സുനിൽരാജ് സത്യ
ആകാശം, കടൽചേരും ചക്രവാളത്തിൽ,
തോണി തുഴഞ്ഞെത്തി സാന്ധ്യ സൂര്യൻ.
നീരദമാലകൾ കാവി പുതച്ചനു-
രൂപയായി ധ്യാനസദിരിനെത്തി!
തിരകളിൽ പാദം കഴുകി സൂര്യൻ,
നുര മുത്തുമാലയണിഞ്ഞു നിന്നു.
നിഴൽപക്ഷി പാറിയോരിന്ദ്രജാലം-
മിഴി കോണിലൂടെ കണ്ടുനിന്നു!!
മൗനങ്ങളിൽ യാമം മുഴുകി നിന്നു.
പ്രണയ വലാക മിഴിതുറന്നു.
കുഴൽ പാട്ടുപാടുമീ കാറ്റിന്റെ ദാഹം-
ഇഴനെയ്യും സ്വപ്നത്തിലലിഞ്ഞു ചേർന്നു!!
വളരെ മനോഹരം…..
വളരെ മനോഹരം…
Good one 🌷
വരികൾ മനോഹരം..ഈണവുമുണ്ട്..
വളരെ മനോഹരമായ വരികൾ 👏👏സുന്ദരമായ ഭാവന!
Very nice😍😍😍👏👏👏
സുന്ദരം …….❤️