17.1 C
New York
Wednesday, September 22, 2021
Home Literature സഞ്ജയൻ ഹാസ്യത്തിന്റെ ഓർമ്മയിൽ ....

സഞ്ജയൻ ഹാസ്യത്തിന്റെ ഓർമ്മയിൽ ….

✍അഫ്സൽ ബഷീർ തൃക്കോമല

1903 ജൂൺ 13-ന് കണ്ണൂർ തലശ്ശേരിയിൽ ഒതയോത്ത് തറവാട്ടിൽ മാടാവിൽ കുഞ്ഞിരാമൻ വൈദ്യരുടെയും പാറുവമ്മയുടെയും മകനായാണ് മാണിക്കോത്ത് രാമുണ്ണിനായർ എന്ന എം. ആർ. നായർ ജനിച്ചത് സഞ്ജയൻ എന്ന തൂലികാ നാമത്തിലാണ് സാഹിത്യ രചനകൾ നടത്തിയത്. പിതാവ് മലയാളം വിദ്വാവാനും കവിയും ഫലിതമർമ്മജ്ഞനും ആയ കുഞ്ഞിരാമൻവൈദ്യർ. കടത്തനാട്ടു രാജാവ് നൽകിയ സ്ഥാനപ്പേരാണ് വൈദ്യർ എന്നത്. തലശ്ശേരി ബ്രാഞ്ച് സ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യൻ കോളേജ്,എന്നവിടങ്ങളിൽ വിദ്യാഭ്യാസം. പിന്നീട് .1919-ൽ പാലക്കാട് വിക്ടോറിയാ കോളേജിൽ അദ്ദേഹം ഇന്റർമീഡിയറ്റിനു ചേർന്നു.തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനം നടത്തിയെങ്കിലും ക്ഷയരോഗബാധമൂലം പൂര്‍ത്തിയാക്കിയില്ല.ഇംഗ്ളീഷ് ,ഫ്രഞ്ച്, ജര്‍മന്‍, സംസ്കൃതം എന്നീ ഭാഷകളിലും പ്രാവീണ്യമുണ്ടായിരുന്നു .

1936ലാണ് അദ്ദേഹം പ്രശസ്തമായ ‘സഞ്ജയൻ’ എന്ന ഹാസ്യസാഹിത്യ മാസിക ആരംഭിക്കുന്നത്.പിന്നീട് 1938 മുതൽ 1942 വരെ മലബാർ ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായിരുന്ന കാലത്താണ് “വിശ്വരൂപം” എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിച്ചത്. 1935 മുതൽ 1942 വരെ കോഴിക്കോട് “കേരളപത്രിക”യുടെ പത്രാധിപരായും പ്രവർത്തിച്ചു. കുട്ടിക്കാലത്തേ അച്ഛന്‍ നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ഭാര്യയും ഏകപുത്രനും അകാലത്തിൽ പൊലിഞ്ഞു. ഇക്കാരണങ്ങൾ കൊണ്ട് അദ്ദേഹം ആകെ തളര്‍ന്നിരിക്കുമ്പോളും ഉയർത്തിവിട്ട ചിരിയുടെ സാഹിത്യ മാലപ്പടക്കങ്ങൾ സഹൃദയരെയും ശത്രുക്കളെയും ഒരുപോലെ
സമ്പാദിക്കാൻ കാരണമായി .

പ്രധാനകൃതികൾ സാഹിത്യനികഷം(രണ്ട് ഭാഗങ്ങൾ), സഞ്ജയൻ (ആറ് ഭാഗങ്ങൾ), ഹാസ്യാഞ്ജലി, ഒഥല്ലോ ഉൾപ്പടെ ഷേക്സ്പീയര്‍ നാടകങ്ങളുടെ നിരവധി പരിഭാഷകളും, ഭിത്തിക്കപ്പുറം ,മൂടുപടം,പ്രഭാതഗീത ശൈശവം,നിശാകാലം യേശുവിന്റെ അന്ത്യയാത്ര,നെപ്പോളിയന്റെ കണ്ണുനീർ കൂടാതെ പ്രശസ്തമായ “സഞ്ജയോപാഖ്യാന”ഉൾപ്പടെ നിരവധി കവിതകളും . “ഏറെപ്പറഞ്ഞാൽ, ഞാൻ ഇന്നാട്ടുകാരനല്ല, മാവിലായിക്കാരനാണ്. നിങ്ങളായി, നിങ്ങളുടെ പാടായി” എന്നത് അദ്ദേഹത്തിന്റെ പ്രസിദ്ധമായ കഥോപകഥനമാണ്. മാത്രമോ കുഞ്ചൻ നമ്പ്യാർക്ക് ശേഷം കുറിക്കു കൊള്ളുന്ന തമാശകൾ മലയാള സാഹിത്യത്തിൽ പ്രയോഗിച്ചു വിജയിപ്പിച്ച സാഹിത്യകാരൻ അദ്ദേഹമാണെന്നു പറയാം.

ഭഗവത്ഗീതയുടെ മാതൃകയിൽ അദ്ദേഹം എഴുതിയ ‘ഏമറി ഗീത’യിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭീകരമുഖം ചിത്രീകരിക്കുന്നുണ്ട് .അദ്ദേഹം തന്നെ ചങ്ങമ്പുഴയുടെ ‘മോഹിനി’ എന്ന കവിതയ്ക്ക് ‘മോഹിതൻ’ എന്ന പേരിൽ രചിച്ച പാരഡിഗാനമാണ് ഇന്നത്തെ മിമിക്രി പാരഡി ഗാന രചയിതാക്കളുടെ ആമുഖ രചന എന്ന് നിസംശയം പറയാം. “പ്രസംഗവേദികൾ, പാഠപുസ്തകങ്ങൾ, ഇവയുടെ വാതിൽക്കൽ കൈക്കൂലിയും സേവയുമില്ലാത്ത ഒരു ചുങ്കം ഉദ്യോഗസ്ഥനെ ഗവർമ്മേണ്ട് ഉടനെ നിശ്ചയിക്കേണ്ടതാണ്(അധികൃതന്മാരുടെ അടിയന്തിരശ്രദ്ധയ്ക്ക്..) ഇല്ലെങ്കിൽ കുറച്ചു കൊല്ലംകൂടി കഴിഞ്ഞാൽ നമ്മൾ പറയുന്നത് അന്യോന്യം മനസ്സിലാകാതായിത്തീരും”.


അതുപോലെ “കള്ളൻ കക്കുന്നതും, ഇൻസ്പെക്ടർ അന്വേഷണം നടത്തുന്നതും,പോലീസുകാരൻ അറസ്റ്റു ചെയ്യുന്നതും, വക്കീൽ വാദിയ്ക്കുന്നതും, മജിസ്രേട്ടു വിധി കല്പിയ്ക്കുന്നതും, ജെയിൽ വാർഡൻ പാറാവു നിൽക്കുന്നതും ഒക്കെ പണത്തിനുവേണ്ടിയാണെന്ന സംഗതി ആലോചിയ്ക്കുമ്പോൾ ആരാണ് അദ്ഭുതപ്പെടാത്തത്?”എന്ന അദ്ദേഹത്തിന്റെ
എഴുത്തുകളൊക്കെയും കാലിക പ്രസക്തമാണ് .

“കരളെരിഞ്ഞാലും, തല പുകഞ്ഞാലും,
ചിരിക്കണ; – മതേ വിദൂഷകധര്‍മ്മം.
ചിരിയും കണ്ണീരുമിവിടെക്കാണുവ-
തൊരുപോല്‍ മിഥ്യയെന്നറിവോനല്കി നീ?”എന്ന് പാടിയ സഞ്ജയൻ നാല്പതാം വയസിൽ ക്ഷയ രോഗം മൂർച്ഛിച്ചു 1943 സെപ്റ്റംബർ 13ന് അന്തരിച്ചു. എക്കാലത്തും സഞ്ജയൻ സാഹിത്യം കേരളത്തിൽ വായിച്ചുകൊണ്ടേയിരിക്കും കാരണം മലയാളികൾ അർത്ഥവത്തായ തമാശകളുടെ ആസ്വാദകരാണ്

✍അഫ്സൽ ബഷീർ തൃക്കോമല

COMMENTS

2 COMMENTS

  1. വളരെ നല്ല രീതിയിൽ തന്നെ പരിചയപ്പെടുത്തി. അഭിനന്ദനങ്ങൾ ❤️

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത: ഇരട്ടിപ്പിക്കൽ നടപടികൾ വേഗത്തിലാക്കും.

എറണാകുളം-അമ്പലപ്പുഴ റയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്കിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. നടപടികൾ പൂർത്തിയാക്കി അടുത്ത മാസം ആദ്യ ആഴ്ചയിൽ തന്നെ ഭൂമി ഏറ്റെടുക്കൽ...

നര്‍ക്കോട്ടിക് വിവാദത്തില്‍ കള്ളക്കളി നടത്തുന്നു ; മുഖ്യമന്ത്രിക്ക് അനങ്ങാപ്പാറ നയമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം : നര്‍ക്കോട്ടിക് വിവാദത്തില്‍ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ അനങ്ങാപ്പാറ നയമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. വര്‍ഗീയ സംഘര്‍ഷം പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന്...

സൗത്ത് സിയാറ്റിലെ സിഖ് ടെംമ്പിളിന് നേരെ ആക്രമണം: അന്വേഷണം ആവശ്യപ്പെട്ട് സിഖ് കൊയലേഷൻ

സൗത്ത് സിയാറ്റിൽ: വാഷിംഗ്ടൺ സംസ്ഥാനത്ത് സൗത്ത് സിയാറ്റിൽ ഫെഡറൽ വേയിലുള്ള ഖൽസ ഗൂർമറ്റ് സെന്ററിന് നേരെ ആക്രമണം നടത്തുകയും അവിടെയുണ്ടായിരുന്ന വിശുദ്ധ വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽഅന്വേഷണം നടത്തണമെന്ന് സെപ്തംബർ 20 ന്...

നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയതിന് 12 വർഷം തടവ് ശിക്ഷ

ഒക്കലഹോമ: നിയമവിരുദ്ധ ശാസ്ത്രക്രിയ നടത്തിയ ബോബി ലീ അലനെ 54 ഒക്കലഹോമ കോടതി 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു മരങ്ങൾക്കിടയിൽ പണിതിരുന്ന കാബിനിൽ വെച്ചായിരുന്നു സ്വയം സന്നദ്ധനായി മുന്നോട്ട് വന്ന ചെറുപ്പക്കാരന്റെ വൃഷണം...
WP2Social Auto Publish Powered By : XYZScripts.com
error: