ബലിക്കാക്ക മനംമറിപ്പുമായ്…
ബലിച്ചോറ് കൊത്തിച്ചികയുന്നു.!!
ഭയമോ,വിരക്തിയോ,
ശവത്തോടുള്ള വെറുപ്പോ.!!
ചിലപ്പോള്‍ ബലിച്ചോറിന്റെ സ്വാദ്…
പഴയതുപോലെയെത്താത്തതിന്‍
വിമ്മിഷ്ടമോ.!!
പതിവുപോലെ ചന്നംപിന്നം മഴയുണ്ട്.!!
മഴച്ചാറ്റലിന് കുളിര്കുറവുണ്ട്.!!
ചില ആണുങ്ങളുടെയിടയില്‍…
സിഗററ്റുപുകയ്ക്കൊപ്പം.,
മദ്യത്തിന്റെ മത്തുപിടിപ്പിയ്ക്കുന്ന..
രൂക്ഷഗന്ധം വമിയ്ക്കുന്നു.!!
പഴയതുപോലെ നിലവിളികളില്ല…
മുടിയഴിച്ചിട്ടാടി ബോധംകെടലില്ല.!!
വളരെ ശാന്തമാണന്തരീക്ഷം.!!
ചിലമൂലകളില്‍ ചെറുസംഘങ്ങള്‍…
മരണാഘോഷത്തിന്റെ
അടിയന്തിരയോഗം.!!
പിരിവിടീല്‍,കുപ്പികളുടെ എണ്ണമെടുക്കല്‍ ,
ധൃതിപ്പാച്ചില്‍.!!
പാവം ചിലസ്ത്രീകള്‍
കണ്ണീര്‍പ്പരമ്പരയുടെ പതംപറച്ചിലില്‍
ദുഃഖത്താഴ് വരയില്‍.!!
കുറച്ചുപേര്‍ പുത്തന്‍സാരി,മാല,വള,മുക്കുത്തി
വിലവിവര ശേഖരണം.!!
പുതിയ വരാനിരിക്കുന്ന
സ്മാര്‍ട് ഫോണിന്റെ സാങ്കേതിക വിവരണം.!!
ശവത്തിന്റെയാത്മാവ്…
തൂങ്ങിയാടാനിടം തേടി
ഭിത്തികള്‍തോറും പരതുന്നു.!!
മക്കളും മരുമക്കളും ആധാരക്കെട്ടുകള്‍…
വീതംവയ്ക്കുന്ന തിരക്കില്‍.!!
മഴയുടെ കനം കൂടുന്നു…
പിറകുവശത്തെ ചിതകെടുത്തുവാനായ്.!!
അമ്മ ചായ്പ്പില്‍ പതിയുടെ കത്തിയമാംസഗന്ധം ശ്വസിച്ചു…
പോയകാലത്തിന്റെ ഓര്‍മ്മപ്പുറത്ത്.!!
ശവസംസ്കാരമടങ്കലെടുത്തവര്‍…
അടുത്ത വീട്ടിലേയ്ക്ക്.!!
സതീഷ് അയ്യര്‍ പുനലൂർ
മനോഹരമായി കവിത. ആശംസകൾ