17.1 C
New York
Thursday, December 2, 2021
Home Literature സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 24 തുടർച്ച …….)

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 24 തുടർച്ച …….)

✍സി. കെ. രാജലക്ഷ്മി

ഭാഗം 24

സൗഹൃദത്തിന്റെ തണൽ
തുടർച്ച …….

………
കാറു നിർത്തിയതും വൈഗ കാറിൽ നിന്നിറങ്ങിച്ചെന്ന് ആര്യയെ ആലിംഗനം ചെയ്തു.

“എൻ്റെ വൈഗ ….. നിനക്കൊരു മാറ്റവും ഇല്ലല്ലോ? …. “

വൈഗ ചിരിച്ചു കൊണ്ട്
“നീയും അങ്ങിനെ തന്നെ, മെലിഞ്ഞ് സുന്ദരിയായിരിക്കുന്നു. ഡ്രസ്സിങ്ങും ഉഗ്രൻ….. ”പറയാതെ വയ്യ.

എത്ര ഭംഗിയായിരിക്കുന്നു നിൻ്റെ പിങ്ക് ചുരിദാർ “

പേരും നേരെ അടുക്കളയിലേക്ക് ഓടി. “അവളുടെ സ്പെഷൽ കാണും ” രാഗി പറഞ്ഞു. “എവിടെ നിൻ്റെ കണവൻ, എൻ്റെ ആരാധകനാണെന്നൊക്കെ പറഞ്ഞ് എവിടെ’ ?

“ഞങ്ങൾക്ക് സ്വന്തമായൊരു ഒരു പ്രസ്സും ബുക്ക്സ്റ്റാളുമുണ്ട് . മുരളിയേട്ടന് വേറെയും ബിസിനസ്സുണ്ട്. …..ബുക്ക് സ്റ്റാളിൽ ഞാനും പോയിരിക്കും . ഇന്ന് ഇവിടെ എന്നെ ഇറക്കിവിട്ടുപോയതാ . “

” മക്കൾ “ മൂന്നുപെൺമക്കൾ . അവർ കുട്ടികളുമായി…. ഒരാൾ തിരുവനന്തപുരത്തും ഒരാൾ ഡൽഹിയിലും , ഒരാൾ ഗൾഫിലും . ഞങ്ങളുടെ ഭാരമൊക്കെ ഇറക്കിവെച്ചു “ഇനി ഒരു വേൾഡ് ടൂർ പ്ലാൻ ചെയ്തിട്ടുണ്ട് . ” ആര്യ പറഞ്ഞു.

“സന്തോഷായി ആര്യ……. ജീവിതത്തെ നമ്മൾ പ്രണയിച്ചാൽ അത് നമ്മളേയും പ്രണയിക്കും . “

” നിന്റെ സ്വഭാവത്തിന്, തീരുമാനങ്ങൾക്ക് ,ഒന്നും പണ്ടത്തെ തിൽനിന്നും ഒരു മാറ്റവും വന്നിട്ടില്ലെന്ന് ആര്യ പറഞ്ഞപ്പോൾ വൈഗ ചിരിച്ചുകൊണ്ടു പറഞ്ഞു .

“ചൊട്ടയിലെ ശീലം ചുടലവരെ എന്നല്ലേ , “
“അക്കാ ചായ റെഡിയാച്ച് വാങ്കോ എല്ലാരും . “ധന്യയുടെ കൈപ്പുണ്യത്തെ പറ്റി ആര്യയും രാഗിയും പറഞ്ഞുകൊണ്ടിരുന്നു , “ചായ കുടി കഴിഞ്ഞ് നമുക്ക് പുഴക്കരപോയി ഇരിക്കാം .“

ആര്യാ…… “ശരിയാ ഞാനും വർഷങ്ങളായി ഈഭാഗത്തേക്കൊക്കെ വന്നിട്ട് . “ കൽപ്പാത്തി രഥോത്സവത്തിന്റെ കൊടിയേറുന്ന അന്ന് ഞാൻ വന്നുതൊഴുതു
പോകും . “

“ പക്ഷെ പുഴയെ ഒന്നു എത്തിനോക്കീട്ടു പോകും . പക്ഷേ ഒന്നും ആസ്വദിക്കാറില്ല . ” ഇന്നീ സാഹിത്യകാരിയുടെ കൂടെ ആസ്വാദനത്തിന്റെ മാറ്റുകൂട്ടാം . ‘

മലമ്പുഴ പോയാൽകൂടി അതുകിട്ടില്ല . “ധന്യ ….എന്നാ ഞങ്ങൾ
പോയിവരാം . “
“ നിന്റെ ഭർത്താവ് എത്രമണിക്കു വരും . ” രാഗി ചോദിച്ചു . “

പുറപ്പെടുമ്പോൾ വിളിക്കും . ‘ അങ്ങിനെ മൂന്നുപേരുംകൂടി കുണ്ടമ്പലത്തിന്റെ പടവുകൾ ഇറങ്ങി അമ്പലത്തിനെ ഒരുവലം വെച്ചു പുഴയുടെ പടികളിറങ്ങി . നല്ലകാറ്റുവരുന്നതും വൃത്തിയുള്ളതുമായ ഒരിടത്ത് ഇരുന്നു .

” രാഗി…. ഞാനിവിടെ അടുത്തായിട്ടു ഇതുവരെ ഇവിടെ ഒന്നിരിക്കാൻ തോന്നിയിട്ടില്ല . “
“ ആദ്യദിവസം തന്നെ ഞാനീപടിക്കെട്ടിൽ വന്നിരുന്നു . പഴയകാലം ഓരോന്നും ചിന്തിച്ചെടുത്ത് ആത്മനിർവൃതിയിലായി , “

“ഇവിടെ എത്രനേരം ഇരുന്നാലും എനിക്കു മതിയാവില്ല . “
വൈഗ പറഞ്ഞ ഉടനെ രാഗി പറഞ്ഞു “നിന്നെപോലെയുള്ള അസ്കിത എനിക്കില്ലാതെ പോയത് എന്റെ കുറ്റമാണോ . “ ?

“കുറ്റമല്ല രാഗി അത് ഒരു ആസ്വാദനമാകുമ്പോഴാണ് നമ്മൾ അറിയാതെ ചിന്തിച്ചു പോകുന്നത് . ” “മതി മതി . രണ്ടുപേരും ആസ്വദിക്ക് . ” “കൽപ്പാത്തി സ്കൂളിൽ പഠിക്കുമ്പോൾ അമ്മ പറയും പുഴയിൽ പോകരുതെന്ന് . കൂട്ടുകാരൊക്കെ മലവെള്ളം ഒഴുകുന്നതു കാണാൻ വരും . അനുസരണയില്ലാതെ ഞാനും വരും . “

“ദേഷ്യം പിടിച്ച് കലങ്ങിമറിഞ്ഞു വരുന്ന പുഴയെ കാണുമ്പോൾ പേടിയാകും . എത്ര മരണങ്ങളായിരുന്നു അന്ന് . ഇന്നിപ്പോ അപകട മേഖലാ എന്നെഴുതിയിട്ടുണ്ട് . ഇപ്പോ മരണങ്ങൾ കുറവായിരിക്കും അല്ലേ . രഥം താണുപോയ ഭാഗമായിരിക്കും ഈ ഭാഗം . അതുകൊണ്ടാ മരണം നടക്കുന്നത് എന്ന്…..എന്തെല്ലാം പറഞ്ഞാ നമ്മളെയൊക്കെ വിഡ്ഢികളാക്കിയിരുന്നത് .

ഇപ്പോഴത്തെ മക്കൾക്ക് ഗൂഗിൾ നോക്കി എല്ലാറ്റിനും തറുതല പറയും .
നമ്മൾ എറാൻ മൂളി ഭയന്നുകഴിയും . ” വൈഗ പറഞ്ഞു….

അതാ അവളുടെ ഫോൺ റിങ്ങ് ചെയ്യുന്നു . മൂപ്പർ വിളിക്കുന്നു. . നമുക്ക് തിരിച്ചു വീട്ടിൽ പോകാം. ഞങ്ങൾ ആ പുഴയോടു യാത്രപറഞ്ഞ് വീട്ടിലേക്കു നടന്നു ..

വിശ്വനാഥയ്യരുടെ കടയിൽ നിന്നും കുറേ വത്തലും കടുമാങ്ങയും ഒക്കെ വാങ്ങിച്ചു . നിനക്കും ഒരുസെറ്റ് വാങ്ങട്ടേ . ആര്യ വൈഗയോട്
ചോദിച്ചു . “വൈഗ വേണ്ട വേണ്ട ” കടയിൽനിന്നും ഉറങ്ങി വീട്ടിലെത്തിയതും ആര്യയുടെ ഭർത്താവ് എത്തിയതും ഒപ്പമായിരുന്നു വളരെ സ്മാർട്ടായി ചെറുപ്പക്കാരനെപ്പോലെയുണ്ട് മുരളിയേട്ടൻ . വൈഗ … ചിരിച്ചുകൊണ്ട് വരു വരു എന്നു പറഞ്ഞ് അകത്തേക്കു കൂട്ടി കൊണ്ടുവന്നു ഹാളിലെ വലിയ ചെയറിൽ അദ്ദേഹം ഇരുന്നു . “ആര്യയുടെ ഭർത്താവ് മുരളീധരൻ എന്നു പേര് , “
എന്നു പറഞ്ഞു സ്വയം പരിചയപ്പെടുത്തി;’

“മനസ്സിലായി , കാണാൻ കഴിഞ്ഞതിൽ സന്തോഷം. ആര്യ പറഞ്ഞിരുന്നു മുരളിയേട്ടൻ എന്റെ ആരാധകനാണ് എന്ന് . “

“അതേ വൈഗാ , ഏതു കഥയിലും സ്ത്രീ മനസ്സ് തുറന്നു കാട്ടുന്നുണ്ടല്ലോ. സ്വന്തം അനുഭവങ്ങളാണോ .”

“എന്റെ മാത്രമല്ല ഒരുപാട് സ്ത്രീ മനസ്സുകളുടെ ചിന്തകളായിരിക്കും’ “

“പാവം ഞങ്ങൾ പുരുഷന്മാരെക്കുറിച്ചു കൂടി എഴുതണം എന്നൊരു റിക്വസ്റ്റ് ഉണ്ട് . “

“വൈഗ ചിരിച്ചുകൊണ്ട് പുരുഷനന്മകൾ ഞാനെഴുതാറുണ്ട് . പുരുഷനെ മാറ്റി നിർത്താൻ ഞാനൊരിക്കലും ഇഷ്ടപ്പെടാറില്ല . “

ധന്യയുടെ ചായയും പലഹാരമൊക്കെ നിരത്തി . “കഥ പറഞ്ഞിരുന്നാൽ ഇന്ന് മുരളിയേട്ടൻ ഇരുന്ന ഇരിപ്പ് ഇരിക്കും. “.

” എന്നാൽ ചായകുടി കഴിഞ്ഞാൽ ഇറങ്ങാം . എല്ലാവരും ചിരിച്ചു . ധന്യയുടെ പൂർണ്ണം എടുത്തുകഴിച്ചിട്ടു പറഞ്ഞു .ആര്യ നമുക്ക് വൈഗ പോയാലും ഇടക്കിവിടെ വരാം “
“. ആ കുട്ടീടെ പേര് എന്താ ?
“ധന്യ ” ആര്യ പറഞ്ഞു .

“ ധന്യമോളെ നിന്റെ പലഹാരം മുരളിയേട്ടന് ബോധിച്ചു . ‘
“ ചേച്ചി പറഞ്ഞാളു വരുന്ന ദിവസം ഞാനുണ്ടാക്കി വെക്കാം പോരെ . “
ധന്യപറഞ്ഞു .
“ഇനി എന്ന് കാണും “
ആവശ്യങ്ങൾ വന്നാൽ വരും . അല്ലെങ്കിൽ ഓരോ വഴിക്കാകും” “എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ . ” “ഞാനും പോകട്ടെ .
നീ ഫോൺ വിളിക്ക് , ഞാനും ഇറങ്ങട്ടെ വൈഗ ..” രാഗി പറഞ്ഞു.
“നീ തന്ന നമ്പറിൽ ബുക്ക് ചെയ്തിട്ടുണ്ട് രാഗി,ശിത്തപ്പയെ കാണിക്കാൻ കൊണ്ടു പോകണം ,ഇനി കുറച്ചു കാലം വ്രതവുയിക്കഴിയുകയാണ് ” എല്ലാം കഴിഞ്ഞു വിളിക്കാം “
അവരെയെല്ലാം യാത്ര അയച്ചതിനു ശേഷം വൈഗ സോഫയിൽ വന്നിരുന്നു.

ശിത്തപ്പയെ നാളെ ഡോക്ടറെ കാണിച്ചു കഴിഞ്ഞാൽ വ്രതമെടുക്കാൻ തുടങ്ങണം. ആ ശിൽപ്പം ഒഴുക്കിവിടുന്നതു വരേ , ധന്യയും വൈഗയുടെ അടുത്തു വന്നിരുന്നു ചോദിച്ചു.
“എന്നാ അക്കാ…. യോശനെയ്’ – . “

വ്രതം തുടങ്ങണം’ അതിനെക്കുറിച്ച് ഓർത്തപ്പോൾ അത്തയേയും അപ്പാ വേയും ഓർത്തു പോയതാ.മനസ്സിനെ സ്വതന്ത്രമാക്കി വിട്ട് തൻറെ ചിന്തകളെ ഒതുക്കി നിർത്താൻ പറ്റുന്നില്ല.

“പണ്ട് അത്ത പറഞ്ഞു സോമവാരവ്രതം നോറ്റ കഥ ഓർത്തു പോയതാ, നല്ല ഭർത്താവിനെ ലഭിക്കാൻ കഠിനമായ വ്രതം നോറ്റ മധുര എന്ന സ്ത്രീയേക്കുറിച്ച്
ഓർത്തു പോയതാണ് .

“അർദ്ധനാരിയായ ഉമക്കുപോലും ശിവന്റെ ശക്തിയെ വഹിക്കാൻ കഴിവില്ലാത്ത ഗർഭപാത്രമാണ് ഉള്ളത് , ഒരു നാൾ മധുര ഭക്തിയാലും പ്രണയത്താലും ശിവന്റെ അരികിൽ വന്നു. പാർവ്വതിയുടെ അസാന്നിദ്ധ്യത്തിൽ ശിവൻ മധുരയെ പ്രാപിച്ചു. പാർവ്വതിയെ കണ്ടപ്പോൾ മധുര കൂവളമാലയായി ശിവന്റെ കഴുത്തിൽ ചേർന്നു കിടന്നു .
അതേസമയം ശിവന്റെ ശക്തിയെ വഹിച്ച മധുരയെ ( സ്ത്രീ) ഉമ ശപിക്കുകയാണ് . ഒരു തവളയായി കഴിയേണ്ടിവന്നു മധുരക്ക് .
വിവരം വെക്കാൻ തുടങ്ങിയപ്പോൾ സ്ത്രീയായ ഉമയെ അംഗീകരിക്കാൻ പറ്റാതായി . പുരുഷനും സ്ത്രീയും ഇപ്പോഴും അതേ വ്യവസ്ഥയിൽ തന്നെ പോകുന്നു .

സ്ത്രീപുരുഷൻ അതിലൂടെ ലഭിക്കുന്ന ദൈവിക പരിവേഷം മിഥുനങ്ങളുടെതാണ് .

ആ സുഖത്തിന്റെ ഭാഗമായി വരുന്ന ഇഷ്ടാനിഷ്ടങ്ങളും വെറുപ്പും കോപവും അസൂയയും എല്ലാം സുഖം പോലെ തന്നെ തീക്ഷ്ണമാണ് .

അതിൽ മനുഷ്യനും ദൈവവുമെല്ലാം ഒന്നാണ് . അത്ത അപ്പായോടു പറയും .
“എന്നാ തമ്പി വൈഗ ഇന്തമാതിരിയാച്ച് ഏത് എടുത്താലും വിപരീതം …….. കടവുളേ .”
എന്നാ ഒന്നോടു ഒരു ഗുണവും ഇവൾക്കു കെടക്കലയേ . “
നീഎവളെവോ …സാത്വികൻ . “
അത്ത പലപ്പോഴും പറയുമ്പോൾ താൻ ചിരിക്കുമായിരുന്നു ……

ഇന്ന് താനിതാ …… വ്രതമെടുക്കുന്നു . പ്രായം തന്റെ മനസ്സിനെ ദുർബലമാക്കുന്നതാണോ ,

അതോ എന്തോ താൻ ചെയ്യുന്നതെന്തോ അത് ആത്മാർത്ഥമായ് ചെയ്യുക .

മനസ്സിലെ ചിന്തകളെ മാറ്റിവെച്ച് കുളിച്ചുവന്ന് ലളിതാസഹസ്രനാമം ജപിച്ചു മനസ്സ് പ്രാർത്ഥനാനിർഭരമായി തന്നെ തുടരണം.
അതും മനസ്സിനെ വേറൊരു ഇടത്തേക്കുതന്നെകൊണ്ടു പോകും.
അവിടെയും സൗന്ദര്യം വിദ്യകൊണ്ട് സർവ്വത്തേയും പ്രകാശിപ്പിക്കുകയും, മായകൊണ്ട് എല്ലാറ്റിനേയും മറക്കുകയും, ചെയ്യുന്ന ദേവിക്കു നമസ്കാരം . എന്തിനാ മായയാൽ ഞങ്ങളെ വലക്കുന്നത് .

മാതൃരൂപത്തിലും ദുർഗ്ഗാരൂപത്തിലും സരസ്വതിമായും വിളങ്ങുന്ന ദേവി സ്ത്രീയുടെ ഭാവങ്ങൾ ഇവിടെ വ്യക്തമാക്കുന്നു .

ഇത് വായിക്കാൻ തുടങ്ങിയാൽ മനസ്സ് അതിനനുസരിച്ച് ജീവിക്കണം എന്ന് അത്താ അന്നുപറയും .

എനിക്ക് തെറ്റുചെയ്യാതെ ജീവിക്കാൻ വയ്യ . ഇതുവായിച്ചു പിന്നെയും പാപം ഞാൻ കൂട്ടുന്നില്ല എന്ന് പറഞ്ഞ് ഞാൻ ജപിക്കാൻ കൂട്ടാക്കാറില്ല

പക്ഷേ സ്തുതികൾ കേട്ടുപഠിച്ചിട്ടുണ്ട് . അത് അക്കാ പറഞ്ഞുതന്ന കഥപോലെയാണ് .
തനിച്ചു ആലോചിച്ചു ചിരിക്കുന്നതുകണ്ട് ധന്യ ചോദിച്ചു “എന്നാക്കാ ഏൻ ചിരിപ്പുവറത് . “

എന്റെ മോളെ ഒരു കഥ ഓർത്തതാ, ഒരു ദൈവവിശ്വാസമില്ലാത്തൊരു കള്ളൻ ദേവിയുടെ ആഭരണങ്ങൾ മോഷ്ടിക്കാൻ പോയി .

ആ സമയത്ത് ഒരു ക്ഷേത്രത്തിൽ സപ്താഹവായന നടക്കുന്നു . അതൊന്നും ചെവിയിൽ എത്തരുതെന്ന് കരുതിയ ചെവി പൊത്തിക്കൊണ്ടാണ് നടന്നത് . പക്ഷേ കാലു തടഞ്ഞൊന്നു അയാൾ വീണു.

ആ സമയം കൈകൾ ചെവിയിൽ നിന്നും മാറ്റിയതോടെ ഒരുകാര്യം ചെവിയിൽ കേട്ടു . ഭഗവതി നിൽക്കു മ്പോൾ ഭൂമി തൊടുകില്ല എന്നാ ……

പിന്നെയുമയാൾ അയാളുടെ വഴിക്കു പോയി . പക്ഷേ മോഷ്ടിക്കാൻ ചെന്ന അമ്പലത്തിൽ സുന്ദരിയായ ദേവിയെ കണ്ടു…… മനുഷ്യനോ ദേവിയോ എന്ന് അറിയാനായി കാൽപാദം നിലത്ത് തട്ടുന്നുണ്ടോ എന്നു നോക്കി . അപ്പോൾ കാലു നിലം തൊടുന്നില്ല എന്നു കണ്ട് അയാൾ ഉടനെ സാഷ്ടാംഗം നമസ്കരിച്ചു . അത് ഓർത്തതാ മോളെ . “

“അന്ത കഥ ഇപ്പോ എത്ക്ക് ഓർത്ത് എടുത്തേൻ . “

അതോ കുട്ടിക്കാലത്ത് ലളിതസഹസ്രനാമം ചൊല്ലാൻ പറഞ്ഞാൽ ഞാൻ ചൊല്ലാറില്ല . പക്ഷേ അതെല്ലാം കേട്ട് തനിക്കു വായിക്കുമ്പോൾ അറിയാം . അത് ഓർത്തുപോയതാ .

“ ഇന്ത അക്കാരോട് ഒരുകാര്യം . “

“……..ഓം
സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം
മാണിക്യമൗലി സ്ഫുരത്-
താരാനായകശേഖരാം സ്മിതമുഖീ-
മാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണ്ണരത്നചഷകം
രക്തോത്പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥ രക്തചരണാം
ധ്യായേത് പരാമംബികാം……..”

“ദേവിയെ ഓരോ ശ്ലോകത്തിലൂടെയും വായിക്കുമ്പോൾ മനസ്സിനുണ്ടാകുന്ന ശാന്തത അനുഭവിച്ചു തന്നെ അറിയണം . കണ്ണു കൾകൊണ്ട് കാണുംപോലെ ദേവിയുടെ ആകാരസൗഷ്ഠവം മുഴുവനായും ഞാനൊപ്പിയെടുക്കുകയാകണം . “

“നമ്മുടെ പ്രവർത്തിയും അതിൽ നമ്മൾ കാട്ടുന്ന ആത്മാർത്ഥതയും വിശ്വാസവും തന്നെയല്ലെ,
ആത്മീയ പരിവേഷം നേടുന്നത് “

ഭാഗം 25 (അടുത്ത വെള്ളിയാഴ്ച) “മൈഥിലി അഷ്ടപദീ ലയത്തിൽ “

✍സി. കെ. രാജലക്ഷ്മി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: