17.1 C
New York
Thursday, December 2, 2021
Home Literature സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 26)

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 26)

✍സി. കെ. രാജലക്ഷ്മി

മൈഥിലി അഷ്ടപദീലയത്തിൽ

ക്ഷീണം കണ്ണുകളെ തലോടികൊണ്ടിരുന്നു.ധന്യ ഞാനിത്തിരി നേരം കിടക്കട്ടേ. മേലേക്കു കയറാൻ തുടങ്ങിയതും അതാ കറൻ്റു പോയി. ധന്യ ഒരു കുഞ്ഞു വിളക്കു കത്തിച്ചു തന്നു. അതുമെടുത്ത് മുറിയിലെത്തി.
വിളക്കിന്റെ തിരിയിൽ നിന്നു വരുന്ന വെളിച്ചം ആ മുറിയെ സുന്ദരമാക്കി… വെറുതെ കണ്ണുമടച്ചു കിടന്നു.
പിന്നെ ആ ചെയറിൽ ചാരി കിടന്നു . ജനാലവഴി പുറത്തുനിന്നു വരുന്ന മന്ദമാരുതനേറ്റ് അവളുടെ കണ്ണുകൾ താനേ അടഞ്ഞുപോയി.
ധന്യയുടെ വിളി കേട്ട് ഉണർന്നു പോയി. ഓ കറൻ്റു വന്നിരിക്കുന്നു. അത്താഴം കഴിക്കാതെ അവൾ വിടില്ല.ശിത്തിയുമിങ്ങനെയായിരുന്നു. പതുക്കെ എഴുന്നേറ്റു.

“എൻ്റെ ധന്യ…… വിശപ്പില്ല കുട്ടീ….”

“അക്കാ നൂൽപ്പിട്ട് ചപ്പാത്തിയെല്ലാമെ ഇരുക്ക്..പശി ഇല്ലാട്ടി ഒരു ഗ്ലാസ്‌ പാലാവത് സാപ്പിട്ട് പടുങ്കോ”

ധന്യയുടെ നിർബന്ധത്തിന് വഴങ്ങി ഒരു ഗ്ലാസ്‌ പാൽ കുടിച്ചിട്ട് കിടന്നു…

രാവിലെ ആറു മണിക്ക് കാറു വരുന്നതിന് മുന്നേ തയ്യാറായി ഇരുന്നു.
കൊച്ചു കുട്ടിയെ കൊണ്ടു പോകുന്ന പോലെ ഫ്ലാസ്കും ഭക്ഷണവും എല്ലാം ധന്യ എടുത്തിരുന്നു.എൻ്റെ വിശ്വനാഥാ…..ശിത്തപ്പക്ക് ചെറിയ മാറ്റമെങ്കിലും ഉണ്ടാകണേ….

കോയമ്പത്തൂർ യാത്രയിൽ ആർക്കും മിണ്ടാട്ടമില്ല. ഓരോരുത്തരും അവരവരിൽ ചിന്തകളിൽ മുഴുകിയിരുന്നു. പ്രാർത്ഥനയായിരുന്നു എന്നു തന്നെ പറയാം,,
കാറുകാരന് ആ സ്ഥലം അറിയാം. ഒരു വലിയ മരച്ചുവട്ടിൽ ഒരു തട്ടുകടയിൽ കാറു നിർത്തി. കാറിലിരുന്ന് ടിഫിൻ ഞങ്ങളും കഴിച്ചു.ശിത്തപ്പയുടെ കൈ കഴുകിച്ച് ഇരുത്തി.
ധന്യാ….. നീ ടിഫിൻ എടുത്തതു നന്നായി. ഇനി ഇവിടന്ന് അര മണിക്കൂർ ഉണ്ടെന്നാണ് ഡ്രൈവർ പറഞ്ഞത് ,അയാളുടെ ചായ കുടി കഴിഞ്ഞ് കാറിൽ കയറി വീണ്ടും യാത്ര തുടർന്നു.ആ മരത്തണലിനു നന്ദി പറഞ്ഞു, കാറു യാത്ര തുടങ്ങി.തമിഴിൻ്റെ സൗന്ദര്യം തനിക്കെപ്പോഴും ഒരു ഹരമാണ്.
വലിയ ഗെയ്റ്റും കടന്ന് വണ്ടി ഒരു ആശുപത്രിയുടെ മുന്നിൽ നിർത്തി. ഞങ്ങൾ ശിത്തപ്പയേയും കൂട്ടി പടികൾ കയറി അകത്തേക്ക് ചെന്നു..കാണേണ്ടത് ന്യൂറോളജി ഡോക്ടർ ശിവരാജനെ… റിസപ്ഷനിൽ ഇരിക്കുന്ന കുട്ടി മലയാളിയാണ്.
“പതിനൊന്നു ഗണേശ മൂർത്തി …. അല്ലേ? “
“അതേ..” വൈഗ പറഞ്ഞു.
“ഇരുന്നോളു ഊഴമനുസരിച്ചു വിളിക്കും..”
നിരത്തിയിട്ടിരുന്ന കസേരയിൽ ഇരുന്നു…
ധന്യ ഇതുവരെ കാണിച്ചതും ഇപ്പോൾ കൊടുക്കുന്ന മരുന്നും എല്ലാം കയ്യിലെടുത്തു വെച്ചു കാത്തിരുന്നു.. അല്പം കഴിഞ്ഞപ്പോൾ പേര് വിളിച്ചു

“ഗണേശ മൂർത്തി..”
“അപ്പാ..വാങ്കോ” അപ്പായുടെ കൈ ധന്യ പിടിച്ചുകൂട്ടി മുറിയിൽ പ്രവേശിച്ചു.
ഡോക്ടറോട് ഇതുവരെ ഉണ്ടായ സംഭവമെല്ലാം പറഞ്ഞു., സുന്ദരനായ നല്ല പ്രൗഢിയുള്ള ഡോക്ടർ അറുപതു വയസ്സു കാന്നും. വളരെ സൗമ്യമായ സംസാരം. എന്തോ ശരിയാകും ഒരു പ്രതീക്ഷയെങ്കിലും തരുമെന്നു വൈഗക്കു തോന്നി.

എല്ലാം നിരീക്ഷച്ചതിനു ശേഷം, കഴിക്കുന്ന മരുന്നു തന്നെ തുടരട്ടേ. ഒരു മെഡിസിനും കൂടി തരാം.
മൂന്നുമാസം നിർത്താതെ ഈ മരുന്നു കഴിക്കട്ടേ. നിങ്ങൾ ചെയ്യേണ്ടത്. ഓർമ്മയിൽ അപ്പാക്കിഷ്ടമുള്ള പാട്ടുകൾ സിനിമകൾ ഒക്കെ വെച്ചു കൊടുക്കുക ,വല്ല ചെറിയ ചലനമെങ്കിലും വന്നാൽ നമുക്ക് സൗകര്യമായിരിക്കും. കുഞ്ഞുങ്ങളെ ശ്രദ്ധിക്കും പോലെ നിരീക്ഷിച്ചു കൊണ്ടിരിക്കണം.,, ഡോക്ടറോട് നന്ദി പറഞ്ഞു തിരിച്ചു,

“അക്കാ…… എനക്ക് എന്നവോ ഒരു നമ്പിക്കൈ വന്തിടിച്ച്…അപ്പാ പഴയ മാതിരിയെ നമ്മക്കു കെടക്കും എന്നു മനസ്സ് സൊല്ലുത് “..

“അതേ മോളെ എല്ലാം ശരിയാവണം. നമ്മുടെ മുഴുവൻ ശ്രദ്ധ ശിത്തപ്പ മാത്രമാകണം. കുട്ടിക്കാലം മുതലുള്ള എന്റെ ഓർമ്മകളിലെ ശിത്തപ്പയെ ഓർത്ത് എടുപ്പിക്കാൻ ശ്രമിക്കാം വീട്ടിലെത്തിയതും ശിത്തപ്പയുടെ ഇഷ്ടങ്ങളേ
തേടിയെടുത്തു. വീട്ടിലെത്തിയതും ധന്യയോടായി പറഞ്ഞു.
“എം. എസ് സുബ്ബലക്ഷ്മിയുടെ ഗാനങ്ങൾ വളര
ഇഷ്ടമാണ്. രാവിലെ ദിവസവും അതു വെക്കാം. യേശുദാസ് , ടി. എം സൗന്ദരരാജന്റെ 70 കളിലെ ഗാനങ്ങൾ തേടി വെക്കാം.ശിത്തി എന്തു ഭക്ഷണം ഉണ്ടാക്കിയാലും എന്തുചെയ്താലും ഇഷ്ടം, ശിത്തപ്പാക്ക് ഓർമ്മ വരുന്ന ഭക്ഷണം ഉണ്ടാക്ക്.
ഭരതനാട്യം മോഹിനിയാട്ടം എല്ലാം ഭയങ്കര ഇഷ്ടമാണ്.
അഷ്ടപദിയിൽ ഒരു നിരീക്ഷണം നടത്താം. പതുക്കെ പതുക്കെ ഓരോന്നായി ശ്രമിക്കാം. “

“സരിക്കാ..നീങ്ക കൂടെയിരുക്കുമ്പോത് എനക്ക് ഇന്നും നമ്പിക്കൈ അധികമാകുത്.. നമ്മാലെ മുടിഞ്ച വരെ മുയർച്ചി സെഞ്ച് പാർപ്പോം”..

പ്രാർത്ഥനയും മരുന്നും രണ്ടും ശിത്തപ്പക്ക് സുഖമാകണം. വിശ്വാസമാണ്.

മിഥുനത്തിന് ഇനി ഒരു മാസം കാർത്തികനാൾ വരേക്കും,
ഞാൻ വ്രതത്തിലാണ് ധന്യ. പ്രാർത്ഥനയുടെ വഴികളുമായി ഒരു സമാധാനത്തിന്റെ ഇളം തെന്നൽ മനസ്സിൽ അലയടിച്ചു കൊണ്ടിരിക്കുന്നു.
നിദ്രയുടെ നീണ്ട പിടിയിലാകുമ്പോഴേക്കും സ്വപ്നങ്ങൾ പതിയെ തന്നെ തേടി വരും. മനസ്സിലെ പ്രക്ഷുബ്ധമായ കാര്യങ്ങൾ ലഘൂകരിക്കാനായിരിക്കാം അല്ലേ , ഭഗവാൻ പറയുന്ന മായയുടെ ഒരു ഭാഗം.

കുത്തിയൊലിക്കുന്ന പേമാരിയിൽ സ്വാതന്ത്ര്യം കിട്ടിയതുപോലെ ഒഴുകിയ ശിൽപ്പം ഭാരതപ്പുഴയിലേക്കു ചേരുന്ന സമയം ….. പുണ്യത്തിന്റെ പ്രണയത്തിന്റെ ആത്മീയതയുടെ സംഗമം രണ്ടു പുണ്യങ്ങൾ ഒന്നു ചേരും ഇടം. ആ വിഗ്രഹം വെള്ളത്തിൽ പൊന്തിക്കിടന്ന് ഒഴുകി ഒഴുകി
ദൂരേക്ക് ദൂരേക്ക് പോകുന്നു.

തന്റെ മനസ്സു കൈവിട്ടു പോകുന്നു. കണ്ണിൽ ഇരുട്ടു കയറുന്നു.
പെട്ടെന്ന് കണ്ണു തുറന്നു. ഞാനെവിടെയാ എന്നു നോക്കുമ്പോൾ ഹോ ഞാനിടെയിരുന്നു സ്വപ്നം കണ്ടതോ
ദേവി മഹാമായേ .

“എന്നാച്ച് അക്കാ?”…..
ഒന്നുമില്ല ധന്യ……. ഓരോന്നും ഓർത്തു പോയതാ …”

“ഉങ്ക ആത്തുക്കാരർ നാവകം
വന്തതോ?”….

ധന്യ..ചോദിക്കുമ്പോൾ . “അതേ” എന്നു പറഞ്ഞു.

“അക്കാ …..നാൻ ഒന്നു കേട്ടാ തപ്പാ നെനക്ക മാട്ടിങ്കല്ലേ?”..
“ഇല്ല മോളെ “….

“റൊമ്പ ഉന്നതമാന കാതൽ..അപ്പടി ചൊല്ലുവാങ്കളേ അത് എപ്പടിയക്കാ ഇരുക്കും?”
ധന്യയുടെ ചോദ്യം കേട്ട് വൈഗ മന്ദഹസിച്ചു.
“പരസ്പരം കുറ്റവും കുറവും കാണാതെ രണ്ടു മനസ്സുകൾ സംഗമിക്കുന്നെങ്കിൽ അതാണ് മോളെ ലോകത്തിലെ ഏറ്റവും ഉന്നതമായ പ്രണയം.”

ശങ്കറും താനും അങ്ങിനെയായിരുന്നുവോ ? ശരിക്കും നോക്കിയാൽ അല്ല.
ശങ്കർ സുന്ദരമായി സ്നേഹിച്ചു , തന്നെ മിണ്ടാതെയാക്കാൻ ഒരു സൂത്രം ഉണ്ട് . കെട്ടിപ്പിടിച്ച് എന്റെ കവിളിലൊരു ചുംബനം.എല്ലാം തികഞ്ഞവർ ആരുമില്ലെങ്കിലും സത്യസന്ധമായ നിരീക്ഷണങ്ങൾ പറയാറുണ്ട് .അതു കൊണ്ടുതന്നെ ശങ്കറിന്റെ സന്തോഷങ്ങളെ എനിക്ക് ഇഷ്ടമാണ്
ശങ്കർ പക്ഷേ എന്റെ ഇഷ്ടങ്ങൾ അറിയാൻ നിന്നിരുന്നില്ല .എങ്കിലും ശങ്കറുമായി ആശയങ്ങൾ പങ്കു വെക്കുമ്പോൾ , പിന്നെ മനസ്സിന്റെ തോന്നലുകൾ എല്ലാം തുറന്നുപറയുമ്പോൾ ഞങ്ങൾ ഏറെ നല്ല ദമ്പതികളായിരുന്നു എന്നു തോന്നും . “

“സന്തോഷം നമ്മൾ കണ്ടുപിടിക്കുക എന്നതാണ് ഓരോ ദമ്പതികളും ചെയ്യേണ്ടത് എന്ന് തോന്നാറുണ്ട് . “

“സന്തോഷം കൊണ്ടുവരാതെ ഒരു കുറെ സങ്കടങ്ങളും അസൂയയും കൊണ്ട് വീർപ്പു മുട്ടുന്ന ഹൃദയവുമായി നടന്ന് വിഷമിക്കുന്നവർ ഒന്നുചിന്തിച്ചാൽ എത്രമാത്രം സന്തോഷം ജീവിതത്തിൽ കൊണ്ടുവരാൻ കഴിയും . “ചിലപ്പോൾ ശങ്കർ ചില ചോദ്യവുമായി എന്നെ കുഴക്കാറുണ്ട് ,

“ നിനക്കു പുരാണങ്ങളെക്കുറിച്ച് വലിയ അറിവല്ലേ . ” ചില ചോദ്യങ്ങൾ ചോദിക്കട്ടെ . “

ഓ … ധാരാളം ചോദിക്കൂ എന്നും പറയും.. “ എന്താണ് പാതിവ്രത്യം കുഴക്കുന്ന ചോദ്യം .

“ഭർത്താവിനെ മാത്രം പരിചരിച്ചു വേറെ പുരുഷനെ മനസ്സിൽപോലും കാണാതെ അയാൾക്കുവേണ്ടി ജീവിച്ചു മരിക്കുക .“
“അപ്പോ നീ ഇതിൽ ഏതാ .. “
“മനസ്സിൽ ഇഷ്ടം തോന്നുന്ന ഒരു പാട്ടു പുരുഷന്മാരുണ്ട് ” ഒരാകർഷണം തോന്നാറുണ്ട് ” ശങ്കറിന് തോന്നാറില്ലേ “

” ഉം പലപ്പോഴും മനസ്സിൽ വേണ്ടാത്ത തോന്നലെല്ലാം ഉണ്ടാകാറുണ്ട് . അപ്പോ മനസ്സല്ലേ …..നല്ല സൗന്ദര്യം ഞാനും ആസ്വദിക്കാറുണ്ട് “

“അതെ ശങ്കർ മനസ്സ് ഒരു സംഭവമാണ്. അതിന് കടിഞ്ഞാണുകളില്ല. “സത്യമായും ശങ്കറിനു തോന്നാറില്ലേ. നമ്മൾ മനസ്സിലാക്കുന്നവർ . “
നമ്മളെപോലെയുള്ള ദമ്പതികൾ ആരെങ്കിലും ഉണ്ടാകുമോ . 1

ശങ്കറിന്റെ കൂടെയുള്ള യാത്രയുടെ ആരംഭമാണല്ലോ എന്റെ ജീവിത സാക്ഷാൽക്കാരത്തിന്റെ ആരംഭം . അതുകൊണ്ടുതന്നെ സത്യസന്ധതയിൽ മികവുറ്റതാകാൻ നമ്മൾക്കു കഴിയും .

പുരാണത്തിലെ സീതയെപോലെ ആകാൻ പറ്റില്ല.
പുരുഷന്മാരുടെ മുഖത്തനോക്കാതെ രാവണൻ വന്നു സംസാരിക്കുമ്പോൾ ഒരു പുല്ലുപറിച്ച് മുന്നിൽ വെച്ച് സീത ഈ പുല്ലിനോടാണ് സംസാരിച്ചത് എന്ന് പറയുന്നുണ്ട് .

ഗ്രാമത്തിലെ ഒരു പാട്ടി ഞങ്ങൾ കുട്ടികൾക്കായ് കഥപറഞ്ഞുതരും . അന്നു ഞാൻ പാട്ടിയോടു ചോദിച്ചു എന്നാ പാട്ടി രാവണന്റെ മുഖത്ത് നോക്കാൻ പാടില്ലേ ,എന്താ കാരണം എന്ന് .

“പതിവ്രത രത്നമായ സീതാദേവി ഒരു പുരുഷന്റെ മുഖത്തും നോക്കില്ല എന്നതായിരുന്നു വിശേഷണം “

പിന്നെയുദ്ധമൊക്കെക്കഴിഞ്ഞ്, രാമൻ വിജയിച്ച് സീതയോടൊപ്പം നാട്ടിൽ തിരിച്ചെത്തിയതിനുശേഷം, രാമന്റെ അമ്മമാരിൽ കൈകേയി സീതയോട് വനവാസത്തിന്റെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു .

രാവണന്റെ ഒരു ചിത്രം വരച്ചു തരു അയാളുടെ രൂപം എങ്ങിനെ ? നീയൊന്നു വരക്ക് . എന്നവർ പറഞ്ഞു.

വേണ്ട അമ്മേ ,എന്നു സീത പറഞ്ഞുവെങ്കിലും അമ്മ കൂട്ടാക്കാതെ പൂജാമുറിയിലെ പലകയെടുത്ത് സീതയുടെ കയ്യിൽ കൊടുത്തു വരക്കുവാൻ പറഞ്ഞു .
സീത വരക്കാനാംരംഭിച്ചു . അതുപറഞ്ഞ ഉടനെ ഞാൻ പാട്ടിയോടു ചോദിച്ചു .
മുഖത്തുനോക്കാത്ത സീത എങ്ങിനെയാ രാവണന്റെ ചിത്രം വരക്കുക പാട്ടിന്ന് .

പാട്ടിക്ക് ദേഷ്യം വന്ന് ശങ്കരാ ……നിന്റെ മോളുതർക്കുത്തരം തന്നെ
പറയുന്നു .ഈ കുട്ടികളൊക്കെ കേൾക്കുന്നില്ലേ . എന്നും ഇവൾക്കുമാത്രം സംശയങ്ങൾ

നീ കഥയുടെ ബാക്കികൂടി പറ വൈഗ . ശങ്കറിന്റെ മാറിലേക്കു തലചാച്ചുകൊണ്ട് കഥയുടെ ബാക്കി പറയാൻ തുടങ്ങി .

രാമൻ കുളിച്ചുവന്നു പൂജാമുറിയിൽ ഇരുന്നു . അപ്പോൾ രാമന്റെ തുടകൾ വിറച്ചു . ദേഹം അസ്വസ്ഥമായി . എന്താ കാരണം എന്നറിയാൻ പലകതിരിച്ചു നോക്കി . രാവണന്റെ രൂപം കണ്ട് ദേഷ്യത്തിൽ ഇതാരാവരച്ചത് എന്നു കോപംപൂണ്ടു .

അതോടെ കൈകേയി പറയുന്നു . നിന്റെ പവിത്രമായ പലകയിൽ സീതവരച്ചുവെച്ചതാണിത്.
അമ്മായിഅമ്മ പോരിന്റെ വേറൊരു വകഭേദം .അതിനു നിനക്കു പാട്ടിയോട് ചോദ്യം ഉണ്ടായില്ല ,

പിന്നില്ലാതെ , പാട്ടിയാണെങ്കിലോ (മരുമകൾ) സീതാമാമിക്ക് ഒരു സമാധാനവും കൊടുക്കില്ല . പാവമാണ് സീതാമാമി . രാമൻ നല്ലവനാണെന്നല്ലേ എല്ലാവരും പറയുന്നത് . രാവണനെകൊന്നു കഴിഞ്ഞു . പിന്നെ എന്തിനാ നല്ലവന് ദേഷ്യം വരുന്നത് .

അതോടെ പാട്ടിക്കു ദേഷ്യം വന്നു. പോടീന്നു വഴക്കു പറഞ്ഞു . ഇനി ഇവിടെ കണ്ടു പോകരുതെന്നും പറഞ്ഞു.

ശങ്കർ ചിരിച്ചുകൊണ്ട് “ നീ പറഞ്ഞതല്ലേ ശരി . ” അതേ രാവണൻ എന്ന പുരുഷൻ അവളുടെ സമ്മതമില്ലാതെ ദേഹത്തുതൊടുക പോലും ചെയ്തിട്ടില്ല . രാവണനെപ്പോലെ ചിന്താശേഷിയുള്ള പുരുഷന്മാർ ഈ ലോകത്ത് ഉണ്ടായിരുന്നെങ്കിൽ ഈ ലോകം എന്നേ പ്രണയത്താൽ സമ്പന്നമായേനെ .

“ വൈഗ നിന്റെ ഈ സ്വഭാവമല്ലേ എനിക്കേറെയിഷ്ടം എന്ന് പറഞ്ഞു കെട്ടിപ്പിടിച്ച് ഉമ്മതരുമ്പോൾ ആ പ്രണയമല്ലേ ശങ്കറിൽ നിന്ന് മുഴുവനുമായി ഞാനനുഭവിച്ചത് . “

അതല്ലേ എന്റെ ശങ്കരാ ……കഥകളെ മുഴുവനുമായി ഞാൻ പഠിച്ചത് .
ഒരു വ്യത്യാസം മാത്രം.
എല്ലാം വിപരീതമായി മാത്രം ചിന്തിച്ചിട്ടാണോ പഠിച്ചത് എന്നാ എന്റെ സംശയം .

“ അപ്പോൾ ആരെയാ പതിവ്രത എന്നുപറയുക . ‘ മനസ്സിൽ ഏറ്റവും കൂടുതൽ ആഗ്രഹങ്ങൾ വെച്ച് എന്റെ കണവനാണ് കൺകണ്ട ദൈവം എന്നുപറഞ്ഞു നടിക്കുന്നവരെയാണ് പതിവ്രത എന്നു പറയുന്നത് , “

“അക്കാ റൊമ്പ പ്രമാദം …… ഇന്ത മാതിരി എല്ലാരുമേ ഇരുക്കറതു കിടയാത്. എവളോ അൻപാ അഴകാ നീങ്ക ഇരുന്തിരുക്കിറിങ്കെ.. അർപുതം”

“ജീവിതം, പ്രണയം സ്നേഹം ഇതു മതി ജീവിതത്തിലെ സങ്കടങ്ങളെ ചേർത്തു നിർത്താൻ. എനിക്ക് ജീവിതത്തിൽ ആ ദാരിദ്ര്യംമാത്രം ഉണ്ടായിട്ടില്ല.”

“പ്രമാദം അക്കാ… നീങ്ക പുണ്യം സെഞ്ചിരിക്കിറിങ്കെ..”
വൈഗ ചിരിച്ചു.

“ശിത്തപ്പക്ക് മരുന്നു തുടങ്ങി ഒരു ആഴ്ചയാകില്ലേ?”

“ആമാക്കാ ആനാ എന്ത മുന്നേറ്റവും ഇല്ലൈ..അപ്പടിയേ ഇരുക്കാര് “
ധന്യയുടെ മിഴികളിൽ ഈറം പടർന്നു..

“സങ്കടപ്പെടാതെ മോളെ എല്ലാം ശരിയാകും.”

വൈഗ വീണ്ടും ചിന്തകളിലേക്കു പോയി.ശങ്കറിന്റെ ഓർമ്മകളിൽ നിന്നും താനിപ്പോൾ വീണ്ടും അസ്വസ്ഥതയോടെ ഉള്ള ജീവിതം വന്നതുകൊണ്ടാണോ എന്നെ കൊതിപ്പിക്കുന്ന കൈകളിലേക്കു വേണ്ടി മോഹിക്കുന്നത് .
തന്നെ പ്രണയിച്ചുകൊണ്ട് മാറിൽ ചേർന്നുകിടന്നു കഥകൾ പറയാനും ആലിംഗനങ്ങളുടെ ഒരു സ്വർഗ്ഗീയ സുഖം അനുഭവിക്കുമ്പോൾ താൻ പൂർണ്ണമാകുന്നു . അതില്ലാത്തവർ പൂർണ്ണമല്ല . ഇതെല്ലാം തനിക്കുതോന്നുന്നത് തന്റെ അനുഭവത്തിൽനിന്നും മാത്രമാണ് .
എന്നെ അസൂയയോടെ കാണുന്നവരോട് എനിക്കു സഹതാപമാണ് .
പാവങ്ങൾ ജീവിക്കാനറിയാത്തവർ , സ്നേഹത്തിനെയും പ്രണയത്തിനെയും അറിയാത്തവർ . വല്ലാതെ ഒരു ക്ഷീണം തന്റെ മനസ്സു തുറക്കാനൊരു കൂട്ടില്ലാത്തതിന്റെത് മാത്രമാണ് . ശങ്കർ കൂടെ ഉണ്ടായിരുന്നെങ്കിൽ എല്ലാം തുറന്നുപറയാൻ കഴിയുമായിരുന്നു . “

“എന്നാക്കാ …….ധിഡീന്ന് പേശികിട്ടേ ഇരുക്കുമ്പോത് മുഖം വാടിക്കിച്ച്?”

“ഒന്നുമില്ല മോളെ.. ഓരോന്ന് ഓർത്തുപോയി”

“നാനും താൻ കല്യാണത്തുക്കു പിറകാവത് ഒരു നല്ല കാതലിയാ ഇരിക്കറതുക്ക് വിരുമ്പുകിറേൻക്കാ”

“അതേ മോളെ എല്ലാം തികഞ്ഞു നമുക്കു സന്തോഷിക്കാൻ കഴിയില്ല. സന്തോഷം നമ്മൾ കണ്ടെത്തണം. ജീവിതം പ്രണയത്താൽ സ്നേഹത്താൽ ധന്യമാക്കണം ജീവിതം അങ്ങിനെയാ … “


മൈഥിലി അഷ്ടപദീലയത്തിൽ തുടർച്ച

✍സി. കെ. രാജലക്ഷ്മി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: