ശോകനാശിനിയുടെ തീരത്തായിരുന്നു ശ്മശാനം
ജീവിതത്തിലുടനീളം പുളിങ്കൊമ്പുകൾ എത്തിപിടിച്ചിരുന്ന
അന്നത്തെ പരേതന് പുളിമരം കൊണ്ട് ചിതയൊരുക്കി…
ഏതാനും ചന്ദന ചീളുകൾ അലങ്കാരമായി വെച്ചു…
വേനൽ ചൂടിലും താണ്ഡവമാടിയ പനംകാറ്റിൽ
തീ ജ്വാലകളും താളത്തിൽ പടർന്നു കയറി…
ക്ഷുഭിതനായ മനുക്ഷ്യനായിരിന്നു -തലച്ചോർ വളരെ
വേഗം പൊട്ടിത്തെറിക്കും, എല്ലാവർക്കും പിരിയാം
ജീവിച്ചിരിക്കുന്നവർക്കു ദാഹം മാറ്റുവാൻ,
ഉള്ളിലുറയുന്ന ശോകം മാറ്റുവാൻ,
ശ്മശാനത്തിന് അരികിൽ തന്നെ ഒരു ഓലപ്പുര
കുപ്പികളിൽ നിറച്ചു വെച്ചിരിക്കുന്ന വെളുത്ത ശോകനാശിനി….
കണ്ട ഉടനെ അന്തരീക്ഷത്തിൽ അശരീരി മുഴങ്ങി…..
‘പുലയുള്ളവർ നടന്നു കൊൾക,
പതിനഞ്ചു നാൾ ദുഃഖം പേറി നില കൊൾക’
ഞങ്ങൾ ദുഖത്തിന്റെ ഭാണ്ഡം ഇവിടെ അഴിച്ചു വെക്കട്ടെ
കുപ്പികൾക്കായി കടിപിടി കൂടി,
വീര്യമുള്ള ലായനി ഒഴുകി,ഒഴുകി വറ്റി.
തലച്ചോർ പൊട്ടിത്തെറിച്ച ശബ്ദം മുഴങ്ങി
വിപ്ലവ വീര്യം തലയ്ക്കു കയറിയ
ഒരുവൻ പറഞ്ഞു…..പരേതൻ കൃതാർത്ഥനായി
നമ്മൾ കൃതാർത്ഥരായി….
പിന്നെ ഓലക്കീറുകൾക്കിടയിലൂടെ കാണുന്ന
നീർച്ചാലുകളും, ഒഴിഞ്ഞ കുപ്പികളും ചൂണ്ടി
ഉറക്കെ പറഞ്ഞു ….ശോകനാശിനി സംരക്ഷിക്കപ്പെടണം…
ഒരാൾ ഏറ്റു പറഞ്ഞു ….സർക്കാറുണ്ട് നമ്മളോടൊപ്പം ….
Excellent. Ashokan has great imagination and ideas which helped him create a beautiful poem about the ceremonies to be performed after one’s death. A true thinker on real life.