17.1 C
New York
Thursday, October 21, 2021
Home Literature സിന്ദൂര രേഖ (കവിത)

സിന്ദൂര രേഖ (കവിത)

✍ഹരി വെട്ടൂർ

സീമന്തരേഖയിൽ ഞാനിട്ട സിന്ദൂരം
എങ്ങിനെ മാഞ്ഞുപോയ് സീമന്തിനീ..
മഞ്ഞചരടിൽ തിളങ്ങി നിന്നാ -മണി
ത്താലിയിന്നെങ്ങു പോയ്‌ സീമന്തിനീ…

തങ്ക വളയിട്ട താമരകൈകളിൽ
തന്നൂ നിനക്കുഞാൻ മന്ത്രകോടി….
തിങ്ങും വികാരം ഒതുക്കി കിനാവുകൾ
എത്രയോ കണ്ടു നീ സീമന്തിനീ…

സ്വപ്ന വിമാനത്തിലേറി പറന്ന നിൻ
തപ്ത വികാരങ്ങളെങ്ങുപോയീ..!
തേൻ മഴയായ് പണ്ടു പെയ്തിറങ്ങീ നെഞ്ചിൽ
പൂമണം ചാലിച്ച സീമന്തിനീ…

ചാലേ മരന്ദങ്ങൾ മൂളുന്നവാടിയിൽ
ചാരത്തിരുന്നൊരു കൂട്ടുകാരീ
ചേലിലാ കൂന്തലിൽ ചൂടിച്ച പൂക്കളും
വാടി കരിഞ്ഞുപോയ് സീമന്തിനീ..

ആഴക്കടലിന്റെ തീരത്തൊരിത്തിരി
മൺ തരി കൂമ്പാരം തീർത്തു നമ്മൾ..
സങ്കല്പഗോപുരം തച്ചുടയ്ക്കാനൊരു
വൻതിര വന്നുപോയ് സീമന്തിനീ

എത്രകൊടുംകാറ്റായ് വീശിയെൻജീവിത
പാമരം തുള്ളിച്ച കൂട്ടുകാരീ
എത്ര മധുരപ്രതീക്ഷതൻ പായ് കപ്പൽ
ആഴിയിൽ തള്ളിച്ച സീമന്തിനീ..

നിന്റെ സ്വപ്നങ്ങളിൽ ഞാനെന്ന പാഴ്നിറം
ചേർക്കാൻ മടിച്ചൊരു കൂട്ടുകാരീ.
ചേർത്തിരുന്നെന്നെ നിൻ മാറോടു -ചേർത്തു
പണ്ടേതോ കിനാവുകൾ കണ്ടിരുന്നൂ..

അഗ്നിക്കുചുറ്റും വലംവെച്ചു നാം കരം
കോർത്തു പ്രദക്ഷിണം വെച്ചനാളിൽ
നഗ്നമാം നിൻ മിഴിക്കോണുകൾ ചുറ്റിലും
എന്ത്‌ തിരഞ്ഞെന്റെ കൂട്ടുകാരീ…!!?

എന്നും മണിയറയ്ക്കുള്ളിൽ നിൻ ശൃംഗാര നിസ്വനം കേൾക്കാൻ കൊതിച്ചിരുന്നൂ
ഇങ്ങുപോയെന്നോർത്തു സ്വാർത്ഥമാം ചിന്തകൾ
കാടേറിയെങ്ങോ തപസ്വിരുന്നു..

കാറ്റും മഴയും നിലാത്തിങ്കളും മാഞ്ഞ –
രാവിൽ നനഞ്ഞോരു സീമന്തിനീ
തൂവും വിയർപ്പാലെ മാഞ്ഞതോ ഞാനിട്ട
സിന്ദൂരരേഖയെൻ സീമന്തിനീ…!!

നിന്റെ നിശ്വാസ കൊടുംചൂടിലെപ്പോഴോ
നിന്നെ അറിഞ്ഞുഞാൻ സീമന്തിനീ
എന്റെ സങ്കല്പത്തിലിത്ര കെടാക്കനൽ
എന്തെ നിറയ്ക്കുന്നു കൂട്ടുകാരീ.

രാത്രി യാമങ്ങൾ തിരക്കിയെത്തും നിലാ
തിങ്കൾ കരിമ്പടം ചൂടിനിൽക്കേ..
കാൽപെരുമാറ്റം അകന്ന മുറ്റങ്ങളിൽ
കണ്ടില്ലനിന്നെയെൻ സീമന്തിനീ..

✍ഹരി വെട്ടൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര വെള്ളിയാഴ്ച്ച.

പടക്കപ്പലിന് യാത്രാനുമതി; ബൈപ്പാസിൽ കയറാതെ ബീച്ചിലേയ്ക്കുള്ള യാത്ര നാളെ ഇരുപത് ദിവസത്തെ കാത്തിരി​പ്പിന് ഒടുവിൽ ലക്ഷ്യസ്ഥാനമായ ആലപ്പുഴ ബീച്ചിലെത്താൻ പടക്കപ്പലിന് യാത്രാനുമതി. ആലപ്പുഴ ബൈപാസ്​​​ മേൽപാലം വഴി കപ്പൽ എത്തിക്കാനുള്ള നീക്കത്തിന്​ ദേശീയപാത അധികൃതർ...

കാലാവസ്ഥാ റിപ്പോർട്ട് ചെയ്യുന്നതിനിടെ ലൈവ് പോയത്, അശ്ലീല വിഡിയോ

വാഷിംഗ്ടൺ: തത്സമയ പ്രക്ഷേപണത്തിനിടെ അബദ്ധങ്ങൾ സംഭവിക്കുന്നത് സ്വാഭ്വാവികമാണ്. എന്നാൽ അമേരിക്കയിലെ ചാനൽ ഇത്തരത്തിൽ ഒരു അപകടം പിണഞ്ഞതിനെതുടർന്ന് പോലീസ് അന്വേഷണം നേരിടുകയാണ്. വാഷിംഗ്ടണിലാണ് സംഭവം. കാലാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ അശ്ലീല വീഡിയോ തെറ്റി...

കവി അയ്യപ്പനെ സ്മരിക്കുമ്പോൾ

"സുഹൃത്തെ,മരണത്തിനുമപ്പുറംഞാൻ ജീവിക്കുംഅവിടെ ഒരു പൂക്കാലമുണ്ടായിരിക്കും…" 'ജീവിതമെന്നാൽ സ്വാതന്ത്ര്യ'മെന്നാണെന്ന് കവിതകളിലൂടെയും സ്വജീവിതത്തിലൂടെയും നിർവചിച്ച കവിയാണ് അയ്യപ്പൻ. ജീവിതവും രതിയും പ്രണയവും കാമവും കണ്ണുനീരും ഒക്കെ നമുക്ക് മുന്നിൽ തുറന്നുവെച്ച് രഹസ്യങ്ങളുടെ ഭാണ്ഡം ചുമക്കാതെ, വിധേയത്വത്തിന്റെ അടയാളമോ...

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട് എന്ന് ആരോഗ്യ മന്ത്രി.

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിച്ച് വരുന്നത്. കനത്ത മഴയെ തുടര്‍ന്ന് പലര്‍ക്കും ക്യാമ്പുകളില്‍ കഴിയേണ്ട അവസ്ഥയുണ്ടായി. വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് ബാധയില്‍...
WP2Social Auto Publish Powered By : XYZScripts.com
error: