17.1 C
New York
Thursday, September 23, 2021
Home Literature സംഭവങ്ങൾ (ചെറുകഥ)

സംഭവങ്ങൾ (ചെറുകഥ)

✍ബീന ബിനിൽ , തൃശൂർ

റിട്ടയർമെൻ്റിന് ശേഷം സാമൂഹ്യ സാംസ്കാരിക സാഹിത്യ പ്രവർത്തനങ്ങളും, മീറ്റിങ്ങുകളും, എഴുത്തുമായി ദിനങ്ങളെ മുന്നോട്ട് കൊണ്ടു പോവുകയാണ് അവൾ ചെയ്യുന്നത്.

എന്നും അവളിൽ ഓരോന്നും സംഭവിക്കുന്നതിന് മുമ്പ് തന്നെ ആ കാര്യത്തിൻ്റെ ഒരു നിഴൽ രൂപം മനസ്സിലൂടെ പായുമായിരുന്നു. അതിലും അത് തന്നെ സംഭവിച്ചു.എങ്കിലും ജീവിതത്തിൽ സത്യത്തിന് പ്രാധാന്യം കൊടുക്കുമെന്ന് അവൾ കുഞ്ഞായിരുന്ന നാൾ മുതൽ തീരുമാനപ്പെടുത്തിരുന്നു. ജീവിതയാത്രയിലെ പല വഴികളിലും അവിചാരിതമായി കാഠിന്യമേറിയ സംഭവങ്ങൾ ഉണ്ടായിയെങ്കിലും, എല്ലാം അവളിൽ ധൈര്യം വർധിപ്പിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ.

ഈ ഓണത്തിൻ ഓർമ്മകളും അങ്ങിനെയാണ്, സംഭവങ്ങൾ തന്നെ, കുറെ നാളുകൾക്ക് മുമ്പിൽ തോന്നിയതെല്ലാം സത്യമാവുന്നു. അസ്തമയ പ്രഭയോടെ പൂമുഖത്തിൻ്റെ തിണ്ണയിൽ ഇരുന്നപ്പോൾ ഓർക്കാനായി എല്ലാം മനസ്സിലേക്ക് ഓടി വന്നു. പക്ഷേ അവൾ ” കൃഷ്ണാ ഗുരുവായൂരപ്പാ ..

എല്ലാം നീ കാണുന്നുണ്ടല്ലോ എന്ന് പറഞ്ഞ് ചിന്തകളെ തിരിച്ചുവിട്ടു. അപ്പോൾ അതാ ഫോൺ നിറുത്താതെ അടിക്കുന്നു, ഓടി ചെന്ന് എടുത്തപ്പോൾ മകനാ ,അവൻ അങ്ങ് യു എസ്സിൽ എഞ്ചിനിയറാ,
” അമ്മേ, എന്താ ചെയ്യുന്നേ ,എന്നും കരുതലോടെ മാത്രമേ അമ്മയോട് സംസാരിച്ചിട്ടുള്ളൂ… അര മണിക്കൂർ നീണ്ട സംസാരം, നാളെയല്ലേ, തിരുവോണം ?
അതെ മോനെ, ഇത്തവണ നീ എൻ്റെ അടുത്തുണ്ടാവും എന്ന് കരുതി ,എന്തു ചെയ്യാനാ എൻ്റെ കൃഷ്ണാ അല്ലേ…

ഏകദേശം രണ്ട് വർഷകാലമായിട്ട് ഈ മഹാമാരി വേട്ടയാടുകയല്ലേ, അതല്ലേ നിനക്ക് വരാൻ പറ്റാതെ ആയത്.പിന്നെ പൊന്നു വരുമോ അമ്മേ നാളെ?

അവൾ നോക്കട്ടെ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ, ആശുപത്രിയിൽ നല്ല തിരക്കാ Leave കിട്ടിയിട്ടില്ല എന്നാ പറഞ്ഞത്.
എന്തോ ആവട്ടെ മോനേ, കുറെ നേരമായില്ലേ,,, വെച്ചോളൂ, സൂക്ഷിച്ചിരിക്കണം ട്ടോ എന്ന് പറഞ്ഞ് ഫോൺ വെച്ചു…

മുറിയിലേക്ക് യെത്തിയ അവൾ അദ്ദേഹത്തിൻ്റെ ചിത്രം നോക്കി പറഞ്ഞു, നിഴൽ പോലെ ഉണ്ടെന്നുള്ളതുകൊണ്ട് ഞാനിങ്ങനെ മുന്നോട്ട് പോവുന്നു. എന്തായാലും 20 വർഷമായില്ലേ എന്നെ തനിച്ചാക്കി പോയിട്ട് ? എല്ലാം ഇന്നലെ കഴിഞ്ഞ പോലെ 10 മിനിട്ടോളം ഫോട്ടോ നോക്കിയിരുന്നപ്പോഴൊക്കും ഫോൺ വീണ്ടും ബെല്ലടിച്ചു.അത് മകളാവും എടുക്കട്ടെ ട്ടോ എന്ന് പറഞ്ഞ് അത് പോയി എടുത്ത് സംസാരിച്ചു.

പൊന്നു നാളെ വരുന്നുണ്ട്,
കൃഷ്ണാ എനിക്ക് സമാധാനമായി…

വേഗം മാധവിയോട് നാളെത്തേക്ക് ഒരുക്കാനുള്ള വിഭവങ്ങൾ പറഞ്ഞു കൊടുത്ത് അത്താഴം കഴിച്ച് എഴുത്തുമുറിയെ ലക്ഷ്യമാക്കി അവൾ നടന്നു നീങ്ങി…

✍ബീന ബിനിൽ , തൃശൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കൂലിത്തർക്കത്തിന്റെ പേരിൽ പാറശാലയിൽ കിണർ കുഴിക്കുന്ന തൊഴിലാളിയെ കിണറില്‍ കല്ലിട്ട് കൊല്ലാൻ ശ്രമം.

പാറശ്ശാല സ്വദേശി സാബുവിനാണ് പരിക്കേറ്റത്. കിണറ്റിലേക്ക് കല്ലിട്ട സുഹൃത്ത് ബിനുവിനെ പൊലീസ് തിരയുകയാണ്.ഇയാൾ ഒളിവിൽ പോയതായാണ് സൂചന. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. പണിനടക്കുന്ന കിണറ്റിലുണ്ടായിരുന്ന സാബുവിന്റെ ദേഹത്തേക്ക് ബിനു വലിയ...

കോന്നിയില്‍ അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി :ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഇന്ന് നിര്‍വഹിക്കും

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറി പത്തനംതിട്ട കോന്നിയില്‍ സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്. ലബോറട്ടറി പ്രവര്‍ത്തന...

സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖ രൂപീകരണം ; ഉന്നതതല യോഗം ഇന്ന്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതിലെ മാര്‍ഗരേഖകള്‍ രൂപീകരിക്കാന്‍ ഉന്നതതല യോഗം ഇന്ന് ചേരും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.ഒന്നിടവിട്ട ദിവസങ്ങളില്‍ പകുതി വീതം കുട്ടികള്‍ക്ക് ക്ലാസുകള്‍ എന്നാണ് സര്‍ക്കാര്‍...

മഞ്ചേശ്വരം കോഴക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാ‍ഞ്ച് നോട്ടീസ്

കാസർഗോഡ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ കെ സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ് . മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. നേരത്തെ സുരേന്ദ്രനെ അന്വേഷണ...
WP2Social Auto Publish Powered By : XYZScripts.com
error: