17.1 C
New York
Wednesday, August 10, 2022
Home Literature വ്രതം കൊണ്ടൊരു യുദ്ധം :- (കവിത)

വ്രതം കൊണ്ടൊരു യുദ്ധം :- (കവിത)

വ്രതമെന്ന പരിചയെടുത്ത് നാം ഓടണം .
യുദ്ധക്കളത്തിലേക്കാർജ്ജ വത്തോടെ നാം .
നേരിടാനായതുണ്ടൊട്ടേറെ ശത്രുക്കൾ.

കൊമ്പുകുലുക്കി വരുന്നുനേരെ അവർ.

മൂർച്ചയുള്ളായുധം കൊണ്ടതു മാത്രമേ .

നേരിടാനൊക്കുമീ ശത്രു ഗണത്തെ നീ .

അറിഞ്ഞു പോരാടണമായുധമേന്തി നീ .

ക്ഷമയെന്ന യായുധം മുറുകെ പിടിക്കണം.

വ്രതമെന്ന പരിചയെ ചേർത്തു പിടിക്കണം.

ആർത്തു വരുന്ന അസൂയയെ വെട്ടണം .

ആർദ്രമാം കരുണയെ ഇറുകെ നീ പുൽകണം..

ദാനവുമായി നീ ധന ശുദ്ധി നേടണം .

വീണ്ടും വരുന്നതാവിദ്വോഷം നേർക്കുനേർ .

സ്നേഹമാം ഇഫ്താറു കൊണ്ടത് കൊത്തണം.

പിന്നിൽ നിന്നാക്രമിച്ചിടും പിശാചിനെ .

പിടിച്ചുകെട്ടീടണം പ്രാർത്ഥന കൊണ്ടു നീ .

കേൾവിയിൽ കാഴ്ചയിൽ സംസാര വേദിയിൽ .

കണ്ടിടാം കാണാത്ത അണുവായുധങ്ങളെ .
വീണ്ടുവിചാരവുമോർമയുമായി നീ .

നേരിട്ടിടേണമീ ശത്രു ഗണത്തെ നീ .

ദിന മഞ്ചു നേരവും താഴ്മയായ് കേഴണം .

ധൈര്യവും സ്ഥൈര്യവും ചോരാതെ നിൽക്കുവാൻ.

ഇങ്ങിനെ വ്രതമെന്ന പരിചയതേ ന്തിയാൽ .

നാഥൻ നമുക്കേക്കും വിജയം സുനിശ്ചിതം.

ടി.എം.നവാസ് ‘വളാഞ്ചേരി’✍

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: