17.1 C
New York
Sunday, September 19, 2021
Home Literature സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ.. “ദേവപദം തേടി” (ഭാഗം 16)

സി. കെ. രാജലക്ഷ്മി എഴുതിയ നോവൽ.. “ദേവപദം തേടി” (ഭാഗം 16)

നിസ്സഹായതയുടെ മുൾമുനയിൽ

നിഴലിനു പോലും നിറങ്ങളുണ്ട് എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ചില കഥകൾ കേൾക്കുമ്പോൾ മനസ്സ് തണുത്തുറഞ്ഞതു പോലാകും. ആത്മാവു വേർപ്പെട്ട ഉടലിന്റെ ദൈന്യതയാണ്.
ആ ചിത്രം തന്നെ ഇത്രമാത്രം ഭയപ്പെടുത്തിയതെന്തേ.. നഗ്നയാണവൾ. രണ്ടു ചെന്നായ്ക്കൾ അവളുടെ മേലേക്കു ചാടുന്നു. ഒരു ചെന്നായുടെ കൂർത്ത നഖങ്ങൾ അവളുടെ സുന്ദരമായ മാറിടങ്ങളിൽ ആഴ്ന്നിറങ്ങിയിരിക്കുന്നു. അവൾ…. അവൾ -… അതു ഞാനല്ലേ ….. രണ്ടു ചെന്നായ്ക്കൾ തന്നേ കുടഞ്ഞെറിഞ്ഞ നാളുകൾ എപ്പോഴോ മറന്നു തുടങ്ങിയതായിരുന്നു.

ശങ്കർ ചേർത്തുപിടിച്ചതായിരുന്നു തന്റെ ധൈര്യം. മാനസീകാരോഗ്യം വീണ്ടെടുത്തു തന്നതിൽ ശ്രീജിത്തിന്റെ പങ്കും പറയാതെ വയ്യ. മല്ലികേച്ചിയുടെ കഥയുടെ വഴികളും ,സ്ത്രീകളുടെ നിസ്സഹായതകൾക്കും , ഒരു കാലവും മാറ്റം വരുന്നില്ല.ശങ്കർ തന്നേ ചേർത്തുപിടിച്ചതു കൊണ്ട് മാത്രമാണ് താനിത്രയുംകാലം ഒന്നുമറിയാതിരുന്നത് .

ശങ്കർ പോയതിനു ശേഷം തനിച്ചുള്ള രാത്രികളിൽ ഞെട്ടിയുണരുമ്പോൾ തന്റെ രക്ഷാകവചങ്ങളായ ആ
കൈകൾ കൂടെ ഉണ്ടാകുമായിരുന്നില്ല.
അതില്ലാതായതു മുതലാണ് വീണ്ടുംഏകാന്തതകളെ ഭയപ്പെടാൻ തുടങ്ങിയത്

ചെന്നായ്ക്കൾ, ആ ചിത്രത്തിലുള്ളതു പോലെ ക്രൂരമായ കൂർത്ത പല്ലുകളാൽ കടിച്ചു കുടഞ്ഞു. ചോര ഇറ്റുന്നു. ദൈവമേ … ആ രംഗം തന്നെ ഭീതിജനകമാക്കുന്നു. ഒരിക്കൽ കുടഞ്ഞെറിഞ്ഞതു പോലെ വീണ്ടും വീണ്ടും.

വൈഗക്ക് എന്താണെന്നറിയാതെ ധന്യയും വിഷമിച്ചു കൊണ്ടു കഴുത്തിലും നെറ്റിയിലും തൊട്ടു നോക്കി.
“അക്കാ നീങ്ക ഭയന്തിട്ടേളാ.. ഇപ്പടി മൂച്ചു വാങ്കിറീൾ? നല്ല വേളൈ ജ്വരം കായ്ച്ചൽ ഏതുവും ഇല്ലൈ. എഴുന്തിരിച്ചു വാങ്കോ.. ഏതാവതു ശാപ്പിട്ടു കൊഞ്ചം റസ്റ്റ്‌ എടുങ്കോ.. തലവലിയെല്ലാം മാറീടും”.

അവളെ ടെൻഷനാക്കേണ്ട എന്നു കരുതി താഴേക്കു വന്നു.

“സീതക്കാവോടെ വീട്ടിലെരുന്ത് കൊണ്ടുവന്ത വത്തക്കൊഴമ്പ്.. അടടാ എന്നാ ടേസ്റ്റ് തെരിയുമോ? നല്ല തൈരും അപ്പുറം ഒങ്കളുക്കു പിടിച്ച മുളകായ് വത്തൽ, ജവ്വരിശി മുറുക്ക് എല്ലാമേ റെഡിയാരുക്ക്. വാങ്കക്കാ വന്തു ശാപ്പിടുങ്കോ. നീങ്ക ഇപ്പടി ശോകമാരുക്കറത് എന്നാലെ
പാക്കവേ മുടിയലെ.”

അവളുടെ ആ ഭാവം കണ്ടു ചിരി വന്നു. ശരിയാണ് ദു:ഖഭാവം വേണ്ട. മുഖം തണുത്തെ വെള്ളത്തിൽ കഴുകി തുടച്ചു വന്നു.

“എടീ ദു:ഖിച്ചിട്ടൊന്നുമല്ല. തലവേദന വന്നതല്ലേ “
“പൊയ് ചൊല്ലാതുങ്കോ… രാഗി ചേച്ചി എല്ലാമേ എങ്കിട്ടെ ശൊല്ലിച്ച്.. നീങ്ക ഇങ്കെ വന്തു പടുത്ത ഉടനെ ചേച്ചി എന്നെ കൂപ്പിട്ട് നടന്തത് എല്ലാമേ ചൊന്നാങ്കെ.. ഇവളോ താനാ വൈഗക്കാ? എന്നാലെ നമ്പ മുടിയലെ.. പെരിയ ധൈര്യശാലിന്നല്ലവാ നാൻ കേൾവിപ്പെട്ടത്… ഇപ്പടി മടിഞ്ചു പോയിട്ടേളെ.. ആണ്ടവാ”

“ധൈര്യം ഒന്നും പോയിട്ടില്ല. പക്ഷേ പ്രായം തളർത്തുന്നു. പ്രായമെന്നു പറഞ്ഞാൽ കാലം .ഇന്ന് നമ്മൾ ചിന്തിക്കുന്നതു പോലെയാകണമെ ന്നില്ല മനസ്സ് . അടുത്ത നിമിഷം പോലും മാറ്റം വരാം. “

“ശരി ശരി.. മൊതെ നീങ്ക ശാപ്പിട്ടു റസ്റ്റ് എടുത്തുക്കുങ്കോ അപ്പുറം പേശലാം”

ഊണു കഴിച്ചതും, ആട്ടുകട്ടിലിൽ പോയി കിടന്നു. അമ്മാവും,ശിത്തിയും അപ്പാവും തലോടിത്തന്നു സാന്ത്വനം നൽകട്ടേ, അവരെ എല്ലാവരേയും സ്മരിച്ചു കിടന്നു. പതുക്കെ ആടിയാടി കൊണ്ടിരുന്നു. അതിന്റെ കൂടെ കർണ്ണാടിക് സംഗീതം ആ മുറിയിൽ അലയടിച്ചിരുന്നു. ധന്യ വളരെ ശബ്ദം കുറച്ചു വെച്ചതാണ്. ചിന്തകളെയും വികാരങ്ങളേയും രോഗങ്ങളെയും സംഗീതത്തിന്ന് സ്വാധീനിക്കാൻ കഴിയും, അമ്മയുടെ താരാട്ടു പോലെ കണ്ണുകൾ അടഞ്ഞു നല്ല സുഷുപ്തിയിൽ വിലയം കൊണ്ടു.

ഉണരുമ്പോഴേക്ക് അവളുടെ തലവേദനയും മാനസിക സംഘർഷങ്ങളും എല്ലാം ഒരു തരത്തിൽ ശാന്തമായി. സമയം നോക്കി. നാലു മണിയാവാൻ പോകുന്നു. ധന്യയുടെ സംസാരം കേൾക്കുന്നുണ്ട്. അവൾ പഴയ സാധനങ്ങൾക്കൊടുത്തു പുതിയത് വാങ്ങുന്നതിനെക്കുറിച്ചാണ് സംസാരം. ഒന്നു പോയി നോക്കാം , അവിടെ ചെന്നതും ആ പാത്രക്കാരനെ കണ്ടു വെറുപ്പോടെ അകത്തേക്കു പോന്നു.

പണ്ടു പാത്രം കൊണ്ടുവരുന്ന ആളുടെ ചെറിയ പതിപ്പ്, , അയാളുടെ മകനാവുമോ? അയാളെ പോലെ തന്നെ, പക്ഷേ ചെറിയ പയ്യനാണ്. ധന്യ വാങ്ങിച്ച പുതിയ ഉരുളിയുമായി അകത്തേക്കു വന്നു.
“എന്നക്കാ ബദൽ ഒന്നുമേ ശൊല്ലാമെ തിരുമ്പി വന്തിങ്കെ?”

“പണ്ട്ഒരു പാത്രക്കാരൻ തല ചുവടുമായി വരാറുണ്ട് ,അയാൾ ഇപ്പോൾ ഉണ്ടോ ധന്യാ… നീ കണ്ടിട്ടുണ്ടോ ” വൈഗയുടെ ചോദ്യത്തിന് .

” നാൻ പ്ലസ്സ് ടു പഠിക്കറ കാലം വരേക്കും വന്തിട്ടിരുന്താങ്ക. ഇപ്പൊ വർറതില്ലെ .. എന്നമോ തെരിയലെ അമ്മാവുക്ക് അന്ത ആളെ പാത്താലെ കലിവരും , എന്ന കാരണമെന്നേ തെരിയലെ.. അന്ത ആളെ പാക്കവേകൂടാത് ഇതു താൻ ശൊല്ലും. എതുക്കമ്മാ ഇവളോ കോപംന്നു കേട്ടാൽ, അതു നീ തെരിയ വേണാന്നു ശൊല്ലും. എന്ന കാരണം അക്കാ? നേക്ക് ഏതാവതു തെരിയുമോ? “

“കളങ്കമില്ലാത്ത പ്രായത്തെ മുതലെടുക്കുന്നവർ അവർ ഇന്ന് മാത്രമല്ല അന്നുമുണ്ടായിരുന്നു , അത് പാത്രം വിൽക്കുന്നവൻ ആയാലും,അധ്യാപകൻ ആയാലും ഗാന്ധിയൻ ആയാലും ഒരു പോലെ തന്നെ . “

“ഓരോരുത്തരുടെയും മനസ്സിന്റെ ആഴങ്ങളിൽ വേദനയായും , വെറുപ്പായും,ഭീതിയായും കിടക്കുന്ന ഒരുപാട് കഥകൾ ഉണ്ട്. “

“ഇന്നു മാത്രമല്ല പീഡനങ്ങൾ, സ്ത്രീ സ്വാതന്ത്ര്യത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നത് തന്നെ ഈ പീഡനങ്ങളിൽ നിന്നു രക്ഷപ്പെടാനുള്ള ഉള്ള ആവേശമാണ്, “

“നമ്മളെപ്പോലെ വേറൊരു സ്ത്രീക്കും വരരുതെ എന്ന പ്രാർത്ഥനയാണ്. “

“അത്രമേൽ മനസ്സുകൊണ്ട് വേദനിച്ച് വേദനിച്ച് മനസ്സിന്റെ ആഴങ്ങളിലേക്ക് പോയതിനെ മുഴുവനുമായി പുറത്തെടുക്കാൻ കഴിയാതെ , കഠിനമായ വ്യഥകളെ കൊണ്ട് ഒന്നും ഒന്നും ചെയ്യാനാവില്ലല്ലോ, എന്നുകരുതി സ്ത്രീയെ ഇരയായും പുരുഷനെ മാംസംകൊത്തിവലിക്കുന്ന കഴുകനായും തോന്നിക്കുന്ന ജീവിതങ്ങൾ ഒരുപാടുണ്ട് ധന്യ. “

“ആരും പുറത്തു കാണിക്കുന്നില്ല എന്നു മാത്രം. സമൂഹം തന്നേ എങ്ങിനെ കാണും എന്ന ഭയം കൊണ്ട് മാത്രം. “

“ഇന്നത്തെ കാലത്ത് ന്യായം എന്നു പറഞ്ഞു പോരാടുന്നുണ്ടെങ്കിലും, സത്യസന്ധമായ നീതി കിട്ടുകയും ചെയ്യുന്നില്ല , “

“അതേസമയം സത്യസന്ധമല്ലാത്ത പീഡനങ്ങളിൾ ഇരയാവുന്ന പുരുഷന്മാരുമുണ്ട്. (ചുരുക്കം)
പക്ഷേ, അവരും പീഡിതർ തന്നെ, കഴിവുകുറഞ്ഞവരെ വളച്ചൊടിച്ച് ജീവിക്കാൻ കഴിയാത്ത വിധംഅവരെയും നശിപ്പിക്കുന്നുണ്ട . “

” ഇങ്ങിനെയൊക്കെ ചിന്തിക്കുമ്പോൾ അന്നും മിണ്ടാത്തതും
(പീഡനങ്ങൾ ആരും അറിയാതെ ഒതുക്കുന്നത്)
ഇന്നു മിണ്ടുന്നതിലും
(പീഡനങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞാലും ) കാര്യമില്ല
” പ്രതിയുടെ കൂടെ നിൽക്കാനാണ് ആളുകൾ ഉള്ളത് “

“അയ്യയ്യോ … അന്ത കാലത്തിലും ഇന്ത മാതിരി പീഡനങ്ങളെല്ലാം ഇരുന്തതാ.?
ആ ഗാന്ധിയനും ഇന്തയാളുമെല്ലാം അപ്പടിപ്പെട്ടവങ്കളാ? നമ്പവേ മുടിയലെ”

“ഇങ്ങിനെയൊക്കെയാണ് മോളെ”

“അക്കാ…. അപ്പാ എപ്പോവുമേ
ശൊല്ലുവാർ.. പെണ്ണുന്നാ ഝാൻസി റാണിമാതിരി ഇരുക്കണം. യാർ കിട്ടേയും ഏമാറാമെ, ബുദ്ധിശാലിയാവും ധൈര്യശാലിയാവും ഇരുക്കണംന്ന്.”

ശിത്തപ്പയെ പറ്റി വൈഗ ചിന്തിച്ചു. ധന്യയെ ശിത്തപ്പ വളർത്തിയതിന്റെ മാഹാത്മ്യം തന്നെയാണ് അവളുടെ സ്വഭാവത്തിൽ . സാധാരണ വെറും പെണ്ണല്ല അവൾ. ഒരുപാടിഷ്ടം തോന്നി. അതിനിടെ അവൾ ചായയുമായെത്തി. അതും കഴിഞ്ഞ്അവളുടെ കൂടെ വീടിന്റെ രണ്ടാം കെട്ടിന്റെ അപ്പുറത്തേക്ക് നടന്നു. അവിടെ ചെടി നനക്കുവാനാണ്. ഇതുവരേ അങ്ങു പോയി നോക്കിയിട്ടില്ല. ഓർമ്മകളിൽ പലതും ഉണ്ടാകും വലിയ മരമായ് നിറയെ പൂവിട്ട് നിറയെ ഇലകൾത്തിങ്ങി ഒരു കുട പോലെയുള്ളയൊരു മരം, എന്തൊരു ഭംഗിയാണു കാണുവാൻ.

” അശോകമരം തണലായ് പടർന്നു ചുവന്ന പൂക്കൾ നിറഞ്ഞു നിൽക്കുന്നു. അന്നു അപ്പാ താൻ ശിത്തപ്പാ വീട്ടിൽ നടുവാൻ പറഞ്ഞ് വിട്ടത്. ഞാൻ കുഴിച്ചിട്ട അശോകമരം, നാൽപ്പത്തിയഞ്ചു വയസ്സുണ്ടിതിന്, ഹായ് സന്തോഷംകൊണ്ട് രോമാഞ്ചമണിഞ്ഞു പോയി.. ഹോ എന്റെ ധന്യാ , “

“അക്കാ നാപകം ഇരുക്കാ…. ഇന്ത മരം നീങ്ക താനേ നട്ടത്? അപ്പാ അടിക്കടി പെരുമയാ ചൊല്ലുവാർ.. വൈഗ കയ്യാലെ നട്ട മരം താൻ ഇത്.. എതുക്കപ്പാ ഇത് തിരുമ്പ തിരുമ്പ ചൊൽറിങ്കെന്ന് കേട്ടാ, അവ മനസ്സിലിരുന്ത്‌ പോകാമെ ഇരുക്കറതുക്കു താൻന്നു ബദൽ വരും.. അപ്പാക്ക് നീങ്ക അവളോ പ്രിയം.”

ദൈവമേ ….. വൈഗ ചാട്ടവാറുകൊണ്ട് അടി കിട്ടിയതുപോലെ പുളഞ്ഞു പോയി. എന്നെ സ്നേഹിക്കുന്നവരെ എത്രമാത്രം വേദനിപ്പിച്ചു , ഇതിനു മാപ്പില്ല. വൈഗാ … നിനക്കു മാപ്പില്ല.

” അക്കാ ….. എന്ന പേശാമെ ഇരുക്കിറിങ്കെ? ഇങ്കെ പാരുങ്കോ എന്നെല്ലാം കായ്കറികൾ വെളഞ്ചു നിക്കുത്.. പാർത്തേളാ? “
മിടുക്കിയാണവൾ, പെട്ടെന്നു സംസാരം മാറ്റി.ചുറ്റും നോക്കി , പച്ചക്കറികൾ നിറഞ്ഞു നിൽക്കുന്നു. കയ്പ, പടവലം, വെണ്ടക്കാ .വഴുതിന ,പച്ചമുളക് ,ചീര എല്ലാം ഉണ്ട്.
“ഒരു ചില നേരങ്കളിൽ നെറയെ കായ്ച്ചു കിടക്കും.. അപ്പോ എല്ലാർക്കും കൊഞ്ചം കൊടുപ്പേൻ.. ഇപ്പോ വെളച്ചൽ കമ്മി താൻ.”

ഇവളൊരു മിടുക്കിയാണ്,സമയം വെറുതെ കളയുന്നതേയില്ല. വെറുതെയിരിക്കുമ്പോഴും ക്രോഷ്യ നൂൽകൊണ്ട് എന്തെങ്കിലും ചെയ്തിരിക്കും, ചിത്രം വരക്കും, കള പറിക്കാനും വെള്ളം നനക്കാനും അവളുടെ കൂടെ ചേർന്നു.

“അക്കാ…. , അന്ത പാത്തിരക്കാരൻ അപ്പടി എന്നതാൻ ശെഞ്ചാങ്കെ? കുഴന്തകാലത്തിലെരുന്ത്‌ തുടങ്കി നീങ്കളും പെരിയമ്മാവും അമ്മാവും അവരു മേലേ ഇവളവോ കോപമാരുക്കിറിങ്കെ? എന്ന താൻ നടന്തതെന്ന് നാനും തെരിഞ്ചുക്കണം”

“അതു വന്ന് ജയന്തിയക്കാനാ സംഭവിച്ചത്. ഞങ്ങൾ ഉമ്മറത്തിരുന്ന് പല്ലാക്കുഴിയും ഡാൻസും പാട്ടും ബാലെയും ഒക്കെ കളിക്കും. പാത്രക്കാരൻ ഉച്ചക്ക് കുറച്ചു വിശ്രമിക്കാൻ അവിടെയിരിക്കും. ഒരു നാൾ ഞാൻ പനിക്കിടക്കയിലായിരുന്നു. ജയന്തിയക്ക ഉറക്കെക്കരഞ്ഞു ബഹളം വെച്ചു. അമ്മക്കുളിപ്പിച്ചു വസ്ത്രം മാറ്റി കൊടുത്തിട്ടും അക്കാ കരഞ്ഞു കൊണ്ടിരുന്നു. എന്താ അക്കാക്ക് പറ്റിയത് എന്ന് ചോദിച്ചിട്ട് നീ പോയി കിടക്ക് , ഒന്നുമില്ല എന്നു പറഞ്ഞു, അടുത്ത നാൾ ശിത്തി അയാളെ വിളിച്ച് ചീത്ത പറയുന്നത് കേട്ടു. “ഈ വഴീല് വരാൻ പാടില്ല. കാലുതല്ലിഒടിക്കുംന്നു പറഞ്ഞു. എന്തിനാ അങ്ങിനെ അയാള ചീത്ത പറഞ്ഞ് ഓടിച്ചതു എന്ന് കുറേക്കാലം എനിക്കും അറിയാൻ പാടില്ലായിരുന്നു. ആരോടും പറയരുത് എന്ന് അമ്മ അക്കയോടു പറഞ്ഞത് ഇപ്പോഴും കാതിൽ ഉണ്ട് . ഉച്ചക്ക് ഒരു ബ്രഹ്മരക്ഷസ്സ് വരുന്നതിനാൽ ഉമ്മറത്തെ കളി വേണ്ട എന്നും മേലേ മുറിയിൽ കളിച്ചാൽ മതിയെന്നും പറഞ്ഞ് ഞങ്ങൾ പിന്നെ കളിച്ചതെല്ലാം മുകളിൽ നിന്നായിരുന്നു.
വളരെ കാലം കഴിഞ്ഞ് അക്കാന്റെ കല്യാണക്കാലത്തിലാ അയാൾ അക്കയെ പീഡിപ്പിച്ച കഥയറിയുന്നത് “
“അന്നത്തെ അമ്മമാർ പറഞ്ഞു കൊടുക്കുന്നത് ഭയന്നിട്ട്, പാവം അമ്മ ആ കാലത്ത് എല്ലാം ഒളിച്ചു വെച്ചു ജീവിക്കുന്നു. എത്ര പേർ ഇതുപോലെ അല്ലെങ്കിൽ ഇതിലും വേദനയും അവമാനവും സഹിച്ചവർ ഉണ്ടാകും “

“ശരി താൻ അക്കാ, മഞ്ചതണ്ണീന്ന പേരിൽ ഊരാകേ ചൊല്ലി നടത്തും. അതുക്കു മട്ടും വെക്കമില്ലൈ. ഇന്ത മാതിരി കൊടുമയാന സംഭവം ആരു കിട്ടേയും ശൊല്ലാമൽ ഇരുന്തത് റൊമ്പ മോശം..അന്ത ആളെ ഒരു കൈ പാത്തിരുക്കണം.. സുമ്മാ വിട്ടിട്ടിങ്കെ.. ഛേ നെനച്ചു പാത്താ എനക്കും കോപമാ വറതക്കാ.. ഇന്ത മാതിരി പീഡനങ്ങൾക്ക് പോതുമാന ദണ്ഡന വാങ്കി കൊടുക്കത്താൻ വേണം. ഇന്നൊരു തടവ് അവൻ അപ്പടി സെയ്യക്കൂടാത്. “

“ശരിയാ മോളെ. ഇന്നത്തെ കാലത്തിന്റെ പോക്കിനോടും പ്രതിഷേധമാണു മോളേ, ” “സംരക്ഷിക്കുന്ന നിയമങ്ങളുടെമേലും കള്ളത്തരത്തിന്റെ കറുത്ത നാടകൾ കൊണ്ടു കെട്ടിവരിഞ്ഞിരിക്കുന്നു. ” /

ഇരുട്ടു പറക്കാൻ തുടങ്ങി, ഒരു പാട് പ്രതിഷേധവും സങ്കടങ്ങളും അവരെ രണ്ടു പേരേയും ബാധിച്ചു , എങ്കിലും അടുത്ത പരിപാടികളിലേക്കായ് വഴി മാറി.
മല്ലികേച്ചിയുടെ ജീവിതത്തിനെക്കുറിച്ചായി അടുത്ത ചിന്ത. സ്ത്രീ എന്തിനാ , അവൾക്കു മോഹങ്ങളില്ലെ. അവളെ നശിപ്പിക്കുന്നതും ഒരു സ്ത്രീ തന്നെ. അപ്പോൾ പുരുഷനെ
എന്തു പറയാം. ഓരോ സ്ത്രീയേയും പഠിക്കണം. അവൾ അങ്ങിനെയാവാൻ കാരണം, ഒരു പുരുഷനാൽ ആകാം. സഹനം കൊണ്ടവൾ മടുത്തിരിക്കാം. എന്തോ മല്ലികേച്ചി ഇനി അവർ അനാഥയല്ല. ആ അമ്മയെ സമൂഹത്തിൻറെ മുന്നിൽ വിജയിയാക്കണം. ഒരു വിജയം അവരും ആശിക്കുന്നുണ്ടാകാം. എന്താ വഴി.

ആവശ്യങ്ങളാണല്ലോ നമ്മളെ മുന്നോട്ടു കൊണ്ടുപോകുന്നത്.
പെട്ടെന്ന് ജനീഫർ ഓർമ്മയിലേക്കു വന്നു. ശങ്കറാണ് ജനീഫറെ പരിചയപ്പെടുത്തിയത് , ലോകത്തിലെ പീഡനത്തിന്നിരകളെ കണ്ടുപിടിച്ചവർ അവർക്കത്താണിയായി മാറുന്നു. ഒരു പാടു ഭാഷകൾ അറിയാം. മലയാളവും തമിഴും, തെലുങ്കും, കന്നടയും, ഹിന്ദിയും, ഏകദേശം ഭാഷകളൊക്കെ പഠിച്ചിട്ടുണ്ട്. ഭാഷ പഠിക്കുന്നത് ഒരു ഹോബിയായിതോന്നി.
മല്ലികേച്ചിയെ പരിചയപ്പെടുത്താം. അവർ പറയുന്നതു നോക്കാം.

ഫോൺ നമ്പർ പരതിനോക്കി ഉണ്ട്. നമ്പർ എടുത്തു വിളിച്ചു. നാട്ടിലാണോ, വിദേശത്താണോ ഒന്നും അറിയില്ല. റിങ്ങ് പോകുന്നുണ്ട്.. എടുക്കുന്നില്ല. ശരി പിന്നെ വിളിക്കാം എന്നു കരുതുമ്പോഴേക്കും, തിരിച്ചു വിളി വരുന്നു.

” ഹായ് വൈഗാ ” എന്തൊരു സന്തോഷമാണ് എനർജിയാണ് ആ വിളിയിൽ , സങ്കടം ഒക്കെ എവിടെയോ പോയൊളിച്ചതു പോലെ ആ തരംഗം തന്നിലേക്കു പടർന്നു.
“ഹായ് ജനീ… എന്നെ മറന്നിട്ടില്ല അല്ലേ. സംസാരം നീണ്ടുപോയി. ശങ്കറിന്റെ മരണവും , മല്ലികേച്ചിയുടെ കഥയുമായി സംസാരിച്ചു സമയം കടന്നുപോയത് അറിഞ്ഞില്ല. അവർ ഗുജറാത്തിലാണുളളത്. അടുത്ത യാത്ര കൽപ്പാത്തിക്കു വരാം എന്നായി ജനീ …. കൽപ്പാത്തിയിൽ വന്നിട്ടില്ല. വൈഗക്കും സന്തോഷമായി. അവർ വരുമെന്നു കരുതിയതേയല്ല. വരുന്ന ദിനം പറയാം എന്നും പറഞ്ഞു. ഒരുപാടു സന്തോഷമായി. അവർ വരുന്നു.

മല്ലികേച്ചിയുടെ പ്രശ്നങ്ങളെ ശ്രീജിത്തിനോടു കൂടി പറയട്ടേ, മാനസീകമായ ഇടപെടലുകൾ എങ്ങിനെ വേണമെന്നു ചോദിക്കാം ഫോൺ ബെൽ പോയതും ശ്രീ എടുത്തു. കൂടെ തന്റെ ടെൻഷനുകളെയും അവതരിപ്പിച്ചു. ജനീഫർ വരുന്നതിനു മുന്നേ നീയൊരു യാത്ര പോയി വാ.അവർ വന്നതിനു ശേഷം നീ വിളിക്ക്. പിന്നെ നിന്റെ കൂട്ടുകാരൻ അൻവർ നാട്ടിൽ വരുന്നെന്നു പറഞ്ഞുവല്ലോ. ആ യാത്ര ആരോഗ്യപരമായി സന്തോഷമായി ആഘോഷിക്കൂ. എന്നെ എപ്പോ വേണമെങ്കിലും വിളിക്കാം. നിന്റെ കൂട്ടുകാരി പ്രവീണക്കു വേണ്ടി ഡോക്ടറുടെ നമ്പർ അയച്ചു തരാം. നീ യാത്ര പോയി വന്നതിനു ശേഷം മതി, എല്ലാ കാര്യങ്ങളും, ശരിയല്ലേ വൈഗ ” തീർച്ചയായും

ശേഷം ഭാഗം 17 അടുത്ത വെള്ളിയാഴ്ച- മധുരയിലേക്ക്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (24)

ഓണവും ഓണാഘോഷവും എന്നുംമലയാളികളുടെ മനസ്സിൽ ഗൃഹതുരത്വം നിറഞ്ഞ ഓർമ്മകൾ മാത്രമാണ്. അതിജീവനത്തിന് പ്രത്യാശ നൽകിയാണ് ഓരോ മലയാളിയുടെയും ഓണാഘോഷം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തുന്ന ഓണാഘോഷം മലയാളിക്ക് ഒത്തുചേരലിന്റെയും ഓർമ്മപ്പെടുത്തലിന്റെയും ദിനം കൂടിയായിരുന്നു. എന്റെ സങ്കല്പത്തിലെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (23)

ഓണം- തിരുവോണം - പൊന്നോണംഓണം എന്ന വാക്ക് പോലെ ഗൃഹാതുരത്വം തുളുമ്പുന്ന ഒരുവാക്കും മലയാളിക്ക് ഇല്ലെന്നു തോന്നുന്നു. മലനാട്ടിൽ ആയാലും മറുനാട്ടിൽ ആയാലും ചിങ്ങമാസത്തിലെ പൊന്നിൻ തിരുവോണത്തെ എതിരേൽക്കാൻ, മലയാളി മനസ്സ് വെമ്പൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (22)

തിരുവോണ കോടിയുടുത്ത ചിങ്ങപ്പുലരികൾ കൺതുറക്കുന്നതും കാത്തിരിക്കുന്ന മലയാളികൾ. പൊന്നോണത്തെ വരവേൽക്കാൻ ആയിരമാശകളോടെ കാത്തിരിക്കുന്ന മലയാളി മനസ്സുകൾ.കർക്കിടകത്തിന്റെ കറുത്തദിനങ്ങൾക്ക് വിടയേകി , കണ്ണിനും കരളിനും കുളിർമ്മയേകുന്ന വർണ്ണക്കാഴ്ചകളുമായി അണയുന്ന പൊന്നിൻ ചിങ്ങം. ഓണക്കാലം പലരുടെയും...

പൊൻചെമ്പകം (കഥ)

ഒരു ഓണത്തിന് മുൻപാണ് വര്ഷങ്ങൾക്ക് ശേഷം ഞാൻ തനുവിനെ വീണ്ടും കാണുന്നത് ഡ്രസ്സ് എടുത്തുമടങ്ങും വഴി ഒരു മാളിൽ വച്ച് ഇങ്ങോട്ടു പേര് ചൊല്ലി വിളിക്കുകയായിരുന്നു, കണ്ടതും എന്റെയും തനുവിന്റേയും കണ്ണ് നിറഞ്ഞു,...
WP2Social Auto Publish Powered By : XYZScripts.com
error: