ഭാഗം അഞ്ച്
കുഞ്ഞമ്മ കാലത്തുണർന്നു നോക്കുമ്പോൾ വീടും പരിസരവുമെല്ലാം വൃത്തിയാക്കി തുളസി കുളിച്ചു വിളക്കുവച്ചിരുന്നു
അടുക്കളയിൽ പാത്രങ്ങളുടെ കലപില ശബ്ദം കേട്ട് കുഞ്ഞമ്മ വിളിച്ചു പറഞ്ഞു
‘കുട്ടിയേ ജാനുവരുമ്പോൾ കഴുകിക്കോളും’
“ജാനുവേടത്തി ഇന്നു വരില്ലമ്മെ ബലിയിടാൻപോകുന്നൂന്ന് വന്നു പറഞ്ഞിട്ടു പോയി”
കുഞ്ഞമ്മ തന്റെ പ്രഭാത കൃത്യങ്ങൾ കഴിഞ്ഞു ഡൈനിങ്ങ് ഹാളിലെത്തി
“നന്ദനിതുവരെ ഉണർന്നില്ലെമോളെ”
ജോലിത്തിരക്കിനിടയിലവൾ വിളിച്ചു പറഞ്ഞു
“അച്ഛനും മോളും ഉമ്മറക്കോലായിൽഉണ്ടമ്മെ മോളു തൊടിയെല്ലാം ചുറ്റികാണാൻ വാശി പിടിക്കുകയാണ്. അപ്പോഴേക്കും ദേവൂട്ടി ഓടി അച്ഛമ്മയുടെ അരുകിലെത്തി കൊഞ്ചി
“അച്ഛമ്മേ….” എനിക്കെല്ലാടോം കാണണം
വള്ളിക്കുടിലും പാലപ്പൂവും ക്കെ കാണണം
“മോളു തനിച്ചെങ്ങും പോകരുതുട്ടൊ പകലു പോലും ഇഴജന്തുക്കളുള്ള സ്ഥലമാ
കുഞ്ഞുണ്ണി നായരെ കൂട്ടിക്കോളൂ”
കുഞ്ഞുണ്ണി നായർ ഡൈനിങ്ങ്ഹാളിലേക്കു വരുമ്പോൾ ദേവൂട്ടി പാൽ കുടിക്കുകയായിരുന്നു മുന്നോട്ടുവച്ച പാദം അയാൾ പിന്നോട്ടെടുത്തു ഭയന്നുറഞ്ഞു നിന്നു പോയി. അയാൾ നോക്കുമ്പോൾ ഒരു സർപ്പം കുഞ്ഞമ്മയുടെ മടിയിലിരുന്നു പാലുകുടിക്കുന്നു.
“കുഞ്ഞാ വരൂ എന്താ നിന്നത്”
കുഞ്ഞമ്മയുടേ ചോദ്യം അയാളെ ഉണർത്തി
ഒന്നും മിണ്ടാതെ അയാൾ പ്രാതൽ കഴിച്ചെന്നു വരുത്തി അവിടെനിന്നും
അറയ്ക്കുള്ളിലെ പൂജാ സാധനങ്ങളെടുക്കുവാൻ പോയി പെട്ടെന്ന് കുഞ്ഞുണ്ണി നായർ പേടിച്ചു പുറകോട്ടു മാറി
സൂക്ഷിച്ചു നോക്കുമ്പോൾ കണ്ടു അറയ്ക്കുള്ളിൽ ഒരു മൺപുറ്റു വളർന്നിരിക്കുന്നു അയാൾ ധിറുതിയിൽ ചട്ടി ചട്ടി ചാവടിയിലേക്കു പോയി
അച്ഛമ്മ ദേവൂട്ടിക്കു ദോശയുണ്ടാക്കുന്ന തിരക്കിലാണ്.
“മോളൂട്ടിക്ക് എന്താ രാവിലെ വേണ്ടത്?, ചായയാണോ, കാപ്പിയാണോ, പാലാണോ?” കുഞ്ഞമ്മ അവളോട് കുശലം ചോദിച്ചു.
“എനിച്ചു കാപ്പി മതി. പഞ്ചസാര കുറച്ചു മതിയെ “ എന്നും പറഞ്ഞ് ദേവൂട്ടി അടുപ്പിൻതറയിൽകയറി കാലാട്ടിയിരുന്നു.
“ഓ, ആയിക്കോട്ടെ, കാലാട്ടാതെ ഇരുന്നോളൂട്ടൊ അച്ഛമ്മക്കിപ്പൊ കാപ്പി തരാം“
കുഞ്ഞമ്മ തമാശയായിട്ടാണു പറഞ്ഞെങ്കിലും, അവർക്കു പെട്ടെന്ന് അച്ഛമ്മയെ ഓർമ്മ വന്നു. അച്ഛമ്മക്കും കാപ്പിയിൽ ചെറിയ മധുരം മതി. ഇല്ലെങ്കിൽ കാപ്പിയുടെ സ്വാദുകിട്ടില്ല എന്നാണ് അച്ഛമ്മയുടെ വാദം. കാപ്പികുടിയും കഴിഞ്ഞു ദേവൂട്ടി വെളിയിൽ ഇറങ്ങി. തൊടിയും, മുറ്റവും ഒക്കെ ഒന്നു ചുറ്റി നടന്നു കാണണം.
“മോളൂട്ടി , ഒറ്റക്കു എങ്ങും പോണ്ടാ ട്ടോ, വല്ല ഇഴ ജന്തുക്കളും ണ്ടാവും, കുഞ്ഞനമ്മാവനെ കൂട്ട് വിളിച്ചോളൂ “ കുഞ്ഞമ്മ പിറകിൽ നിന്നും വിളിച്ചു പറഞ്ഞു.
ദേവൂട്ടി, ചാവടിയിൽ എത്തിയപ്പോൾ കുഞ്ഞൻ നായർ മുറിവും ഓമനിച്ചു മുറ്റത്തിരുപ്പുണ്ട് .
“കുഞ്ഞനമ്മാവാ , ദേവൂട്ടിയെ ഇവിടെയെല്ലാം കൊണ്ട് നടക്കാൻ അച്ഛമ്മ പറഞ്ഞു.. വരൂ”.
കുഞ്ഞൻ എഴുന്നേറ്റു, ചട്ടി ചട്ടി നടക്കാൻ തുടങ്ങി.
“കാലിനു വാവുണ്ടോ അമ്മാവാ”, അവൾ കുശലം ചോദിച്ചു.
“ഉം കുറവുണ്ട്, കുഞ്ഞേ “ കുഞ്ഞൻ നായർ മറുപടിയും കൊടുത്തു.
“ഇതിനിത്രയും വേദനയുണ്ടെങ്കിൽ, കല്ലുകൊണ്ട് തലക്കിടിച്ചാൽ എന്താവും വേദന അല്ലേ, അമ്മാവാ”, ദേവൂട്ടി കിലുകിലാ ചിരിച്ചുകൊണ്ട് ചോദിച്ചു.
ഒന്ന് നടുങ്ങിയെങ്കിലും, അതു പെട്ടെന്ന് മറച്ചു കുഞ്ഞൻ പറഞ്ഞു
“കാലു കല്ലേൽ തട്ടിയാൽ പോലും വേദനയാ, പിന്നെയാ കല്ല് തലയിൽ വീണാൽ, വാ മോളെ നമുക്ക് നടക്കാം, ഓടല്ലേ, പതുക്കെ പോകണം”. ദേവൂട്ടി മുന്നേയും, കുഞ്ഞൻ നായർ പിന്നാലേയും.
ആ നടപ്പു നേരെ സർപ്പക്കാവിലേക്കായിരുന്നു. നല്ല പരിചയം ഉള്ളപോലെ ദേവൂട്ടി അതിനു ചുറ്റും നടന്നു.
“ഇവിടെയിപ്പോൾ വിളക്ക് വയ്ക്കാറില്ലേ , കുഞ്ഞാ”, അച്ഛമ്മയുടെ അതേ സ്വരം, അതേ ഭാവം.
കുഞ്ഞൻ്റെ കാലുകളിൽ നിന്നും ഒരു തരിപ്പ് മുകളിലേക്ക് കയറി. അതയാളുടെ ശരീരം മുഴുവൻ പടർന്നു. ഓടാൻ ആഗ്രഹമുണ്ടെങ്കിലും, ആ കാലുകൾ ചലിച്ചില്ല.
“നീ ഇന്നുതന്നെ ഇവിടെയെല്ലാം വെടിപ്പാക്കണം. ഇന്ന് രാത്രി എനിക്ക് തിരി തെളിയിക്കണം, എന്താ”.
“ചെയ്യാമെ “, കുഞ്ഞൻ നായർ, അച്ഛമ്മയുടെ മുന്നിൽ ചൂളി നിന്നുകൊണ്ട് പറഞ്ഞു.
“കുഞ്ഞനമ്മാവാ , എന്താ നിന്നു കളഞ്ഞേ, ഓടി വാ”, ദേവൂട്ടി, പടിപ്പുരയിൽ നിന്നും വിളിക്കുന്നു. അപ്പോഴാണ് കുഞ്ഞൻ നായർക്ക് സ്ഥലകാല ബോധം ഉണ്ടായത്. എന്താ ദേവീ സംഭവിക്കുന്നത് അയാൾ ഭീതിയോടെ ഇഷ്ട ദേവതാ മന്ത്രം ജപിച്ചു.
“ഓം, ശ്രിം ഹ്രീം ഹ്രീം ഐം വജ്ര വൈരോചനിയെ ശ്രിം ഹ്രീം ഹ്രീം ഫട്”
“ കുഞ്ഞനമ്മാവാ , ദേ ഇവിടെ നോക്കൂ,” ദേവൂട്ടിയുടെ ശബ്ദം. മച്ചിന് മുകളിൽ നിന്നും കേൾക്കുന്നു.
“ എടാ, കുഞ്ഞാ, നിൻ്റെ ചിന്നമസ്തക്കു അവളെ തൊടാൻ പറ്റില്ല. ദേവിയുണ്ട് അവളുടെ കൂടെ. അവൾ കണക്കു ചോദിക്കാൻ വന്നിരിക്കുന്നു. നീ അടങ്ങി നിന്നോ “, മച്ചിൽ നിന്നും മുഴങ്ങി കേൾക്കുന്നത് അച്ഛാച്ഛൻ്റെ ശബ്ദമല്ലേ?
നായർ നിന്നിടത്തു തലകറങ്ങി വീണു., നായർ വീഴുന്നതു കണ്ടു ഭയന്നു പടിപ്പുരയിൽ നിന്ന ദേവൂട്ടി അച്ഛമ്മേന്നു വിളിച്ചു കരഞ്ഞുകൊണ്ടടുക്കളയിലേക്കോടി.
തുടരും…