നിനച്ചിരിക്കാത്ത നേരത്തെൻ
മനസ്സിൽ പൂവിടുന്നു മോഹങ്ങൾ!
ജരാനരകൾ വരാതെന്നിൽ
ചിരംനിൽക്കണം യൗവനം.
ഉയരമുള്ള മലയിലേക്കൊ-
ന്നായത്തിലോടിക്കയറണം.
ഉച്ചസൂര്യൻ കത്തിനിൽക്കേ,
ഉച്ചിയിൽനിന്ന് കൂവണം .
നിലയില്ലാത്ത നീരാഴിതൻ
അലയിൽ നീന്തിത്തുടിക്കണം.
നിലാവു പൂക്കുന്ന രാത്രിയിൽ
നിലാപ്പക്ഷിയായ് മാറണം.
നിഴലുറങ്ങുന്ന വഴികളെല്ലാം
മിഴിനിറച്ചൊന്നു കാണണം.
മദംകൊള്ളും മനസ്സിലെന്നും
മദനചിന്തകളുണരണം.
മധുരമൂറുന്ന പൂക്കളിൽ
മധു നുകർന്നുമയങ്ങണം.
വ്യാമോഹമേ!നിൻതേരിലേറി
സാമോദം കുതിച്ചുപായണം .
മോഹമാണെന്റെയതിമോഹ-
മെങ്കിലും മോഹിച്ചിടുന്നു ഞാൻ
അമ്മിണി കെ. എം ✍️