17.1 C
New York
Thursday, August 18, 2022
Home Literature വർണ്ണസ്വപ്നങ്ങൾ (കവിത)

വർണ്ണസ്വപ്നങ്ങൾ (കവിത)

രചന---സതി സതീഷ്, റായ്പ്പൂർ

ഉദയകിരണങ്ങൾ പൊഴിയുന്നുവല്ലോ
ഉണർവോടെയൊന്നങ്ങെത്തിനോക്കി
ഉതിരുന്നു നീളെ മാമ്പൂക്കളെല്ലാം
വർഷ മേഘങ്ങൾ പെയ്തതാകാം
മൂളുന്നു വണ്ടുകൾ പൂങ്കാവനത്തിൽ
മധുവൂറും പൂക്കൾ പൊലിഞ്ഞതാകാം
ഉമ്മറപ്പടിയിലെ
നിലവിളക്കെന്തേ
കരിന്തിരി കത്തിയെരിഞ്ഞിടുന്നു
കനവിൽ വിടർന്ന കർണ്ണികാരമെന്തേ
ഞെട്ടറ്റു വീണു നിലം പതിക്കുന്നു
ഉരുകുന്നുവുള്ളം
വാടുന്നു വദനം
പുലരിയും നോക്കിയിരിക്കുന്നുവിന്നും
പുലരിത്തുടിപ്പിൽ പൊതിഞ്ഞീടുമെന്നെ
മധുര പ്രതീക്ഷ തൻ വർണ്ണസ്വപ്നങ്ങൾ
പടി കടന്നെത്തുന്ന പദനിസ്വരങ്ങൾ
അവിരാമമെന്നെ വിട്ടകലുന്നു
ഏതോ വിദൂരമാം മൗനാനുരാഗം
മൂകാഭിലാഷമായ് തീർന്നുവെന്നിൽ…
✍️✍️

രചന- സതി സതീഷ്, റായ്പ്പൂർ ✍️

Facebook Comments

COMMENTS

- Advertisment -

Most Popular

തൃശൂരിൽ 8.91 ലക്ഷം ഓണക്കിറ്റുകൾ തയ്യാർ.

തൃശൂർ ഓണത്തിന്‌ വിലക്കുറവിന്റെ ആഘോഷമൊരുക്കി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് തയ്യാറാവുന്നു. ജില്ലയിൽ 8,91,768 കുടുംബങ്ങളിലേക്ക്‌ 13 സാധനങ്ങൾ അടങ്ങുന്ന കിറ്റ്‌ റേഷൻകടകൾ വഴിയെത്തും.സപ്ലൈകോയുടെ നാല് ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് സാധനങ്ങളുടെ പായ്ക്കിങ് നടക്കുന്നത്....

വൈദ്യുതിയിൽ ഷോക്ക് മാസം തോറും; ഓരോ മാസവും നിരക്ക് വര്‍ദ്ധിപ്പിക്കാൻ ഭേദഗതിയുമായി കേന്ദ്രം.

ഇനി ഓരോ മാസവും വൈദ്യുതി നിരക്ക് കൂടാൻ സാധ്യത. ഓരോ മാസവും നിരക്ക് വർദ്ധിപ്പിക്കാവുന്ന ചട്ടഭേദ​ഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വൈദ്യുതി വിതരണക്കമ്പനികൾക്ക് ഓരോ മാസവും വൈദ്യുതി നിരക്ക് കൂട്ടാൻ അനുവദിക്കുന്നതാണ് ചട്ടഭേദ​ഗതി....

കോട്ടയത്ത് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി മർദ്ദിച്ച സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ.

തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തൽ പഞ്ചായത്ത് മെമ്പർ അടക്കം സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ ബൈജു വിജയൻ, പാർട്ടി...

ട്രോയ് സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു.

ലോസ് ആഞ്ചലസ് : ഹോളിവുഡിന് ഒട്ടേറെ സൂപ്പർഹിറ്റ്, ക്ലാസിക് സിനിമകൾ സമ്മാനിച്ച സംവിധായകൻ വുൾഫ്ഗാങ് പീറ്റേഴ്‌സൻ അന്തരിച്ചു; 81 വയസായിരുന്നു. പാൻക്രിയാസിൽ അർബുദം ബാധിച്ച് ഏറെ നാളായിചികിത്സയിലായിരുന്നു. ലോസ്ആഞ്ചലസിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ജര്‍മന്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: