17.1 C
New York
Saturday, December 4, 2021
Home Literature സംഭാരം (മിനികഥ)

സംഭാരം (മിനികഥ)

ശ്രീദേവി സി. നായർ

ദേവൂട്ടിയെ കണ്ടിട്ടു വന്ന രാമനോട് ചേട്ടായി ചോദിച്ചു

ചേട്ടായി : എന്താ രാമാ ദേവൂന് സുഖല്ലെ അസുഖമൊന്നൂല്ലല്ലൊ ലെ

രാമൻ : ഒന്നൂല്യ ച്ചിരെ സംഭാരം…,

ചേട്ടായി : സംഭാരമില്ലല്ലൊ രാമാ ശ്ശി നാളായില്ലെ കറവല്യാണ്ടായിട്ട്

രാമൻ : അതല്ലങ്ങുന്നെ ച്ചിരെ സംഭാരം…,

ചേട്ടായി : അല്ലാ നിനക്കു വല്ല മതിഭ്രമം വന്നു വൊ? കാര്യങ്ങൾ വിശദായിട്ടറിയുന്നവനല്ലെ?

രാമൻ : അതല്ലങ്ങുന്നേ എന്നെ പറയാനനുവദിക്കൂ
ച്ചിരെ സംഭാരം…,

ചേട്ടായി : (ദേഷ്യത്തോടെ) വരുന്ന വഴി ഷാപ്പിലും കേറിയൊ ശുംഭൻ പറഞ്ഞതു തന്നെ പറഞ്ഞോണ്ടിരിക്കുവാ?

രാമൻ : അങ്ങുന്നെ അവിടുത്തേക്കു തരുവാനായി കുഞ്ഞ് “ച്ചിരെ സംഭാരം” തന്നു വിട്ടിരുന്നു അടിയൻ വരുന്ന വഴി കിഴക്കേലെ കാർത്തു ചേച്ചി പുതിയതായി വാങ്ങിയ പട്ടി കടിക്കാനോടിച്ചപ്പോൾ കുപ്പികളു കൈയ്യീന്നു വീണു പൊട്ടിപ്പോയി

ചേട്ടായി : ഇതു പറയാനാണോ നീ ഇത്രേം കിടന്നുരുണ്ടത് ശുംഭാ
(ആത്മഗതം : അല്ലേലും കാർത്തൂൻ്റെ പട്ടി കുറച്ചു കൂടുന്നുണ്ട് വല്ലപ്പോഴും ഒന്നു മിണ്ടീം പറഞ്ഞും ഇരുന്നതാ നാശം അതു വന്ന കാരണം പ്പഴതിനും വഴീല്ലാണ്ടായി ഇപ്പ ദാ സംഭാരോം പോയി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: