ഗീത ശ്രീകുമാര്‍ കോഴിക്കോട്
ഇലകള്‍ക്ക്, പൂവുകള്‍ക്ക്, കായ്കള്‍ക്ക്
പരിഭവമാണെപ്പോഴും,വേരിനോട്;
ഇലപ്പച്ചയണിയണമിലകള്‍ക്ക്,
നിറക്കൂട്ട് കുറയരുത് പൂക്കള്‍ക്ക്,
തുടുപ്പിന്‍റെ ചന്തംപേറണം കായ്കള്‍ക്ക്.
മേല്പോട്ടുവളരുന്ന തായ്ത്തടിക്ക്
കീഴ്പോട്ടുവളരുന്ന വേരിനോട്
പിണക്കമാണ് ചിലപ്പോള്‍ ;
ജീവജലംതേടിയലയുന്ന വേരിനപ്പോള്‍
വഴിതെറ്റി ശ്വാസംനിലയ്ക്കാറുണ്ട്.
മണ്ണിന്‍റെ ഏതോ ഒരുകോണിലിരുന്ന്
ആര്‍ദ്രമായ് തെളിനീരുനീട്ടിയൊരമ്മ
ഉയിരേകിയുണര്‍ത്താറുണ്ട്.
അല്ലായ്കില്‍ ഉണങ്ങിയടര്‍ന്നുപോയ
മരത്തെനോക്കി നിങ്ങള്‍ പറയും,
ഉണങ്ങിയ മരമിനിയെന്തിന്?
അതിനാല്‍ വേരിനെ ഞാനിനി
അച്ഛനെന്നുവിളിക്കും.