17.1 C
New York
Sunday, August 1, 2021
Home Literature ശ്മശാന സ്വപ്ങ്ങൾ (കഥ)

ശ്മശാന സ്വപ്ങ്ങൾ (കഥ)


ശ്രീദേവി സി.നായർ

വികാരത്തിൻ്റെ വേലിയിറക്കത്തിനൊടുവിൽ ഇരുനാഗങ്ങൾ സ്വയമഴിഞ്ഞു മാറുന്നതോർത്ത് അവൾ കറങ്ങുന്ന ഫാനും നോക്കി കിതച്ചു കിടന്നു

കിതപ്പൊന്നാറിയപ്പോൾ അവൻ അവളുടെ കാതോരം വിറയാർന്ന ശബ്ദത്തിൽ ചോദിച്ചു

” ചൈതന്യാ വെറുപ്പു തോന്നുന്നുണ്ടോ എന്നോട്? “

എന്തിന്…?

ഒന്നും സംഭവിക്കാത്ത ഭാവത്തിൽ അവൾ അവൻ്റെ മുഖത്തേക്കു നോക്കി ആ അരണ്ട വെളിച്ചത്തിലും കുഴിഞ്ഞ കൺതടങ്ങളിൽ നിന്നും നീർമുത്തുകൾ മിന്നിത്തിളങ്ങി

“ഛായാ… എന്തിനാണു നീ സങ്കടപ്പെടുന്നത്?”

“മുപ്പതു വർഷം എന്നെ തനിച്ചാക്കിയതിനൊ അതോ തെറ്റു ചെയ്തു എന്ന കുറ്റബോധമാണൊ നിനക്ക് ?”

“ചൈതന്യാ ഞാൻ നമ്മുടെ ആ ഇന്നലെകളെ ഓർത്തുപോയി…”

കീറിയ ഋതുക്കളുടെ ചിതറിയ ഓർമ്മകൾ മനസ്സിൻ്റെ കടലാഴങ്ങളിൽ നിന്നും മുകൾ പരപ്പിലേക്കുയർന്നു വന്നപ്പോൾ അവനാ ജനാല ചില്ലിലൂടെ വെളിയിലേക്കു നോക്കി
സായംസന്ധ്യയുടെ വരവറിയിച്ച് മഞ്ഞിൻ പടലങ്ങൾ താഴ്വാരയിൽ പരന്ന് വൃക്ഷത്തലപ്പുകളെ പൂർണ്ണമായും മറച്ചു കഴിഞ്ഞിരുന്നു. ആരോ ചുവന്ന പട്ടുചേല വീശിയുണക്കുന്നതു പോലെ അകലെ വിദൂരതയിൽ ചിന്തകളുടെ കാട്ടുതീ ജ്വലകൾ വായുവിൽ പുളയുന്നുണ്ടൊ? തൃസന്ധ്യയുടെ ആഗമനത്തിൽ പ്രകൃതി ശാന്തമായിരിക്കുന്നു
എങ്ങും പേടിപ്പിക്കുന്ന നിശബ്ദത…

പരസ്പരം ഒന്നും മിണ്ടാനാവാതെ അവർ ഏകാന്തതയുടെ കൈ പിടിച്ച് പതുക്കെ ചിന്തകളുടെ കാട് കയറാൻ തുടങ്ങി
ചെന്നു നിന്നത് ഓർമകളെ മറവു ചെയ്ത ശ്മശാനത്തിൻ്റെ കവാടത്തിലായിരുന്നു. മാറോടു ചേർത്തു പിടിച്ച് നീ ഒന്നുമല്ല എന്ന് മൗനമായ് ആരോ തന്നെ ശാസിക്കുന്നുണ്ടൊ..?

അദൃശ്യമായ ഏതൊ ഒരു ശക്തി തങ്ങൾക്കരുകിലുള്ളതുപോലെ. ആ ശ്മശാനത്തിന്നരുകിൽ നിന്നപ്പോൾ ദൂരെ സ്വപ്നളുടെ തെളിഞ്ഞ ആകാശത്തിൻ്റെ തൂവെളിച്ചം കൊള്ളിയാനായി തലച്ചോറിൽ വെള്ളിവരകളും വൃത്തങ്ങളും വരച്ചു

ചൈതന്യ പതുക്കെ അവൻ്റെ കൈവിട്ട് സ്വപ്നങ്ങളുടെ കുഴിമാടങ്ങൾ ഓരോന്നായി പരിശോധിക്കാൻ തുടങ്ങി. ഓരോ കുഴിമാടത്തിലും വിവിധ തരത്തിലുള്ള വർണ്ണസ്വപ്നങ്ങളുടെ അവശിഷ്ടങ്ങൾ അവളെ നോക്കി പുഞ്ചിരിച്ചു അതോ കളിയാക്കുകയാണൊ…. ?

ഒന്നു തിരിഞ്ഞു നോക്കി ഛായ തന്നെ നോക്കി നിശബ്ദനായി നിൽക്കുകയാണ്
അവൾ വീണ്ടും ഓരോ അറകളിലും കയറിയിറങ്ങി ഇന്നലെകളെ എത്ര ഭംഗി ആയിട്ടാണ് മനസ്സ് മൂടിവച്ചിരിക്കുന്നത്… ആർക്കും പിടികൊടുക്കാതെ ഹൃദയ അറകളിൽ കുഴിച്ചുമൂടപ്പെട്ട ആ കുഴിമാടങ്ങളിലോരോന്നിനും വ്യതസ്തമായ ഗന്ധമായിരുന്നു

അതിലൊരു കല്ലറ അവൾ അവനു മുന്നിൽ മലർക്കെ തുറന്നു വച്ചു അതൊരു പ്രണയത്തിന്റെ പാതി ചിതലരിച്ച സ്വപ്നമായിരുന്നു. അടുത്തടുത്ത അറകളിൽ വെറുതെ പരതി നോക്കി ഒരു
വരാന്തയുടെ ഇരുവശങ്ങളും നേർത്ത മർമരങ്ങൾ ആരവമാകുന്നതുപോലെ…

അവൾ അവന്റെ കൈ പിടിച്ച് ഒരു ക്ലാസ്മുറിയിലേക്കു നടന്നു അവിടമാകെ
സൗഹൃദത്തിന്റെ മോഹിപ്പിക്കുന്ന വസന്തം പൂത്തുലഞ്ഞു ആ സുഗന്ധത്തിനു ഋതുക്കളുടെ അകലമുണ്ടായിരുന്നില്ല…
പൊട്ടിച്ചിരിയുടേയും വിശ്വാസത്തിന്റേയും മനോഹര കാഴ്ചകൾ…

പിന്നേയും മുന്നോട്ടു നടന്നു ഛായ അവൾക്കൊപ്പമെത്താനവാതെ തളർന്നു കഴിഞ്ഞിരുന്നു അവൾ വീണ്ടും പരതിനോക്കി ഇരുട്ടിന്റെ മറവിൽ മറ്റാരും കാണാതെ താൻ ജീവനോടെ കുഴിച്ചു മൂടിയ തന്റെ മോഹങ്ങളാണ് അധികവും അവ ഇപ്പോഴും ഊർദ്ദൻ വലിക്കുന്നുണ്ട് അങ്ങിങ്ങ്‌ നിണത്തുള്ളികൾ പുഷ്പചക്രം തീർത്തീരീക്കുന്നു

ചിത്തത്തിലെ ചിന്തകൾക്കു നടുവിൽ ഒരു വെള്ളിടികൂടി വെട്ടി ഭയം ഒച്ചിനെപ്പോലെ മനസ്സിനെ കീഴ്പ്പെടുത്താൻ തുടങ്ങിയിരിക്കുന്നു…?

ഒരത്താണിയെന്നോണം കൈകൾ രണ്ടും വായുവിൽ ചുരുട്ടിപ്പിടിച്ചു തളർന്ന ശരീരം അനങ്ങുവാനാവാതെ നിർജ്ജീവമായിരിക്കുന്നു മനസ്സിൻ്റെ കൂടുതുറന്ന് ഓർമ്മകളുടെ വളർത്തുമൃഗം രൗദ്രഭാവം പൂണ്ട് പഴയ സ്വപ്നങ്ങളുടെ കുറ്റിക്കാടുകളിൽ ഇര തേടുവാനായ് പാഞ്ഞുനടക്കുന്നു അവ തെല്ലൊന്ന് ഭയന്ന് വീണ്ടും കൂട്ടിൽ കയറി അനങ്ങാതെ കിടന്നു എല്ലുന്തിയ വിരലുകൾ വിറയാർന്ന കൈകളോടെ കല്ലറകൾ വലിച്ചടച്ചുപൂട്ടി താക്കോൽ ചിന്തകൾക്കുമേൽ തിരിച്ചറിനാവാത്ത താക്കോൽക്കൂട്ടത്തിൽ ഇനി ഒരിക്കലും കണ്ടെത്താനാവാത്ത വിധം തൂക്കിയിട്ടു

മുന്നോട്ട് ഒരടികൂടി ചലിക്കാനാവില്ലെന്ന് മനസ്സിനെ ബോധിപ്പിച്ച് ഉറക്കെ വിളിച്ചു

“ഛായ ഓടിവരൂ ഞാനാമടിയിൽ തലചാച്ച് എന്റെ അവസാന ശ്വാസവും ഈ കല്ലറക്കു മുകളിൽ സമർപ്പിക്കട്ടെ …”

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീരാബായ് ചാനു ഇനി അഡീഷണൽ പോലീസ് ചീഫ്

*ഒളിമ്പിക്‌സിൽ വെള്ളി മെഡൽ സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാന താരം മീരാബായ് ചാനു ഇനി അഡീഷണൽ പോലീസ് ചീഫ്* മണിപ്പൂർ സർക്കാരിന്റെ അംഗീകാരമായി മീരാബായിയെ സംസ്ഥാന പോലീസ് സേനയിൽ അഡീഷണൽ സൂപ്രണ്ട് ആയി നിയമിച്ചുകൊണ്ടാണ് ഒളിംപിംക്സ്...

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനെ വധിച്ചതായി സൈന്യം

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനെ വധിച്ചതായി സൈന്യം ജയ്​ഷെ മുഹമ്മദ്​ കമാന്‍ഡര്‍ മുഹമ്മദ്​ ഇസ്​മായേല്‍ അലവിയെന്ന അബു സെയ്​ഫുല്ലയാണ്​ കൊല്ലപ്പെട്ടത്​. 2017 മുതല്‍ കശ്​മീര്‍ താഴ്​വരയില്‍ പ്രവര്‍ത്തിച്ചയാളാണ്​ അബു സെയ്​ഫുല്ലയെന്ന്​ പൊലീസ്​ അറിയിച്ചു. പുല്‍വാമ ജില്ലയിലെ ഹാങ്​ലാമാര്‍ഗ്​...

ഇത്തിത്താനം കരിക്കണ്ടം പാടശേഖരത്ത് നെൽകൃഷി പുനരാരംഭിച്ചു.

*36 ഏക്കർ വരുന്ന ഇത്തിത്താനം കരിക്കണ്ടം പാടശേഖരം വീണ്ടും കൃഷി സമൃദ്ധിയിലേക്ക്.* കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി തരിശ് കിടന്ന പാടശേഖരമാണ് കരിക്കണ്ടം. പാടം തരിശ് കിടന്നതുമൂലം പുല്ല് അഴുകി ചാലച്ചിറ തോട്ടിലെ വെള്ളം മലിനമാവുകയും തന്മൂലം...

നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്ന വാഗ്ദാനവുമായി പത്തനംതിട്ട രൂപത

പാല രൂപതക്ക്​ പിന്നാലെ സിറോ മലങ്കര പത്തനംതിട്ട രൂപതയും നാലിലധികം കുട്ടികളുള്ളവര്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്ന വാഗ്ദാനവുമായി പത്തനംതിട്ട രൂപത സര്‍ക്കുലര്‍ പുറത്തിറക്കി. രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപത അംഗങ്ങള്‍ക്കാണ് കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ചുള്ള സാമ്പത്തികമടക്കമുള്ള...
WP2Social Auto Publish Powered By : XYZScripts.com