില്ലാത്തവർക്ക് ആരെങ്കിലുമുണ്ടാകുന്നതിന്റെ സന്തോഷം , കൈയ്യിലെ കെട്ടുകളെല്ലാം ചേച്ചിയെ ഏൽപ്പിച്ചു .
“ഇതൊക്കെ എനിക്ക് എന്തിനാ മക്കളെ”

“അമ്മയുടെ മക്കൾ അല്ലേ തരുന്നത്.
പറയു ” അമ്മയുടെ വിശേഷങ്ങളെല്ലാം അറിയുവാനാണ് വന്നത്. അന്നു ഞങ്ങൾ കുട്ടികൾ ആയിരുന്നില്ലേ . ഇന്നു ഞങ്ങൾ ജീവിതം അറിയുന്നവരാണ്. ഞങ്ങളാൽ ചേച്ചിക്കു എന്തെങ്കിലും സഹായം ചെയ്തു തരാൻ കഴിഞ്ഞാലോ . അതിനാ വന്നത്.

അവരുടെ മുഖം വാടി ,കണ്ണുകൾ നിറഞ്ഞ് കരച്ചിലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു . ആ വേദന മനസ്സിലാക്കിയ വൈഗ മല്ലികേച്ചിയെ വാരിപ്പുണർന്നു.പെട്ടെന്നവർ ഒരു പൊട്ടിക്കരച്ചിലായിരുന്നു . കരയട്ടെ പാവം സങ്കടം പിടിച്ചുവെച്ചു വെച്ചു പൊട്ടിപ്പോയതാണ് അവരുടെ ചൂടുള്ള കണ്ണുനീർ വൈഗയുടെ നെഞ്ചകം കൂടി പൊള്ളിച്ചുകളഞ്ഞു .
ചേച്ചി കരഞ്ഞുതളർന്നു . അവരെ അടുത്തു ചേർത്തിരുത്തി പുറത്തു തലോടി കൊടുത്തു . പതുക്കെ മുഖമൊന്നുയർത്തി അവരുടെ സാരിയെടുത്ത് മുഖമൊക്കെ ഒന്നമർത്തി തുടച്ച് എണീറ്റു ഫാനിന്റെ സ്വിച്ച് ഇട്ടു ..

“എന്റെ മക്കൾക്ക് ഞാനെന്താ തരിക. “
“ഈ മക്കൾ അമ്മക്ക് എന്താ തരേണ്ടത് . ഒത്തിരി സന്തോഷം
തരട്ടേ “
മനസ്സിലെ സങ്കടങ്ങൾ പെയ്ത് തീർന്നിരിക്കുമോ ആവോ . അവർ പിന്നെയും മുഖം കഴുകാൻ എണീറ്റുപോയി
രാഗി പറഞ്ഞു .
“പാവം മനസ്സ് കാണാൻ ഒരാളെ കിട്ടിയതിന്റെ പ്രതിഫലനം കണ്ടോ . ഓരോ മനസ്സിലും ഇതുപോലെ എത്ര സങ്കടങ്ങൾ കെട്ടിക്കിടക്കുന്നുണ്ടാവാം “
“ചായാൻ ഒരുതോൾ കിട്ടിയാൽ മതി . അത് ആണിനും പെണ്ണിനും ഒരുപോലെ തന്നേ , ആ കതകു കണ്ടോ രാഗി . എന്ത് അടച്ചുറപ്പാണുള്ളത് . പാവം മനുഷ്യർ. “
അപ്പോഴേക്കും

“ചേച്ചിക്ക് നാട്, വീട്, കുടുംബക്കാരൊക്കെയുണ്ടോ ?” “പറയാൻ വിരോധമുണ്ടെങ്കിൽ വേണ്ട? . “,
“എന്റെ മോളെ, എനിക്കിനി എന്താ ഒളിക്കുവാനുള്ളത് . വയസ്സ് എഴുപതിനോടടുത്തായി . പാലക്കാട്ടുകാരിയല്ലത്രേ , തിരിഞ്ഞുനോക്കുമ്പോൾ ഭയമാണ് മോളേ .
എങ്കിലും മോളെ പറയാം”

അവർ ഒരു ദീർഘ നിശ്വാസം എടുത്തു കൊണ്ട് പതുക്കെ പറയാൻ തുടങ്ങി.

ഞങ്ങൾ കേൾക്കുകയായിരുന്നില്ല. ശ്വാസം പോലും നിന്നുപോകുന്ന ജീവിതത്തിന്റെ വഴികളിലെ സങ്കടങ്ങൾ, ഭീകരതകൾ കേട്ട് നടുങ്ങിപ്പോയ അവസ്ഥയിലായി .

“അമ്മയെകണ്ട ഓർമ്മയില്ല. അച്ഛനും കുഞ്ഞമ്മയും കുഞ്ഞമ്മയുടെ മകൾ മാധവിയും . മല്ലികേച്ചിയുടെ മുഖത്തെ ഭാവങ്ങളും കണ്ണുകളിൽ നിന്നും ഒഴുകുന്ന ചുടു കണ്ണീരും നെഞ്ചകത്തു നിന്നും ലാവാകണക്കേ ഒഴുകി വരുന്ന വാക്കുകളും ഞങ്ങളുടെ നെഞ്ചിടിപ്പു വർദ്ധിപ്പിച്ചുകൊണ്ടേയിരുന്നു . മല്ലികേച്ചിക്കും ഞങ്ങൾക്കും ഏഴെട്ടു വയസ്സിന്റെ വ്യത്യാസമേയുണ്ടാവുകയുള്ളൂ.

” എന്റെ അമ്മയെ അച്ഛൻ തൊഴിച്ചു കൊന്നതാണെന്നാണ് എല്ലാവരും പറഞ്ഞു കേട്ടത് . അതുകൊണ്ട് അച്ഛനെ കാണുന്നതേ ഭയമായിരുന്നു. തിരുവനന്തപുരത്ത് വല്ലിപുരം എന്ന ഗ്രാമത്തിലായിരുന്നു എന്നറിയാം , അച്ഛൻ വന്നാൽ മദ്യപിച്ച് കുഞ്ഞമ്മയുമായി അടിയുണ്ടാക്കും. അതിനും അവർ എന്നെ ശിക്ഷിക്കും . വിശന്നാലും ഒന്നും തരില്ല നിന്റെ തന്തയുണ്ടോ ഇവിടെ ചിലവിന് തരാൻ ? എന്നു പറയും അവിടെ പല പുരുഷന്മാരും വരും . അവർ ഞങ്ങൾക്ക് ബിസ്കറ്റും ബർഫിയും ഒക്കെ വാങ്ങിത്തരും . വിശക്കുന്ന എനിക്ക് അതൊരു ആശ്വാസമായിരുന്നു . അങ്ങിനെയിരിക്കുമ്പോഴാണ് ഒരു പ്രായമായ ഒരാൾ അവിടെ വരുന്നത് . എന്നെ എന്നും താടിപിടിച്ച് ഓമനിച്ചാ പോവുക .

ഒരുദിവസം കുഞ്ഞമ്മ ഭക്ഷണം ഒക്കെ തന്നു . നല്ലപാവാടയും നല്ല മണമുള്ള സെന്റും ഒക്കെ ശരീരം മുഴുവൻ പൂശി കുഞ്ഞമ്മയുടെ മുറിയിൽ ഇരുത്തി. പുതിയ വസ്ത്രത്തിന്റെ മണം ഇഷ്ടായി. കണ്ണെഴുതിച്ചു തന്നു. പൊട്ടുക്കുത്തി സുന്ദരിയാക്കി. കണ്ണാടിയിൽ നോക്കി നോക്കി എനിക്കു മതിയായില്ല. കുഞ്ഞമ്മക്ക് സ്നേഹം ഉണ്ട് എന്നറിഞ്ഞ് സന്തോഷമായി. നിൽക്കുമ്പോൾ അതാ വാതിൽ തുറന്ന് തന്റെ മുഖത്ത് തലോടുന്ന ചേട്ടൻ തന്റെ മുറിയിൽ .ചേട്ടനെ നോക്കി ചിരിച്ചു കൊണ്ട് പുറത്തുപോകാൻ നിൽക്കുമ്പോൾ പുറത്തുനിന്നും വാതിലടച്ചുകളഞ്ഞു . അയാൾ വേദനിപ്പിച്ചതൊന്നും ഇല്ല . പക്ഷേ തന്നെ മുഴുവൻ അയാൾ എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു. ചക്കരേ , പൊന്നെ എന്നൊക്കെ വിളിച്ചു . എന്തിനാണയാൾ തന്നെ ഇങ്ങിനെയൊക്കെ ചെയ്യുന്നതറിയാതെ അങ്ങിനെ അയാൾ എന്നെ ചേർത്തണച്ച് കെട്ടിപ്പിടിച്ചു കിടക്കും . പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഇതുതുടർന്നു . നല്ല സ്വാദുള്ള ഭക്ഷണം കഴിക്കാൻ ചെറിയമ്മ തന്നുതുടങ്ങി . നല്ല വസ്ത്രങ്ങളും ഒക്കെ തന്നു . അയാൾക്ക് എന്നെ ഒരുപാട് ഇഷ്ടമായിരുന്നു , അതുകൊണ്ടാണ് എന്നെ അയാൾ ഉമ്മവെക്കുകയും പൊന്നേ കണ്ണ് എന്നൊക്കെ വിളിക്കുന്നത് എന്ന് ചെറിയമ്മ പറഞ്ഞു.എന്നാലും എന്തോ ചില അരുതുകൾ എനിക്കുതോന്നി .

തന്നെ അയാൾ എന്തുചെയ്താലും മിണ്ടാതെ കിടക്കുമ്പോഴും എന്തെല്ലാമോ അനിഷ്ടങ്ങൾ അയാളോട് തോന്നിത്തുടങ്ങി വിശപ്പിനു ഭക്ഷണം ഞങ്ങൾക്കു കിട്ടുന്നതുകൊണ്ട് ഇഷ്ടമില്ലെങ്കിലും സഹിച്ചു . കുഞ്ഞമ്മയുടെ അടിയും ചീത്തയും കുറഞ്ഞുവരികയും ചെയ്തു . ഒരു നാൾ അയാളോട്“ എന്നെ പുറത്തുകൊണ്ടുപോകുമോ എന്നയാളോടു ചോദിച്ചു . “
“ എന്റെ കൂടെവരാൻ മോൾക്കിഷ്ടമാണോ എന്നു ചോദിച്ചു .
” ഞാൻ വരാം എന്നു പറഞ്ഞു . ” കുഞ്ഞമ്മ അയാളുടെ കൂടെ പറഞ്ഞു വിടുകയും ചെയ്തു. കുറെ ദിവസം കഴിഞ്ഞപ്പോൾ അയാൾ എന്നെയും കൂട്ടി ഒരിടത്തു കൊണ്ടുവന്നു. അതാണ് കൊച്ചിയെന്നു പറഞ്ഞു .ഒരു വൃത്തിയും ഇല്ലാത്ത സ്ഥലം . ചളിയും അഴുക്കും കുടിക്കാൻ വെള്ളം ആഴ്ചയിൽ രണ്ടുപ്രാവശ്യം വരും എപ്പോഴും ബഹളമയം.താൻ വന്ന ഗ്രാമത്തിന്റെ ഒരു സൗകര്യവും ഇല്ല.

അവിടെ എനിക്കു പരിചിതമല്ലാത്ത പലമാതിരിയിലും ഉള്ള മനുഷ്യർ , പിന്നെ അവിടവുമായി പൊരുത്തപ്പെട്ടുതുടങ്ങി. അണ്ണനെ എല്ലാവരും രവിയണ്ണൻ എന്നാ വിളിക്കുന്നത് . അടുത്ത വീട് എന്നുപറയാൻ പറ്റില്ല . അടുത്തമുറിയിൽ ഒരമ്മമ്മ മാത്രം ഉണ്ട് . അവിടെ പോയി ഇരിക്കുന്നത് അണ്ണനു പ്രശ്നമില്ല . റേഡിയോയിൽ പാട്ടുകേൾക്കാം . പിന്നെ ഞായറാഴ്ച ദിവസം അണ്ണൻ പുറത്തുകൊണ്ടുപോകും . ഒരു ബോട്ടുജെട്ടിയെടുത്ത് വള്ളത്തിൽ ഒരു തുരുത്തിൽ പോകും . അവിടുന്ന് മീൻപിടിക്കും . അണ്ണന്റെ മീൻപിടുത്തവും ആ കടലും തുരുത്തും എല്ലാം കണ്ടാസ്വദിച്ച് ഞാൻ നിൽക്കും . പിന്നെ ഞായറാഴ്ചകൾക്കായി ഞാൻ കാത്തിരിക്കും .ഒരുനാൾ അമ്മമ്മയുടെ വീട്ടിൽ ഇരിക്കുമ്പോൾ വയറുവേദന വന്നു . പാവാടയിൽ രക്തം . അതോടെ ഭയമായി തനിക്കെന്തോ സംഭവിക്കുന്നു. പേടിക്കേണ്ട മോളെ … പെണ്ണുങ്ങൾക്ക് മാസമാകുമ്പോൾ വരുന്നതാണെന്നു പറഞ്ഞുതന്നു . മോളുടെ അമ്മ എവിടെയാ അമ്മമ്മ ചോദിച്ചു.
“അച്ഛൻ അമ്മയെ കൊന്നതാ ഞാൻ കണ്ടിട്ടില്ല. “

അമ്മമ്മക്ക് സങ്കടം തോന്നി തനിക്കു പലകാര്യങ്ങളും പറഞ്ഞുതന്നു .

നാട്ടിലേക്ക് തിരിച്ചു പോകണം എന്നു ചിലപ്പോൾ തോന്നാൻ തുടങ്ങി.
ഒരനിയത്തി ഉള്ളതും കുഞ്ഞമ്മ ഈ അണ്ണന്റെ കൂടെ വിട്ടതാണെന്നു പറഞ്ഞു.
ഒരു നാൾ എന്റെ നാട്ടിലേക്ക് ഒന്നു കൊണ്ടുപോകുമോ അണ്ണാ എന്നു അയാളോടു ചോദിച്ചു.നിന്നെ പറഞ്ഞ പൈസ കൊടുത്തിട്ടാ കുട്ടീട്ടുവന്നത് എന്നയാൾ പറഞ്ഞപ്പോൾ ആണെനിക്ക് ഞാൻ വിൽക്കപ്പെട്ടവളാണെന്നു മനസ്സിലായത് . നിസ്സഹായാവസ്ഥയിൽ താൻ അടിമയാണെന്ന് അറിഞ്ഞതോടെ അയാളെ വെറുത്തു . അപ്പോഴും പട്ടിണിയില്ലാതെ അയാൾ തന്നേ കാത്തതിൽ അയാളോട് സ്നേഹവുമുണ്ട്. ഒന്നും പറയാനാകാതെ മല്ലികേച്ചി നിശ്ശബ്ദയായി .

“മതി ചേച്ചി , ദുഖിപ്പിക്കുന്ന ഈ കഥകൾ ചേച്ചിയെ കൂടുതൽ വേദനിപ്പിക്കുന്നതായി അവൾക്ക് തോന്നി .വൈഗ മല്ലികേച്ചിയെ ആശ്വസിപ്പിച്ചു.

“ വൈഗ ഇതെന്താ കടംകഥയോ” രാഗി പറഞ്ഞു.
“വൈഗ മല്ലികേച്ചിയുടെ പുറം തലോടിക്കൊണ്ടു പറഞ്ഞു . “സങ്കടമാകുന്നുവെങ്കിൽ പറയേണ്ട ചേച്ചി . “
“ഇല്ല മോളെ , ഓരോ അനുഭവങ്ങളുടെയും തേങ്ങൽ നെഞ്ചത്തു ഘനം വെക്കുകയാ , പറയാം മോളെ “
ആ വേദനയിൽ അവർ ഉരുകി ഒലിക്കുന്നുണ്ടായിരുന്നു. മുഷിഞ്ഞ സാരിയുടെ അറ്റം കൊണ്ടവർ മുഖം അമർത്തിത്തുടച്ചു . പതുക്കെ അവർ പറയാൻ തുടങ്ങി.
പിന്നെപ്പിന്നെ . അയാൾക്കു മതിയായി തുടങ്ങി. ഒരു നാൾ കിടന്നിടത്തു നിന്നും എഴുന്നേൽക്കാൻ കഴിയാതെ അണ്ണൻ കിടന്നുപോയി . പിന്നെ അയാളെ നോക്കുകയായി എന്റെ ജോലി അയാളെ നോക്കാതിരിക്കുന്നതെങ്ങിനെ .
തന്നെ രക്ഷിച്ചിട്ടില്ലെങ്കിലും ഇത്രയും കാലം അയാളുടെ ഭക്ഷണമാണ് ഞാൻ കഴിച്ചുകൊണ്ടിരുന്നത് . അതിനിടയിൽ അണ്ണനെ കിടന്നിടത്തുനിന്നു മാറ്റാനും മറ്റുമായി അണ്ണന്റെ ആളുകൾ വരും . സഹായിക്കാനാളുകൾ കൂടിത്തുടങ്ങി . വന്നവരൊക്കെ എന്നെ തൊട്ടും തലോടിയും രസിക്കുന്നത് കണ്ടാലും അയാൾ ഒന്നും പറയില്ല .ഒരുദിവസം രാവിലെ അയാൾ മരിച്ചുകിടക്കുന്നതാണ് കണ്ടത് .
അതോടെ തന്റെ വിശപ്പു മാറ്റാനുള്ള വഴി ഈ വരുന്നവരുടെ കയ്യിൽനിന്നും വാങ്ങിതുടങ്ങി .ഇനിയെന്തു ചെയ്യും . എവിടേക്കു പോകും എന്നൊന്നും അറിയില്ല . ഒരുദിവസം കുറച്ചു പേർ വന്ന് തന്നോട് അവിടം വിട്ടുപോകാൻ പറഞ്ഞു . ആയിടയ്ക്കാണ് ലോറി ഓടിക്കുന്ന ഒരു ചേട്ടനോട് പരിചയപ്പെടുന്നതും അദ്ദേഹത്തിന് എന്നെ ഇഷ്ടമാണെന്നുമറിയുന്നത് . സ്നേഹമുള്ള മനുഷ്യനായിരുന്നു , മധൂന്നായിരുന്നു പേര് .ഞാൻ ഒരുദിവസം അയാളുടെ കൂടെ ലോറിയിൽ കയറി പാലക്കാടെത്തി . പക്ഷേ മൂപ്പർ എന്നെ ആർക്കും വിട്ടുകൊടുക്കാതെ സന്തോഷമായി ജീവിതം നയിക്കുന്നതിനിടയിലാണ് അദ്ദേഹം ഒരപകടത്തിൽപ്പെട്ട് കിടന്നുപോയത് .വീണ്ടും ഭാഗ്യം എന്നെ കൈവിട്ടു കളഞ്ഞു.
അപ്പോഴേക്കും ഞാൻ ഗർഭിണിയായിരുന്നു . ചികിത്സക്ക് പൈസ
സഹായിച്ച് ഒരുപാടു പേർ . പക്ഷേ തിരിച്ചുകൊടുക്കാനൊരു വഴിയുമുണ്ടായില്ല . പണം തന്നു സഹായിക്കാനും അവരുടെ താല്പര്യങ്ങൾക്കുമായി തന്റെ അരികിലേക്ക് പുരുഷന്മാർ വന്നുതുടങ്ങി . ലോറി ഡ്രൈവർമാർക്കെല്ലാം ഈ കാര്യങ്ങൾ അറിയാമായിരുന്നു . തന്റെ ഗർഭാലസ്യത്തിൽ പോലും എന്റെ ശരീരം കൊതിച്ച് അവർ എത്തിക്കൊണ്ടിരുന്നു .
വൈഗയുടെ മനസ്സിൽ ഒരു കടൽ ഇരമ്പാൻ തുടങ്ങി. ഓക്കാനം വരുന്നു. ശരീരത്തിൽ തേരട്ടകൾ അരിക്കുന്നതു പോലെ, പാവം സ്ത്രീ വൃത്തിയില്ലാത്തവനെ മനസ്സിൽ പിടക്കാത്തവനെയെല്ലാം ഉൾകൊള്ളാൻ കഴിയാത്ത പുഴുത്ത ജന്മം, എത്ര കുളിച്ചാലും വൃത്തിയാവാത്ത ദേഹത്തേ
ടെ ജീവിക്കേണ്ടി വരുന്നത്. രോഷം, സങ്കടം, സഹനം എല്ലാം അവളെ
മർദ്ദിച്ചു കൊണ്ടിരുന്നു. തലവേദനയിൽ അവൾ പുളഞ്ഞു. അമ്മേ മതി, ഇനിയൊന്നും കേൾക്കാനാവില്ല.

എനിക്കിന്നു വരെ എന്നെ അറിയാൻ ഒരാളും ഉണ്ടായിട്ടില്ല. ഞാൻ പറയട്ടേ
എന്റെ വേദനകൾ“

“അമ്മക്ക് ജീവിതം അവസാനിപ്പിക്കാൻ തോന്നിയിരുന്നുവോ ” വൈഗ തളർച്ചയോടെ ചോദിച്ചു.

“ജീവിതം തീർക്കാൻ ശ്രമിച്ചതാണ്.
ഓരോരുത്തരും എന്റെ ശരീരത്തിനെ വേദനിപ്പിച്ചു രസിക്കുമ്പോൾ എന്തിനാ ഇങ്ങിനെ സഹിക്കുന്നത് , ചത്താൽ പോരെ എന്നു തോന്നിയിട്ടുണ്ട്. തന്റെ ഉദരത്തിൽ നിന്നും പുറത്തു വരുന്നത് പെണ്ണായാലോ. അവൾ എന്നേ പോലെ ആയാലോ മരിക്കാം എന്നു കരുതും. ചിലപ്പോൾ ആണാണെങ്കിലോ . സ്നേഹമില്ലാത്ത വർഗ്ഗമാണ് .അവൻ വേറൊരു സ്ത്രീയുടെ അന്തകനായാലോ ….. മരിക്കാം . തന്റെ ഉദരത്തിലെ കുഞ്ഞ് ഈ ഭീകരലോകത്തേക്ക് വരേണ്ട.
മരിക്കാമെന്ന് കരുതി കോളാമ്പി കായ അരച്ചുവെച്ചിട്ട് കുടിക്കാൻ തുടങ്ങു മുൻപേ കട്ടിലിൽ നിസ്സഹായനായി കിടക്കുന്ന അദ്ദേഹത്തെ ആരു നോക്കും എന്ന ചിന്തയിൽ അദ്ദേഹത്തിന് കൊടുത്തതിനു ശേഷം കുടിക്കാം എന്നു കരുതി.. മധുവേട്ടൻ മിണ്ടാൻ വയ്യാതെ തന്നേ
നോക്കി വായ തുറന്നു. പക്ഷേ വായിൽ ഒഴിച്ചു കൊടുക്കാൻ കഴിഞ്ഞില്ല. അവരുടെ തൊണ്ട വിറക്കുന്നു. കണ്ണീർ കവിളിലൂടെ ഒഴുകി കൊണ്ടിരുന്നു.

“മതി…. ചേച്ചി”
അവരുടെ കണ്ണുകൾ വൈഗ തുടച്ചുകൊടുത്തു കൊണ്ട് മതി…. അതൊരു
പൊട്ടിക്കരച്ചിലായി മാറി . വൈഗ പുറത്തു തടവി ചേച്ചിയേ ചേർത്തുപിടിച്ചു. വൈഗയുടെ മനസ്സും നിയന്ത്രണം വിട്ടു പോയിരുന്നു.
“ഇനി ഒന്നും അറിയേണ്ട. വേദന സഹിക്കാൻ വയ്യ. ഒരു സ്ത്രീ ജന്മം എങ്ങിനെ ഇതൊക്കെ സഹിക്കും. “
“രാഗി….. നീ ആ കുടത്തിൽ നിന്നും വെള്ളം എടുത്തേ.”
രാഗി ഗ്ലാസ്സിൽ എടുത്ത വെള്ളം ചേച്ചിയേ കുടിപ്പിച്ചു.
അവർ എഴുന്നേറ്റു മുഖം കഴുകി തുടച്ചു വന്നിരുന്നു. കൊണ്ടുവന്ന ഓറഞ്ചിൽ നിന്നും ഒരല്ലിയടർത്തി ചേച്ചിയുടെ വായിൽ വെച്ചു കൊടുത്തു. നല്ല മധുരം ഇല്ലേ . ചേച്ചി ചിരി വരുത്തി കൊണ്ട് എന്റെ മോളേല്ലേ തരുന്നത് പിന്നെ മധുരം ഇല്ലാതിരിക്കുമോ.ഇനി ഒന്നും പറയേണ്ട . ഞങ്ങൾ പിന്നെ ഒരു ദിവസം വരാം.
മോളേ പോലെ സ്നേഹമായി എന്റെ മകളു പോലും ഇല്ല”

“ ഉം, മകളായിരുന്നോ ….. അവൾ എവിടെ” രാഗി ചോദിച്ചു.

“മകൾ , ഞാൻ സ്നേഹിക്കാതെ വളർത്തിയതു കൊണ്ടാകും. അവൾക്കെന്നോട് എങ്ങിനെ സ്നേഹം തോന്നാനാണ്. എന്റെ മാതൃത്വം കൂടി ഒന്നുമല്ലാതായില്ലേ മോളേ.”

“അവൾ ഇന്നും അനാഥ എന്നറിയാനാണ് ഇഷ്ടപ്പെടുന്നത് . വൃത്തികെട്ട തൊഴിൽ ചെയ്ത് ജീവിക്ക് . എന്നെ കാണാൻ പോലും വരരുത് എന്നു പറഞ്ഞാണവൾ പോയത് .അന്ന് ഞാൻ വീണ്ടും മരിക്കാൻ തീരുമാനിച്ചതാ . എന്നെങ്കിലും അവൾ സ്നേഹത്തോടെ അമ്മ എന്നു വിളിച്ചു കേൾക്കാനൊരു മോഹം .എനിക്കു രക്ഷപ്പെടണം മോളെ .. എവിടേക്കു പോകാൻ . ഒരർത്ഥവുമില്ലാതെ കഴിയുന്ന ഞാൻ ഇനി എവിടെ പോകാൻ . എന്നെ എന്തിനാ ദൈവം ഇങ്ങനെ ശിക്ഷിക്കുന്നത്
എന്നുമാത്രം അറിയുന്നില്ല . “
“ലോറിച്ചേട്ടന്റെയാണോ മകൾ”
“അതെ മോളേ “
അവൾ തന്നെപ്പോലെ മോശമായാലോ എന്നുകരുതി ആരേയും കാണിക്കാതെ മേഴ്സി കോളേജിനടുത്തുള്ള പള്ളിലച്ചന്റെ സഹായത്തോടെ അവിടെ അഗതിമന്ദിരത്തിൽ കൊണ്ടുപോയാക്കി. അവൾ മിടുക്കിയായി പഠിച്ചു എഞ്ചിനീയറാക്കി. എന്റെ ജീവിത ലക്ഷ്യം അവളെ പഠിപ്പിക്കുകയായിരുന്നു.
പഠിപ്പിക്കുവാനായി തൊഴിൽ തുടർന്നു വന്നു. രൂപ അച്ചനെ ഏൽപ്പിക്കും. അവൾക്കു ജോലി ആയപ്പോൾ അവൾക്കിഷ്ടമുള്ള ഒരാളെ വിവാഹം കഴിച്ചു.
അന്ന് അച്ചൻ അമ്മയെ അവൾക്കു കാണിച്ചു കൊടുത്തു. ഇപ്പോൾ അവൾക്കറിയാം അമ്മയുടെ ശരീരം വിറ്റ പൈസകൊണ്ടാണ് അവൾ പഠിച്ചതെന്ന് .അവൾക്ക് അത് ചീത്തപ്പേരുണ്ടാക്കി എന്നു പറഞ്ഞ് അവൾ എന്നെ വെറുക്കുന്നു.
ഒരു പ്രാവശ്യം എന്നെ അവൾ അമ്മ എന്നു വിളിക്കുന്നതു കേട്ടാൽ മതി. എന്റെ ജീവിതത്തിലൊരു സന്തോഷത്തിന്ന്”

“അമ്മേ , ഞാൻ വാക്കുതരുന്നു , ഞാനാണ് ഇനി അമ്മയുടെ മകൾ. അമ്മയുടെ മകളെയും ഞാൻ ഈയമ്മയുടെ അടുത്തു വരുത്തും. “

“ഇനി ഈ കണ്ണുകൾ നിറയരുത്. ഞാനുണ്ട് കൂടെ. ഭംഗിവാക്കല്ല, ഉറപ്പാണ് തരുന്നത് ഇനിയാണ് അമ്മ ജീവിക്കാൻ പോകുന്നത്. ഈ മകൾ ജീവിപ്പിക്കും. ഈ അമ്മക്കും ജീവിതത്തിൽ ഒരു വിജയം വേണം. ഈ കണ്ണുകൾ കലങ്ങുരുത്. മരണം വരെ കൂടെയുണ്ടാക്കും. ആദ്യം ഈ സ്ഥലത്തു നിന്നു മാറണം. ജീവിതം തന്നെ മാറണം”

ആ അമ്മയുടെ കണ്ണുകൾ തിളങ്ങി. ആത്മവിശ്വാസത്തിന്റെ തിളക്കം. അമ്മയുടെ കണ്ണുകളിൽ ദർശിക്കാൻ വൈഗയ്ക്കപ്പോൾ കഴിഞ്ഞു .
യാത്ര പറഞ്ഞുകൊണ്ട് എഴുന്നേറ്റതും ചുമരിൽ ഒട്ടിച്ച ചിത്രത്തിൽ ഒന്നേ നോക്കിയുള്ളൂ. ഞെട്ടിത്തെറിച്ചു പിന്നാക്കം ഒരടി വെച്ച് ചുമർ ചാരി. വൈഗയെ
ശ്രദ്ധിച്ച രാഗിയും വല്ലിയേച്ചിയും “എന്തു പറ്റി മോളെ നിനക്ക് ” വൈഗ ആകെ തകർന്ന മട്ടിലായിരുന്നു. മല്ലി കേച്ചിയുടെ കഥകൾ അവളെ
വല്ലാതെ വേദനിപ്പിച്ചിരിക്കുന്നു രാഗി പറഞ്ഞു.
അമ്മേ ഞാൻ പിന്നെ വരും തലമണ്ടപൊളിയുന്ന പോലേ ,വീട്ടിൽ പോയി കിടക്കട്ടേ. അവർ മറയുന്നതു വരേ മല്ലികേച്ചി നോക്കി നിന്നു. മോളുടെ വേദന മാറ്റി കൊടുക്കണേ ഭഗവതീ…… അവർ പ്രാർത്ഥിച്ചു.

ഭാഗം 16 : നാളെ വായിക്കുവാൻ കാത്തിരിക്കുക …..

നിസ്സഹായതയുടെ മുൾമുനയിൽ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പാവയ്ക്ക തക്കാളി കറി

പാവയ്ക്ക കരൾരോഗങ്ങൾ, ആസ്മ, ചുമ, ജലദോഷം, മുഖക്കുരു, പ്രമേഹം അങ്ങനെ ഒരുകൂട്ടം രോഗങ്ങളെ പടിയടച്ച് പിണ്ഡം വയ്ക്കാൻ കപ്പാസിറ്റി ഉള്ള ആളാണ് നമ്മുടെ പാവയ്ക്ക. പക്ഷേ പണ്ടുമുതലേ പാവം പാവയ്ക്കയ്ക്ക് ഒരു വില്ലൻ പരിവേഷം...

സിന്ധു നദി.. (നദികൾ സ്നേഹപ്രവാഹങ്ങൾ)

നദിയും, കാറ്റും, സംഗീതവുമെല്ലാം ഒരേപോലെയാണ്. അത്, വർണ - വർഗ്ഗഭാഷാഭേദമില്ലാതെ ദേശാതിർത്തികൾ ഭേദിച്ചു സഞ്ചരിച്ചു കൊണ്ടേയിരിക്കുന്നു. ചൈനയുടെ പുത്രിയായി മാനസസരസിൽ പിറന്ന്, ഭാരതത്തിലെ കാശ്മീരിൽ വളർന്ന്, പാകിസ്ഥാന് ജീവജലമേകുന്ന സ്നേഹനിധിയായ സുന്ദരിയാണ്സിന്ധു നദി. ലോകത്തിന്റെ വിശുദ്ധതടാകം...

ഓർമ്മയിലെ മുഖങ്ങൾ – കേരള വ്യാസൻ – (കുഞ്ഞിക്കുട്ടൻ തമ്പുരാൻ)

ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂരിന് സാഹിത്യ ചരിത്രത്തിൽ ഒരു സ്ഥാനം നേടികൊടുത്തത് കേരള വ്യാസൻ എന്നറിയപ്പെടുന്ന കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനാണ്‌ .ഒരുലക്ഷത്തി ഇരുപത്തയ്യായിരം ശ്ളോകങ്ങളുള്ള മഹാഭാരതം 874 ദിവസം കൊണ്ട് മലയാളത്തിലേക്ക് തർജ്ജമ ചെയ്ത അത്ഭുത...

ഓർമ്മച്ചെപ്പ് തുറന്നപ്പോൾ..(ബാല്യം മധുരം..4)

ആർ ആർ വി ഹൈസ്കൂൾ രാജ രവി വർമ്മ ഹൈസ്കൂൾ കിളിമാനൂർ അന്നും ഇന്നും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ്‌. എന്റെ അമ്മ ആർ ആർ വി ഹൈസ്കൂളിലെ അദ്ധ്യാപികയായിരുന്നു....
WP2Social Auto Publish Powered By : XYZScripts.com
error: