17.1 C
New York
Thursday, October 28, 2021
Home Literature സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 23)

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ..“ദേവപദം തേടി” (ഭാഗം 23)

✍സി. കെ. രാജലക്ഷ്മി

ഒരു കാത്തിരിപ്പിന്റെ കരുതൽ

പുരുഷനെന്ന പടർന്നുപന്തലിച്ച മരത്തിലേക്കു മുല്ലവള്ളിപോലെ പടരുന്ന ചിത്രം അവരുടെ ഏറ്റവും നല്ല പ്രണയഭാവമായി ചിത്രീകരിച്ചിരിക്കുന്നു .വേറേ ചിത്രത്തിൽ മാതൃത്വത്തിന്റെ ഭാവം,പള്ളിയിലെ മാതാവിന്റെ മുന്നിൽ വാവയെ കിടത്തി
ചുരത്തുന്ന മാറിടം പൊത്തി പൊട്ടിക്കരയുന്ന ഹതഭാഗ്യയായ ഒരമ്മ. ജനീഫർ ആ ചിത്രം നോക്കി വൈഗയെ നോക്കി.
മകളെ പള്ളിയിലാക്കിയതാ, അനാഥലയത്തിൽ വളർത്തി അവളൊരു എഞ്ചിനിയറാണ്, അവളെ പഠിപ്പിച്ചതെല്ലാം മല്ലികേച്ചിയാ . മകൾ അവളുടെ അമ്മ എന്ന വിളിക്ക് കാതോർക്കുന്ന ഒരമ്മയാ. ഒരമ്മയുടെ വേദന, പത്തുമുപ്പതോളം ചിത്രങ്ങൾ . എല്ലാം അതിമനോഹര ഭാവങ്ങൾ, ജീവിതം വരച്ചു വെച്ചിരിക്കുന്ന ചിത്രങ്ങൾ ,

സോഫി ചോദിച്ചു . “മല്ലികേച്ചി ചിത്രം വരക്കാൻ പഠിച്ചിട്ടുണ്ടോ.
ഈ പെയിന്റിങ്ങുകളും ക്യാൻവാസും ഒക്കെ എങ്ങിനെ ,
ഓരോ ചിത്രവും വിലമതിക്കുന്നവയാണ്. ജീവനുള്ള ചിത്രങ്ങൾ
മല്ലികേച്ചിയെ ചിത്രം വരക്കാൻ പഠിച്ചത് ആരാ ? എവിടന്നാ ഇത്ര നല്ല പെയിന്റും , ക്യാൻവാസും ഒക്കെ ആരാ വാങ്ങി തരുന്നത്.

“ഒരു എഴുപതു വയസ്സായ ഒരു സാർ ചിലപ്പോൾ ഇവിടെവരും അദ്ദേഹം ഒരു ചിത്രകാരനാണ് . ഇവിടെ വന്നാൽ അദ്ദേഹം എന്റെ മടിയിൽ കിടക്കും . അദ്ദേഹം ചിത്രം വരയുടെ ബാലപാഠങ്ങൾ പറഞ്ഞു തന്നു .വരക്കുവാനുള്ളതെല്ലാം

അദ്ദേഹം വാങ്ങിത്തരും , വന്നാൽ മടിയിൽ കിടന്ന് കുറെ
പൊട്ടിക്കരയും .പിന്നെ സമാധാനമായാൽ അദ്ദേഹം പോയ രാജ്യങ്ങളിലെ കാഴ്ചകൾ പറയും . ചിത്രം വരക്കാൻ അദ്ദേഹം പറഞ്ഞുതരും, അദ്ദേഹത്തിൻറെ പേരോ … നാടോ ഒന്നും അറിയില്ല.ഒരാറുമാസമായി അദ്ദേഹത്തെ കാണാറില്ല . കാണാൻ തോന്നാറുണ്ട് . നമുക്ക് അവകാശപ്പെടാൻ പാടില്ലല്ലോ.
ഒരുപാട് പൈസയും , വസ്ത്രങ്ങളും ചിലപ്പോൾ അദ്ദേഹം ദൂരെ
യാത്രക്കും കൊണ്ടുപോകും . അയാൾക്ക് എന്റെ ശരീരം വേണ്ട അതുകൊണ്ടുതന്നെ അയാളെ വല്ലാതെ സ്നേഹിക്കുന്നു ” , ആത്മനിർവൃതിയിലെന്ന പോലെ മല്ലികേച്ചിയുടെ പറഞ്ഞു കൊണ്ടെയിരിക്കുന്നു. അതിൽ പ്രണയത്തിന്റെ വേറൊരു ഭാവം. ഏതു സ്ത്രീയും ഇഷ്ടപ്പെടാനൊരു പുരുഷൻ . പ്രണയിക്കാൻ തോന്നുന്ന പൗരുഷം . സ്വാന്ത്വനവും, കരുതലും ലാളനയും അന്യോന്യം പകർന്ന സാക്ഷാൽക്കാരത്തിലെ
ത്താൻ ഓരോ സ്ത്രീയും, പുരുഷനും ആഗ്രഹിക്കുന്നുണ്ടാകാം.

“നമുക്ക് ഈ വീടുമാറിയാലോ .എന്താ മുഖത്ത് സന്തോഷമില്ലാത്തത് .
ഇഷ്ടമില്ലേ .”

“ഞാൻ പോയാൽ അദ്ദേഹം വന്നാലോ? എന്നെ കാണാതെ
സങ്കടപ്പെടുകയില്ല , അദ്ദേഹം വരും, വരാതിരിക്കില്ല. ഇനി വന്നാൽ വിടില്ല.

ജനീഫർ മല്ലികേച്ചിയെ ചേർത്തു നിർത്തി പറഞ്ഞു. “ഞങ്ങൾ പോയി വരാം ,ചിത്രങ്ങൾ ഞങ്ങൾ കൊണ്ടുപോകുന്നു. അദ്ദേഹം വരും, സാന്ത്വനം തേടി ആ മടിയിൽ തല ചായ്ക്കാൻ അദ്ദേഹം വരും എന്നു പറഞ്ഞവർ ഇറങ്ങി.

“വീട്ടിൽ സോഫയിൽ വന്നിരുന്നു ഓരോരുത്തരും അവരവരുടെ ചിന്തകളിൽ മുഴുകി . “ജനീ .. ഇവിടെ വയസ്സല്ലാ പ്രശ്നം. ഒരാൾക്കു വേണ്ടിയുള്ള കാത്തിരിപ്പ് .എല്ലാ സ്ത്രീകളുടേയും നൊമ്പരമായിട്ടെനിക്കു തോന്നുന്നു.

വൈഗ പറയുമ്പോൾ , “അതേ അതേ ” എന്നു പറഞ്ഞ് തലയാട്ടി ജനീഫർ ഇരുന്നു.

എല്ലാവർക്കും കുടിക്കുവാനുള്ള സംഭാരവും കൊണ്ട് ധന്യവന്നു . “എന്താ ഈ വെയിലത്തുപോയി വന്ന് ദാഹിക്കുന്നില്ലേ . “ഇതുകുടിക്ക് എന്നുപറഞ്ഞ് ഓരോ ഗ്ലാസുകളും ഞങ്ങളുടെ മുന്നിൽഎത്തിച്ചു .
വൈഗ പ്രണയം ഒരവസ്ഥയാണ്. ഏതുപ്രായത്തിലും ചേർത്ത് പിടിക്കുന്ന കൈകളെ മോഹിക്കുന്നു. മല്ലികയും അങ്ങിനെ തന്നേ…വളരെ ഇഷ്ടമായി.

“അഭിസാരികയല്ലവൾ . സ്ത്രീയാണ് ഞാൻ ചിന്തിക്കുകയാണ് ജനീ …. രംഭ, തിലോത്തമ ,ഉർവശി തുടങ്ങിയവർ അപ്സരസ്സുകൾ ആണല്ലോ. അവരുടെ തൊഴിലും ഇതുതന്നെ . പിന്നെ സംസ്കാര നായകന്മാരായ നാടുവാഴികളുടെ ഇടയിലും ദേവദാസി സമ്പ്രദായം ഉണ്ട് . അതും ഇതുതന്നെ . കുഞ്ഞിന്റെ വിശപ്പിനായി തുണി അഴിക്കുന്നവൾ വേശ്യയും , വൃത്തികെട്ടവളുമാകും . എവിടേയും പീഢനങ്ങൾ നേരിടുന്നത് ക്ഷീണിതരേ മാത്രമേ ബാധിക്കുന്നുള്ളൂ. . സകല പീഢനങ്ങളെടുത്താലും ഗത്യന്തരമില്ലാത്ത അവരെയാണ് നാം ചേർത്തുപിടിക്കേണ്ടത് . “

“കാര്യലാഭത്തിനുവേണ്ടി വ്യഭിചരിക്കുന്നവരുണ്ട്,
ഏതുനിലയിലും തരംതാഴാനും തയ്യാറുള്ളവർ ഉണ്ട് . അവർക്ക് വാർത്ത പ്രാധാന്യം മാത്രം . ഇല്ലാത്തവന്റെ വാർത്ത ആർക്കും അറിയേണ്ട “

“ഞാനൊന്നു മനസ്സുതുറക്കട്ടെ . ജനിഫർ ,പലസ്ത്രീകളുടെയും പ്രശ്നങ്ങൾ എന്റെ അടുത്തെത്തുമ്പോഴും ഞാൻ അവളായി മാറുകയാണ് പതിവ് .”

“സ്ത്രീയെന്ന എന്റെ ഒരു മനസ്സും സ്ത്രീയെന്ന എന്റെ മോഹവും എല്ലാം ഞാൻ ചിന്തിക്കാറുണ്ട് . പിന്നെ എനിക്കു നേരിടേണ്ടിവരുന്നത്. നിറയെ കൂട്ടുകാരുള്ള എനിക്ക് പതിനഞ്ചിൽ കൂടുതൽ വിശ്വസ്ത സൗഹൃദങ്ങളില്ല .
പിന്നെ അവരെ വിട്ട് പലരും ഒരുമ്മ മാത്രം ,ഒന്നു കെട്ടിപ്പിടിക്കുക മാത്രം , ഒരു പ്രാവശ്യത്തേക്കു മാത്രം എന്നു പറയുന്നവർ,ഈ കെട്ടിപ്പിടുത്തത്തിലൂടെ സ്ത്രീയേ വീഴ്ത്തിക്കളയാം എന്നതാണ് അവർ ഉദ്ദേശിക്കുന്നത് . ഇഷ്ടമല്ലാത്തവരുടെ ഒരു വിരൽസ്പർശം പോലും ഒരു സ്ത്രീ പോലും ഇഷ്ടപ്പെടുകില്ല എന്നവർ അറിയുന്നില്ല. പൊതുവെ വെറുപ്പു പുറത്തുകാട്ടാറില്ലെങ്കിലും മനസ്സ് ഒരു മാർജ്ജാരനെ പോലെ അവനെ മാന്തിപ്പിക്കാൻ ഉള്ള കോപം വരും . ഈശ്വരൻ നമ്മൾക്കെന്തോ കൂർത്ത് നഖങ്ങൾ തരാത്തത് എന്നു ചിന്തിച്ചിട്ടുണ്ട് . പിന്നെയുള്ളത്സ ദാചാരം ,എനിക്കു കിട്ടാത്തത് നിനക്കു കിട്ടുമോ എന്നതാണ് ഇവിടത്തെ സദാചാരം .

ഒരു നൂറു പേരെ എടുത്താൽ എഴുപത്തിയഞ്ചു പേരും ഇഷ്ടം പ്രണയം എന്നൊക്കെ പറഞ്ഞാലും ഇവരെ പേടിക്കേണ്ടതില്ല .
പിന്നെ ഒരു ഇരുപത്തഞ്ചിൽ പത്തുപേർ . അവർ ജീവിതത്തിൽ നെട്ടോട്ടം ഓടുന്നവർ (പലപല പ്രശ്നങ്ങൾ . അവർക്ക് എല്ലാവരും ഒരുപോലെ ).
പിന്നെയുള്ള പതിനഞ്ചുപേർ . അവരെ മാത്രം നമുക്ക് മനസ്സിലാക്കാൻ കഴിയില്ല , അവർ മാന്യന്മാർ , മനസ്സു മുഴുവൻ ഇരുട്ടുമാത്രം . അവർക്ക് എപ്പോഴാ നഖങ്ങൾ നീണ്ടു വരിക എന്നറിയില്ല.ജനീ … എന്നെപോലൊരു സ്ത്രീയുടെ കാര്യം ഇങ്ങിനെയെങ്കിൽ സാധാരണ സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും , “

ശബ്ദത്തിന്റെ ഇടർച്ചകൊണ്ടോ , വികാര വൈവശ്യംകൊണ്ടാ വൈഗ ഒരു നിമിഷം നിന്നുപോയി . ജനിഫർ എഴുന്നേറ്റുവന്ന് കെട്ടിപ്പിടിച്ച് വൈഗ നീയും ഒരുപാടു വേദനകൾ കൊണ്ടു നടക്കുന്നുണ്ടല്ലോ .

ഐ ലവ് യൂ . ചേച്ചീ .. ചേച്ചിയുടെ ഒരു കണക്കുകൂട്ടൽ വളരെ ശരിയാണ് . സോഫി പറഞ്ഞു.

അക്കാ … പേശീട്ടേ ഇരുന്താൽ പൊതുമാ.

അപ്പാവുക്കു കൊടുത്തിട്ടേൻക്കാ, വാങ്കോ …. ആന്റി, സോഫി കൈകഴുകി വാങ്കോ . എന്താ തമിഴിലാ സംസാരം എന്നു സോഫി ചോദിച്ചു . തമിഴ് ബ്രാഹ്മണർ തഞ്ചാവൂർ മായാവരം എന്ന സ്ഥലത്തുനിന്നും വന്നവരാണിവർ മലയാളവും തമിഴും രണ്ടും ചേർത്ത ഭാഷ .മേശമേൽ വാഴയിലയിൽ നല്ല സദ്യ നിരത്തിയിട്ടിരിക്കുന്നു . ഓരോന്നും ടേസ്റ്റു നോക്കി ജനിഫർ സൂപ്പർ ടേസ്റ്റ് എന്നുപറഞ്ഞ് സ്വാദോടെ കഴിക്കുന്നതു കാണാൻ നല്ല രസമുണ്ട്. കേരള സദ്യ സൂപ്പർ എന്നു പറഞ്ഞു ജനിഫർ ഒരുപാടു ആസ്വദിച്ചു കഴിച്ചു…

“കുറച്ചു റസ്റ്റ് എടുത്തു ചൂട് ഒന്നു കുറഞ്ഞ് പുറത്തു പോകാം വൈഗ പറഞ്ഞു. ” മേലേയുള്ള മുറികൾ ധന്യ ഒരുക്കി വെച്ചിരുന്നു. രണ്ടു പേരും റസ്റ്റ് എടുക്ക്, വൈഗ ….. അവരെ റൂമിലാക്കി തിരിച്ചു നടക്കാൻ തുടങ്ങി. ജനീഫർ പതുക്കെ “വൈഗാ … വൈഗ തിരിച്ചു “എന്താ ജനീ …… നീ വാ…. എനിക്കു നിന്നോടു ചോദിക്കാനുണ്ട്. “

“ഞാനൊരു സൈക്കാർട്ടിസ്റ്റു കൂടിയാണെന്ന് വൈഗക്ക് അറിയാമോ ” ഉം…. അറിയാം ….നീ വല്ലാത്ത ഒരു മാനസീക പാതയിലൂടെ പോകുന്നു. പറയൂ. എന്താണു പ്രശ്നം “

വൈഗയുടെ യാത്രകളിലൂടെ ജനീഫർ അവളെ പഠിച്ചു കൊണ്ടിരുന്നു. വൈഗയുടെ മനസ്സിനെ ഒന്നു മാറ്റിയെടുക്കണം … അവർ തീരുമാനമെടുത്തു.

വൈഗ ……. കോഴിക്കോട് ഞങ്ങൾ നടത്തുന്ന നാടക ക്യാമ്പിലേക്ക് വൈഗ വരുന്നോ. മല്ലികേച്ചിയുടെ ചിത്രങ്ങൾ അവിടെ പ്രദർശിപ്പിക്കാം അവർക്കൊരു പുതുജീവിതം നമുക്കു നൽകാൻ കഴിയും..

“എനിക്കു കുറച്ചു കാര്യങ്ങൾ ചെയ്യുവാനുണ്ട്. അതു കഴിഞ്ഞു കൂടെ വരും….. “

“ശരി. കുറച്ചുനേരം ഉറങ്ങട്ടേ.”വൈഗ പോയതിനു ശേഷം ജനീ പലതും ചിന്തിക്കാൻ തുടങ്ങി.

താൻ അടുത്തു വായിച്ച ഫീച്ചറിലെ കഥാപാത്രത്തിനെ കാണുന്നുണ്ടോ വൈഗയിൽ …… ഒരു ബ്രിട്ടീഷ് യുവതി . ഒരു നാൾ അവളെ കാണാതായി. അന്വേഷ ണത്തിലൊന്നും അവളെ കണ്ടു കിട്ടിയില്ല. അവൾ ഒരു സ്ഥലത്തെത്തി. അവൾക്കു സുപരിചിതമായ വഴികൾ നടന്നു നടന്നു ഒരു വീട്ടിൽ കയറി. അപ്പോൾ ഒരു പണിക്കാരത്തി പുറത്തു വന്നു. ചുവരിൽ ഒരു ഫോട്ടോ .അതിൽ തന്റെ മുഖം സാമ്യം തോന്നുന്നു. ഇതാരാണ്‌ ഇവിടെയാരാണ് എന്നു ചോദിച്ചു. അതു പറയാം. ആ ഫോട്ടോ ആരുടെ ? എന്റെ അമ്മയാണ്. എനിക്കിത്തിരി വെള്ളം വേണം. കയറി അവൾ അകത്തിരുന്നു. ഹാളിൽ മറെറാരു കണ്ണാടിയുണ്ട്. അവൾ അതിലേക്കു നോക്കി. നൂറു വർഷം പിന്നിട്ട വേഷത്തോടെ അവളെ തന്നെ അതിൽ കാണിക്കുന്നു.
ആ വയസ്സൻ അമ്മയെ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിൽ പറയുവാൻ തുടങ്ങി.

അമ്മയുടെ സ്നേഹം കിട്ടിയിട്ടില്ല. അപ്പോൾ അവളിലെ മാതാവ് ഉണർന്നു. മാതാവായി കൂടെ നിന്നു. ഇതു പുനർജ്ജന്മ കഥ. ഇങ്ങിനെയുണ്ടാകുമോ.? എന്താണിവിടെ സംഭവിക്കുന്നത് വൈഗയുടെ കൂട്ടുകാരൻ ശ്രീജിത്തിനെ ഒന്നു പരിചയപ്പെടണം എന്നു തീരുമാനിച്ചുറച്ച് ഉറക്കത്തിലേക്ക് വീണു.

മല്ലികേച്ചിയുടെ പെയിന്റിങ്ങ് ഒരു പാട് വിലപ്പെട്ടതാണ്. അതിന്റെ പ്രതിഫലം അവരുടെ ജീവിത വിജയത്തിനാകണം .

ഇന്ന് അവരോടു പറയാം, വൈകുന്നേരം എല്ലാവരും കൂടി മല്ലികേച്ചിയുടെ അരികിലെത്തി. മല്ലികേച്ചി സന്തോഷത്തോടെ പുറത്തേക്കു വന്നു. ” അദ്ദേഹം വന്നു. ” അതു പറയുമ്പോൾ മല്ലികേച്ചിയുടെ മുഖത്ത് എന്തൊരു പ്രസാദമാണ്.
വാ മക്കളെ എന്നു വിളിച്ചു. അവർ അകത്തേക്കു വിളിച്ചു.
“ഞാനല്ലാതെ ആരും ഇല്ല. ഇദ്ദേഹത്തിന്ന്. “
“നിങ്ങളുടെ ജീവിതം വേറൊരു വഴിയിലാകണം. മല്ലികേച്ചിയുടെ ചിത്രങ്ങൾക്ക് വലിയ വില കിട്ടും, ആരേയും ആശ്രയിക്കാതെ ഇഷ്ടങ്ങൾക്കനുസരിച്ചു തന്നെ ഇനി
ജീവിക്കാം മല്ലികേച്ചിക്ക് സന്തോഷമായില്ലേ. എന്നു
ജനീഫർ പറഞ്ഞപ്പോൾ അവരുടെ മുഖത്ത് സന്തോഷം അലതല്ലുന്നുണ്ടായിരുന്നു. “അദ്ദേഹം ആരോടും സംസാരിക്കില്ല. “
ഒരു രവീന്ദ്രനാഥ ടാഗോറിനേപ്പോലേയൊരു സാത്വിക മനുഷ്യൻ. അയാളുടെ സമാധാനം നമ്മൾക്കളഞ്ഞതുപോലെ. ഞങ്ങൾ വേഗം പുറത്തിറങ്ങി.
“അദ്ദേഹത്തെയും കൊണ്ട് ഈ വീട് മാറുക ,ഇനി ഇവിടെ വേണ്ട. ഞങ്ങളുടെ എല്ലാ സഹായവും ചേച്ചിക്കുണ്ടാകും , “
മോളെ ക്ഷമിക്ക്. എനിക്ക് ഇദ്ദേഹത്തിനെ ഒഴിവാക്കാൻ വയ്യ. അതുകൊണ്ടാ “
ശബ്ദം അടക്കി വൈഗയോടു പറഞ്ഞു.

“സാരമില്ല. . “.
” അത് ഒരു കുറ്റമല്ല.
ചേച്ചിയുടെ സന്തോഷം മാത്രം ഞങ്ങൾക്കു മതി”

സോഫിക്കു മാത്രമത്
ഇഷ്ടമായില്ല. “ഇവരൊന്നും
നന്നാവില്ല “
“അരുത് സൂസൻ .. “
“അവർ ജീവിക്കട്ടേ.” അവരുടെ പ്രണയം – സ്നേഹം ….. കാരുണ്യം എല്ലാം അവർ അയാൾക്കു കൊടുക്കുമ്പോൾ അവൾ ഒരു സ്ത്രീയായി …….. ദേവിയായി ……. അമ്മയായി…… പ്രണയിനിയായി.. ജീവിക്കട്ടേ. “
” അതേ…”.. ജനീഫറും ശരിവെച്ചു. അവർ ഒരു സ്ത്രീയായി ജീവിക്കട്ടേ. കാരുണ്യമയിയായ അവർക്ക് അവരുടെ തീരുമാനം പോലെ ജീവിക്കുവാൻ അവകാശമുണ്ട്. “

വൈഗ ……. സ്ത്രീകൾ ഓരോരുത്തരും നമ്മൾ പഠിച്ചു വരുന്ന പാഠങ്ങളാണ്. ജനീഫറും,സോഫിയും അടുത്ത യാത്രക്ക് തുടക്കമിടുവാനായി ഒരുക്കം തുടങ്ങി.

ഭാഗം 24…(അടുത്ത വെള്ളിയാഴ്ച്ച)

സൗഹൃദത്തിന്റെ തണൽ

✍സി. കെ. രാജലക്ഷ്മി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി.

കുട്ടികള്‍ക്കെതിരായ അക്രമക്കേസുകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കുന്നതിന് സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി  പിണറായി വിജയന്‍.വിചാരണ കൂടുതല്‍ ശിശു സൗഹൃദമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ സഹായത്തോടെ പരീശലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകേണ്ടിവന്നവർക്ക് നിയമ പരിരക്ഷ, സംരക്ഷണം...

കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം.

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍...

എരുമേലിയില്‍ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ല്‍ ഒ​രു ഓ​ട്ടോ​റി​ക്ഷ​യും ര​ണ്ടു ബൈ​ക്കും ഒ​ലി​ച്ചു​പോ​യി.

കോ​ട്ട​യം: ശബരിമല വനമേഖലയോട് അടുത്തു കിടക്കുന്ന എരുമേലിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായി. ശക്തമായ മഴ തുടരുന്ന എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍ വാലി, പളളിപ്പടി, വളയത്ത് പടി എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ലെ എ​യ്ഞ്ച​ല്‍​വാ​ലി​യി​ല്‍...

അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു.

കൊല്ലം : ശാസ്താംകോട്ടയിൽ അഭയ കേന്ദ്രത്തിൽ നിന്ന് പിരിവിനായി എത്തിയ 52 കാരൻ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ പിടിയിലായി. തേവലക്കര, മുള്ളിക്കാലയിൽ വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശിയായ അബ്ദുള്‍ വഹാബ്...
WP2Social Auto Publish Powered By : XYZScripts.com
error: