17.1 C
New York
Saturday, October 16, 2021
Home Literature സദാചാരം (കഥ) ശ്രീദേവി സി. നായർ

സദാചാരം (കഥ) ശ്രീദേവി സി. നായർ

✍ശ്രീദേവി സി. നായർ

ജനാല വഴി ഞാൻ , സായംകാല വെയിലിൽ കുളിച്ചു നില്ക്കുന്ന കുന്നിൻ ചരിവും നോക്കി വെറുതെ നില്ക്കെ , കുന്നിൻ ചരിവിൽ നിന്നും ഒരു പ്രകാശം കറങ്ങിക്കറങ്ങി മുൻപിൽ വന്നു നിന്നു.

മോൻ അത്യാവശ്യമായി പുറത്തെവിടെയോ പോയിരിക്കുകയാണ് .

ഈ നേഴ്സുമോളെവിടെയാണൊ ? ഇതേതുവെട്ടമാണ്? വല്ല ആത്മാവുമാണൊ എന്നോർക്കെ ആ വെട്ടം എന്നോടു ചോദിച്ചു :

“‘ഒരു കഥ എഴുതാമോ?'”

“ഞാനൊ? “

(കൈകാലുകൾ എടുത്ത് യഥാസ്ഥാനത്തു വെക്കാൻ ഞാൻ പെടുന്ന പാട് എനിക്കെ അറിയൂ….)

ഉം….

ഞാൻ എല്ലായി ചിതലായി ശവക്കുഴിയിൽ കിടക്കുന്നതു കൊണ്ട് ഓർമ്മകൾക്കു തീരെ അടുക്കും ചിട്ടയുമില്ല .

തൂവെള്ള പേപ്പറിൽ ഭംഗിയായി വരി വളയാതെ എനിക്കെഴുതാനാവില്ലല്ലൊ?

അതിനു ഒരു ശരീരവും ആ ശരീരത്തിനൊരു പേരും വേണം .

അതു നീ ആയാൽ മതി . സത്യസന്ധമായി ജീവിച്ചു എന്ന ബഹുമതിയുണ്ടല്ലൊ നിനക്ക് .

എനിക്കാകെ പരിഭ്രമം തോന്നി.

ഒന്നാമതെനിക്കു ദിനചര്യകൾ പോലും സ്വയം ചെയ്യാനാവാത്ത അവശനിലയിലാണ് .
പിന്നെ , എന്റെ ശരീരവും പേരും ഈ വെളിച്ചത്തിനു കൊടുത്താൽ ഞാനെന്തു ചെയ്യും?

അല്ലെങ്കിൽ തന്നെ രാത്രികളിൽ ഉറക്കമില്ലാതായിട്ടു കാലങ്ങളായി .

ഇനി എഴുത്തിന്റെ പേരും പറഞ്ഞ് കിടക്കാനും കഴിയാതാകുമൊ?

എന്റെ മനസ്സു വായിച്ചിട്ടാണെന്നു തോന്നുന്നു -ആ വെളിച്ചം പറഞ്ഞു :

”പേടിക്കേണ്ട . ഞാനെഴുതാം , നിന്നിലൂടെ ; നിനക്കു വരാത്ത ഉറക്കം ഞാൻ നിനക്കുതരാം . ഗാഢനിദ്രയിൽ നീ ഒന്നുമറിയില്ല.”

എനിക്കു സഹതാപം തോന്നി . ഞാൻ ചോദിച്ചു :

”ആട്ടെ നീ എങ്ങിനെയാണു മരിച്ചത് ? ” അല്ല നിന്നെ ആരാണു കൊന്നത്? “

പ്രകാശം വീണ്ടും പറയാൻ തുടങ്ങി .

എന്റേത് ഒരു സ്വാഭാവിക മരണമായിരുന്നു.

എങ്കിലും കണ്ടമാനം കാശുചിലവായി .

ഹൃദയമില്ലാത്ത എനിക്കു ഹൃദയാഘാദമുണ്ടായി

ബലൂൺ ആൻജിയോപ്ലാസ്റ്റിയൊക്കെ നടത്തി കുറച്ചു ദിവസം കൃതൃമ ശ്വാസമൊക്കെതന്ന് പാടുപെടുത്തിയിട്ടാ അവരെന്നെ തട്ടിയത് .

എന്നാലും പണ്ടത്തെ പോലെയല്ലാട്ടൊ . ഇപ്പൊ റിഡക്ഷനുണ്ട് . ഒരു കുടം വാങ്ങിയാൽ ബക്കറ്റു ഫ്രീ എന്നു പറയുന്ന പോലെ .

നമ്മുടെ ചോര കുത്തിയെടുത്തിട്ട് പല ഓഫറുകളും തരും…

എനിക്കു വല്ലാത്ത വിരസത തോന്നി .

തിരിച്ചു വളരെ ആയാസപ്പെട്ട് കട്ടിലിനടുത്തേക്കു നീങ്ങി കൂടെ നിഴലായി വെട്ടവും വന്നു.
വല്ലാത്ത ക്ഷീണത്തോടെ ഞാൻ കട്ടിലിലേക്കു ചരിഞ്ഞു കൈകാലുകൾ യഥാസ്ഥാനത്തു വച്ചു കിടക്കുന്നതൊരു പണി തന്നെയാണ് .

നിനക്കെന്താണ് എഴുതാനുള്ളത് ?

ഞാൻ പതുക്കെ ഞെരങ്ങിക്കൊണ്ടുചോദിച്ചു.

എന്റെ വേദനയും ബദ്ധപ്പാടും കണ്ട് വെളിച്ചം പറഞ്ഞു :

” ഇനി നിനക്കു വേദനയുണ്ടാവില്ല.
ഇനി നീ ഞാനായിരിക്കും “

ഒന്നെഴുന്നേല്ക്കാൻ പോലും കഴിയാതെ ഞാൻ നിസ്സഹായനായി കിടന്നു .

ഞാനുറങ്ങിപ്പോയാലുണ്ടാകാവുന്ന അപകടങ്ങൾ എന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു .

എന്താണു നിന്നെ അലട്ടുന്നത് ?

എന്നോടൊട്ടിക്കിടന്നു കൊണ്ട് ആ പ്രകാശം ചോദിച്ചു :

ഞാനറിയാതെ പറഞ്ഞു തുടങ്ങി .

എന്നെ നോക്കാനായി ഒരു ഹോംനേഴ്സിനെ വച്ചതു മുതലാണ് ഞാനുറങ്ങാതയത്.

അവൾ നല്ല കുട്ടിയായിരുന്നു .
എന്നെ നന്നായി നോക്കി വീട്ടിലെ എല്ലാ ജോലിയും ചെയ്യും. എന്നെ അച്ഛാ എന്നാണ് വിളിക്കുക .

എങ്കിലും അവിവാഹിതനായ മകൻ വന്നപ്പോൾ തൊട്ട് എന്റെ ഉറക്കം പോയി . എനിക്കെന്റ മോനെ വിശ്വാസമാണ് .

നേഴ്‌സ് മോളേയും വിശ്വാസമാണ്

എന്റെ മോനൊരിക്കലും തെറ്റായ വഴി പോകില്ലാന്നുമറിയാം

എങ്കിലു എനിക്കു പേടി – ഞാനെങ്ങാനുറങ്ങിപ്പോയാൽ അവർ തെറ്റായ വഴിയിലൂടെ നടന്നാലൊ ?

കുട്ടികളല്ലെ മോശം കാലവും.

അsക്കിവച്ച മോഹങ്ങൾ സടകുടഞ്ഞെഴുന്നേറ്റാലൊ ?

അതു കൊണ്ടാണ് ഞാനുറങ്ങുന്നതു പോലെ നടിച്ചുകിടക്കുന്നത്.

ഇടയ്ക്കെപ്പോഴൊ ഒന്നുമയങ്ങിയുണർന്നപ്പോൾ കണ്ടു .

നേഴ്സുമോളു ബാത്തു റൂമിലേക്കു പോകുന്നു .
കൂടെ എന്റെ മോനും .

എനിക്കു വല്ലാത്ത വിറയൽ തോന്നി . ഉറക്കെ ഒച്ചവച്ചു നോക്കി . ശബ്ദം പുറത്തു വരുന്നില്ല .

ഞാനിത്രയും നാൾ ഉറങ്ങാതെ കാത്തിരുന്നതെല്ലാം വൃഥാവിലായി .

സങ്കടം സഹിക്കാനാവാതെ ഞാൻ തേങ്ങിക്കരഞ്ഞു .

”അച്ഛാ !ഇതെന്താ ഈ കാണിച്ചത്?
ആകെ നാണക്കേടായില്ലെ…”

” ഞാൻ…. ഞാനെന്തു കാട്ടി? “

“അല്ല ഞാനെങ്ങിനെയാണീ ബാത്തു റൂമിൽ വന്നത്? “

എനിക്കു പുറകിലെന്തിനാണു നേഴ്സുമോളു കരഞ്ഞുകൊണ്ടു നില്ക്കുന്നത്?

ഈ കൊച്ചിന്റെ വസ്ത്രം കീറിയിട്ടുണ്ടല്ലൊ.

ഞാനിവിടെ എന്തു ചെയ്യുകയായിരുന്നു ? എന്റെ ദൈവമെ…

ഏതു ചെകുത്താനാണ് എന്നെ ഇവിടെ എത്തിച്ചത്?

അപ്പൊ മോനല്ല ; ഞാനായിരുന്നോ ബാത്തു റൂമിലേക്കു കയറിയത്?

ഉറങ്ങുന്നതു പോലെ കിടന്നതു മോനായിരുന്നൊ?

എന്നിൽ നിന്നും ആ വെളിച്ചം വല്ലാത്തൊരു ചിരിയോടെ ഒരു കഥയെഴുതി തീർത്ത കൃതജ്ഞതയോടെ ജനാല വഴിയിറങ്ങി കുന്നിൻ ചരിവിലേക്കു പോയി മറഞ്ഞു.

ഞാൻ ചലനമറ്റ് താഴേക്കു വീണു….

അപ്പോഴും കഥ എഴുതിയ പേപ്പർ മരവിച്ച ഇടതു കൈയ്യിൽ മുറുകെ പിടിച്ചിരുന്നു.

✍ശ്രീദേവി സി. നായർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഫിയക്കോന വെബിനാര്‍ ഒക്ടോ 18നു, മുഖ്യ പ്രഭാഷണം ഡോ സോണി മാത്യു

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (FIACONA) ഒക്ടോ 18'-ന് തിങ്കൾ (ഈസ്റ്റേണ്‍ സ്റ്റാൻഡേർഡ് സമയം ) (EST)രാത്രി 8 മണിക്ക് "ദി റോൾ ഓഫ്...

കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വലിയ വെള്ളപ്പൊക്കം.

കോട്ടയം: കാഞ്ഞിരപ്പള്ളി പട്ടണത്തിൽ വൻ വെള്ളപ്പൊക്കം കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിൽ എല്ലാം വെള്ളം കയറി. ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയർന്നു. ടൗണിൽ ഗതാഗത തടസ്സം നേരിടുന്നു. ഇത്തരത്തിൽ വെള്ളപ്പൊക്കം ഇതാദ്യമെന്ന് പ്രദേശവാസികൾ പറയുന്നു.

പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് റോഡിലെ വെള്ളത്തിൽ മുങ്ങി.

കോട്ടയം : പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ഇവിടെ...

പത്തനംതിട്ട ഉൾപ്പടെ അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട : സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍  ജാഗ്രതാനിര്‍ദേശം.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ...
WP2Social Auto Publish Powered By : XYZScripts.com
error: