മോഹങ്ങളുടെ വർണ്ണപ്രവാഹങ്ങളൊഴിഞ്ഞിരിക്കുന്നു
സ്വപ്നങ്ങള്‍ വന്നുവിളിച്ചിട്ടും
കുടെപോയില്ല
അത്രയേറെ വേദനകളായിരുന്നു
നീ എനിക്കു തന്നത്
മൗനമൊഴുകുന്ന നാലു
ചുവരുകൾക്കുള്ളിൽ
ഞാനേകയായി, ഒരുറക്കം കാത്തുകിടക്കുകയാണ്
ഓര്‍മ്മകൾ ചിത്തത്തിലെ ചേതനയെ കാർന്നുതിന്നുന്നു
ഒന്നുമറിയാതെന്റെ മിഴികൾ ഇരുളിൽ തേടുന്നത് ഒരു ശ്വാസമാണ്
തെളിയാവിളക്കുകൾപോലെ മിഴികളടഞ്ഞുകഴിഞ്ഞു
വെന്റിലേറ്ററിട്ട മുഖവാതിൽ വഴി വന്ന ശ്വാസത്തിനു വിരഹത്തിന്റെ ഗന്ധമിയിരുന്നു
വേദനകളുടെ കമ്പളത്തിനുള്ളൽ അവസാന ഉറക്കം കാത്തുകിടക്കുമ്പോഴും മരവിച്ച ചിത്തത്തിൽ മനസ്സുതേടുന്നുണ്ടാവും നിന്നെ…
ശ്രീ…✍
Facebook Comments