ഇനിയെനിക്കാവുമൊ
ഓർക്കാതിരിക്കുവാൻ
ഓർമ്മതൻ പൂക്കാലം നീ
തന്നതല്ലെ,
ഓർമ്മതൻ തൊട്ടിലിൽ
ചാഞ്ചാടി നില്ക്കുമീ
രാവുകളൊക്കെയും നീ
തന്നതല്ലെ,
ഞെട്ടിത്തരിച്ചീ ഇരുട്ടിൻ
പുതപ്പൊന്നു മാറ്റിയാൽ
പാലൊളി ചിതറും നിൻ
മുഖംപോൽ പുലർകാലം
പുഞ്ചിരിയോടെന്നെ
നോക്കി നില്ക്കും
നാണത്താൽ ഞാൻ
വീണ്ടുമാ ഇരുളിൻ
പുതപ്പെടുത്തുപുതച്ചു പോകും
പകലിൻ പ്രഭയിൽ,
ഭ്രമിക്കാതിരിക്കുവാൻ
താനേ മയങ്ങി
കിനാവു കാണും,
പകൽ നേർത്തു കടലിൽ
അലിഞ്ഞുചേരുമ്പോഴാ
അന്തിചുവപ്പിൽ
മയങ്ങിക്കിടന്നു
ഞാൻ രജനി തൻ
തേരിൽ യാത്ര പോകും,
എന്നും
നിന്നോർമ്മകൾ
മായാതിരിക്കുവാൻ
ഞാനീ ഇരുളും പുതച്ചങ്ങ്
ഒളിച്ചിരിക്കും..
ശ്രീ…
മനോഹരം നല്ല വരികൾ ആശംസകൾ