കേരളത്തിലെ പ്രശസ്ത സാഹിത്യ സംഘടനയായ പുനലൂർ കവിത വേദിയുടെ ഈ വർഷത്തെ സി.എ. മുഹമ്മദ് റാഫി സ്മാരക പ്രതിഭ പുരസ്ക്കാരം നിരഞ്ജൻ അഭിക്ക്.ജനുവരിയിൽ തിരുവനന്തപുരം എം ൻ വി ജി അടിയോടി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കേരള വനം വകുപ്പ് മന്ത്രി ശ്രീ. കെ. രാജു പുരസ്ക്കാരം നൽകും. വി.സ്.ശിവകുമാർ എം.ൽ.എ യും മറ്റ് പ്രമുഖ വ്യക്തികളും സന്നിഹിതരായിരിക്കുന്ന ചടങ്ങിൽ വെച്ചു പുനലൂർ കവിത വേദിയുടെ മറ്റ് വിവിധ പുരസ്കാരങ്ങളും നൽകുമെന്നു പ്രസിഡന്റ് ശ്രീ.കെ. കെ.ബാബു മകരം വാർത്താ സമ്മേളനത്തിൽ അറിയിച്ചു..
മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ കളർ അച്ചടിയിലുള്ള കവിത സമാഹരമായ നിരഞ്ജന്റെ ‘ഒറ്റയില ചില്ലകൾ’ എന്ന കവിത സമാഹാരത്തിനാണ് പുരസ്ക്കാരം…
2019ലെ വി ടി. ഭട്ടതിരിപ്പാട് സ്മാരക ഭാഷ ശ്രീ പുരസ്ക്കാരവും, ഇ.എം.സ് സാംസ്ക്കാരിക വേദി വടകര നടത്തിയ സംസ്ഥാനതല ഓൺലൈൻ കവിത മത്സരത്തിൽ ഒന്നാം സ്ഥാനവും കഴിഞ്ഞ വർഷം നിരഞ്ജന് ലഭിക്കുകയുണ്ടായി..
ഒമാനിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന പ്രവാസി എഴുത്തുകാരനായ നിരഞ്ജൻ അഭി ഇടുക്കി ജില്ലയിലെ ചെമ്മണ്ണാർ തൈയിൽ പുത്തെൻ വീട്ടിൽ ഡോക്ടർ ടി.ക. മധുസൂദനന്റെയും മിനി മധുസൂദനന്റെയും മകനാണ്. 2019ൽ പുറത്തിറങ്ങിയ ‘ഹൃദയമാപിനികൾ ‘ആണ് ആദ്യ കവിത സമാഹാരം..

ആശംസകൾ 🌹
അഭിനന്ദനങ്ങൾ അഭി ബ്രോ
സന്തോഷം സ്നേഹം ബ്രോ 😍😍😍😍