17.1 C
New York
Wednesday, January 19, 2022
Home Literature വൻവീഴ്ച (കഥ )

വൻവീഴ്ച (കഥ )

മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.✍

സ്കൂൾ ലീഡറും സ്കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയും ആയിരുന്നു സുനിൽ വാളൂരാൻ.പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഒന്നാമനായിരുന്നു. കൂടാതെ മികച്ച ടെന്നീസ് പ്ലെയറും. പഠിത്തം കഴിഞ്ഞ ഉടനെ തന്നെ ഒരു ഷെഡ്യൂൾഡ് ബാങ്കിൻറെ പ്രൊബേഷണറി ഓഫീസർ ടെസ്റ്റ് പാസായി ഒരു ജോലിയും സമ്പാദിച്ചു. മാതാപിതാക്കളുടെ ഏറ്റവും അനുസരണയുള്ള, അധ്യാപകരുടെ കണ്ണിലുണ്ണിയായ, സ്പോർട്സ് ക്ലബ്ബ്കാരുടെ ആവേശമായിരുന്ന, സുമുഖനും സുന്ദരനുമായ സുനിലിന് ആരാധകർ ഒരുപാട് ആയിരുന്നു. പത്തിരുപത്താറു വയസ്സായപ്പോഴേക്കും എല്ലാവരുടെയും മാതൃകാപുരുഷൻ ആയി മാറിയിരുന്നു സുനിൽ.സുനിലിനെ പോലെ ഒരു മകനെ ദൈവം എനിക്ക് തന്നില്ലല്ലോ എന്ന് ആ നാളുകളിൽ അമ്മമാരൊക്കെ നെടുവീർപ്പെട്ടിരുന്നു. കമലഹാസന്റെ മീശയും വെച്ച് ഒരു ബുള്ളറ്റ് ബൈക്ക് യാത്ര കൂടി തുടങ്ങിയപ്പോൾ പെണ്കുട്ടികളുടെ മുഴുവൻ ആരാധന കഥാപാത്രമായി തീർന്നു. പക്ഷേ ആ സുന്ദരൻ ആരുടെ വലയിലും വീണതുമില്ല.

തൊണ്ണൂറുകളിൽ കടന്നുവന്ന ഒരു അത്ഭുതമായിരുന്നു കമ്പ്യൂട്ടർ. നാടെങ്ങും അതിനെതിരെ പ്രക്ഷോഭം നടക്കുമ്പോൾ അതു മുഴുവൻ അരച്ച് കലക്കി കുടിച്ച് ഒരു കമ്പ്യൂട്ടർ വീട്ടിൽ വാങ്ങിവച്ചു കഴിഞ്ഞിരുന്നു സുനിൽ. കമ്പ്യൂട്ടറിലൂടെ ഇ.മെയിലയയ്ക്കുക, ഫോട്ടോകൾ അയക്കുക എന്നൊക്കെ കേട്ടപ്പോൾ എല്ലാവരും അത്ഭുതത്തോടെ ഈ പെട്ടിയെ നോക്കാൻ തുടങ്ങി. താമസിയാതെ ബാങ്കുകൾ കമ്പ്യൂട്ടർ വൽക്കരിക്കാൻ ആരംഭിച്ചപ്പോൾ എല്ലാവർക്കും ക്ലാസ്സ് എടുത്തിരുന്നതും സംശയങ്ങൾ പറഞ്ഞു കൊടുത്തിരുന്നതും സുനിലായിരുന്നു. താമസിയാതെ ആ ബാങ്കിലെ രാജാവായി മാറി സുനിൽ. രാവിലെ ബാങ്കിൽ വന്നാൽ അയാൾക്ക് ജോലി ചെയ്യാൻ സമയം ഇല്ലെന്നായി. ഇതര ബാങ്കുകളിലെ കംപ്യൂട്ടറിലെ സംശയങ്ങൾ തീർത്തു കൊടുക്കാൻ മേലുദ്യോഗസ്ഥർ ഇദ്ദേഹത്തെ കാത്തുനിന്ന് കൊണ്ടു പോകാൻ തുടങ്ങി. ലേശം അഹങ്കാരം തലയ്ക്കു പിടിച്ചോ എന്നൊരു സംശയം. തനിക്കുള്ള അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിനു പകരം സുനിൽ ദുബായിലേക്ക് പോകാനായി N.O.C. യ്‌ക്ക് അപേക്ഷ കൊടുത്തു. പോകരുതെന്ന് അപേക്ഷിച്ച് മേലുദ്യോഗസ്ഥർ വരെ സുനിലിന്റെ കാലു പിടിക്കുന്ന അവസ്ഥയിലായി. മറ്റു ബാങ്കുകളുമായി മത്സരിച്ചാണ് ഓരോ ബാങ്കുകൾ നിലനിൽക്കുന്നത്. കമ്പ്യൂട്ടർ പരിജ്ഞാനം കുറവായ മറ്റ് ഉദ്യോഗസ്ഥരെ വച്ച് ദൈനംദിന കാര്യങ്ങൾ തന്നെ മുന്നോട്ടു കൊണ്ടുപോകാൻ ചക്രശ്വാസം വലിക്കുമ്പോൾ ആണ് സുനിലിന്റെ അവസരത്തിനൊത്ത് ഉള്ള ഡിമാൻഡ്.

വ്യക്തിപരമായ ഒരു അത്യാവശ്യ കാര്യത്തിന് ആണ് ലീവിന് അപേക്ഷിച്ചത് എന്ന് പറഞ്ഞ് ബാങ്കിൻറെ മേൽ സുനിൽ സമ്മർദ്ദം ചെലുത്തി കൊണ്ടേയിരുന്നു. മൂന്നു മാസത്തെ ലീവ് അനുവദിച്ചു കിട്ടുകയും ചെയ്തു.

ദുബായിൽ ചെന്ന് തൻറെ ബുദ്ധി ഉപയോഗിച്ച് കൂടുതൽ പണം സമ്പാദിക്കാം എന്നുള്ള ദുരുദ്ദേശം ആയിരുന്നു സുനിലിന്. പക്ഷെ അവിടെ ചെന്നപ്പോൾ അതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് സുനിലിനു സ്വയം ബോധ്യപ്പെട്ടു.ഇനി നാട്ടിലുള്ള പണി പോകുന്നതിനു മുമ്പേ തിരിച്ച് എത്താമെന്നായി.

സുനിൽ പോയ മൂന്നു മാസം കൊണ്ട് തന്നെ ബാങ്ക് മിടുക്കന്മാരായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തു ബാങ്കിന്റെ ചെലവിൽ കമ്പ്യൂട്ടർ പഠിപ്പിക്കാൻ അയച്ചു. അന്ന് ഈ സ്ഥാപനത്തിൽ ഒക്കെ പഠിക്കാൻ ചേരുക എന്നത് സമ്പന്നരുടെ മാത്രം സ്വപ്നമായിരുന്നു. സൗജന്യമായി ബാങ്ക് പഠിപ്പിക്കുന്നു എന്ന് കേട്ടപ്പോൾ ഉദ്യോഗസ്ഥരും എന്ത് ത്യാഗം സഹിച്ചും അത് പഠിക്കാൻ തയ്യാറായി. ചുരുക്കത്തിൽ ദുബായിൽ നിന്ന് മൂന്നുമാസം കഴിഞ്ഞ് സുനിൽ തിരിച്ചെത്തുമ്പോഴേക്കും ഓരോ ബ്രാഞ്ചിലും ഓരോ കമ്പ്യൂട്ടർ വിദഗ്ധർ ആയിക്കഴിഞ്ഞു. രാജാവായി വിലസിയിരുന്ന സുനിലിന് കിട്ടി ഒരു ഓണംകേറാമൂലയിലേക്ക് ട്രാൻസ്ഫർ. ഉന്നതരെ കൊണ്ടൊക്കെ ശുപാർശ ചെയ്യിപ്പിച്ചിട്ടും ബാങ്ക് സുനിലിനോട് ഒരു ശത്രുവിനോട് എന്ന പോലെ പെരുമാറി.വ്യക്തിപരമായ ഒരു അത്യാവശ്യകാര്യം എന്ന് പറഞ്ഞു ബാങ്കിനെ തെറ്റിദ്ദരിപ്പിച്ചാണ് ദുബായിൽ പോയത്. നല്ലൊരു ലോഡ്‌ജോ, ഹോട്ടലോ ഇല്ലാത്ത സ്ഥലങ്ങളിൽ ജോലി ചെയ്ത് അദ്ദേഹം മടുത്തു.

മൂന്നു വർഷം കഴിഞ്ഞപ്പോൾ പ്രമോഷനോടെ കൽക്കത്തയ്ക്ക് സ്ഥലം മാറ്റം കൊടുത്തു. ഏറ്റവും മോശം ബ്രാഞ്ച് എവിടെയാണോ അവിടെ തിരഞ്ഞുപിടിച്ച് ആയിരുന്നു സുനിലിനു ഉള്ള സ്ഥലം മാറ്റ ഉത്തരവുകൾ. അടിക്കടി കൽക്കത്തയിൽനിന്നും കേരളത്തിലേക്ക് വരാൻ പറ്റില്ലല്ലോ. അവധിദിവസങ്ങളിൽ സുനിൽ സമയം പോകാൻ ബംഗാളികളുടെ കൂടെ ചീട്ടുകളിയും കള്ളുകുടിയും വെറുതെ ഒരു രസത്തിന് തുടങ്ങി. ഊണ് കൊടുത്തിരുന്ന ഒരു തട്ടുകടയിൽ തന്നെയായി ഊണും ഉറക്കവും പിന്നീട്. പല ദിവസങ്ങളിലും രാത്രി എഴുന്നേറ്റ് ലോഡ്ജിലേക്ക് പോകാൻ കാലുറക്കാത്തതു കൊണ്ട് അവിടെത്തന്നെ ബോധംകെട്ടു ഉറങ്ങി.തട്ടുകടക്കാരന്റെ മകളെ ഒരു പ്രത്യേക സാഹചര്യത്തിൽ കല്യാണം കഴിക്കേണ്ടി വന്നു എന്ന് പറഞ്ഞാൽ കഥാന്ത്യം ആയി.അന്യജാതിയിൽപ്പെട്ട പെൺകുട്ടിയെ കല്യാണം കഴിച്ചത് കൊണ്ട് കുടുംബത്തിൽനിന്നും നിഷ്കാസിതനായി. എല്ലാവരുടെയും മാതൃകാപുരുഷൻ അങ്ങനെ എത്തിയത് അവിടെ. അമിത മദ്യപാനം മൂലം ഏതുനിമിഷവും മരണം കാത്തു കഴിയുന്ന ഒരു രോഗിയാണ് അദ്ദേഹമിന്ന്.

“അഹങ്കാരം നാശത്തിന്റ മുന്നോടിയാണ്.അഹന്ത അധഃപതനത്തിന്റെയും. പരിഹാസം, വഞ്ചന, ഡംഭം എന്നിവയ്ക്കെതിരെ നാം ജാഗ്രത ഉള്ളവരായിരിക്കണം.”


മേരി ജോസ്സി മലയിൽ, തിരുവനന്തപുരം.✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പപ്പ. ന്യൂസിലൻഡിൽ ചിത്രീകരിച്ച മലയാള ചിത്രം പൂർത്തിയായി

ന്യൂസിലൻഡ് മലയാളിയായ ഷിബു ആൻഡ്രൂസ് കഥ എഴുതി ഛായാഗ്രഹണവും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് പപ്പ. ന്യൂസിലൻഡ് മലയാളികളുടെ ജീവിത കഥ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങൾ ന്യൂസിലൻഡിൽ ചിത്രീകരിച്ചു. മുമ്പ്, ന്യൂസിലൻഡിൽ...

അഭിരാമി വെബ്ബ് സീരീസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ

അഭിരാമി എന്ന ഹൊറർ കോമഡി വെബ്ബ് സീരീസിൻ്റെ രണ്ടാം ഭാഗം ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു.വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന അഭിരാമി ഫസ്റ്റ്ക്ലാപ്പ് മൂവീസും, എസ്.പി.ജെ ഫിലിംസും ചേർന്നാണ്...

മിസ്റ്റർ യൂണിവേഴ്‌സ് ഇന്ത്യൻ മോൺസ്റ്റർ ചിത്രേഷ് നടേശൻ കെങ്കേമത്തിൽ

ഇന്ത്യയുടെ തന്നെ അഭിമാനമായ മിസ്റ്റർ യൂണിവേഴ്‌സ് കെങ്കേമം എന്ന സിനിമയിൽ പ്രധാന കഥാപാത്രമായി വരുന്നൂ. ബോഡി ബിൽഡിങ്ങിൽ ഇന്ത്യൻ മോൺസ്റ്റർ എന്നറിയപ്പെടുന്ന ചിത്രേഷ് നടേശൻ ആണ് കെങ്കേമം എന്ന ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെ...

വഴിക്കണ്ണ് (കവിത)

വഴിക്കണ്ണുമായെന്നും കാത്തിരിക്കുന്നുഞാൻ…എന്റെ സ്വപ്‌നങ്ങൾ തൻ ശ്മശാനഭൂവിൽ…സൗവർണ്ണ മോഹങ്ങൾ മനസ്സിൽവിടർത്തി…എങ്ങോ മറഞ്ഞൊരെൻഭൂതകാലങ്ങളെ…കൂട്ടുകാരോടൊത്തു പാറിപ്പറന്നൊരാ…സുന്ദര സന്ധ്യതൻ മാസ്മരനിമിഷങ്ങളെ…പ്രണയകാവ്യങ്ങൾ തൻ മധുരംനിറഞ്ഞൊരാ…കരിനീലക്കണ്ണുള്ള പ്രണയിനീരാധയെ…എന്നുള്ളിൽ എന്നെന്നുംനർത്തനമാടുന്ന…പ്രാണനിൽ പാതിയാം പ്രിയസഖിയെ…പവിഴമല്ലിപ്പൂക്കൾ കൊഴിയുന്നരാവിന്റെ…സൗരഭ്യം നുകർന്നൊരാജാലകക്കാഴ്ചകളെ…താരാട്ടിൻ ഈണത്തിൽ സൗമ്യമായ്പാടുന്ന…പൂങ്കുയിൽ പാട്ടിന്റെ കല്ലോലിനികളെ…എൻമോഹമന്ദാര വനികയിൽ...
WP2Social Auto Publish Powered By : XYZScripts.com
error: