17.1 C
New York
Thursday, October 21, 2021
Home Literature സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 24)

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 24)

✍സി. കെ. രാജലക്ഷ്മി

സൗഹൃദത്തിന്റെ തണൽ


ജീവിതം ഒരു സ്വപ്നം പോലെ തന്നെയല്ലേ . ഓരോ ദിവസവും നന്മയുള്ളതാവട്ടേ എന്ന പ്രാർത്ഥനയോടെ എഴുന്നേൽക്കുന്നു.

ഫോൺ ശബ്ദിക്കുന്നുണ്ടല്ലോ . ഇന്നലെ കോഴിക്കോട്ടേക്കു വിളിച്ചു വെച്ചതാണ്.

ശ്രീ ആയിരിക്കും.
“ഗുഡ്മോണിങ്ങ് ശ്രീ . “
“വൈഗ, നിന്റെ കൂട്ടുകാരിയുടെ കാര്യം ശരിയാക്കിയെടുക്കാം ,. ഡോക്ടർ മാധവ് എന്റെ ബസ്റ്റു ഫ്രണ്ടാണ്. നീ വരുമെന്നും സാഹിത്യകാരിയെ വേണ്ട വിധം മാനിക്കണമെന്നും പറഞ്ഞിട്ടുണ്ട് ,
എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്ക് “എന്നു പറഞ്ഞ് ഫോൺ വെച്ചു.
പ്രവീണയുടെ മേനോൻ ചേട്ടനെ വിളിച്ച്, ഉച്ചക്ക് ഡോക്ടർ മാധവിന്റെ അടുത്തു പോകണമെന്നുള്ള കാര്യം പറഞ്ഞു. പ്രവീണയുടെ കയ്യിലേക്ക് അദ്ദേഹം ഫോൺ കൊടുത്തു.

“എന്താ സമ്മതമല്ലേ …. പ്രവീ ..” ?

“നീയല്ലെ തീരുമാനിക്കുന്നത് , നീ സമ്മതിക്കില്ലെന്നറിയാം എന്നും നിനക്കു ജയിക്കേണ്ടേ..” ?

“രാഗിയും ഞാനും വരും. “
“ഉച്ചക്ക് ഊണ് ഇവിടന്നാക്കാം “
” ശരി. അങ്ങിനെയാവട്ടേ….”
പതിനൊന്നു മണിയോടെ രാഗിയോടൊപ്പം പുറപ്പെട്ടു പ്രവീണയുടെ വീട്ടിന്റെ മുന്നിലെത്തി.

ഗെയ്റ്റിലെ കോളിങ്ങ് ബെൽ അമർത്തി . അതാ ഓടിവരുന്നു ആ പെൺക്കുട്ടി , അപ്പോഴേക്കും ടൈഗർ ബഹളം തുടങ്ങി. അസഹ്യമായ മുഴക്കം . അതിനോട് മിണ്ടാതിരീ എന്നു വഴക്കുപറഞ്ഞതും അനുസരണയുള്ള കുട്ടിയേപോലെ അതു മിണ്ടാതെ നിന്നു.

“വാ ചേച്ചി ” . ഞങ്ങൾ ചേച്ചിയെ കാത്തിരിക്കയാ,
പ്രവീണയുടെ മുറിയിലേക്ക് ഞങ്ങൾ പ്രവേശിച്ചു.
“ആഹ ….സുന്ദരിയായല്ലോ ഇന്നലെ ഞങ്ങൾക്ക് ശരിക്കും സങ്കടമായി “

രാഗി പറയുകതന്നെ ചെയ്തു . നമ്മുടെ പ്രവീണ എന്തൊരു സുന്ദരിയായിരുന്നു . ഇപ്പോൾ നിരാശ ബാധിച്ച് ക്ഷീണിച്ച ഒരുരൂപം .
പക്ഷേ ഇന്നങ്ങിനെയില്ല .
“നിനക്കു നല്ല പ്രസരിപ്പ് വന്നിട്ടുണ്ട് . ഇനിയും മിടുക്കിയാകണം “

മേനോൻ ചേട്ടൻ എവിടെ പ്രവീണാ ” രാഗി ചോദിച്ചു. അടുക്കളയിലാ പാചകംമൂപ്പർക്ക് വലിയ ഇഷ്ടമാ .

“നിന്റെ ഭാഗ്യം നിനക്ക് ശങ്കറിനെ അറിയാമല്ലോ . ഒരു മൂടി എടുത്തുവെക്കാൻ കൂടി നിൽക്കില്ല . കൂട്ടുകാർ പറയും . ശങ്കറിനെ മടിയനാക്കുന്നത് ഞാനാണെന്ന് . “

” ശരി, അതിരിക്കട്ടേ, നിന്റെ പരിപാടികൾ എന്താണ് , “
പ്രവീണയുടെ ചോദ്യത്തിന്ന് വൈഗ മറുപടി പറഞ്ഞു.”ഞാനൊരു പ്രണയ തീർത്ഥാടനത്തിലാണ് ” .

“അതെന്തു തീർത്ഥാടനമാണ് . “
“ഞാനെന്റെ പ്രണയ സാക്ഷാൽക്കാരത്തിന്നായുള്ള യാത്രയാ . “പുരികം വെട്ടിച്ച് ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞു.
” പിന്നേ ‘…….തമാശ പറയാതെ നീ എന്നും ഇങ്ങിനെ തന്നെ . “
“എന്നാലും കാലം മാറ്റം നമ്മളിൽ വരുത്തില്ലേ? എന്റെ അമ്മ ഈശ്വരസാക്ഷാൽക്കാരം മതീന്നാ പറയുന്നത് “

“എന്റെ പ്രവീണാ എന്റെ പ്രണയം ഞാൻ മരിക്കുന്നതുവരെയാണ് . അതിന്നു അതിർവരമ്പില്ല . നിന്റെ അമ്മയും ഞാനും പണ്ടു തന്നെ യോജിക്കില്ല . ഒന്നു നോക്ക് ,ഞാൻ പറ ഞ്ഞതുപോലെ ജീവിക്ക് .അമ്മയല്ല ഞാനാണിപ്പോ നിന്റെ ഗുരു .
അമ്മക്ക് അമ്മയുടെ ജീവിതം സന്തോഷമേ അല്ല. അതിന്റ പിന്നിൽ എന്തെങ്കിലും സങ്കടം ഉണ്ടായിക്കാണും പാവം നിന്റെ അച്ഛന്റെ ക്ഷമ കൊണ്ടുമാത്രമാണ് ഇത്രയും കാലം ജീവിച്ചത് “

“നീ ചിന്തിച്ചുനോക്ക് പ്രവീണാ .. സന്തോഷം നമ്മൾ ഉണ്ടാക്കുന്നതാണ് . എനിക്കെന്തൊ സങ്കടങ്ങൾ ഇല്ല എന്നതാണോ , കഴിയുന്നതും ഏതു കാര്യങ്ങളും ലഘുവായിട്ടെടുക്കാൻ ശ്രമിക്കാറുണ്ട് . അതുകൊണ്ടുതന്നെ സന്തോഷം എങ്ങിനെ കൊണ്ടുവരാൻ കഴിയും എന്നുതന്നെയാണ് ചിന്തകൾ വ്യാപരിക്കുക . “

“ഫിലോസഫി നീ എന്നോടു പറഞ്ഞാൽ ഞാനീ അവസ്ഥയിൽ എങ്ങിനെ സന്തോഷം കണ്ടെത്തും . ” പ്രവീണയുടെ ചോദ്യം

അപ്പോഴേക്കും മേനോൻ ചേട്ടൻ റൂമിലേക്കു വന്നു .
“നിങ്ങൾ വന്നത് ഞാനറിഞ്ഞു . പാചകത്തിലായിരുന്നു. കൂട്ടുകാരികളുടെ ഇഷ്ടവിഭവങ്ങൾ ഇവൾ പറയുംപോലെ ഞാൻ
ചെയ്യുന്നു ” ഭക്ഷണം റെഡിയായി നമുക്കു കഴിക്കാം . “
“പിന്നെ നളപാചകമല്ലേ .ഞങ്ങൾ റെഡിയാണ് അല്ലേ രാഗീ . “

“നിങ്ങൾ ഡൈനിങ്ങ് ഹാളിൽ പോയി കഴിക്ക് ,എന്റെ ഭക്ഷണം കാമാക്ഷി ഇവിടെ കൊണ്ടു തരും “.
വൈഗ പ്രവീണയെ
നോക്കി “ഏയ് എന്ത് ? അതു പറ്റില്ല.
നമുക്ക് എല്ലാവർക്കും കൂടി അവിടെയിരുന്നു കഴിക്കാം “

തുടർച്ചയെന്നോണം രാഗിയും ഏറ്റുപിടിച്ചു. “നമുക്കെല്ലാവർക്കും കൂടി വട്ടമേശയിൽ ഇരുന്നു കഴിക്കാം. പ്രവീണയെ ഞങ്ങൾ പിടിച്ചു കൊണ്ടു വരാം. “

“വേണ്ട….. നിങ്ങൾ കഷ്ടപ്പെടേണ്ട ഞാൻ കൊണ്ടുപോയിരുത്താം. ” എന്നും പറഞ്ഞ് മേനോൻ ചേട്ടൻ അവളെ എടുത്തു കൊണ്ടുപോയി ചെയറിൽ ഇരുത്തി. വൈഗക്കും രാഗിക്കും ആ കാഴ്ച സന്തോഷമായി..

കാമാക്ഷി ആ കുട്ടിയുടെ പേര് , പേരു പോലെ തന്നെ കണ്ണുകൾ,
” മോളും ഇവിടെയിരിക്ക് കാമാക്ഷിയോട് വൈഗ പറഞ്ഞു. അവൾക്കും അതിഷ്ടമായി .
“എവിടെ ചെന്നാലും അവിടത്തെ ഭരണം ഇവൾ ഏറ്റെടുക്കും . അതിനു ഒരു മാറ്റവും വന്നിട്ടില്ല, അല്ലേ രാഗി. “
രാഗി ചിരിയിൽ ഒതുക്കി.
കാമാക്ഷി വിഭവങ്ങൾ മേശപ്പുറത്തു വെച്ചു കൊണ്ടിരുന്നു.

“മേനോൻ ചേട്ടാ ഇതിൽ നോൺ ഐറ്റം ഒന്നുമില്ലേ . എന്താ നിങ്ങളെല്ലാവരും വെജിറ്റേറിയനായിയോ .”

മേനോൻ ചേട്ടൻ വൈഗയെ നോക്കി . “എന്താ ഈ അമ്മ്യരുട്ടിക്ക് നോൺ വേണമോ . “

“നീ മത്സ്യം കണ്ടാൽ തന്നെ ചർദ്ദിക്കുന്ന ആളാണല്ലോ . ഇപ്പോ അതൊക്കെ കഴിക്കുമോ , “

പ്രവീണയുടെ ചോദ്യത്തിന് വൈഗ … “നീ എന്നോട് എന്തെല്ലാം സ്വഭാവങ്ങളാണ് ഇല്ലാത്തത് എന്നുചോദിക്ക് . “

“മദ്യം, പുക ,നോൺ എന്നു പറഞ്ഞാൽ പന്നി , പോത്ത് എല്ലാം ഉണ്ടാക്കും. കഴിക്കാറുമുണ്ട് . “

“പക്ഷേ ,അതെല്ലാം അങ്ങിനെ വേണ്ടിവന്നു . എനിക്ക് ഇപ്പോഴും ഇഷ്ടം എന്റെ വീട്ടിലെ തൈരുസാദവും കടുമാങ്ങയും കൊണ്ടാട്ടവുമാണ് . “
“നല്ലൊരു ജാതിയിൽ പിറന്നു, എന്നിട്ട്
ജീവിതം ഈ വിധമാക്കി . എന്തായാലും നമിച്ചു നിന്നെ . “

രാഗിയുടെ ഇഷ്ടങ്ങളാണ് അവിയലും കൂട്ടുകറിയും . ” കഴിക്ക് രാഗി ” പ്രവീണ നിർബന്ധിക്കുന്നു.
“നിനക്കിതൊക്കെ ഓർമ്മയുണ്ടല്ലേ….”..

“ഇതൊക്കെ കഴിച്ച് ഞാനിവിടെ കിടന്ന് ഉറങ്ങിപ്പോകുമെന്നാ തോന്നുന്നത്. മേനോൻ ചേട്ടന്റെ കൈപ്പുണ്യത്തിന്ന് നൂറിൽ നൂറു മാർക്കാണ്.”

മേനോൻ പ്രവീണയേ നോക്കി “അതെല്ലാം ഇവൾ പറയുന്ന അളവാണ്. “
” സമ്മതിച്ചു മാർക്ക് രണ്ടാൾക്കും വീതിച്ചിരിക്കുന്നു. “
മേശ വൃത്തിയാക്കി കാമാക്ഷി പ്രവീണയുടെ വസ്ത്രം മാറ്റി കൊടുത്തു.

ചുരിദാർ ബംഗാൾകോട്ടനാ. നല്ല ഭംഗിയുണ്ട് , വെള്ളയിൽ ചുവപ്പു പൂക്കൾ . ഇപ്പോഴും എന്തൊരു സുന്ദരിയാ പ്രവീണാ . മേനോൻ ചേട്ടൻ അവളെ കോരിയെടുത്തു കാറിൽ വെച്ചു. ഞങ്ങൾ ഞങ്ങുടെ കാറിൽ വരാം. വേണ്ട ഇവിടെ വന്നു പോകാം എന്നായി പ്രവീണാ

” ഭഗവാന്മാരെ എല്ലാം നല്ലതിനാകണേ എന്നു പ്രാർത്ഥിച്ചു കൊണ്ട് ഞങ്ങളും കാറിൽ കയറി .കാമാക്ഷി ഗെയ്റ്റ് തുറന്നുവെച്ചു മേനോൻ ചേട്ടൻ കാറ് പുറത്തോട്ടെടുത്തു , “കാമാക്ഷി ടൈഗറിനെ തുറന്നുവിട്ടേ ”’?

മേനോൻ ചേട്ടൻ കാമാക്ഷിയോടു നിർദേശിച്ചു. യാത്ര തുടർന്നു .

കാറു യാക്കര വഴി തിരിച്ചു എല്ലാ സ്ഥലവും കാണുമ്പോൾ പഴയ വഴികൾ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് വൈഗ ചോദിച്ചു . നിങ്ങൾ ഇവിടെ ആയിട്ട് എത്രവർഷമായി .

32 വർഷമായി, ചേട്ടൻ തമിഴ്നാട്ടിലായതുകൊണ്ട് ഇവിടെ മതി കുട്ടികളുടെ പഠിത്തം എന്നാ അമ്മക്കു നിർബന്ധം .

“അതു നിക്കട്ടേ ,നീയെന്തേ …… വൈഗാ….. പിന്നെ നാട്ടിൽ തീരെ വരാതായത് . നിനക്കാ ഒരുതിരിച്ചുവരവ് ആകാമായിരുന്നു “

“അപ്പാവേ എങ്കിലും കാണായിരുന്നു ….. തെറ്റിപ്പോയി പ്രവീണാ . .

വൈകി തോന്നിയ കുറ്റബോധത്തിൽ നിന്നും മോചനം നേടാൻ പറ്റിയില്ല .ഇപ്പോൾ വന്നതുകൊണ്ട് ശിത്തപ്പയെ കാണാൻ സാധിച്ചു . ധന്യയുടെ നിർബന്ധം കൊണ്ടോ ഒരുതിരിച്ചുവരവിന് ഒരുങ്ങിയത് അപ്പാ മരിച്ചതിനുശേഷം അമ്മ ജയന്തി അക്കന്റെ കൂടെ ആയിരുന്നു’
അതുകൊണ്ട് അമ്മ മരിക്കും വരെ അമ്മയുടെ അടുത്തുപോകാൻ കഴിഞ്ഞിരുന്നു . “

നാലുംകൂടിയ പാതയിലെത്തി മേനോൻ ചേട്ടൻ പറഞ്ഞപ്പോൾ വൈഗ പുറത്തേക്കു നോക്കി .
“ദാ ആ കാണുന്ന മിൽമ്മയുടെ കട യിൽനിന്നും ഇടത്തോട്ടു തിരിച്ചാൽ ബോർഡുകാണാം എന്ന് പറഞ്ഞത് “.

കാറ് തിരിഞ്ഞതും ബോർഡ് കണ്ടു . ഡോക്ടർ മാധവ് . വൈഗ കാറിൽനിന്നും ഇറങ്ങി ഗെയ്റ്റിന ടുത്തേക്കു ചെന്നതും അവിടെ തോട്ടപ്പണിയെടുക്കുന്ന ഒരാളോട് ഗെയ്റ്റ് തുറക്കാൻ പറയുന്നു അയാൾ ഗെയ്റ്റ് തുറന്നുതന്നതും വൈഗ ചുറ്റും നോക്കി . നല്ല ഭംഗിയായി വെച്ചിരിക്കുന്ന ഗാർഡനും സുന്ദരമായ വീടും പതുക്കെ ഉമ്മറപ്പടികൾ കയറിയതും ഡോക്ടർ വന്നു ചിരിയോടെ .

ഓ വൈഗ ” you are a smart as that sree told me ‘ ‘ അപ്പോഴേക്കും മേനോൻ ചേട്ടൻ പ്രവീണയെ എടുത്തുകൊണ്ടുവന്നു ചെയറിൽ Dr. No No not Hear come in side , തുടർന്നു ഹാളിലെ സോഫയിലേക്ക് പ്രവീണയെ ഇരുത്തി, ഓരോരുത്തരും ഇരുന്നു . “എന്താ വൈഗ ഇഷ്ടമായോ ഇവിടം . സാഹിത്യകാരിയല്ലേ .”

“ഇത് പ്രവീണ, ഇതു രാഗിണി . ഇദ്ദേഹത്തിന്റെ പേര് കേശവമേനോൻ , ഞങ്ങൾ മേനോൻ ചേട്ടൻ എന്നു വിളിക്കും , വൈഗ ചിരിച്ചു കൊണ്ടു പറഞ്ഞു .

“എത്രവർഷമായി പ്രവീണ ഇങ്ങിനെയായിട്ട് . “
” ആറുവർഷമായി . “

“ഞങ്ങൾ മാറി ഇരിക്കണോ “

“ഇന്നു നിങ്ങൾ ഞങ്ങളുടെ സ്നേഹിതരാണ്. പ്രവീണയെ അടുത്ത ദിവസം കൊണ്ടു വരൂ.കോളേജിലെ ത്രിമൂർത്തികളെന്ന് അറിഞ്ഞു.ജോതിഷമൊന്നുമല്ല. എല്ലാം അറിയാം. “

“ശ്രീ ഫോണിൽ കൂടി വൈഗാ…. ന്നു പറഞ്ഞു ഫോൺ ഒന്നു വെച്ചാലല്ലേ കൊള്ളാം…… എനിക്കും ഇഷ്ടമായി വൈഗയെ “

” ഇവിടത്തെ റാണി എവിടെ .ഹീരാ , ശ്രീ എന്നോടും ഹീരയെ പറ്റിയും ഇദ്ദേഹത്തെ പറ്റിയും ഒരുപാടു പറഞ്ഞു. “

ഹീരാ ……. ഡോക്ടർ വിളിച്ചു. പതുക്കെ അവൾ വരുന്നു.പത്തുനാല്പതു വയസ്സു തോന്നും ഒരു വെളുത്ത് കൊലുന്നനേ , ചെമ്പിച്ച മുടിയും മൂക്കുത്തി ധരിച്ച് ഒരു ചെറിയ പൊട്ടും എല്ലാം കൂടി ഒരു സുന്ദരി . അവളുടെ ചിരിയിൽ ഒരു നാണം പോലെ സുന്ദരമായ നുണക്കുഴികൾ
” ഞാനിത്തിരി ജ്യൂസ് എടുത്തിട്ടു വരാം എന്നു കരുതി “

“ശ്രീ എന്നോടും പറഞ്ഞു സാഹിത്യകാരിയെക്കുറിച്ച് , “മൃദുവായ സ്വരത്തിൽ ഹീര സംസാരിക്കുന്നതിനും നല്ല ഭംഗിയായിരുന്നു.

അവൾ പിന്നെയും അകത്തേക്കു പോയിട്ട് , മുന്തിരിയുടെ കളറുള്ള ജ്യൂസ് സ്പടികം പോലുള്ള ഗ്ലാസ്സിൽ നിറച്ചു കൊണ്ടുവന്നു. എല്ലാവർക്കും കൊടുത്തു.

വൈഗക്കു മുന്നിൽ നീട്ടി വൈഗ എടുക്കുന്നില്ല.രാഗി ഒന്നു തട്ടി.
“വൈഗ നീ ഏതു ലോകത്താ”

“ഈ ഹീരക്കോ…….. ഗ്ലാസ്സിലെ മുന്തിരി നീരിനോ ഏതിനാ കൂടുതൽ ഭംഗി. ഞാനാസ്വദിക്കയായിരുന്നു. “
“വൈഗ എന്തു പറയുമെന്നോ പ്രവർത്തിക്കുമെന്നോ അടുത്ത നിമിഷം വരെ അറിയില്ല. ഒന്നും വിചാരിക്കല്ലേ ” .പ്രവീണ ഡോക്ടറോടു പറഞ്ഞു.

“ഹീര ….. പേടിക്കേണ്ട. ഇതൊക്കെ ഇവളുടെഒരു നമ്പറാ… സാഹിത്യകാരിയും കൂടിയല്ലേ . ശ്രീ പറഞ്ഞിരുന്നു.നിങ്ങൾ മൂന്നുപേരും അന്നത്തെ ഗുണ്ടകളായിരുന്നുവല്ലേ.”

“പിന്നെ … ഞങ്ങൾ മാത്രം പ്രവീണയില്ല. “
ഹീര ചിരിച്ചു കൊണ്ട് “ശ്രീയും രുദ്രയും ഇവിടെ വരാറുണ്ട്. അവർ വന്നാലാണ് ഈ വീടൊന്നുണരുക. “

“സന്തോഷം ഹീര …. ഇനിയും കാണാം: കാണണം എന്നു ഡോക്ടർ….. തീർച്ചയായും. “

ഒരു സെൽഫിയിൽ ഒതുക്കാം.പ്രവീണയും മേനോൻ ചേട്ടനും സൗകര്യം പോലെ വിളിച്ചു വരൂ,അങ്ങിനെ അവിടെ നിന്നും തിരിച്ചു.

വീണ്ടും തന്റെ മുറിയിൽ കട്ടിലിൽ പ്രവീണ കൊണ്ടുരുത്തി. ശരിക്കും വൈഗ അസ്വസ്ഥയായി…..

പ്രവീണ ചോദിച്ചു “എന്താ നിൻ്റെ മുഖത്തെ പ്രസന്നത പോയത്. “

“നീ എന്തിനാ ഈ കട്ടിലിൽ ശിക്ഷിക്കുന്നത് നിന്നെ. എത്ര വലിയ വീടാണാ .എല്ലാ സൗകര്യങ്ങളും ഉണ്ട്. ഈ ചുമരുകൾ കരയുന്നതു കണ്ടോ. നിങ്ങളുടെ സന്തോഷമല്ലേ ഇവക്കു കാണാനുള്ളത്. പാട്ടുകൾ,പ്രണയം സൗന്ദര്യപ്പിണക്കങ്ങൾ എല്ലാം വീടും അറിയട്ടേ.”

“വീടിനും ചുമരിനും സന്തോഷം വേണം ആ കല്ലുകൾ നമ്മളെ സംരക്ഷിക്കുമ്പോൾ അവയെ നമുക്കും സ്നേഹിക്കാം “

” എൻറെ വീടിന്റെ തൊട്ട് ഒരു വലിയ തറവാടുണ്ട് . മക്കളും മരുമക്കളുമായി വീടു നിറച്ച് ആളുകൾ , ഓരോരുത്തരും ഓരോ തരക്കാർ ,, വഴക്കും വക്കാണവും സ്നേഹവും , സന്തോഷവും എല്ലാം അവിടെയുണ്ട് . ഇപ്പോൾ ആ വീടു പൊളിച്ചു മാറ്റി . മാറ്റുന്നതിന്നു മുമ്പ് ഞാനാ മുറികളിൽ ഒക്കെ കേറിയിറങ്ങി . അവസാന കാഴ്ച്ച . , ആ ചുമരുകളെ , വാതിലുകളെ എല്ലാം നോക്കിക്കാണുമ്പോൾ ചുവരെഴുത്തുകൾ , കുട്ടികൾ വരച്ചിടത് , അവിടെയെല്ലാം ഒരു ജീവന്റെ തുടിപ്പ് ഞാൻ കാണുകയായിരുന്നു . ജീവിതത്തിലെ ഏറ്റവും സുഖമനുഭവിക്കുന്ന ഇണകളെ അവരുടെ നഗ്നതയും , അവരുടെ പ്രണയസല്ലാപങ്ങളും ആസ്വദിച്ച ആ ചുമരുകളോട് ഞാൻ മൗനമായി ചോദിച്ചു.തലമുറയിലെ എത്ര പേരെ നി കണ്ടിരിക്കും, പേറ്റുനോവുകൾക്ക് സാക്ഷിയായ ചുമരുകൾ ,, യമൻ കുരുക്കുമായ് വന്നു ജീവൻ കൊണ്ടു പോകുമ്പോൾ ഒന്നുമിണ്ടാനാവാതെ കരഞ്ഞിരുന്ന ചുവരുകൾ , അങ്ങിനെ അങ്ങിനെ ഒരു പാടു സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച വീട് ഇപ്പോൾ അവിടെയില്ല . ഞാനാ വഴിക്കു വരുമ്പോഴെല്ലാം ,ഞാനൊരു സ്വപ്ന ലോകത്തെന്നപോലെ ആ കാഴ്ചകൾ കണ്ണിൽ കാണും പോലെ ഉണ്ടാകും ,

“പ്രവീണ , ഇവൾക്കു ശരിക്കും വട്ടു തന്നെ . പണ്ടേ ഉള്ളതിൽ നിന്നും അൽപ്പം കൂടീന്നു മാത്രം. “

അൽപ്പം ദേഷ്യത്തോടെ വൈഗ രാഗിയേ നോക്കി. “ഞാനീ പറയുന്നതും കൂടി നീ കേൾക്ക് , പ്രവീ….
‘എന്നിട്ട് , തിരഞ്ഞെടുക്കാം നിങ്ങളുടെ വഴികൾ.

ഒരേയൊരു ജീവിതം ,നിനക്ക് ഉള്ള പ്രശ്നം കഷ്ടം തന്നെയാണ്.

പക്ഷേ നിൻ്റെ വീട്ടിൽ എന്തിനാ ഒരു ബുദ്ധിമുട്ട് ഉള്ളത്. നിന്നെ എവിടേക്കും കൊണ്ടുപോകാനും മേനോൻ ചേട്ടൻ റെഡി.

ഈ മുറിയിൽ ജീവിച്ച് നശിപ്പിക്കണോ നിൻ്റെ ജീവിതമെന്ന് എന്നാലോചിക്ക് .
മരിക്കും വരെ ശങ്കറിൻ്റെ ഒരു കൈ എൻ്റെ മേലുണ്ടായിരുന്നു. അതൊരു ഭാഗ്യമാണ്. അതു നഷ്ടപ്പെടുത്തരുത്……

സന്തോഷം നമ്മൾ കൊണ്ടുവരുന്നതാണ്. ഇനി ഒന്നും പറയുന്നില്ല.ഞങ്ങൾ പോകട്ടേ. കുറച്ചു ദിവസം വ്രതമാണ്.
ശിത്തപ്പയെ ഒരു ചികിത്സക്കു കൊണ്ടു പോകണം. നിങ്ങൾ ഡോക്ടറ കാണുക.വിവരം അറിയിക്കുക. എല്ലാവരോടുമായി യാത്ര കഴിഞ്ഞു പിരിയുമ്പോൾ കാമാക്ഷി ഒരു തൂക്കിൻ പായസവും തന്നു വിട്ടു.

വേണ്ടെന്നു പറഞ്ഞുവെങ്കിലും അവൾ സമ്മതിച്ചില്ല.

വൈഗയുടെ ഫോൺ ശബ്ദി
ക്കുന്നു. ധന്യയാണല്ലോ ?
” എന്താ ധന്യാ “
” അക്കാവോട് ഒരു ഫ്രണ്ട് ആര്യ ഒങ്കിളെ പാക്കാ വന്തിരുക്ക് “
“അതേയോ അര മണിക്കൂറിനുള്ളിൽ ഞങ്ങൾ എത്തും. നീ അവളോടു സംസാരിച്ചിരിക്ക് “

“എന്റെ വൈഗ……..
ആര്യ വരുമെന്നു പറഞ്ഞകാര്യം പറയാൻ മറന്നു പോയതാ, “

ഭാഗം 24.. സൗഹൃദത്തിന്റെ തണൽ (തുടർച്ച)നാളെ

✍സി. കെ. രാജലക്ഷ്മി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...

കവി അയ്യപ്പനെ സ്മരിക്കുമ്പോൾ

"സുഹൃത്തെ,മരണത്തിനുമപ്പുറംഞാൻ ജീവിക്കുംഅവിടെ ഒരു പൂക്കാലമുണ്ടായിരിക്കും…" 'ജീവിതമെന്നാൽ സ്വാതന്ത്ര്യ'മെന്നാണെന്ന് കവിതകളിലൂടെയും സ്വജീവിതത്തിലൂടെയും നിർവചിച്ച കവിയാണ് അയ്യപ്പൻ. ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ നമുക്ക് മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളുടെ ഭാണ്ഡം ചുമക്കാതെ, വിധേയത്വത്തിന്റെ അടയാളമോ...

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി.

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. കനത്ത മഴയെ തുടര്‍ന്ന് പലര്‍ക്കും ക്യാമ്പുകളില്‍ കഴിയേണ്ട അവസ്ഥയുണ്ടായി. വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധയില്‍...
WP2Social Auto Publish Powered By : XYZScripts.com
error: